ബ്രാ കച്ചവടക്കാരന് ഒരാശഅടിപൊളി  

പിറ്റേന്ന് അതുമെടുത്ത് തപ്പിപ്പിടിച്ച് ചേട്ടൻ്റെ വീട്ടിലെത്തി. വീടും കമ്പനിയും അടുത്തടുത്താണ്.

ചേട്ടനെന്നെ കമ്പനി കാണിച്ചു തന്നു. ഞായർ അവിടെയും അവധിയാണ് അതു കാരണം അവിടെ ആരുമില്ല.. വിദേശ നിർമ്മിതമായ ലക്ഷത്തിലധികം വിലയുള്ള പത്തിലധികം ജൂക്കി തയ്യൽ മെഷീനുകൾ, ഇൻ്റർലോക്ക് മെഷീൻ, ലേസ് അറ്റാച്ചർ മെഷീൻ ,ലേസർ ക്ലോത്ത് കട്ടർ, കറണ്ട് മുടങ്ങാതിരിക്കാൻ ജനറേറ്റർ തുടങ്ങി വൻ സെറ്റപ്പാണ് രണ്ട് നിലകളിലായി അവിടെ .. വിവിധ മോഡൽ ഡിസൈനർ ബ്രാകൾ പാൻ്റീസ്, മറ്റ് നൈറ്റ് ഡ്രസ്സുകളുടേയും ഏതാനും മോഡൽ അവിടെ ഓഫീസ് റൂമിൽ ചില്ല് കൂട്ടിൽ ഡിസ്പ്ലേ വച്ചിട്ടുണ്ട്. ചേട്ടാ ഇതിൻ്റെ വിൽപ്പനയെങ്ങിനെ.. അരുണേ വൻകിട ബ്രാൻഡുകൾ ഇഷ്ടം പോലെ ഓർഡർ തരുന്നുണ്ട് ,ലോക്കൽ വിൽപ്പന ഇല്ല.പിന്നെ ആമസോൺ വഴി ധാരാളം ഓർഡർ ഉണ്ട്.. ലോക്കല് വിറ്റാൽ കടക്കാരുടെ കയ്യിൽ നിന്ന് കാശ് കിട്ടാൻ വലിയ പാടാണ്.. നിനക്ക് വേണമെങ്കിൽ നോക്ക് ഞാൻ ഹോൾസെയിൽ വിലയ്ക്ക് തരാം.. ഈ ബ്രോഷർ കൊണ്ടുപോയി കാണിച്ച് ഓർഡറെടുക്കാം അന്ന് പ്രിൻ്റ് ചെയ്ത ബ്രോഷർ ചേട്ടനെന്നെ കാണിച്ചു.. ഇത് ഒരു ബോംബെ ബ്രാൻഡിന് വേണ്ടി അവരുടെ ആവശ്യപ്രകാരം ചെയ്തതാണ് മോഡലുകളുടെ ഫോട്ടോ എല്ലാം കമ്പനി തന്നതാണ് ചേട്ടൻ പറഞ്ഞു. ഒരു വനിത മാസികയുടെ വലിപ്പത്തിൽ 10 പേജുകളിലായി മിഴിവാർന്ന ചിത്രങ്ങൾ കണ്ടാലേ കമ്പിയാകും ,ബ്രാ, പാൻ്റീസ്, നൈറ്റ് ഡ്രസ്, മാക്സി എല്ലാമുണ്ട്…

ഒരു സൈഡ് ബിസിനസ് ഞാൻ നോക്കുന്നുണ്ട് അധികം ആരും ചെയ്യാത്ത ഈ ബിസിനസ് ആകുമ്പോൾ റിസ്ക്ക് കുറവുണ്ട് ..

കടകളിൽ കൊടുത്താൽ പണം കിട്ടില്ല. നീ കസ്റ്റമർക്ക് ഡയറകറ്റ് വിൽക്കെടാ.. അപ്പോൾ ഇരട്ടി ലാഭം കിട്ടും.. എങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് പോയി ഓർഡർ പിടിക്കും ചേട്ടാ ചമ്മലാവില്ലേ….

എടാ മണ്ടാ അതിനല്ലേ ബ്രോഷർ.. കണ്ടോ ഇതിൻ്റെ ഫ്രണ്ട് പേജ് നൈറ്റി ഇട്ട പെണ്ണിൻ്റെ പരസ്യം, ആദ്യത്തെ 3 പേജും വിവിധ തരം വിലകൂടിയ നൈറ്റികളുടെ മോഡലാണ്.. നീ നൈറ്റി വിൽക്കാൻ നടക്കുന്നു. ഈ ബ്രോഷർ കൊടുക്കുക ബാക്കി പടങ്ങൾ പെണ്ണുങ്ങൾ തനിയെ പേജ് മറിച്ച് നോക്കി കണ്ടോളും.. നീ നിൻ്റെ കമ്പനിയിലും ,അടുത്തുള്ള കമ്പനിയിലും ഉയർന്ന ശമ്പളം കിട്ടുന്ന ആണുങ്ങളെയും, പെണ്ണുങ്ങളേയും സമീപിച്ച് ഈ ബ്രോഷർ കാണിക്കുക.. ഓർഡറൊക്കെ തനിയെ വന്നോളും.
കൊണ്ടുപോയ മീനിൻ്റെ വില ചേട്ടൻ ചോദിച്ചു. പണമൊന്നും വേണ്ട ഒരു സന്തോഷത്തിന് ഞാൻ കൊണ്ട് വന്നതാണെന്ന് പറഞ്ഞിട്ടും ചേട്ടൻ സമ്മതിച്ചില്ല ഒരു തുക ബലമായി പോക്കറ്റിലിട്ട് തന്നു. ഏതാനും ബ്രോഷറുകൾ എടുത്ത് ഞാനവിടെ നിന്നും തിരിച്ചു പോന്നു.എല്ലാ മോഡലുകളും പ്രിൻ്റ് ചെയ്ത വിലയുടെ പകുതി കമ്മീഷനായി നൽകാമെന്ന് ചേട്ടനേറ്റു.1000 രൂപ പ്രിൻ്റ് ചെയ്തത് 500 ന് എനിക്ക് തരും. പിന്നെ പ്രത്യേക മോഡൽ വേണമെങ്കിൽ കസ്റ്ററുടെ ഇഷ്ടാനുസരണം ഉണ്ടാക്കി നൽകും അതിന് സ്പെഷ്യൽ റേറ്റ്… അങ്ങനെ ഞാൻ എൻ്റെ വീക്ക്നെസ് ഒരു ബിസിനസാക്കി മാറ്റി.

പിറ്റേ ദിവസം ഞാൻ കമ്പനിയിലെത്തി പ്ലാൻ്റിലെ ഫ്രീസറിൻ്റെ കൺട്രോൾ പാനലിൽ ഒരു MCB ട്രിപ്പായി കിടക്കുന്നുവെന്ന് പ്ലാൻ്റ് മാനേജർ ഷിയാസ് സർ വിളിച്ചു പറഞ്ഞു. ഞാൻ ഉടനെ അത് പോയി നോക്കി.. തകരാർ പരിഹരിച്ച ശേഷം ഷിയാസ് സാറിൻ്റെ ക്യാബിനിലെത്തി വിവരം പറഞ്ഞു. ഷിയാസ് സാറിൻ്റെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല. സാറിനെ തന്നെ ഒന്ന് ചൂണ്ടയിട്ട് നോക്കാം.. സർ… പോകാൻ നേരം ഞാൻ വിളിച്ചു. എന്താ അരുണേ.

ഞാനൊരു സൈഡ് ബിസിനസ് തുടങ്ങി..

കൊള്ളാം എന്താണ്?

ലേഡീസ് അണ്ടർ ഗാർമെൻസിൻ്റെ ഒരു ചെറിയ കച്ചവടം!

കൊള്ളാമല്ലോ … പക്ഷേ എനിക്കിതൊന്നും വാങ്ങി പരിചയമില്ല ..

ബ്രോഷർ ഞാൻ തരാം സർ വീട്ടിൽ കൊണ്ടുപോയി മാഡത്തിനെ കാണിച്ച് സെലക്റ്റ് ചെയ്താൽ മതി..

ശരി നോക്കാം.. നീ ബ്രോഷർ തന്നേക്ക്..

സർ കാറിൻ്റെ കീ തന്നേക്ക് ഞാൻ കാറിൽ വച്ചേക്കാം..

സർ കീ തന്നു. ഉച്ചക്ക് ലഞ്ച് ടൈമിൽ ചമ്മൽ കാരണം ഞാൻ ബ്രോഷർ ഒരു പേപ്പറിൽ പൊതിഞ്ഞ് കാറിൻ്റെ ഡ്രൈവർ സീറ്റിൽ ഇട്ടു.

ഗണപതിക്ക് വച്ചത് കാക്ക കൊണ്ടു പോകുമോ?

കാത്തിരുന്ന് കാണാം

പിറ്റേന്ന് ചങ്കിടിപ്പോടെ കമ്പനിയിൽ വന്നത്

11 മണിയായിട്ടും ഷിയാസ് സർ വിളിക്കുന്നില്ല.. ബ്രോഷർ കൊണ്ടുപോയി കാണിച്ചിട്ട് സാറിൻ്റെ മിസിസിന് മോഡലൊന്നും ഇഷ്ടപ്പെട്ട് കാണില്ലായിരിക്കും..

അപ്പോഴാണ് പ്ലാൻ്റ് ഓപ്പറേറ്റർ രാജു വിളിച്ചത് എടാ നിന്നെ ഷിയാസ് സാർ തിരക്കുന്നു… എന്താണോ എന്തോ… ഞാൻ വേഗം പ്ലാൻ്റിലെ ഷിയാസ് സാറിൻ്റെ ക്യാബിനിലെത്തി.. അവിടെ മാർക്കറ്റിങ്ങ് മാനേജർ ജോർജ് സാറും ഇരിക്കുന്നു .. അവർ കമ്പനിക്കാര്യങ്ങളാണ് പറയുന്നത്..
എന്നെ കണ്ടതും ഷിയാസ് സർ വിളിച്ചു വരൂ വരൂ രാവിലെ ഞാനിത്തിരി തിരക്കിലായിപ്പോയി ..

നീയെന്നെ കുത്തുപാളയെടുപ്പിക്കുമല്ലോടാ…

നിൻ്റെ ബ്രോഷർ കണ്ട വൈഫ് ഏതൊക്കെയോ മാർക്ക് ചെയ്ത് അതെല്ലാം ഉടനെ വേണമെന്നാണ് പറയുന്നത്..

എൻ്റെ മനസ് നിറഞ്ഞു. .. ഭാഗ്യം കണി മോശമായില്ല.

എന്താ ഷിയാസേ… എന്താ സംഭവം ജോർജ് സാർ തിരക്കി.. ബാഗിൽ നിന്ന് ഇന്നലെ കൊണ്ടുപോയ ബ്രോഷർ എടുത്ത് ഷിയാസ് സർ മേശപ്പുറത്തിട്ടു .. ജോർജ് സർ അത് മറിച്ച് നോക്കി. .. കൊള്ളാമല്ലോ.. സംഗതി നീയും ഇതുമായി എന്ത് ബന്ധം?

സർ എൻ്റെ ഒരു സുഹൃത്ത് ഈ കമ്പനിയുടെ സെയിൽസിൽ ഉണ്ട് നമ്മൾ ഓർഡർ കൊടുത്താൽ ഉടനെ സാധനം കൊരിയർ ചെയ്ത് തരും ,എറണാകുളത്ത് അവർക്ക് വെയർഹൗസ് ഉണ്ട്. എന്തെങ്കിലും ഒരു സൈഡ് പരിപാടി തുടങ്ങുന്നമെന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ റെക്കമൻ്റ് ചെയ്തതാണീ ബിസിനസ്.. ഹൈ ക്വാളിറ്റി ബ്രാൻഡഡ് പ്രൊഡക്റ്റുകളാണ് .. ഞാൻ ഗ്യാരണ്ടി .. ഒറ്റ ശ്വാസത്തിൽ ഒരു തട്ടു തട്ടി..

എന്നാൽ ഞാനീ ബുക്ക് ഒന്ന് കൊണ്ടു പോകുന്നു. മിസിസിനെ കാണിച്ച് അവൾക്ക് വല്ലതും വേണോയെന്ന് ചോദിക്കട്ടെ.. ശരി ജോർജ് സാർ..

ഷിയാസ് സർ ടിക്ക് ചെയ്ത പ്രൊഡക്റ്റുകളുടെ നമ്പർ ഞാൻ നോട്ട് ചെയ്തു.. സർ നാളെയെത്തിക്കാം..

ok ടാ ക്യാഷ് വല്ലതും ഇപ്പോൾ വേണോ?

വേണ്ട സർ നാളെ മതി.

ഞാൻ കണക്ക് കൂട്ടി നോക്കി എൻ്റമ്മോ.. എണ്ണായിരം രൂപയുടെ സാധനങ്ങളാണ് ഓർഡർ ചെയ്തിരിക്കുന്നത്. നൈറ്റ് ഡ്രസ് ,ബ്രാ, പാൻ്റീസ് എല്ലാമെടുത്തിട്ടുണ്ട്.. ഞാൻ ഉടനെ ഓർഡർ ശശിയേട്ടൻ്റെ കമ്പനിയിലേക്ക് വാട്സാപ്പ് ചെയ്തു.പത്ത് മിനിറ്റ് കഴിഞ്ഞില്ല ശശിയേട്ടൻ എന്നെ വിളിച്ചു. എടാ അരുണേ കൈനീട്ടം കലക്കിയല്ലോ.. ഇപ്പോൾ തന്നെ സംഘമിത്രയിൽ സാധനം കൊടുത്തുവിട്ടേക്കാം.

ആരാ ചേട്ടാ ഈ സംഘമിത്ര..

എടാ പൊട്ടാ മുനമ്പം എറണാകുളം ഓടുന്ന ബസാണ് സംഘമിത്ര.. അതിലെ കണ്ടക്ടർ കമ്പനിയെത്താറാകുമ്പോൾ നിന്നെ വിളിക്കും അന്നേരം അവനൊരു 50 രൂപാ കൊടുത്ത് നീ പാക്കറ്റ് വാങ്ങിക്കോ നമ്മള് തമ്മിൽ പിന്നെ കണക്ക് പറയാം..

Leave a Reply

Your email address will not be published. Required fields are marked *