ഉണ്ടകണ്ണി – 11

Related Posts


അപ്പോൾ തുടരുന്നു.

ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ അറിഞ്ഞു .. പെട്ടെന്ന് ആ കൈ ഞാൻ തട്ടി മാറ്റി

” അക്ഷ…. ”

എന്റെ വായിൽ ആ പേര് മാത്രമേ വരുന്നുള്ളൂ

പതിയെ സ്വബോധതിലേക്ക് വന്ന ഞാൻ കണ്ടു എന്റെ പരാക്രമം ഒക്കെ കണ്ടു എന്നെ നോക്കി നിൽക്കുന്ന ഐശ്വര്യ യെ , എന്നാൽ അക്ഷര എന്റെ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നു .

“കിരണേ…. ടാ… ”

ജെറി വിളിക്കുന്നുണ്ട് . ഞാൻ മുന്നിൽ ഇരുന്ന ജഗിലെ വെള്ളം മുഴയവൻ എടുത്തു കുടിച്ചു

ഒന്ന് മനസ് സ്വസ്ഥമായപോൾ ഞാൻ പെട്ടെന്ന് എണീറ്റു അക്ഷരയുടെ കയ്യിൽ കേറി പിടിച്ചു അവൾ ഒരു പേടിയോടെ എന്നെ നോക്കി അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

“എണീറ്റ് വാ.. ” ഞാൻ ആജ്ഞാപിക്കുന്ന പോലെ പറഞ്ഞു

“എ… എങ്ങോട്ടാ… ” അവൾ ഒരു പരിഭ്രമത്തോടെ ചോദിച്ചു

“അതറിഞ്ഞാലെ നീ വരൂ??? ”

അത് കെട്ടതും അവൾ പതിയെ എണീറ്റു

“ടാ ജെറി വൈകിട്ടത്തെ ഇന്റർവെൽ നു ഞങ്ങളെ കണ്ടില്ലേൽ ബാഗ് രണ്ടും എടുത്ത് പുറത്തേക്ക് വന്നേക്കണം ”

“എടാ നീ …. നീ ഇവളെ എവിടെ കൊണ്ടു പോകുവാ… ഐശ്വര്യ ഇവൾ ഇവളെ വിശ്വസിക്കാമോ?? ”

അവൻ ഐശ്വര്യ യെ ചൂണ്ടി പറഞ്ഞു. അപ്പോൾ എന്തോ പറയാൻ വന്ന ഐശ്വര്യ യെ ഞാൻ കൈ ഉയർത്തി തടഞ്ഞു
“വേണ്ട ഒന്നും പറയണ്ട നീ ഇപോ പറ്റുമെങ്കിൽ ഞാൻ പറഞ്ഞത് കേൾക്ക് ഇല്ലേൽ ബാഗ് ഇവിടെ ഇരുന്നോട്ടെ നാളെ എടുക്കാം … നീ വാ… ”

ഞാൻ അക്ഷരയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ക്യാന്റീനിൽ നിന്ന് പുറത്തേക്ക് നടന്നു .

എന്റെ ചെയ്തികൾ രൂക്ഷമായ ഭാവത്തോടെ ഐശ്വര്യ നോക്കി നിൽകുന്നുണ്ട്

അക്ഷര ഒന്നും മിണ്ടാതെ എന്റെ കൂടെ വന്നു വണ്ടിയിൽ കയറി

“കി… കിരണേ… ”

അവൾ മടിച്ചു മടിച്ചു വിളിച്ചു

ഞാൻ പക്ഷെ ഞാൻ കേട്ടതായി ഭവിച്ചില്ല .അതുകൊണ്ട് ആവും അവൾ പിന്നെ ഒന്നും മിണ്ടാതെ എന്നെ തൊടാതെ ഇരുന്നു

വണ്ടി ഞാൻ ബീച്ചിൽ എത്തിച്ചു .

“ഇറങ്ങിക്കേ.. ”

വണ്ടി നിർത്തിയിട്ടും അനങ്ങാതെ അവിടെ തന്നെ ഇരുന്ന അവളോട് ഞാൻ പറഞ്ഞു

അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി പുറകെ ഞാൻ വണ്ടി ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് ചെന്നു

“വ നമുക്ക് ഒന്ന് നടക്കാം ”

ഞാൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു പക്ഷെ അവളുടെ മുഖത്ത് പേടിച്ച ഭവം കണ്ട ഞാൻ കൈ വിട്ടു

കുറച്ചു മുന്നോട്ട് നടന്നു കടലിന് സൈഡിലെ കാറ്റഡി തണലിൽ ഞാൻ നിന്നു അവളും കൂടെ വന്നു നിന്നു . കുറച്ചു നേരത്തേക്ക് അവിടെ കടലിന്റെ തിരയടി ശബ്ദം മാത്രം അലയടിച്ചു

………………………………………………………………….

“അവൾ .. പറഞ്ഞതൊക്കെ സത്യമാണോ ?? ”

മൗനം ഭേദിച്ചു കൊണ്ട് കിരൺ ചോദിച്ചു

അവന്റെ ചോദ്യം കേട്ട് ഒരു ഞെട്ടലോടെ അക്ഷര അവനെ നോക്കി

“പറ അക്ഷ അവൾ പറഞ്ഞതൊക്കെ സത്യമാണോ?”

“എടാ…. ഞാൻ…. ”

“നീ പറ എനിക്ക് അറിയണം .. ഞാൻ ഇന്ന് രാവിലെ കോളേജിലേക്ക് ഇറങ്ങിയപ്പോൾ അമ്മ എന്നോട് പറഞ്ഞിരുന്നു ”

“എന്ത് ?”

അക്ഷര ആകാംഷയോടെ അവനെ നോക്കി
“നിന്നെ കുറിച്ചു ആരെങ്കിലും എന്നോട് പറഞ്ഞാൽ അത് നിന്റെ വായിൽ നിന്ന് കേൾക്കാതെ വിശ്വസിക്കരുത് ന്ന്….

പറ ഐശ്വര്യ പറഞ്ഞത് എല്ലാം സത്യമാണോ? ”

അക്ഷര കുറച്ചു നേരം കണ്ണു നിറഞ്ഞു അവനെ നോക്കി

“നീ എന്തിനാ കരയുന്നെ?? അപ്പോ…. സത്യമാണോ??? ”

ഒരു നടുക്കത്തോടെ കിരൺ ചോദിച്ചു

” എടാ… ഞാൻ പറയാം പക്ഷെ നീ നീ എന്നെ വെറുക്കരുത്”

“നീ പറ അക്ഷര…. ” അവൻ കടുപ്പിച്ചു പറഞ്ഞു

“എടാ അവൾ അവൾ പറഞ്ഞത് മുഴുവനായും സത്യമല്ല … നിന്റെ അച്ചൻ മരിക്കാൻ ഒരു കാരണമായി എന്നത് മാത്രമേ എന്റെ അച്ചൻ ഉള്ളൂ .. പക്ഷെ പക്ഷെ നിന്റെ അച്ചനെ കൊന്നത് എന്റെ അച്ചൻ അല്ല . പിന്ന ഞാൻ നിന്നെ അതുകൊണ്ട സ്നേഹിക്കുന്നത് ന്ന് നിനക്കു അങ്ങനെ തോന്നിയിട്ടുണ്ടോ ?? ഞാൻ ഇതെല്ലാം അറിഞ്ഞത് നീ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ നിന്റെ അമ്മയുടെ വായിൽ നിന്ന് തന്നെയാണ് . നിനക്കറിയില്ല ,

നീ അന്ന് ഉറങ്ങി കിടക്കുമ്പോൾ നിന്നെ കാണാൻ അച്ഛൻ അവിടെ വന്നിരുന്നു അപ്പോ നിന്റെ അമ്മയെ കണ്ടപ്പോ അച്ചനുണ്ടായ മാറ്റം ഞാൻ ശ്രദ്ധിച്ചതാണ് പക്ഷെ ഒന്നും തുറന്നു പറഞ്ഞില്ല , പിന്നെ നിന്റെ അമ്മ തന്നെ ആണ് എന്നോട് എല്ലാം പറഞ്ഞത്, അയാൾ ആ രാജശേഖരൻ ആണ് നിന്റെ അച്ചനെ…. … ”

