” എനിക്ക് അറിയാം, വെറുമൊരു സോറി പറഞ്ഞാൽ തീരുന്നതല്ല ഇതെന്ന്. അതിനുള്ള പ്രായശ്ചിതവും ഞാൻ ചെയ്യും “
” എന്ത് പ്രയാസ്ചിതം ? ” പാപ്പി ആകാംഷയോടെ ചോദിച്ചു.
ഒരു നിമിഷം നിശബ്ദനായ ശേഷം വിധു പറഞ്ഞു ” ആനി ടീച്ചറുമായുള്ള ബന്ധം ഞാൻ അവസാനിപ്പിക്കുകയാണ്… “
” അതിന് ആനി സമ്മതിക്കുമോ…? “
” ആദ്യം ഇച്ചിരി വിഷമമൊക്കെ കാണും, പതിയെ എല്ലാം മറന്നോളും “
” എനിക്ക് അങ്ങനെ തോന്നുന്നില്ല…”
പാപ്പി പറഞ്ഞു.
” ഞാൻ കാരണം എനി ഇച്ചായന്റെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകരുത്. അതിന് ഇതാണ് ഏക മാർഗ്ഗം. അവസാനമായി എനിക്ക് ഇച്ചായനോട് ഒരു അപേക്ഷയുണ്ട്. “
” എന്താ ? “
” ഞങ്ങടെ കുഞ്ഞിനെ ഇല്ലാതാക്കരുത് 🙏 ” അവൻ കേണ് പറഞ്ഞു.
പാപ്പി അതിന് മറുപടി ഒന്നും പറഞ്ഞില്ല.
പിറ്റേന്ന് പതിവ് പോലെ വിധു ട്യൂഷന് ചെന്നു. പുറത്ത് പത്രം വായിച്ചു കൊണ്ട് പാപ്പിച്ചായൻ ഇരിക്കുന്നുണ്ട്. വിധു ഇച്ചായന്റെ മുഖത്തേയ്ക്ക് നോക്കി.
” ആനി മുറിയിലുണ്ട്…” പാപ്പി അവനോട് പറഞ്ഞു.
അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് ചെന്നു. മുറി തുറന്നു കിടക്കുകയാണ് പതിയെ അവൻ അകത്തേക്ക് ചെന്നു. ആനി ബെഡിൽ ഇരിക്കുന്നുണ്ട്. വിധു അവളുടെ തൊട്ടരികിൽ ഇരുന്നു. അവനെ കണ്ടിട്ടും അവൾ ഒന്നും മിണ്ടിയില്ല.
വിധു പതിയെ അവളുടെ മുഖം പിടിച്ചു തന്റെ നേർക്ക് ഉയർത്തി.
” എനിക്ക് ഒന്ന് സംസാരിക്കണം. “
അവൻ പറഞ്ഞു. പക്ഷെ മറുപടിയൊന്നും പറയാതെ അവൾ ഇപ്പോഴും മൗനത്തിലാണ്.
” നമ്മുക്ക് ഇവിടെ വച്ച് എല്ലാം അവസാനിപ്പിക്കാം… ഈ ബന്ധം തുടർന്ന് കൊണ്ട് പോകാൻ എനിക്ക് താല്പര്യമില്ല. കഴിഞ്ഞതൊക്കെ ടീച്ചർ മറക്കണം. ” അവൻ സാവധാനം പറഞ്ഞു.
ഇതൊക്കെ ഒരു ഞെട്ടലോടെയാണ് ആനി കേട്ടത്. അവളെ കൊണ്ട് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമാണ് ഇത്. മറുപടിയൊന്നും പറയാനാവാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.
കുറച്ചു നേരം അവൻ ആനിയുടെ കൂടെ തന്നെ ഇരുന്നു പക്ഷെ ഒരു അക്ഷരം പോലും അവളുടെ വായിൽ നിന്നും പുറത്ത് വന്നില്ല. എനിയും ഇവിടെ ഇരിക്കുന്നതിൽ അർത്ഥമില്ലെന്ന് അവന് തോന്നിയത് കൊണ്ട് പുറത്തേക്ക് ഇറങ്ങി. ഉമ്മറത്ത് തന്റെ മറുപടിക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് പാപ്പി.
” നീ കാര്യങ്ങളൊക്കെ അവളോട് പറഞ്ഞോ ? ” പാപ്പി ചോദിച്ചു.
” പറഞ്ഞു…”
” എന്നിട്ട് ആനി എന്ത് പറഞ്ഞു..? “
” ഒന്നും പറഞ്ഞില്ല, വിഷമിച്ചിരിക്കുവാ… “
” കുഴപ്പാവോ..? “
” ഇല്ല. എന്നെകൊണ്ട് ആവുന്നത് ഞാൻ ചെയ്തു എനി എല്ലാം ഇച്ചായന്റെ കൈയ്യിലാ… സ്നേഹത്തോടെ ആനി ടീച്ചറുടെ മനസ്സ് കീഴടക്കണം. എന്നേക്കാൾ കൂടുതൽ സ്നേഹവും, സുഖവും നൽകാനായാൽ എന്നെ പെട്ടന്ന് മറന്നോളും. ” അതും പറഞ്ഞു കൊണ്ട് അവൻ പുറത്തേയ്ക്ക് ഇറങ്ങി.
” നീ എങ്ങോട്ടേയ്ക്കാ ? ഇപ്പൊ വീട്ടിലേക്ക് പോയാൽ അമ്മ ചോദിക്കുമ്പോ എന്ത് പറയും ? ” പാപ്പി ചോദിച്ചു.
” അതിന് ഞാൻ വീട്ടിലേക്ക് പോകുന്നില്ല, എവിടെയെങ്കിലും പോയി വൈകുന്നേരം വീട്ടിലേക്ക് പൊക്കോളാം. പിന്നെ കുറച്ചു ദിവസം ഞാൻ ഇങ്ങോട്ട് വരുന്നില്ല. ടീച്ചർ ഒന്ന് നോർമലായിട്ട് എന്നോട് പറഞ്ഞാ മതി.” അതും പറഞ്ഞവൻ എങ്ങോട്ടോ പോയി.
പിനീടുള്ള ദിവസങ്ങളിൽ വിധു വീട്ടിൽ തന്നെ ഒരേ ഇരിപ്പായി. ആനിയെ മറക്കാൻ അവൻ ഒരുപാട് ശ്രമിച്ചു, പക്ഷെ സാധിക്കുന്നില്ല. ഇച്ചായന് കൊടുത്ത വാക്ക് പാലിച്ചേ പറ്റു. ആനിയെ കുറിച്ചുള്ള ചിന്തകൾ എന്നന്നേക്കമായി ഇല്ലാതാകാൻ അവൻ പാട് പെട്ടു. ഒരാഴ്ച്ച കടന്നു പോയി. പുസ്തകം തുറന്ന് വച്ച് പഠിക്കുകയാണെന്ന വ്യാജേനെ അലസമായി ഇരിക്കുകയാണ് വിധു. പെട്ടന്ന് അമ്മ മുറിയിലേക്ക് കടന്നുവന്നു. ഞെട്ടിക്കൊണ്ട് അവൻ പുസ്തകം നേരെയാക്കി പഠിക്കാൻ തുടങ്ങി.
” എടാ.. ഒന്ന് പീഡിയേൽ പോയിട്ട് വാ…കറിവേപ്പും, മുളക് പൊടിയും തീർന്നു. ” അമ്മ വനജ പറഞ്ഞു.
