ചേക്കിലെ വിശേഷങ്ങൾ – 5

ഒരു നിമിഷം ആലോചിച്ച ശേഷം ജഗന്നാഥൻ മറുപടി പറഞ്ഞു.

“സർ പൊലീസിന്റെ ഇൻവെസ്റ്റിഗേഷൻ നടത്തുന്നത് കേരളത്തിൽ തന്നെ ഏറ്റവും കറപ്പ്റ്റഡ്ഡ് ആയ ഒരു ഇൻസ്പെക്ടർ ആണ്, പക്ഷെ ദൗര്ഭാഗ്യ വശാൽ അയാൾക്ക് ഡിപ്പാർട്മെന്റിൽ ഉള്ള സ്വാധീനം വളരെ വലുതാണ്. ……ന്യായമായ അന്വേഷണം നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ നമുക്ക് സംശയമുണ്ട്…. കൊല്ലപ്പെട്ട ഒരാൾ എൻറെ ഭാര്യയുടെ അച്ഛനാണ്… എനിക്ക് ഒരുപാട് പ്രിയപ്പെട്ട വ്യക്തി……ഇവർ ചാക്കോച്ചിക്കു വേണ്ടി സംസാരിക്കാൻ ആണ് എന്റെ അടുത്ത് ഇന്നലെ വന്നത് ,…. എന്നെ കണ്ട ശേഷം ഞാൻ ഇവരോട് പറഞ്ഞ ഒരു കാര്യമുണ്ട്, ഇവർ പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വസിക്കുന്നില്ല ……പക്ഷേ അതിൽ സംശയത്തിന്റെ എലമെന്റ് ഉള്ള ചില കാര്യങ്ങളുണ്ട് ….അതുകൊണ്ടുതന്നെ ഒരന്വേഷണം നമുക്ക് പറ്റാവുന്ന രീതിയിൽ ന ടത്താമെന്ന് ഞാൻ തീരുമാനിച്ചത്…. അതിനു ഒരു സഹായത്തിന് റൂറൽ എസ്പി അശോക് കുമാറിനെ വിളിച്ചപ്പോൾ ആണ് സാറിനെ കുറിച്ച് പറഞ്ഞു തന്നതും, ന്യായായ്മ കാര്യത്തിന് സഹായിക്കും എന്നറിയിച്ചതും.”
ജോസഫ് അലക്സ് ആലോചിച്ച ശേഷം പറഞ്ഞു

“ഒക്കെ ഗോ അഹെഡ്, ഞാനെൻറെ സബ് കളക്ടറെ കൂടെ വിളിക്കുന്നതിൽ എതിർപ്പില്ലല്ലോ”

ജഗൻ ഇല്ലെന്നു തലയാട്ടി.

ജോസഫ് അലക്സ് അരുണാ മുഖർജിയെ റൂമിലേക്ക് വിളിച്ചു.

മുകളിലെ തുറന്നുകിടക്കുന്ന ഒരു ബട്ടൺ കൂടെ കാണുന്ന മുലച്ചാലിലും നിറഞ്ഞുനിൽക്കുന്ന മാറിടത്തിലും കൊതിയോടെ ഇൻസ്പെക്ടർ ചാക്കോ നോക്കി നിന്നു പോയി.

“ഷി ഈസ് അരുണ മുഖർജി. ഹാഫ് മലയാളി ഹാഫ് ബംഗാളി. ….. ശരി നടന്ന സംഭവങ്ങൾ പറയൂ ..ആദ്യം നമുക്ക് പോലീസിൻറെ ഭാഗത്തുനിന്നുള്ള കാര്യങ്ങൾ കേൾക്കാം. മിസ്റ്റർ ജോൺ ഓർ ചാക്കോ ആരാണ് സംസാരിക്കുന്നത്”

“ഞാൻ പറയാം” ജോൺ സംസാരിച്ചു തുടങ്ങി

“സർ കേസിൽ പ്രതിപാദിക്കുന്ന അപകടം സംഭവം നടന്നത് ഈ വർഷം മെയ് നാലാം തീയതി, സ്ഥലം കീരിക്കാടൻ ഡാമിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ഡാംവ്യൂ ടൗൺഷിപ്പ്. സംഭവത്തിന്റെ തുടക്കം ഇങ്ങനെ ആണ്

പാലക്കാട് പൊള്ളാച്ചി സമീപം ആയി ആനക്കാട്ടിൽ പ്ലൻ്റേഷന് ഒരു എസ്റ്റേറ്റ് ഉണ്ട്… അവിടെ മാസത്തിൽ ഒന്നോ രണ്ടോ തവണ പാലായിൽ നിന്നും ചാക്കോച്ചി ..അതായതു പ്രൈം അക്ക്യൂസ്ഡ് യാത്ര ചെയ്യാറുണ്ട് . മിക്കപ്പോഴും സ്വന്തം ട്രക്ക് ഓടിച്ചാണ് പോകുക … ചാക്കോച്ചി ഒരു പ്രത്യേക ക്യാരക്ടറാണ്. ഹെവി ഡ്രൈവിംഗ് വല്ലാത്ത വീക്നെസ് ആണ് പുള്ളിക്ക്. ഇന്ത്യ മുഴുവൻ അങ്ങേര് ട്രക്ക് ഓടിച്ച് സഞ്ചരിച്ചിട്ടുണ്ട്…. എസ്റ്റേറ്റിലേക്കുള്ള യാത്രയിൽ മിക്കപ്പോഴും ഹുസൈനോ ഉമ്മച്ചനോ കാണാം ചിലപ്പോൾ ഭാര്യയും ഉണ്ടാകാറുണ്ട്.

മെയ് രണ്ടാം തീയതി…. അതായത് അപകടം നടക്കുന്നതിനു രണ്ടു ദിവസം മുന്നേ ചാക്കോച്ചിയും ഭാര്യ… അന്നത്തെ കോട്ടയം ആർടിഒ ഗൗരി പാർവതി….. ഒരു മാരുതി ജിപ്സി ജീപ്പിൽ ആനക്കാട്ടിൽ പ്ലാന്റേഷനിലെ എത്തി.

ജോൺ ഒന്ന് നിർത്തി ഹുസൈനെ നോക്കിയ ശേഷം തുടർന്നു.

“ഇവിടെയാണ് ആദ്യത്തെ പ്രതിഭാഗത്തിന്റെ ചലഞ്ച് . ഗസ്റ്റ് ഹൗസ് ജീവനക്കാരോ പ്ലാന്റേഷൻ ജോലിക്കാരോ ഇവരെ അവിടെ കണ്ടിട്ടില്ല. സ്വാഭാവികമായും ചാക്കോച്ചിയുടെ തൊഴിലാളികളുടെ വാദം പോലീസ് കണക്കിലെടുക്കുന്നില്ല.

ജോസഫ് അലക്സ് ഇടപെട്ടു –

“മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ഇവരെ ട്രാക്ക് ചെയ്യാമല്ലോ.”
ഹുസൈൻ: സർ ഇച്ചായന്റെ ഫോൺ എൻറെ കയ്യിൽ ആയിരുന്നു, കൂടുതലും ബിസിനസ് കോൾസ്ഞാ നാണ് കൈകാര്യം ചെയ്യാറ്, വല്ലപ്പോഴും വരുന്ന പേഴ്സണൽ കോൾസ് ലാൻഡ് ലൈനിലേക്ക് ഡയറക്ട് ചെയ്യും. പിന്നെ ഗൗരി ചേച്ചിയുടെ ഒഫീഷ്യൽ ഫോണാണ് അതും എടുക്കാതെയാണ് പോയത്.

ജോസഫ് അലക്സ്- “ഇൻ്റെറിസ്റിംഗ്, പ്ലീസ് കണ്ടിന്യൂ.”

ജോൺ തുടർന്നു

“സർ 24ആം തീയതി ഗസ്റ്റ് ഹൗസിലെ ലാൻഡ് ഫോണിൽ ഒരു കോൾ വരുന്നു. ഏതാണ്ട് ഉച്ചക്ക് ഒരു 11:40 ആയപ്പോൾ, ഗൗരി പാർവതി മാഡത്തിന്റെ കോട്ടയം ഓഫീസ് ഫോൺ നമ്പറിൽ നിന്നുമാണ് കോൾ എത്തിയത്. ഗസ്റ്റ് ഹൗസിൽ എക്സൈസ് റെയിഡ് ഉണ്ടാകും എന്നും അവിടെ നിർത്തിയിട്ടിരിക്കുന്ന സ്പിരിറ്റ് ലോറി എത്രയും പെട്ടെന്ന് മാറ്റണം എന്നുമാണ് ആ കോൾ.

കോൾ വന്നു എന്നതിന്റെ തെളിവുണ്ട്, പക്ഷെ ആരാണ് വിളിച്ചത് എന്നത് ഇപ്പോഴും തെളിഞ്ഞിട്ടില്ല. ഫോൺ ആക്സസ് ഉണ്ടായിരുന്ന മൂന്നു പേരെ സസ്പെൻഡ് ചെയ്തു മാത്രമല്ല ആർഡിഒയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

പ്ലാന്റേഷനിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ വ്യാജ സ്പിരിറ്റ് ഉണ്ടെന്ന് പത്തേ മുപ്പതിന് എക്സൈസ് ഓഫീസിലും കോൾ വന്നിരുന്നു. അവർ പക്ഷെ റെയിഡിന്പ്ലാ പ്ലാൻ ചെയ്തത്ൻ പോലും ഇല്ലായിരുന്നു.”

ഒന്ന് നിർത്തിയ ശേഷം ജോൺ തുടർന്നു

“ഫോൺ ലഭിച്ച ഉടൻ ചാക്കോച്ചി ട്രക്കുമായി കീരിക്കാട് ഡാമിൻറെ ഭാഗത്തേക്കുള്ള റോഡിലേക്ക് പുറപ്പെട്ടു 35 മിനുട്ട് കൊണ്ട് ഈ ലൊക്കേഷൻ അതായത് ആക്സിഡൻറ് സ്പോട്ടിൽ എത്തി.

