“അത് … നിന്റെ കൂടി അല്ലെ നടപ്പ് അതാവും ”
“അയ്യടാ.. ഞാൻ ഇങ്ങനെ അല്ലെ”
“ഓഹോ അപ്പോ അന്ന് ഹോസ്പിറ്റലിൽ വച്ചു നീ അല്ലെ എന്റെ കൈ എടുത്ത് പിടിപ്പിച്ചത് അല്ലാതെ ഞാൻ ആണോ ”
“ഹോ ദൈവമേ… എന്റെ കഷ്ടകാലം ”
” ഒ അങ്ങനെ കഷ്ടപ്പെട്ട് എന്നെ ആരും സ്നേഹിക്കണ്ട ”
അവൻ അവളുടെ മടിയിൽ നിന്ന് എണീറ്റു കടലിന് അടുത്തേക്ക് നടന്നു
“കിച്ചു…. ടാ…..”
അവൻ ഒന്നും മിണ്ടിയില്ല
അവൾ പെട്ടെന്ന് എണീറ്റ് ഓടി ചെന്നു അവനെ പിറകിൽ നിന്ന് ഇറുക്കി പിടിച്ചു
“വിട് വിട് ഞാൻ കൊള്ളാരുതാത്തവന”
“എടാ നീ എന്താ ഈ പറയുന്നേ ഞാൻ ചുമ്മ തമാശക്ക് പറയുന്നേ അല്ലെ?? ഇങ്ങോട്ട് നോക്കിയേ ”
അവൾ മുന്നിലേക്ക് ചെന്നു അവന്റെ നെഞ്ചോട് ചേർന്നു നിന്നു അവന്റെ മുഖത്തേക്ക് നോക്കി
“നിന്നോട് ഒരുപാട് വട്ടം ഞാൻ പറഞ്ഞതാണോ എനിക്ക് ഉള്ളത് എല്ലാം നിനക്കും കൂടി ആണെന് ??”
അവൻ ഒന്നും മിണ്ടിയില്ല
“കിച്ചു…. ”
“ഉം”
“ആണോ ന്ന്”
“ഉം ”
“ആ അപ്പോ അത് എന്റെ കാശും സ്വത്തും മാത്രം അല്ല കേട്ടല്ലോ”
“ഉം”
“ശെടാ ഇവൻ… ഇപ്പോഴും പിണക്കം ആണോ ?”
“എനിക്ക് ആരോടും പിണക്കം ഇല്ല ”
“പിന്നെ എന്തിനാ ഇപോ മുഖം മത്തങ്ങ പോലെ വീർപ്പിച്ചു വച്ചേക്കുന്നെ ??”
” അത് നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോ പെട്ടെന്ന്… എനിക്ക് എന്തോ തോന്നി അർഹത ഇല്ലാത്ത എന്തോ ചെയ്യുന്ന പോലെ ”
പെട്ടെന്ന് അവളുടെ മുഖഭാവം മാറി
“ദെ… കിച്ചു ഞാൻ അവസാനമായി പറയുകയ നീ ഇങ്ങനെ അർഹതയുടെ കാര്യം എന്നോട് ഇനി പറഞ്ഞു പോവരുത് .. അർഹത യെ എന്താ നിനക്ക് അർഹത ഇല്ലാത്തത്?? എനിക്ക് മനസിലാവുന്നില്ല കാശ് ആണോ ?? ഞാൻ എല്ലാം ഉപേക്ഷിച്ചു നിന്റെ കൂടെ വരട്ടെ എനിക്ക് ഈ കാശിനും സ്വത്തിനും ഒക്കെ മുകളിലാണ് നീ ഇപോ കേട്ടല്ലോ ?? ”
“അയ്യോ വേണ്ട വേണ്ട .. ഞാൻ ഇനി പറയില്ല സോറി ”
“ഹും … അവന്റെ ഒരു സോറി ഒരു ഇടി വച്ചു തരികയാണ് വേണ്ടത് ”
“നമുക്ക് പോയാലോ?? ഇപോ പോയാൽ ഇന്റർവൽ ആവുമ്പോ എത്താം കറക്ട് “
” ആം പോവാം വ ”
അവർ രണ്ടും സ്കൂട്ടർ പാർക്ക് ചെയ്തിരുന്ന സ്‌തലത്തേക്ക് നടന്നു .
