ചേക്കിലെ വിശേഷങ്ങൾ – 5

ജോസഫ് അലക്സ് ഹുസൈനെ ചോദ്യഭാവത്തോടെ നോക്കി.

ഹുസൈൻ – ” സാർ കോട്ടയം ആർ ഡി ഓഫീസിൽ പാലക്കാട് എക്സൈസ് നടത്തുന്ന ഒരു റൈഡിനെ പറ്റി എങ്ങനെ വിവരം കിട്ടും, അച്ചായന് വ്യാജ സ്പിരിറ്റ് ബിസിനസ് ഇല്ല , ഇതാരോ ചതിക്കാൻ വേണ്ടി ചെയ്തതാണ്”

“വേർ വാസ് ചക്കൊച്ചി , അയാള് ഈ സമയം ശരിക്കും എവിടെ ആയിരുന്നു ?”

ഉത്തരം പറയാൻ ഹുസൈൻ മടിച്ചു.

” ഇച്ചായൻ എവിടെയായിരുന്നു എന്ന് ആരോടും പറയുന്നില്ല”

ജോസഫ് അലക്സ് ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു വാട്ട്

ഉമ്മച്ചൻ “നമ്മൾ പരമാവധി ശ്രമിച്ചുനോക്കി അത് പറയുന്നില്ല പക്ഷേ ഇച്ചായൻ അല്ല എന്ന് മാത്രം പറഞ്ഞു, നമ്മളോട് ഇച്ചായൻ കള്ളം പറയില്ല”

ജോസഫ് അലക്സിന്റെ മുഖത്ത് ക്ഷോഭം പ്രകടമായി

“ദിസ് ഈസ് നോൺസൻസ് ….പ്രതി വേറൊരു സ്ഥലത്ത് ആയിരുന്നു എങ്കിൽ അയാൾ അത് തുറന്നു പറയണം, ലെറ്റ് ഹിം പ്രൂവ് ഹിസ് അലിബി ആൻ്റ് ബി ഔട്ട് ഓഫ് ദിസ് ട്രാപ്പ്….. അയാളുടെ ജീവനേക്കാൾ പ്രധാനമായി എന്ത് രഹസ്യമാണ് ഉള്ളത്. ഐ കാൻറ്റ് വെയിസ്റ്റ്ട് ടൈം ഓൺ ഹിസ് സയലൻസ്.”
കുറച്ചുനേരത്തേക്ക് ആരും മിണ്ടിയില്ല

“ചാക്കോച്ചി എവിടെയായിരുന്നു എന്ന് പറഞ്ഞാൽ അച്യുതൻ നമ്പൂതിരിയുടെയും ആ പെൺകൊച്ചിന്റെയും മരണത്തിന് പുറകിലുള്ളവർക്ക് ശിക്ഷ ആകുമോ, ചാക്കോച്ചിയെ ഫ്രെയിം ചെയ്തത് ആണെങ്കിൽ സെബാനും അതിൽ പങ്കുണ്ടാകില്ലേ, അയാൾ കേസ് ശരിയായ രീതിയിൽ അന്വേഷിക്കുമോ”

ജഗനാഥന്റെ ദൃഢമായ ശബ്ദം റൂമിലെ നിശബ്ദതയെ ഭേദിച്ചു പുറത്തേക്കു വന്നു.

ജോസഫ് അലക്സ് ഉടനെ ഒന്നും മിണ്ടിയില്ല കുറച്ചുനേരം കണ്ണടച്ചിരുന്ന് ആലോചിച്ചശേഷം അയാൾ പതുക്കെ പറഞ്ഞു

“ജോൺ വാട്ട് അർ ദി എവിഡെൻസ് എഗാൻസ്റ്റ് ചക്കോച്ചി ?

“സർ സ്വാഭാവികമായിട്ടും ഒന്ന് ട്രക്ക് പിന്നെ വാഹനം ഇടുപ്പിച്ചു തെറിച്ച സ്ഥലത്തെ സിസിടിവി”

“സിസിടിവി ദാറ്റ് ഈസ് ഇന്ററസ്റ്റിംഗ് അതും ഇതുപോലെ ഒരു റിമോട്ട് ഏരിയയിൽ”

സർ ആ വെളിച്ചെണ്ണ മിൽ അവിടുത്തെ ഒരു വലിയ കോടീശ്വരന്റെ ആണ്. അയാളുടെ മക്കൾ ഫ്രാൻസിൽ ഉണ്ട് അടുത്തിടെ അവിടെ നിന്നും കൊപ്ര മോഷണം തുടങ്ങിയപ്പോൾ മകൻ കൊടുത്തയച്ച സിസിടിവി സെറ്റാണ്.

