നീ അന്ന് ഉറങ്ങി കിടക്കുമ്പോൾ നിന്നെ കാണാൻ അച്ഛൻ അവിടെ വന്നിരുന്നു അപ്പോ നിന്റെ അമ്മയെ കണ്ടപ്പോ അച്ചനുണ്ടായ മാറ്റം ഞാൻ ശ്രദ്ധിച്ചതാണ് പക്ഷെ ഒന്നും തുറന്നു പറഞ്ഞില്ല , പിന്നെ നിന്റെ അമ്മ തന്നെ ആണ് എന്നോട് എല്ലാം പറഞ്ഞത്, അയാൾ ആ രാജശേഖരൻ ആണ് നിന്റെ അച്ചനെ…. … ”
അവളുടെ വാക്കുകൾ മുറിഞ്ഞു
“വേണ്ട… പറയണ്ട ഞാൻ അമ്മയോട് തന്നെ എല്ലാം ചോദിച്ചറിഞ്ഞു കൊള്ളാം . അമ്മ എന്നോട് ഇതൊക്കെ മറച്ചു വച്ചു എങ്കിൽ അതിന് എന്തെങ്കിലും തക്കതായ കാരണം ഉണ്ടാവും അല്ലാതെ അമ്മ ചെയ്യില്ല ന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ നിന്നോട് അതൊകെ അമ്മ പറഞ്ഞു എങ്കിൽ അമ്മക്ക് നിന്നെ അത്രക്ക് വിശ്വാസവും സ്നേഹവും ഉള്ള കൊണ്ടാണ് , എന്നോട് എപ്പോഴും പറയും അമ്മ പോകുന്നേന് മുന്നേ ഞാൻ ഒരു നല്ല നിലയിൽ എത്തണം ന്ന് , എവിടെ പോകും ന്ന് ഞാൻ ചുമ്മ ചോദിക്കും അപ്പോ അമ്മയുടെ മുഖം മാറുന്ന കാണാം .. പിന്നെ അമ്മക്ക് തോന്നി കാണും നീ എന്റെ കൂടെ എന്നും കാണും ന്ന്.. അതാവും.. “
” കിരണേ…. ഞാൻ കാണും ടാ നിന്റെ കൂടെ….ഞാൻ….ഞാൻ ഇതൊക്കെ അറിഞ്ഞുകൊണ്ടല്ല നിന്നെ സ്നേഹിക്കുന്നതും ഓരോന്നോകെ വാങ്ങി തരുന്നതും . ഒരു തരത്തിൽ എനിക്ക് ഉള്ളതിനെല്ലാം നീയും അവകാശിയാണ് ന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞതാണ് .. അത് ഒരു തരത്തിൽ സത്യം തന്നെയാണ് . നിന്റെ അമ്മക്ക് എല്ലാം അറിയാം… നീ ഒന്നും അറിയരുത് ന്ന് അമ്മ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു അതാ, പിന്നെ പിന്നെ എനിക്ക് പേടിയും ഉണ്ടായിരുന്നു എല്ലാം അറിയുമ്പോ നീ എന്നെ വെറുക്കും ന്ന് . ”
കിരൺ ഒന്നും മിണ്ടാതെ കുറച്ചു നേരം കടലിലെ തിരകളിലേക്ക് നോക്കി നിന്നു. അക്ഷര കണ്ണു തുടക്കുകയായിരുന്നു
“ടി… ”
അവൾ ഒന്നും മിണ്ടിയില്ല
“എടി…”
“എന്തോ..” പെട്ടന്ന് അവൾ വിളി കേട്ടു
“നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ വെറുക്കും ന്ന്?? ”
“എടാ അത്… എനിക്ക് പേടിയായിരുന്നു .. നീ … നീ എന്നെ വിട്ടു പോകും ന്ന് .. ”
“അപ്പോ നീ എന്നെ അങ്ങനെ ആണ് ല്ലേ കണ്ടത്”
” എടാ അങ്ങനെ ഒന്നും പറയല്ലേ…. ഇപോ തന്നെ എന്തൊക്ക കാര്യം ആയി ന്നെ എന്നെ പറ്റി കേൾക്കുന്നു .. പിന്നേം പിന്നേം നീ ഇത് കേൾക്കുമ്പോൾ എന്നെ കുറിച്ചെന്തു വിചാരിക്കും ന്ന് എനിക്ക് പേടി ഉണ്ടായിരുന്നു ”
കിരൺ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കവിളിൽ രണ്ടു സൈഡിലും ഉള്ളം കൈ ചേർത്തു പിടിച്ചു .
അവളുടെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പിനിന്നിരുന്നു .. അവൾ എന്താ ന്ന ഭാവത്തോടെ അവനെ നോക്കി
” ആണോ… ന്ന ഞാൻ ഒരു കാര്യം പറയട്ടെ…?? ”
“എന്നതാ??? ”
” എന്നോട് ഇന്ന് രാവിലെ അമ്മ പറഞ്ഞകൊണ്ട് മാത്രമല്ല ഐശ്വര്യ അത്രയൊക്കെ പറഞ്ഞിട്ടും ഞാൻ നിന്നെ വെറുക്കാത്തത് ,, ഇനി അവൾ പറഞ്ഞതൊക്കെ സത്യമായിരുന്നു എങ്കിൽ കൂടിയും നിന്നെ വെറുക്കാൻ എനിക്കാവില്ല അക്ഷര… എനിക്ക് ആദ്യമായും അവസാനമായും ഒരു പെണ്ണിനോട് എന്തെന്നറിയാത്ത ഒരു വികാരം തോന്നിയിട്ടുണ്ടെങ്കിൽ അത് … അത് നിന്നോട് മാത്രമാണ്… അതിന്റെ പേരാണ് ല്ലേ ഈ പ്രേമം പ്രേമം എന്നു പറയുന്നത് ??”
അവൻ അവളുടെ നെറ്റിയിൽ അമർത്തി ഒന്നു ചുംബിച്ചു
അക്ഷര പെട്ടെന്ന് പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തല പൂഴ്ത്തി
“അയ്യേ … നീ എന്തിനാ കരയുന്നെ…. ദേ അക്ഷര കരഞ്ഞു ന്ന് ഞാൻ കോളേജിൽ പട്ടാക്കും കേട്ടോ ”
“ഞാൻ കരഞ്ഞില്ല ഇത് സന്തോഷം കൊണ്ട”
“ഊവ ഊവെ… അപ്പോ ഇത്രേ ഉള്ളൂ കോളേജിലെ ബലം പിടിത്തം ഒക്കെ ല്ലേ ”
“പോടാ ഇതൊക്കെ നിന്നോട് മാത്രമല്ലേ ”
“ആ ശരി ശരി ”
അവൾ പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്ന് വിട്ട് മാറാൻ പോയപ്പോൾ അവൻ പിന്നെയും അവളെ ചേർത്തു പിടിച്ചു
“എവിടെ പോണ്… അവിടെ നിക്ക് ”
“ഹ വിട് ചെക്കാ നിന്റെ ഷർട്ട് മുഴുവൻ നനഞ്ഞു ”
“സാരമില്ല .. നീ അവിടെ നിക്ക് ”
അവർ ആ നില്പ് കുറച്ചു നേരം നിന്നു .. കടലിൽ നിന്നുള്ള കാറ്റ് അവരെ തലോടി പോയ്‌കൊണ്ടിരുന്നു.
“കിച്ചു… ” അക്ഷര ശബ്ദം താഴ്ത്തി വിളിച്ചു