…………………………………………………………………
കോളജിൽ അവർ എത്തുമ്പോ ഇന്റർവൽ തീരാറായിരുന്നു . ക്ലസിലേക്ക് അവർ വേഗത്തിൽ നടന്നു . അങ്ങനെ ക്ലാസിനു മുന്നിൽ എത്തിയപ്പോൾ കിരൺ അവളുടെ കൈ ൽ കേറി പിടിച്ചു നടന്നു . നേരെ അവൻ പോയത് ഐശ്വര്യ യുടെ അടുത്തേക്കാണ്
“ഐശ്വര്യ ” അവൻ ഉച്ചത്തിൽ വിളിച്ചു . ക്‌ളാസ് മുഴുവൻ നിശബ്ദമായി അവരെ നോക്കി . ജെറി ഓടി അവരുടെ അടുത്തേക്ക് വന്നു . ഐശ്വര്യ പരിഭ്രമത്തോടെ എണീറ്റു
“താൻ എന്റെ ഒരു നല്ല സുഹൃത്ത് തന്നെ ആയിരിക്കും . പിന്നെ ഇവൾ അക്ഷര , ഞാൻ താലി കെട്ടിയില്ല എന്നെ ഉള്ളൂ ഇവൾ എന്റെ ഭാര്യ തന്നെ ആണ് . അവളെ പറ്റി ഇനി നിന്റെ വായിൽ നിന്ന് എന്തെങ്കിലും മോശം വാക്കുകൾ വന്നാൽ… നീ വിവരം അറിയും കേട്ടല്ലോ ” കിരൺ പറഞ്ഞു നിർത്തി
അവന്റെ വേറൊരു മുഖം കണ്ടു ക്ലാസിൽ എല്ലാവരും അന്തവിട്ടിരിക്കുകയാണ്
“അക്ഷര നീ പോയ് ഇരുന്നോ ” അവൻ അവളുടെ കൈ വിട്ടു , അവൾ അവളുടെ സീറ്റിലേക്ക് പോയി
ഐശ്വര്യ ക്രോധമായ മുഖത്തോടെ അവനെ നോക്കിക്കൊണ്ടിരുന്നു
“എന്താടി നോക്കുന്നെ… പോയ് നിന്റെ പണി നോക്കടി ”
ജെറി അതും പറഞ്ഞു കിരന്റെ നേരെ തിരിഞ്ഞു
“മിസ്റ്റർ കിരൺ അപ്പോ നീ ഉച്ചയ്ക്ക് പോയത് കല്യാണം ഉറപ്പിക്കാൻ ആയിരുന്നു ല്ലേ ” ജെറിയവനെ തള്ളി പുറകോട്ട് കൊണ്ടുപോയി
“എടാ അല്ലെടാ… ഇവൾ കുറെ നാളായി അക്ഷര യെ ഇട്ട് ഇങ്ങനെ ഓരോന്ന് പറയുന്നു ”
“അല്ല അവൾ ഉച്ചക്ക് പറഞ്ഞതൊക്കെ അപ്പോ വെറുതെ ആണല്ലേ.. ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു ”
“ആ അതേ ടാ നമുക്ക് പിന്നെ അക്കാര്യം സംസാരിക്കാം നീ വാ ഇപോ സർ വരും “
കിരൺ മനപൂർവം അവനിൽ നിന്ന് എല്ലാം മറച്ചു
അവർ അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടൊരുന്നപ്പോൾ മഹേഷ് സർ വന്നു
ക്ലാസ്സിനിടയിൽ കിരൺ നോക്കുമ്പോ അക്ഷര അവനെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു അവൻ ദേഷ്യത്തോടെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ അവളോട് ആംഗ്യത്തിൽ കാട്ടി , അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി നേരെ നോക്കി
