ശാന്തി മേനോൻ ഒരു മകൾ – 3 1

അങ്ങനെ ഒരു ദിവസ്സം മുത്തച്ഛനെ ICU വാർഡിൽ നിന്ന് മുറിയിലേക്ക് മാറ്റിയത് പെട്ടെന്നായിരുന്നു. എനിക്ക് അന്നേരം വലിയ സന്തോഷം തോന്നി. ഞാൻ അപ്പോൾ തന്നെ ദേവകിയോട് പുറപ്പെടാൻ പറഞ്ഞു. അവൾക്കും സന്തോഷം.

അന്ന് ഉച്ചയ്ക്ക് ഡോക്റ്റർ വിസിറ്റിൽ ഞാൻ അവളെ കണ്ടു.

എന്റെ ചുരുൾ മുടിക്കാരി ആലീസിനെ. അവളുടെ ഉണ്ടക്കണ്ണുകളിൽ വലിയ കുസൃതി ഒളിച്ച് കിടക്കുന്നു. ഞാനത് ആസ്വദിച്ചെങ്കിലും ഇത്രയും നാൾ കാണാത്തതിനെ പരിഭവം ഞാൻ കാണിച്ചു. ഡോക്റ്റർ മുറി വിട്ട് പോയതിന്റെ ഒപ്പം ആ നേഴ്‌സ് പിള്ളേരുടെ ഒപ്പം അവൾ പുറത്തേക്ക് പോയി. പോകുന്നതിന് മുന്നേ എന്നെ ഒന്ന് പാളി നോക്കി. ആ നോട്ടത്തിന്റെ വശ്യത അത്രയ്ക്കും മനോഹരമായിരുന്നു. എന്നിലെ പരിഭവം ഉരുകിയൊലിച്ച് പോകുന്നതായി ഞാനറിഞ്ഞു.

വൈകീട്ട് ചായ ഗ്ലാസ്സുമായി ഞാൻ ജനാലയുടെ അരികിൽ ദൂരവീക്ഷണം നടത്തുന്ന സമയം. പുറകിൽ നിന്ന് ഒരു ശബ്ദം.

“….. എന്താണ് … വല്ല കഥയുടെ പണിപ്പുരയിലാണോ ????”.

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആലീസ്. അവൾ നേരത്തേക്കാളും അതി സുന്ദരിയായിരിക്കുന്നു. ജലഅനാലിൽ നിന്നുള്ള കാറ്റിൽ അവളുടെ ചുള നീണ്ട മുടിയിഴകൾ അൽപ്പം ഇളകി കളിച്ചു. അവളുടെ കുട്ടിത്ത്വം മാരാത്ത് കവിളിൽ കുസൃതി വിടർന്നിരിക്കുന്നു.

ഞാൻ പരിഭവമെല്ലാം മറന്ന നിമിഷം……

“…. എവിടെയായിരുന്നു ഇത്രയ്മ് ദിവസ്സം …..”.

“…… നാട്ടിലേക്കൊന്ന് പോയി …..”.

“….. അപ്പോൾ മൊത്തത്തിൽ അടിച്ച് പൊളിയായിരുന്നു…..”.

“…..ഹാ … സാധാരണ അങ്ങനെയൊക്കെയായിരുന്നു …പക്ഷെ ഇപ്രാവശ്യം ….”.

അവൾ വാക്കുകൾ വിഴുങ്ങി, അവളുടെ മുഖം ചെറുതായി മങ്ങി.
“… വീട്ടിൽ വല്ല പ്രശനങ്ങൾ ????”.

“….. ഏയ് അങ്ങനെയൊന്നുമില്ല …. എന്തോ എനിക്ക് ഇപ്രാവശ്യം പോകാനേ തോന്നിയെ ഇല്ല….. ടിക്കറ്റിൻെറ കാശ് കളയണ്ടാ എന്ന് കരുതി പോയതാ …”.

“….. എന്താ അങ്ങനെ തോന്നാൻ ……”.

ഞാൻ അറിയാതെ ചോദിച്ചതിന് അവൾ ഉണ്ടക്കണ്ണുകൾ ഉരുട്ടി എന്നെ ദേഷ്യഭാവത്തിൽ നോക്കി. അവളുടെ വെളുത്ത കവിളുകൾ ചുവന്നു. ഇനിയും തനിക്ക് മനസ്സിലായില്ലേ എന്നൊരു ഭാവമായിരുന്നു അവളിലാകെ പ്രതിഫലിച്ചത്.

