‘ങേ…. എന്താ വിളിച്ചത്???? ”
കിരൺ അത്ഭുതതോടെ അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി നോക്കി
“കിച്ചു ന്ന് എന്തേ???”
“ഈ പേര് ഇത് എവിടുന്ന കിട്ടിയേ ഇപ്പോ ”
“അതൊകെ കിട്ടി ”
“അമ്മ പറഞ്ഞു കാണും ല്ലേ??? ”
“എന്നോട് ആരും പറഞ്ഞില്ല.. എനിക്ക് നിന്നെ എന്തും വിളിക്കാം ”
“ഊവെ…. ഇത് അമ്മ എന്നെ ഒത്തിരി സ്നേഹം കൂടുമ്പോ വിളിക്കുന്ന പേരാണ് ”
“ആണോ ന്ന ഞാനും നിന്റെ അമ്മയാന്ന് കരുതിക്കോ ”
“അയ്യ… എന്റെ അമ്മ ആവാൻ വന്നേക്കുന്നു … വേണേ ഒരു അമ്മയാക്കാം നീ ഒന്നു സഹകരിച്ച മതി ”
അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു
“പ്ഫ തെണ്ടി , നീ ഇങ് വാ ചെത്തി ഞാൻ ഉപ്പിലിടും ”
“യ്യോ അപ്പോ പിന്നെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടകും ”
“പ്ഫ പോടാ നാറി…”
” അക്ഷ …”
“ന്ത….”
” ഇങ്ങനെയാണോ വിളി കേൾക്കുന്നെ???”
“ന്തോ…”
“ആ അത് നല്ല കുട്ടി”
“എന്താടാ ”
“നമുക്ക് എവിടെയെങ്കിലും പോയാലോ ”
“എവിടെ?? ” അക്ഷര മുഖം ഉയർത്തി നോക്കി
“ഇതെല്ലാം കൂടെ കേട്ട് എനിക്ക് തല പെരുത്തിട്ടു വയ്യ എങ്ങോട്ടെങ്കിലും ഒന്ന് ഓടി കളയാൻ തോന്നുവ .. പക്ഷെ അതിന് കയ്യിൽ കാശും ഇല്ല .. ”
“കാശ് ന്റെ കാര്യം ഒക്കെ നീ വിട് ന്റെ കിച്ചു നു എവിടാ പോവണ്ടേ”
“എവിടെങ്കിലും … കൂടെ നീ ഉണ്ടേൽ എങ്ങോട്ടും ഞാൻ വരും ”
“ന്ന പോവാം.. ഞാൻ റെഡി എന്ന പോവണ്ടേ നിനക്കു ”
” ഇപോ നമുക്ക് കോളേജി പോവാം . ഈ ഞായറാഴ്ച യോ വല്ലോം പോവാം ന്നിട്ട് ?”
“ആ പോവാം .. പിന്നെ ഇപോ കോളേജിൽ പോണോ ”
“അതെന്താ… ”
“ഇനി ഇപോ കഴിയേല നമുക്ക് ഒരു 3 മണി കഴിഞ്ഞു ഇന്റവെൽ ആവുമ്പോ പോവാം ”
ബ നമുക്ക് ഇവിടെ കുറച്ചു നേരം ഇരിക്കാം ”
അവൾ അവനെയും കൊണ്ട് അടുത്തുള്ള ബെഞ്ചിലേക്ക് ഇരുന്നു
കിരൺ അവളുടെ മടിയിലേക്ക് തല വച്ചു കിടന്നു, അക്ഷര കടലിലേക്ക് നോക്കി കൊണ്ട് അവന്റെ തലയിൽ മുടിയിഴകൾക്കുള്ളിൽ കൈ കോർത്ത് തഴുകി കൊണ്ടിരുന്നു ..
” അച്ചനെ കണ്ടു ചെറിയ ഒരു ഓർമയെ എനിക്ക് ഉള്ളൂ … നന്നേ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു എനിക്ക് ഒന്നും അറിയില്ലാത്ത പ്രായം… ഓർമ വെക്കുമ്പോൾ മുതൽ അമ്മയെ മാത്രമാണ് കാണുന്നത് പിന്നെ എല്ലാം എനിക്ക് എന്റെ അമ്മയായിരുന്നു .. സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ ആരുമായും ഞാൻ കൂട്ട് കൂടാറില്ല , വേണ്ടാഞ്ഞിട്ടല്ല ആദ്യമൊക്കെ ഞാൻ കൂട്ടുകൂടാൻ പോയവർ ഓരോന്ന് ഒക്കെ പറഞ്ഞു കളിയാക്കലും പിന്നെ ദാരിദ്ര്യത്തിന്റെ ഒരു കുത്തലും ഒക്കെ കൂടെ എനിക്ക് സഹിക്കാതെ വന്നപ്പോ ആണ് ഞാൻ അതൊക്കെ ഒഴികവാക്കി പഠിത്തം തന്നെ മെയിൻ പരിപാടി ആക്കിയത് … പിന്നെ ഈ കോളേജിൽ ആണ് എനിക്ക് ഇത്രേം മാറ്റം ഉണ്ടായത് … ജെറി… അവൻ എന്നെ വിടാതെ പുറകെ നടന്നു അടുപ്പം ഉണ്ടാക്കിയത് കൊണ്ട് മാത്രമാണ് .
ഇപോ ഇനി കോളേജിൽ ചെന്നു കഴിയുമ്പോ അറിയാം അവൻ വിടില്ല കാര്യം അറിയാതെ. അവനോട് പറയാനും പറ്റില്ല പറഞ്ഞ പിന്ന എന്തെങ്കിലും കാണിച്ചു വെക്കും . അന്ന് ഹരിയോട് കാണിച്ചത് കണ്ടതല്ലേ ”
” അത് നമുക്ക് നോക്കാം ടാ എന്തായാലും , കിച്ചുമോൻ സുഖിച്ചു കിടക്കുവാ ല്ലേ ന്നിട്ട് എന്റെ പേര് പറയാൻ ഇല്ല എനിക്ക് ഒരു റോളും ഇല്ല ല്ലേ ?? ”
അവൾ കപട ദേഷ്യം കാണിച്ചു
“എന്റെ പൊന്നോ… എടി കോന്തി നിന്റെ പേര് പറയേണ്ട കാര്യം ഉണ്ടോ ഞാൻ ഒരുപാട് വട്ടം നിന്നോട് തന്നെ പറഞ്ഞേ അല്ലെ നീ എനിക്ക് കിട്ടിയ സ്വത്ത് ആണെന്ന് .. കഴിഞ്ഞ് ജന്മത്തിൽ എന്തോ ഞാൻ ചെയ്‌ത പുണ്യം ആണ് നീ അല്ലേൽ ഈ ദാരിദ്ര്യം പിടിച്ചവന് നിന്നെ പോലൊരു പെണ്ണിന്റെ മടിയിൽ ഇങ്ങനെ കിടക്കാൻ പറ്റുമോ .. ”
“ടാ ടാ വേണ്ട വേണ്ട ഞാൻ ചുമ്മ പറഞ്ഞതാ നീ ഇങ്ങനെ ആവശ്യം ഇല്ലാത്ത ഡയലോഗ് ഒന്നും അടിക്കണ്ട . ”
” എടി… എനിക്ക് നിന്റെ മുഖം കാണാൻ പറ്റുന്നില്ല … ഇവ രണ്ടും വലിപ്പം കുറക്കണം കേട്ടോ ”
പെട്ടെന്ന് ഒന്നും മനസിലാകാതെ അവൾ അവനെ കുനിഞ്ഞു നോക്കി
“പ്ഫ തെണ്ടി… എന്തൊക്കെയാ ഇപോ വായി ന്ന് വരുന്നേ ന്ന് നോക്കിയേ ആദ്യം വായിൽ കോലിട്ടു കുത്തിയാൽ പോലും മിണ്ടാതെ ഇരുന്നവന ”
