ചേക്കിലെ വിശേഷങ്ങൾ – 5 3

“ചാക്കോച്ചി എവിടെയായിരുന്നു എന്ന് പറഞ്ഞാൽ അച്യുതൻ നമ്പൂതിരിയുടെയും ആ പെൺകൊച്ചിന്റെയും മരണത്തിന് പുറകിലുള്ളവർക്ക് ശിക്ഷ ആകുമോ, ചാക്കോച്ചിയെ ഫ്രെയിം ചെയ്തത് ആണെങ്കിൽ സെബാനും അതിൽ പങ്കുണ്ടാകില്ലേ, അയാൾ കേസ് ശരിയായ രീതിയിൽ അന്വേഷിക്കുമോ”

ജഗനാഥന്റെ ദൃഢമായ ശബ്ദം റൂമിലെ നിശബ്ദതയെ ഭേദിച്ചു പുറത്തേക്കു വന്നു.

ജോസഫ് അലക്സ് ഉടനെ ഒന്നും മിണ്ടിയില്ല കുറച്ചുനേരം കണ്ണടച്ചിരുന്ന് ആലോചിച്ചശേഷം അയാൾ പതുക്കെ പറഞ്ഞു

“ജോൺ വാട്ട് അർ ദി എവിഡെൻസ് എഗാൻസ്റ്റ് ചക്കോച്ചി ?

“സർ സ്വാഭാവികമായിട്ടും ഒന്ന് ട്രക്ക് പിന്നെ വാഹനം ഇടുപ്പിച്ചു തെറിച്ച സ്ഥലത്തെ സിസിടിവി”

“സിസിടിവി ദാറ്റ് ഈസ് ഇന്ററസ്റ്റിംഗ് അതും ഇതുപോലെ ഒരു റിമോട്ട് ഏരിയയിൽ”

സർ ആ വെളിച്ചെണ്ണ മിൽ അവിടുത്തെ ഒരു വലിയ കോടീശ്വരന്റെ ആണ്. അയാളുടെ മക്കൾ ഫ്രാൻസിൽ ഉണ്ട് അടുത്തിടെ അവിടെ നിന്നും കൊപ്ര മോഷണം തുടങ്ങിയപ്പോൾ മകൻ കൊടുത്തയച്ച സിസിടിവി സെറ്റാണ്.

മൂന്നു ക്യാമറ ഒരു 30 മിനിറ്റ് ലൂപ്പ് റെക്കോർഡിങ്. നാല് ദിവസത്തെ സ്റ്റോറേജ്”

ആധുനിക ടെക്‌നോളജിയിൽ വളരെ താല്പര്യമുള്ള ജോസഫ് അലക്സ് എല്ലാവരെയും നോക്കി പറഞ്ഞു.

“ഇത്രേം നല്ല തെളിവ് ഉണ്ടെങ്കിൽ അത് കാണണമല്ലോ , കേട്ടോ ജഗൻ നമ്മുടെ നാട്ടിൽ ഒരു പത്ത് വർഷത്തിനുശേഷം 90 ശതമാനം ക്രൈം ഡിറ്റക്ഷൻ സിസിടിവിയും മൊബൈൽ ട്രാക്കിംഗ് വഴി ആയിരിക്കും. ഫോറിൻ കണ്ട്രീസ് ഒക്കെ ഇപ്പോൾ തന്നെ ഇതൊക്കെ സർവസാധാരണമായി മാറി ”

ശേഷം ജോണിനോട്

“സിസിടിവിയിൽ ചാക്കോച്ചിയുടെ മുഖമില്ലേ”

” സർ മുഖം ട്രക്കിന്റെ ഉള്ളിൽ ആയതിനാൽ വ്യക്തമല്ല പക്ഷേ ഡ്രൈവിംഗ് സീറ്റിൽ ചാക്കോച്ചി ആണെന്ന് പോലീസ് വിശ്വസിക്കുന്നു, ”

“ആ വീഡിയോ കാണാൻ വഴിയുണ്ടോ”

ചെറിയൊരു ചിരിയോടെ ജോൺ ചാക്കോയെ നോക്കി

അത് വരെ സംസാരിക്കാതിരുന്ന ചാക്കോ പറഞ്ഞു.

” എൻറെ കയ്യിൽ ഉണ്ട്. അതെങ്ങനെ എൻറെ കയ്യിൽ എത്തി എന്ന് ആദ്യം പറയാം. എന്റെ സ്റ്റേഷനിൽ നിന്നും ഈ അപകട സ്ഥലത്തേക്ക് വെറും 7 കിലോമീറ്റർ മാത്രമേ ഉള്ളൂ. … അതേ സമയം ചേക്കിലേക്കു 23 കിലോമീറ്റർ ഉണ്ട്. ഇവിടെ സ്ഥിരമായി പട്രോളിംഗ് നടത്തുന്നതും ചെറിയ കേസുകൾ പറഞ്ഞു തീർക്കുന്നതും എൻറെ സ്റ്റേഷനിലെ പോലീസുകാർ തന്നെയാണ്…. …സാധാരണ വിളിച്ചു പറഞ്ഞാൽ പോലും ആ ഭാഗത്തേക്ക് വരാത്ത ചെക്കു പോലീസ് വെറും 20 മിനിറ്റിലാണ് ആക്സിഡൻറ് സ്പോട്ടിൽ എത്തിയത് ആരും വിളിച്ചു പറയാതെ…. വയർലെസിൽ മെസ്സേജ് കിട്ടി എന്നാണ് സെബാസ്റ്റ്യൻ വാദം..എന്നാൽ അതിനു യാതൊരു തെളിവുമില്ല… അയാളുടെ അതിർത്തിയിൽ ആയത് കൊണ്ട് നമ്മളെ അവിടെ നിന്നും ഒഴിവാക്കാൻ അയാൾ വല്ലാതെ ശ്രമിക്കുന്നത് എനിക്ക് ഫീൽ ചെയ്തു. സെബാസ്റ്റ്യന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് അയാൾ കേസ് അട്ടിമറിച്ചു വണ്ടി ഇടിച്ചവരെ രക്ഷിക്കും എന്ന് എനിക്ക് തോന്നിയത് കൊണ്ട്, ഞാൻ ആ മില്ലിലെ മാനേജറെ വിളിച്ചു രഹസ്യമായി ഒരു സിഡിയിൽ 30 മിനിട്ടു മുന്നേയും പിന്നെയും ഉള്ള വീഡിയോ രണ്ടു കാമറയിൽ നിന്നുള്ളത് വെവ്വേറെ സെബാസ്റ്റ്യൻ അറിയാതെ റെക്കോർഡ് ചെയ്തു.”
ജോസഫ് അലക്സ് ചിരിച്ചു.

“അത് നന്നായി, എന്നിട്ടു വിഡിയോ എവിടെ”

“ഞാൻ അത് നശിപ്പിച്ചേനെ, കാരണം എവിഡൻസ് എല്ലാം കൃത്യമായി സെബാസ്റ്റ്യൻ കോടതിയിൽ എത്തിച്ചു, ജോൺ വിളിക്കുന്നത് വരെ എനിക്ക് ശരിക്കും അത്ഭുതം ആയിരുന്നു. സാധാരണ പ്രതികൾക്ക് വേണ്ടി നിൽക്കാറുള്ള സെബാന് എന്ത് പറ്റി എന്നോർത്ത്.”

“ഗ്രെറ്റ് വർക്ക് ചാക്കോ, ആ സിഡികൾ കയ്യിൽ ഉണ്ടോ ?”

ചാക്കോ സിഡികൾ കവറോടെ ജോസഫ് അലക്സിന് കൊടുത്തു.

“ശരി എനിക്ക് ഇന്ന് കുറെയേറെ മീറ്റിംഗ് ഉണ്ട്, ഞാൻ ഈ വിഡിയോ സമയം കിട്ടുമ്പോൾ കാണട്ടെ, എന്നിട്ടു ബാക്കി സംസാരിക്കാം. ഇന്ന് രാത്രി ഒരു 8 മണി ആകുമ്പോൾ വരാൻ പറ്റുമോ അല്ലേൽ നാളെ”

“ഞങ്ങൾ രാത്രി വരാം” ജഗൻ പറഞ്ഞു.

“വി വിൽ ഓൾസോ ട്രൈ റ്റു കം സാർ” ചാക്കോയും ജോണും പറഞ്ഞു.

“ഓക്കേ ദെൻ സീ യൂ അറ്റ് 8 പിഎം ഷാർപ്…. ബൈ ദി വെയ് ചാക്കോ ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്, നമ്മൾ ഇതിനു മുന്നേ പരിചയപ്പെട്ടിട്ടുണ്ട് അല്ലെ.”

Leave a Reply

Your email address will not be published. Required fields are marked *