പെട്ടെന്നായിരുന്നു അവളുടെ നഴ്‌സിങ്ങ് ഹെഡ് കോറിഡോറിൽ നിന്ന് വിളിച്ചത്.

“….. ഇനിയും വരില്ലേ …തിരക്ക് കഴിഞ്ഞ് ഇങ്ങോട്ട് …”. ഞാൻ ആർത്തിയോടെ ചോദിച്ചു. ആ ഭാവം എനിക്ക് മറയ്ക്കാനും കഴിഞ്ഞില്ല.

അവളുടെ ചുവന്ന കവിളുകൾ പ്രകാശിച്ചു.

“…. വരൂല്ലോ ….വരാതിരിക്ക്യാതിരിക്കാൻ പറ്റില്ലല്ലോ …”.

കള്ളച്ചിരി ചിരിച്ച് അവൾ വേഗത്തിൽ നടന്നു.

ഇളകിയാടുന്ന കുഞ്ഞൻ ചന്തിയുടെ താളം നോക്കിക്കൊണ്ട് നിൽക്കുന്ന നേരത്താണ് അടുത്താരോ വന്നത് ഞാനറിഞ്ഞത്.

അമ്മ…..

“…… എന്താടാ ഇവിടെ …..”.

“……ഹേയ് … ഒരു പരിചയക്കാരിയാ …ഇവിടെയാ വർക്ക് ചെയ്യുന്ന്യേ …മുത്തച്ഛന്റെ രോഗവിവരങ്ങൾ പറയുകയായിരുന്നു …..”.

“……. എന്നിട്ടെന്താ പറഞ്ഞത് ……”. അമ്മയുടെ തറപ്പിച്ചുള്ള നോട്ടം.

“…ഏയ് ….അങ്ങനെയൊന്നുമില്ല…..”.

എനിക്കെന്താണ് പറയേണ്ടതെന്നറിയാത്ത നിമിഷമായിരുന്നു. അമ്മയെന്ന ഇരുത്തി മൂളിക്കൊണ്ട് മുറിയുടെ ഉള്ളിലേക്ക് കയറിപ്പോയി. ഞാൻ പുറകെയും.

കട്ടിലിൽ സുഖമായി കിടന്നുകൊണ്ട് മുത്തച്ഛൻ ടീവി കണ്ടുകൊണ്ട് സ്വയം ഒരു ഓറഞ്ച് പൊളിച്ച് തിന്നുകയായിരുന്നു. കണ്ടാൽ ഇക്ക വില നിന്നിങ്ങിയ മനിഷ്യനാണെന്ന് പറയുകയേ ഇല്ല,

” ….എന്തിനാടാ ദേവാ ഇത്രയ്ക്കും ഫോണും മെസ്സേജോക്കെ അയച്ചെ…ഇങ്ങനെ വിളിക്കാൻ എന്തിരിക്കുന്നു …. നിന്റെ മുത്തച്ഛന് ഒന്നും പറ്റിട്ടില്ലല്ലോ … “.

അമ്മ എൻെറ നേർക്ക് നേരെ ചാടി കയറി. ഞാനാകെ എന്താണ് പറയേണ്ടതെന്നറിയാതെ പകച്ച് നിന്നു.

ഇത് കണ്ട മുത്തച്ഛൻ കയർത്തു.

” …. നീയെന്തിനാടീ അവന്റെ മേലേക്ക് ചാടികയറുന്നേ …. നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും നിനക്ക് വന്നൂടെടീ …”.” … ഞാൻ എനിക്ക് തോന്നുബോൾ വരും ..നൂറ് കൂട്ടം കാര്യങ്ങൾ ഇട്ടേച്ചാണ് പോന്നത് ….. “. അമ്മയാകെ ദേഷ്യത്താൽ ചുവന്നു.
“…. എന്നാലേ കൊച്ചിയിലെ ഫ്‌ലാറ്റ് ഞാനങ്ങ് കിട്ടിയ വിലയ്ക്ക് വിൽക്കാൻ പോകുകയല്ലേ ….. മര്യാദയ്ക്ക് അടങ്ങി വീട്ടിലിരുന്നോണം ….”.

Leave a Reply

Your email address will not be published. Required fields are marked *