ജോൺ ഒരു ലൊക്കേഷൻ മാപ്പ് കളക്ടറുടെ ടേബിളിൽ നിരത്തി. ജോസഫ് അലക്‌സും ജഗന്നാഥനും താല്പര്യത്തോടെ ആ മാപ്പ് നോക്കി. ഡാംവ്യൂ ടൗൺഷിപ്പിന്റെ മാപ്പ്. ഡാമും നാഷണൽ ഹൈവേയും കണക്ട് ചെയ്യുന്ന മെയിൻ റോഡ്. ട്രാഫിക്ക് വളരെ കുറച്ച് മാത്രമുള്ള ഈ റോഡ് ഹെവി ലോറി ഡ്രൈവർമാരാണ് കൂടുതലും ഉപയോഗിക്കാറ്.

ജോൺ വിശദീകരിച്ചു –

“ഡാമിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ഇവിടെ ഒരു ചെറിയൊരു ടൗൺഷിപ്പ് ഉണ്ട് , ഡാംവ്യൂ ടൗൺഷിപ്പ്. ഡാമിൽ ജോലി ചെയ്യുന്ന ഓഫീസർമാരുടെയും സീനിയർ എംപ്ലോയീസിന്റെയും കുറച്ചു കോട്ടേഴ്സ് പിന്നെ ഒരു സ്റ്റേഷനറി ഷോപ്പ് ഒരു ചെറിയ ചായക്കട പിന്നെ നാല് തൊഴിലാളികൾ ജോലി ചെയ്യുന്ന ചെറിയൊരു വെളിച്ചെണ്ണ മിൽ , ഒരു വർക്ക്ഷോപ്. കുറച്ചപ്പുറം ഉള്ള ആദിവാസി ഊരിൽ നിന്നും വല്ലപ്പോഴും ടൗൺഷിപ്പിൽ എത്തി സാധനം വാങ്ങിക്കുന്ന കുറച്ചു പേരും ഒഴിച്ചാൽ വളരെ ശാന്തമായ അധികം ആൾക്കൂട്ടം ഒന്നുമില്ലാതെ ചെറിയൊരു പ്രദേശമാണിത്.
മെയിൻ റോഡിൽ നിന്നും ലെഫ്റ്റ് എടുത്താൽ ടൗൺഷിപ്പിനെ ക്രോസ്സ് ചെയ്തു പോകുന്ന ഈ റോഡിൽ എത്തും. ഇതുണ്ട് വലതുഭാഗത്ത് നാല് കോർട്ടേഴ്സ് , പിന്നെ സ്റ്റേഷനറി കട. ഓപ്പോസിറ്റ് ആണ് മിൽ.

അത് കഴിഞ്ഞു ജംക്ഷൻ. അവിടെ റോഡ് 45 ഒരു റോഡ് തിരഞ്ഞു, ഒരു ഭാഗത്തേക്ക് ഡാം മറുഭാഗത്തേക്കു പോയാൽ മന്നാഡിയാർ ടൌൺ.

ചാക്കോച്ചി മെയിൻ റോഡിൽ ഈ ടൗൺഷിപ്പിലേക്കു കയറിയ ശേഷം ലോറി അതിവേഗത്തിൽ വലതുവശത്തു തൻ്റെ ക്വാർട്ടേഴ്സിന്റെ മുന്നിൽ നിന്നിരുന്ന ഡാം സേഫ്റ്റി ഓഫീസർ സോനയെയും , ഷോപ്പിന്റെ സമീപം നിന്നിരുന്ന അച്യുതൻ നമ്പൂതിരിയേയും പട്ടാളം പുരുഷുവിനെയും ഇടിച്ചിട്ട ശേഷം ട്രക്ക് റോഡിൽ കയറ്റി നിർത്തി. പിന്നെ അതി വേഗം ഡാമിലേക്കുള്ള റോഡിലൂടെ ഫോറസ്റ്റ് ഭാഗത്തേക്ക് കയറ്റുകയും ഡെൻസ് ഫോറസ്റ്റിൽ ഒളിപ്പിച്ച ശേഷം കാട്ടിലൂടെ പൊള്ളാച്ചിയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചു എന്നുമാണ് . ഒന്നരമണിക്കൂർ അന്വേഷണത്തിന് ശേഷം സെബാസ്റ്റ്യൻന്റെ നേതൃത്വത്തിലുള്ള സംഘം ലോറി കണ്ടെത്തി. രണ്ടു ദിവസത്തിന് ശേഷം ആണ് ചാക്കോച്ചിയെ പൊള്ളാച്ചിയിൽ നിന്നും അറസ്റ്റ് ചെയ്തത്. അച്യുതൻ നമ്പൂതിരിയും സോനയും അവിടെ വെച്ച് തന്നെ മരിച്ചു. പുരുഷു ഇപ്പോഴും വീൽ ചെയറിൽ ആണ്.”

Leave a Reply

Your email address will not be published. Required fields are marked *