ചേക്കിലെ വിശേഷങ്ങൾ – 5 3

കോൾ വന്നു എന്നതിന്റെ തെളിവുണ്ട്, പക്ഷെ ആരാണ് വിളിച്ചത് എന്നത് ഇപ്പോഴും തെളിഞ്ഞിട്ടില്ല. ഫോൺ ആക്സസ് ഉണ്ടായിരുന്ന മൂന്നു പേരെ സസ്പെൻഡ് ചെയ്തു മാത്രമല്ല ആർഡിഒയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

പ്ലാന്റേഷനിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ വ്യാജ സ്പിരിറ്റ് ഉണ്ടെന്ന് പത്തേ മുപ്പതിന് എക്സൈസ് ഓഫീസിലും കോൾ വന്നിരുന്നു. അവർ പക്ഷെ റെയിഡിന്പ്ലാ പ്ലാൻ ചെയ്തത്ൻ പോലും ഇല്ലായിരുന്നു.”

ഒന്ന് നിർത്തിയ ശേഷം ജോൺ തുടർന്നു

“ഫോൺ ലഭിച്ച ഉടൻ ചാക്കോച്ചി ട്രക്കുമായി കീരിക്കാട് ഡാമിൻറെ ഭാഗത്തേക്കുള്ള റോഡിലേക്ക് പുറപ്പെട്ടു 35 മിനുട്ട് കൊണ്ട് ഈ ലൊക്കേഷൻ അതായത് ആക്സിഡൻറ് സ്പോട്ടിൽ എത്തി.

ജോൺ ഒരു ലൊക്കേഷൻ മാപ്പ് കളക്ടറുടെ ടേബിളിൽ നിരത്തി. ജോസഫ് അലക്‌സും ജഗന്നാഥനും താല്പര്യത്തോടെ ആ മാപ്പ് നോക്കി. ഡാംവ്യൂ ടൗൺഷിപ്പിന്റെ മാപ്പ്. ഡാമും നാഷണൽ ഹൈവേയും കണക്ട് ചെയ്യുന്ന മെയിൻ റോഡ്. ട്രാഫിക്ക് വളരെ കുറച്ച് മാത്രമുള്ള ഈ റോഡ് ഹെവി ലോറി ഡ്രൈവർമാരാണ് കൂടുതലും ഉപയോഗിക്കാറ്.

ജോൺ വിശദീകരിച്ചു –

“ഡാമിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ഇവിടെ ഒരു ചെറിയൊരു ടൗൺഷിപ്പ് ഉണ്ട് , ഡാംവ്യൂ ടൗൺഷിപ്പ്. ഡാമിൽ ജോലി ചെയ്യുന്ന ഓഫീസർമാരുടെയും സീനിയർ എംപ്ലോയീസിന്റെയും കുറച്ചു കോട്ടേഴ്സ് പിന്നെ ഒരു സ്റ്റേഷനറി ഷോപ്പ് ഒരു ചെറിയ ചായക്കട പിന്നെ നാല് തൊഴിലാളികൾ ജോലി ചെയ്യുന്ന ചെറിയൊരു വെളിച്ചെണ്ണ മിൽ , ഒരു വർക്ക്ഷോപ്. കുറച്ചപ്പുറം ഉള്ള ആദിവാസി ഊരിൽ നിന്നും വല്ലപ്പോഴും ടൗൺഷിപ്പിൽ എത്തി സാധനം വാങ്ങിക്കുന്ന കുറച്ചു പേരും ഒഴിച്ചാൽ വളരെ ശാന്തമായ അധികം ആൾക്കൂട്ടം ഒന്നുമില്ലാതെ ചെറിയൊരു പ്രദേശമാണിത്.
മെയിൻ റോഡിൽ നിന്നും ലെഫ്റ്റ് എടുത്താൽ ടൗൺഷിപ്പിനെ ക്രോസ്സ് ചെയ്തു പോകുന്ന ഈ റോഡിൽ എത്തും. ഇതുണ്ട് വലതുഭാഗത്ത് നാല് കോർട്ടേഴ്സ് , പിന്നെ സ്റ്റേഷനറി കട. ഓപ്പോസിറ്റ് ആണ് മിൽ.

അത് കഴിഞ്ഞു ജംക്ഷൻ. അവിടെ റോഡ് 45 ഒരു റോഡ് തിരഞ്ഞു, ഒരു ഭാഗത്തേക്ക് ഡാം മറുഭാഗത്തേക്കു പോയാൽ മന്നാഡിയാർ ടൌൺ.

ചാക്കോച്ചി മെയിൻ റോഡിൽ ഈ ടൗൺഷിപ്പിലേക്കു കയറിയ ശേഷം ലോറി അതിവേഗത്തിൽ വലതുവശത്തു തൻ്റെ ക്വാർട്ടേഴ്സിന്റെ മുന്നിൽ നിന്നിരുന്ന ഡാം സേഫ്റ്റി ഓഫീസർ സോനയെയും , ഷോപ്പിന്റെ സമീപം നിന്നിരുന്ന അച്യുതൻ നമ്പൂതിരിയേയും പട്ടാളം പുരുഷുവിനെയും ഇടിച്ചിട്ട ശേഷം ട്രക്ക് റോഡിൽ കയറ്റി നിർത്തി. പിന്നെ അതി വേഗം ഡാമിലേക്കുള്ള റോഡിലൂടെ ഫോറസ്റ്റ് ഭാഗത്തേക്ക് കയറ്റുകയും ഡെൻസ് ഫോറസ്റ്റിൽ ഒളിപ്പിച്ച ശേഷം കാട്ടിലൂടെ പൊള്ളാച്ചിയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചു എന്നുമാണ് . ഒന്നരമണിക്കൂർ അന്വേഷണത്തിന് ശേഷം സെബാസ്റ്റ്യൻന്റെ നേതൃത്വത്തിലുള്ള സംഘം ലോറി കണ്ടെത്തി. രണ്ടു ദിവസത്തിന് ശേഷം ആണ് ചാക്കോച്ചിയെ പൊള്ളാച്ചിയിൽ നിന്നും അറസ്റ്റ് ചെയ്തത്. അച്യുതൻ നമ്പൂതിരിയും സോനയും അവിടെ വെച്ച് തന്നെ മരിച്ചു. പുരുഷു ഇപ്പോഴും വീൽ ചെയറിൽ ആണ്.”

ജോസഫ് അലക്സ് ഹുസൈനെ ചോദ്യഭാവത്തോടെ നോക്കി.

ഹുസൈൻ – ” സാർ കോട്ടയം ആർ ഡി ഓഫീസിൽ പാലക്കാട് എക്സൈസ് നടത്തുന്ന ഒരു റൈഡിനെ പറ്റി എങ്ങനെ വിവരം കിട്ടും, അച്ചായന് വ്യാജ സ്പിരിറ്റ് ബിസിനസ് ഇല്ല , ഇതാരോ ചതിക്കാൻ വേണ്ടി ചെയ്തതാണ്”

“വേർ വാസ് ചക്കൊച്ചി , അയാള് ഈ സമയം ശരിക്കും എവിടെ ആയിരുന്നു ?”

ഉത്തരം പറയാൻ ഹുസൈൻ മടിച്ചു.

” ഇച്ചായൻ എവിടെയായിരുന്നു എന്ന് ആരോടും പറയുന്നില്ല”

ജോസഫ് അലക്സ് ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു വാട്ട്

ഉമ്മച്ചൻ “നമ്മൾ പരമാവധി ശ്രമിച്ചുനോക്കി അത് പറയുന്നില്ല പക്ഷേ ഇച്ചായൻ അല്ല എന്ന് മാത്രം പറഞ്ഞു, നമ്മളോട് ഇച്ചായൻ കള്ളം പറയില്ല”

ജോസഫ് അലക്സിന്റെ മുഖത്ത് ക്ഷോഭം പ്രകടമായി

“ദിസ് ഈസ് നോൺസൻസ് ….പ്രതി വേറൊരു സ്ഥലത്ത് ആയിരുന്നു എങ്കിൽ അയാൾ അത് തുറന്നു പറയണം, ലെറ്റ് ഹിം പ്രൂവ് ഹിസ് അലിബി ആൻ്റ് ബി ഔട്ട് ഓഫ് ദിസ് ട്രാപ്പ്….. അയാളുടെ ജീവനേക്കാൾ പ്രധാനമായി എന്ത് രഹസ്യമാണ് ഉള്ളത്. ഐ കാൻറ്റ് വെയിസ്റ്റ്ട് ടൈം ഓൺ ഹിസ് സയലൻസ്.”
കുറച്ചുനേരത്തേക്ക് ആരും മിണ്ടിയില്ല

Leave a Reply

Your email address will not be published. Required fields are marked *