മൂന്നു ക്യാമറ ഒരു 30 മിനിറ്റ് ലൂപ്പ് റെക്കോർഡിങ്. നാല് ദിവസത്തെ സ്റ്റോറേജ്”

ആധുനിക ടെക്‌നോളജിയിൽ വളരെ താല്പര്യമുള്ള ജോസഫ് അലക്സ് എല്ലാവരെയും നോക്കി പറഞ്ഞു.

“ഇത്രേം നല്ല തെളിവ് ഉണ്ടെങ്കിൽ അത് കാണണമല്ലോ , കേട്ടോ ജഗൻ നമ്മുടെ നാട്ടിൽ ഒരു പത്ത് വർഷത്തിനുശേഷം 90 ശതമാനം ക്രൈം ഡിറ്റക്ഷൻ സിസിടിവിയും മൊബൈൽ ട്രാക്കിംഗ് വഴി ആയിരിക്കും. ഫോറിൻ കണ്ട്രീസ് ഒക്കെ ഇപ്പോൾ തന്നെ ഇതൊക്കെ സർവസാധാരണമായി മാറി ”

ശേഷം ജോണിനോട്

“സിസിടിവിയിൽ ചാക്കോച്ചിയുടെ മുഖമില്ലേ”

” സർ മുഖം ട്രക്കിന്റെ ഉള്ളിൽ ആയതിനാൽ വ്യക്തമല്ല പക്ഷേ ഡ്രൈവിംഗ് സീറ്റിൽ ചാക്കോച്ചി ആണെന്ന് പോലീസ് വിശ്വസിക്കുന്നു, ”

“ആ വീഡിയോ കാണാൻ വഴിയുണ്ടോ”

ചെറിയൊരു ചിരിയോടെ ജോൺ ചാക്കോയെ നോക്കി

അത് വരെ സംസാരിക്കാതിരുന്ന ചാക്കോ പറഞ്ഞു.

” എൻറെ കയ്യിൽ ഉണ്ട്. അതെങ്ങനെ എൻറെ കയ്യിൽ എത്തി എന്ന് ആദ്യം പറയാം. എന്റെ സ്റ്റേഷനിൽ നിന്നും ഈ അപകട സ്ഥലത്തേക്ക് വെറും 7 കിലോമീറ്റർ മാത്രമേ ഉള്ളൂ. … അതേ സമയം ചേക്കിലേക്കു 23 കിലോമീറ്റർ ഉണ്ട്. ഇവിടെ സ്ഥിരമായി പട്രോളിംഗ് നടത്തുന്നതും ചെറിയ കേസുകൾ പറഞ്ഞു തീർക്കുന്നതും എൻറെ സ്റ്റേഷനിലെ പോലീസുകാർ തന്നെയാണ്…. …സാധാരണ വിളിച്ചു പറഞ്ഞാൽ പോലും ആ ഭാഗത്തേക്ക് വരാത്ത ചെക്കു പോലീസ് വെറും 20 മിനിറ്റിലാണ് ആക്സിഡൻറ് സ്പോട്ടിൽ എത്തിയത് ആരും വിളിച്ചു പറയാതെ…. വയർലെസിൽ മെസ്സേജ് കിട്ടി എന്നാണ് സെബാസ്റ്റ്യൻ വാദം..എന്നാൽ അതിനു യാതൊരു തെളിവുമില്ല… അയാളുടെ അതിർത്തിയിൽ ആയത് കൊണ്ട് നമ്മളെ അവിടെ നിന്നും ഒഴിവാക്കാൻ അയാൾ വല്ലാതെ ശ്രമിക്കുന്നത് എനിക്ക് ഫീൽ ചെയ്തു. സെബാസ്റ്റ്യന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് അയാൾ കേസ് അട്ടിമറിച്ചു വണ്ടി ഇടിച്ചവരെ രക്ഷിക്കും എന്ന് എനിക്ക് തോന്നിയത് കൊണ്ട്, ഞാൻ ആ മില്ലിലെ മാനേജറെ വിളിച്ചു രഹസ്യമായി ഒരു സിഡിയിൽ 30 മിനിട്ടു മുന്നേയും പിന്നെയും ഉള്ള വീഡിയോ രണ്ടു കാമറയിൽ നിന്നുള്ളത് വെവ്വേറെ സെബാസ്റ്റ്യൻ അറിയാതെ റെക്കോർഡ് ചെയ്തു.”
ജോസഫ് അലക്സ് ചിരിച്ചു.