അവളുടെ വാക്കുകൾ മുറിഞ്ഞു

“വേണ്ട… പറയണ്ട ഞാൻ അമ്മയോട് തന്നെ എല്ലാം ചോദിച്ചറിഞ്ഞു കൊള്ളാം . അമ്മ എന്നോട് ഇതൊക്കെ മറച്ചു വച്ചു എങ്കിൽ അതിന് എന്തെങ്കിലും തക്കതായ കാരണം ഉണ്ടാവും അല്ലാതെ അമ്മ ചെയ്യില്ല ന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ നിന്നോട് അതൊകെ അമ്മ പറഞ്ഞു എങ്കിൽ അമ്മക്ക് നിന്നെ അത്രക്ക് വിശ്വാസവും സ്നേഹവും ഉള്ള കൊണ്ടാണ് , എന്നോട് എപ്പോഴും പറയും അമ്മ പോകുന്നേന് മുന്നേ ഞാൻ ഒരു നല്ല നിലയിൽ എത്തണം ന്ന് , എവിടെ പോകും ന്ന് ഞാൻ ചുമ്മ ചോദിക്കും അപ്പോ അമ്മയുടെ മുഖം മാറുന്ന കാണാം .. പിന്നെ അമ്മക്ക് തോന്നി കാണും നീ എന്റെ കൂടെ എന്നും കാണും ന്ന്.. അതാവും.. “
” കിരണേ…. ഞാൻ കാണും ടാ നിന്റെ കൂടെ….ഞാൻ….ഞാൻ ഇതൊക്കെ അറിഞ്ഞുകൊണ്ടല്ല നിന്നെ സ്നേഹിക്കുന്നതും ഓരോന്നോകെ വാങ്ങി തരുന്നതും . ഒരു തരത്തിൽ എനിക്ക് ഉള്ളതിനെല്ലാം നീയും അവകാശിയാണ് ന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞതാണ് .. അത് ഒരു തരത്തിൽ സത്യം തന്നെയാണ് . നിന്റെ അമ്മക്ക് എല്ലാം അറിയാം… നീ ഒന്നും അറിയരുത് ന്ന് അമ്മ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു അതാ, പിന്നെ പിന്നെ എനിക്ക് പേടിയും ഉണ്ടായിരുന്നു എല്ലാം അറിയുമ്പോ നീ എന്നെ വെറുക്കും ന്ന് . ”

കിരൺ ഒന്നും മിണ്ടാതെ കുറച്ചു നേരം കടലിലെ തിരകളിലേക്ക് നോക്കി നിന്നു. അക്ഷര കണ്ണു തുടക്കുകയായിരുന്നു

“ടി… ”

അവൾ ഒന്നും മിണ്ടിയില്ല

“എടി…”

“എന്തോ..” പെട്ടന്ന് അവൾ വിളി കേട്ടു

“നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ വെറുക്കും ന്ന്?? ”

“എടാ അത്… എനിക്ക് പേടിയായിരുന്നു .. നീ … നീ എന്നെ വിട്ടു പോകും ന്ന് .. ”

“അപ്പോ നീ എന്നെ അങ്ങനെ ആണ് ല്ലേ കണ്ടത്”

” എടാ അങ്ങനെ ഒന്നും പറയല്ലേ…. ഇപോ തന്നെ എന്തൊക്ക കാര്യം ആയി ന്നെ എന്നെ പറ്റി കേൾക്കുന്നു .. പിന്നേം പിന്നേം നീ ഇത് കേൾക്കുമ്പോൾ എന്നെ കുറിച്ചെന്തു വിചാരിക്കും ന്ന് എനിക്ക് പേടി ഉണ്ടായിരുന്നു ”

കിരൺ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കവിളിൽ രണ്ടു സൈഡിലും ഉള്ളം കൈ ചേർത്തു പിടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *