പ്രിയമാണവളെ – 4 Like

“അല്ലേടി.. ഈ വയറ്റിലുണ്ടെൽ നിങ്ങൾ പെണ്ണുങ്ങൾക് പെട്ടന്ന് അറിയാൻ പറ്റില്ലേ..”

“അതൊക്കെ അറിയാൻ പറ്റും.. പിന്നെ ഇവിടെ ഇങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ട് പെട്ടന്ന് ആരും ചെക് ചെയ്യാനൊന്നും പോകുന്നില്ലലോ.. പിന്നെ ഉണ്ടെന്ന് വയറ്റിലുള്ള ആള് തന്നെ ഉറപ്പിച്ചു പറഞ്ഞാൽ..”

“അവള് പറഞ്ഞോ.. ”

“ഹേയ് ഇല്ല.. “ഞാൻ എന്റെ ഊഹം പറഞ്ഞതാ…

“ഒന്ന് പോ പെണ്ണെ… നീ പറഞ്ഞത് അനുസരിച്ചു ഇങ്ങനെ ഒരു കാര്യം പറഞ്ഞു പരത്തിയത് റഹ്മാൻ ആയിരിക്കും..” ഞാൻ ഒരു ഇൻവെസ്റ്റിഗേഷ്യൻ ഓഫിസറെ പോലെ സംസാരിക്കാൻ തുടങ്ങി..
“ആയിരിക്കുമെന്നല്ല,.. അവൻ തന്നെ യാണ്.. ”

പിന്നെ നിന്നെ ഞാൻ വേറെ ഒരു കാര്യത്തിനാണ്‌ വിളിച്ചത്….

എന്താ…

“ടാ. അവൾക് ഇവിടെ നിന്ന് പുറത്ത് കടക്കണം അതിന് നീ ഒന്ന് സഹായിക്കണം..”

“പടച്ചോനെ.. ഇനി ഒളിച്ചോടാൻ ആണൊ പ്ലാൻ..”

“പോടാ … അതൊന്നും നടക്കില്ല..”

“പിന്നെ…”

“രാവിലെ മുതൽ റഹ്മാന്റെ ഫോൺ ഓഫാണ്.. മഞ്ജു കുറെ നേരമായി ട്രൈ ചെയ്തു നോക്കുന്നു … കിട്ടുന്നില്ല..”

“അവൻ മുങ്ങിയോ ടി..!”

“പോടാ .. അവൻ മുങ്ങുകയൊന്നുമില്ല… എന്തേലും അപകടം സംഭവിച്ചോ എന്നാണ് അവൾക് പേടി..”

“ടി.. സത്യം പറഞ്ഞോ ഇത് നീയും കൂടി അറിഞ്ഞുള്ള കളിയാണോ..” സത്യത്തിൽ എനിക്ക് ഇപ്പൊ കുറച്ചു ഇവളുടെ മേലെയും ഡൌട്ട് വരാൻ തുടങ്ങി…

നീ എന്താ അങ്ങനെ ചോദിച്ചത്..

“നിന്റെ ചില സമയത്തെ വാക്കുകൾ കേൾക്കുമ്പോൾ ഒരു സംശയം ഇല്ലാതില്ല.”

” പടച്ചോനെ തന്നെ സത്യം ഇതിൽ എനിക്കൊരു പങ്കുമില്ല ”

” ആ.. അത് പോട്ടെ…ഇപ്പൊ ഞാൻ എന്ത് വേണം..”

“ടാ. മഞ്ജു അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ നീ തന്നെ ആണെന്ന് പറയും.. ആ സമയം ഇവിടെയുള്ള എല്ലാവരും നിന്റെ നേരെ ഇനിയും തിരിയും..”

“ടി.. എന്നെ തല്ലി കൊല്ലാനുള്ള പരിവാടി തന്നെ ആണല്ലേ..”

“ഈ കൊരങ്ങൻ.. ഇങ്ങനെ പേടിക്കാതെ നിൽക്കെന്റെ നാസി…”

“പോടീ.. നിനക്ക് അത് പറയം.. ഒരു കുഞ്ഞിനെ പള്ളയിൽ ഉണ്ടാക്കി എന്ന് ആലോചിച്ചിട്ട് തന്നെ കയ്യും കാലും വിറക്കുന്നുണ്ട്..”

“എടാ.. ഇതൊക്കെ ഇപ്പൊ സർവ്വ സാധാരണമല്ലെ.. ”

“എന്ത് വയറ്റിൽ ഉണ്ടാകുന്നതോ ”

“ഹേയ് അതെല്ല.. ഈ വിവാഹത്തിന് മുമ്പുള്ള പ്രണയം…”

“ഞാൻ പറയുന്നതെന്ന് നീ മുഴുവൻ കേൾക്കു… അതൊന്ന് വിട്.. വയറ്റിൽ ഉണ്ടാക്കിയതെ…”

“അത് വിട്ടു ഇനി കാര്യം പറ.. സഹായിക്കാൻ പറ്റുന്നത് ആണേൽ ഞാൻ സഹായിക്കാം..”

“ഹ്മ്മ്.. എന്നാൽ നി ശ്രദ്ധിച് കേൾക്കണം..”

“മഞ്ജു വിന് റഹ്മാന്റെ കൂടേ അല്ലാതെ ഒരു ജീവിതം വേണ്ടാ എന്നാണ് തീരുമാനം… അതിന് സാധിച്ചില്ലേൽ ജീവിതം പോലും അവസാനിപ്പിക്കും എന്ന വാശിയിലാണ് പെണ്ണ്..”
“അല്ല.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”

“ഹ്മ്മ്..”

“ഈ കാര്യമൊകെ വിവാഹത്തിന് മുമ്പ് കെട്ടാൻ വരുന്നവനോട് പറഞ്ഞു കൂടായിരുന്നോ..”

“ടാ അതാണ് ഞാൻ പറഞ്ഞു വരുന്നത് നി മുഴുവൻ കേൾക്കു..”

“ആ എന്നാൽ പറ..”

“മഞ്ജു വിനെ രാവിലെ ഒരുത്തൻ താലി കെട്ടി എന്ന് പറഞ്ഞില്ലേ.. അവൾ ഇവരുടെ രണ്ടു പേരുടെയും കോമൻ ഫ്രണ്ട് ആണ്… ”

“ആര്.. പുറത്ത് ഫ്ലെക്സിൽ ഉള്ള രാഹുലോ..”

“അതേ.. ആള് തൃശൂർ ഉള്ളതാണ്.. ഇവിടെ റഹ്മാന്റെ കൂടേ സീനിയർ ആയിരുന്നു.. അത് കൊണ്ട് തന്നെ മഞ്ജു വിന് വിവാഹലോചന വരുന്നെന്നു അറിഞ്ഞപ്പോൾ അവർ തന്നെ കളിച്ച ഒരു നാടകമാണ് ഈ കല്യാണം.”

“ടോ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ… എന്റെ ഇടയിൽ കയറിയുള്ള ആസ്ഥാനത്തുള്ള സംശയം റുബീനക് പിടിക്കില്ലന്ന് തോന്നുന്നു..”

“ആ.. ചോദിക്ക്?…കുറച്ചു ഈറ യോട് കൂടേ റുബി മറുപടി പറഞ്ഞു..”

“ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ഇവർക്ക്.. ഇത് ഇപ്പൊ നാട് മുഴുവൻ അറിഞ്ഞു ഒരു നാറ്റ കേസ് പോലെ ആയി.. ആദ്യമേ ആ റഹ്മാന് മഞ്ജുവുമായി ഒളിച്ചോടിയിരുന്നേൽ പ്രശ്നം എന്ത് പെട്ടന്ന് തീർക്കാമായിരുന്നു..”

“അതൊന്നും ആ സമയം ഓർക്കില്ല.. മാത്രമല്ല ആ സമയം റഹ്മാൻ ഗൾഫിൽ ആയിരുന്നില്ലേ…”

“അതിന് എന്താ.. അവന്റെ കൂട്ടുകാരൻ തന്നെ ആയിരുന്നില്ലേ മഞ്ജു വിനെ കെട്ടാൻ വന്നത് ”

Leave a Reply

Your email address will not be published. Required fields are marked *