ഞാൻ : എപ്പോൾ…ഞാൻ ഓർക്കുന്നില്ലല്ലോ..
ദൈവമേ ഇവൾക്ക് ബോധം ഉണ്ടാരുന്നോ.. എന്ന് മനസ്സിൽ ഓർത്തു പറഞ്ഞു..
അവൾ : അടി വാങ്ങും നീ…ഞാനെ ഉറങ്ങി കിടന്നാലും എനിക്ക് എല്ലാം അറിയാം കേട്ടോ
ഞാൻ : പോടീ. ചുമ്മാ..
അവൾ : ഇനിയും വേണോ അടി
ഞാൻ ഒരു പേടിയോടെ….
ഞാൻ : ഓഹ് ആണേൽ എന്നാ…എനിക്ക് എന്റെ പെണ്ണിനെ പിടിച്ചുടെ….
അവൾ : ഇനി ഇങ്ങു വാ മോൻ പിടിക്കാൻ
ഞാൻ ചിരിച്ചോണ്ട് അവളെ നോക്കി ഇരുന്നു..
“ചേച്ചി.. അമ്മായി വിളിക്കുന്നു…”
അനുമോൾ വന്നു വിളിച്ചു…
അമൃത : ഡാ ഞാൻ പോയിട്ട് വരാം….
ഞാൻ തലയാട്ടി കാണിച്ചിട്ട് അവളു പോകുന്നെ നോക്കി ഇരുന്നു.. എല്ലാരും വീട്ടിലോട്ടു പോയി തുടങ്ങി…അച്ഛന്റേം അമ്മാവന്റെ കൂടെ ഞാനും വീട്ടിലോട്ടു പോയി…. അച്ഛൻ എന്നോടു പോയി റെഡി ആയി വരാൻ പറഞ്ഞു…. ചേച്ചിടെ വീട്ടിലോട്ടു പോകാനുള്ള ബസ് അപ്പോളേക്കും വന്നിരുന്നു…ഞാൻ പോയി ഡ്രെസ്സൊക്കെ മാറ്റി കുളിച്ചു റെഡി ആയി വന്നു…
ഞാൻ അടുക്കളയിൽ പോയി വെള്ളം കുടിച്ചു വന്നപ്പോളേക്കും എല്ലാരും ബസിൽ കേറാൻ തുടങ്ങിയിരുന്നു…ഞാനും പോയി ബസിൽ കയറി…അകത്തു കയറിയപ്പോൾ അമൃതയെ കാണാൻ ഇല്ലാ.. ഞാൻ പയ്യെ പോയി അമ്മയുടെ അടുത്ത ഇരുന്നു…
ഞാൻ : എല്ലാരും എന്ത്യേ…
അമൃതയെ കാണാതെ ആയപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു..
അമ്മ : വരുന്നുണ്ട്…അവിടെ ഓരോന്ന് കാണുന്നില്ല എന്ന് പറഞ്ഞു തപ്പുന്നുണ്ട്…ഞാൻ മടുത്തപ്പോൾ ഇങ്ങു വന്നതാ…
ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല….
അമ്മയുടെ തോളിൽ തലവെച്ചു കിടന്നു…
അമ്മ : എന്നാടാ മടുത്തോ…നാളെ കൂടെ കഴിഞ്ഞാൽ നമ്മക്ക് പോകാലോ…
ദൈവമേ…ഇനി ഒരു ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ അവളെ എങ്ങനെ കാണും….
അമ്മായിയും അവളും കയറി വരുന്നേ ഞാൻ കണ്ടു…അവൾ എന്റെ മുഖത്തു ഒന്ന് തലോടിട്ട് പുറകിലെ സീറ്റിൽ ഇരുന്നു…. ഞാൻ അമ്മയുടെ തോളിൽ കിടന്നു ഒന്ന് മയങ്ങി…
ചേച്ചിടെ വീട് എത്തിയപ്പോൾ അമ്മ വിളിച്ചു എണ്ണിപ്പിച്ചു…അത്യാവിശം നല്ല തിരക്ക് ഉണ്ടാരുന്നു…ഞങ്ങൾ വീടിനു അകത്തു കയറി ചേച്ചിയെ കണ്ടു പിന്നെ ബന്ധുക്കളെ എല്ലാരേം പരിചയപെട്ടു…
അപ്പോൾ ആണ് ഞാൻ ശ്രെദ്ധിക്കുന്നെ രണ്ടു തെണ്ടികൾ അമൃതയെ നോക്കി നില്കുന്നത്…അവന്മാര് രണ്ടും അമൃതയുടെ അടുത്തേക്ക് നടന്നു ചെല്ലുന്നതു കണ്ടു…ഫിറ്റ് ആണ് എന്ന് തോനുന്നു…രണ്ടു പേരും ആടുന്നുണ്ട്…അവളുടെ അടുത്ത് ചെന്നു എന്തൊക്കെയോ സംസാരിക്കുന്നു…
അവളുടെ മുഖം മാറുന്നെ ഞാൻ ശ്രെദ്ധിച്ചു…അവൾ അവിടുന്നു മാറി…അമ്മായിടെ അടുത്തേക്ക് ചെന്നു നിന്നു.. അവന്മാര് ചിരിച്ചോണ്ട് തിരിച്ചു നടന്നു…ഇതെല്ലാം കണ്ടിട്ട് എനിക്ക് അങ്ങ് ചൊറിഞ്ഞു വരുന്നുണ്ടാരുന്നു…
ഞങ്ങൾ കഴിക്കാനായി ഇരുന്നു…ഞാൻ അമ്മയുടെ കൂടെ ആണ് ഇരുന്നത്.. ഞാൻ കഴിച്ചു വേഗം എണിറ്റു…കൈ കഴുകി തിരിച്ചു വരുമ്പോളേക്കും അവന്മാര് വീണ്ടും അവിടെ നിൽക്കുന്നെ കണ്ടു.. അവളു വരുന്നേ വെയിറ്റ് ചെയ്താണ്അവർ നിൽക്കുന്നത് എന്ന് എനിക്ക് മനസിലായി…
അമ്മായിയ്യും അവളും കൈ കഴുകാനായി എണിറ്റു.. ആദ്യം അമ്മായി ആരുന്നു കഴുകിയെ…അമ്മായി തിരിച്ചു നടന്നപ്പോളേക്കും അവന്മാര് അവളുടെ അടുത്തേക്ക് നടന്നു…ഞാനും പയ്യെ അവന്മാരുടെ പുറകെ നടന്നു.. അവരു അവളുടെ മുന്നിൽ കേറി വട്ടം നിന്നു..
അവൾ മാറാൻ പറയുന്നത് എനിക്ക് കേൾക്കാം…പിന്നെ എന്നെ പിടിച്ചു നിർത്തൻ എനിക്ക് പറ്റിയില്ല.. ഞാൻ പുറകിൽ കൂടെ പോയി ഒരുത്തന്റെ പുറത്ത് ആഞ്ഞു ചവിട്ടി.. അവൻ നിലത്തു വീണു.. കൂടെ ഉണ്ടാരുന്നവൻ ഇത് കണ്ടു തിരിഞ്ഞു നോക്കി ഇരുട്ടിലേക്ക് ഒറ്റ ഓട്ടം…വീണവൻ ഫിറ്റ് ആയതുകൊണ്ട് എണീക്കാൻ ഇത്തിരി പാട് പെട്ടു..
അമൃത ഓടി വന്നു എന്നെ കെട്ടിപിടിച്ചു നിന്നു…പാട്ടിന്റെ സൗണ്ടിൽ ആരും ഒന്നും കേട്ടില്ല…അവൾ എന്നേം വിളിച്ചോണ്ട് എല്ലാരുടേം അടുത്തേക്ക് നടന്നു…
ഞാൻ : ആരും അറിയണ്ട…വാ..
ഞാൻ അവളുടെ കൈയിൽ പിടിച്ചു നടന്നു …അപ്പോളേക്കും അവരു ചേച്ചിയുടെക്കെ യാത്ര ചോദിക്കുവാരുന്നു…