“അത് നന്നായി, എന്നിട്ടു വിഡിയോ എവിടെ”

“ഞാൻ അത് നശിപ്പിച്ചേനെ, കാരണം എവിഡൻസ് എല്ലാം കൃത്യമായി സെബാസ്റ്റ്യൻ കോടതിയിൽ എത്തിച്ചു, ജോൺ വിളിക്കുന്നത് വരെ എനിക്ക് ശരിക്കും അത്ഭുതം ആയിരുന്നു. സാധാരണ പ്രതികൾക്ക് വേണ്ടി നിൽക്കാറുള്ള സെബാന് എന്ത് പറ്റി എന്നോർത്ത്.”

“ഗ്രെറ്റ് വർക്ക് ചാക്കോ, ആ സിഡികൾ കയ്യിൽ ഉണ്ടോ ?”

ചാക്കോ സിഡികൾ കവറോടെ ജോസഫ് അലക്സിന് കൊടുത്തു.

“ശരി എനിക്ക് ഇന്ന് കുറെയേറെ മീറ്റിംഗ് ഉണ്ട്, ഞാൻ ഈ വിഡിയോ സമയം കിട്ടുമ്പോൾ കാണട്ടെ, എന്നിട്ടു ബാക്കി സംസാരിക്കാം. ഇന്ന് രാത്രി ഒരു 8 മണി ആകുമ്പോൾ വരാൻ പറ്റുമോ അല്ലേൽ നാളെ”

“ഞങ്ങൾ രാത്രി വരാം” ജഗൻ പറഞ്ഞു.

“വി വിൽ ഓൾസോ ട്രൈ റ്റു കം സാർ” ചാക്കോയും ജോണും പറഞ്ഞു.

“ഓക്കേ ദെൻ സീ യൂ അറ്റ് 8 പിഎം ഷാർപ്…. ബൈ ദി വെയ് ചാക്കോ ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്, നമ്മൾ ഇതിനു മുന്നേ പരിചയപ്പെട്ടിട്ടുണ്ട് അല്ലെ.”

ഉവ്വ് സർ, ഒരു നാല് വര്ഷം മുന്നേ, സിബിഐ യിൽ ഉണ്ടായിരുന്നപ്പോൾ … സേതുരാമയ്യരുടെ കൂടെ.”

“യെസ് യെസ് ഞാൻ ഓർക്കുന്നു. ഇപ്പോൾ സിബിഐ വിട്ടോ ?”

“വിട്ടിട്ട് 2 കൊല്ലം ആയി സാർ”

എല്ലാവരും പുറത്തേക്ക് ഇറങ്ങി. തന്റെ ജീപ്പ് ഡ്രൈവ് ചെയ്തു തിരിച്ചു പോകുമ്പോൾ സിബിഐ വിടാനുള്ള സാഹചര്യങ്ങൾ ചാക്കോയുടെ മനസ്സിലേക്ക് വന്നു.

pencilsketchadjusted-2256054

2 വര്ഷങ്ങള്ക്കു മുന്നേ ഇരണിയൽ – നാഥമംഗലം കേസ് അന്വേഷണ സമയം. അന്വേഷണത്തിന്റെ സൗകര്യത്തിനു ചെറുശ്ശേരിയിലെ തറവാട് വീട്ടിൽ തന്നെ ആണ് സേതുരാമയ്യരും ചാക്കോയും ഗണേഷും താമസം.

അന്നൊരു വെള്ളിയാഴ്ച. സേതുരാമയ്യരും ഗണേഷും തിരുവനതപുരത്തേക്കു പോയിരിക്കുവാരുന്നു.

വീട്ടിൽ സേതുരാമയ്യരുടെ സഹോദരി 45 വയസ്സ് കഴിഞ്ഞ മീനാക്ഷി അയ്യരും ചാക്കോയും മാത്രം.

മുകൾ നിലയിൽ ഇരുന്നു ഒരു പെഗ് അടിച്ചു തുടങ്ങിയപ്പോൾ ആണ് താഴെ നിന്നും മീനാക്ഷി അയ്യർ ചാക്കോയെ വിളിച്ചത്.
“ഒന്ന് ടിവിയുടെ കണക്ഷൻ സിഡി പ്ലെയറിൽ നിന്നും മാറ്റി കേബിളിൽ കൊടുത്തു തരുമോ, എനിക്കിതൊന്നും അറിയില്ല.”

“ശരി ചേച്ചി.” ചാക്കോ താഴെ ഇറങ്ങി വന്നു കണക്ഷൻ മാറ്റി കൊടുത്തു.

കേബിളിൽ ലോക്കൽ ചാനൽ ആണ് ആദ്യം വന്നത്. അതിൽ ഒരു സിനിമ. ഒന്ന് കണ്ടു കളയാം എന്ന് കരുതി ചാക്കോയും അവിടെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *