ഷിയാസ് സർ ടിക്ക് ചെയ്ത പ്രൊഡക്റ്റുകളുടെ നമ്പർ ഞാൻ നോട്ട് ചെയ്തു.. സർ നാളെയെത്തിക്കാം..
ok ടാ ക്യാഷ് വല്ലതും ഇപ്പോൾ വേണോ?
വേണ്ട സർ നാളെ മതി.
ഞാൻ കണക്ക് കൂട്ടി നോക്കി എൻ്റമ്മോ.. എണ്ണായിരം രൂപയുടെ സാധനങ്ങളാണ് ഓർഡർ ചെയ്തിരിക്കുന്നത്. നൈറ്റ് ഡ്രസ് ,ബ്രാ, പാൻ്റീസ് എല്ലാമെടുത്തിട്ടുണ്ട്.. ഞാൻ ഉടനെ ഓർഡർ ശശിയേട്ടൻ്റെ കമ്പനിയിലേക്ക് വാട്സാപ്പ് ചെയ്തു.പത്ത് മിനിറ്റ് കഴിഞ്ഞില്ല ശശിയേട്ടൻ എന്നെ വിളിച്ചു. എടാ അരുണേ കൈനീട്ടം കലക്കിയല്ലോ.. ഇപ്പോൾ തന്നെ സംഘമിത്രയിൽ സാധനം കൊടുത്തുവിട്ടേക്കാം.
ആരാ ചേട്ടാ ഈ സംഘമിത്ര..
എടാ പൊട്ടാ മുനമ്പം എറണാകുളം ഓടുന്ന ബസാണ് സംഘമിത്ര.. അതിലെ കണ്ടക്ടർ കമ്പനിയെത്താറാകുമ്പോൾ നിന്നെ വിളിക്കും അന്നേരം അവനൊരു 50 രൂപാ കൊടുത്ത് നീ പാക്കറ്റ് വാങ്ങിക്കോ നമ്മള് തമ്മിൽ പിന്നെ കണക്ക് പറയാം..
വൈകിട്ട് തേവരയിൽ പോയി സാധനം വാങ്ങാമെന്നാണ് കരുതിയത്.. അതിന് ഇങ്ങനെ ലളിതമായ ഒരു പരിഹാരമുണ്ടല്ലേ.. അങ്ങോട്ടുമിങ്ങോട്ടും രാത്രി വണ്ടിയോടിക്കുന്നത് ഒഴിവായിക്കിട്ടി. ഞാൻ കമ്പനിയിലെ സെക്യൂരിറ്റി ചേട്ടൻ്റെ കയ്യിൽ രൂപാ കൊടുത്തേൽപ്പിച്ചു. സംഘമിത്ര ബസ് വരുമ്പോൾ ഒരു കവർ തരും ഈ കാശ് കൊടുത്തത് മേടിക്കണമെന്ന് പറഞ്ഞേൽപ്പിച്ചു.
ഒരു മണിക്ക് സെക്യൂരിറ്റി വിളിച്ചു.. കവർ കിട്ടിയിട്ടുണ്ട്.. എൻ്റെ കണ്ണ് തള്ളിപ്പോയി ആമസോണിൻ്റെ പാക്കറ്റിലാണ് സാധനം വന്നിരിക്കുന്നത് പുറമേ എൻ്റെ പേരും അഡ്രസുമൊക്കെയുണ്ട്.. വെൽ പ്രൊഫഷണൽ
സൂപ്പർ ശശിയേട്ടാ.. സൂപ്പർ..
ഞാൻ ലഞ്ച് ബ്രേക്കിനിറങ്ങിയ ഷിയാസ് സാറിൻ്റെ കാറിൽ പാക്കറ്റ് വച്ച് കൊടുത്തു.. സാറിൻ്റെ വീട് അടുത്താണ് വീട്ടിൽ പോയി ഊണ് കഴിക്കയാണ് പതിവ്..
തിരികെ വന്ന സർ എന്നെ വിളിച്ചു. താങ്ക്യൂ അരുൺ ഭാര്യക്കെല്ലാം ഇഷ്ടപ്പെട്ടു.. ക്യാഷ് എങ്ങനെ?
ഗൂഗിൾ പേ ചെയ്താൽ മതി സർ.
ഷിയാസ് സർ അപ്പോൾ തന്നെ ക്യാഷയച്ച് തന്നു.
പിറ്റേ ദിവസം ജോർജ് സാറും 5000 രൂപയുടെ സാധനങ്ങൾ വാങ്ങി..
പിന്നെയാണ് രസകരമായ സംഭവമുണ്ടായത്
MD എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. ഞങ്ങളുടെ കമ്പനി മുതലാളി ബഷീർ സർ വല്ലപ്പോഴുമേ ഞങ്ങളുടെ കമ്പനിയിൽ വരാറുള്ളൂ അങ്ങേർക്ക് ഇതുപോലെ പല കമ്പനികളുണ്ട്.. വീട് നായരമ്പലം സ്കൂളിനടുത്താണ് കമ്പനിയിൽ നിന്നും ഇരുപത് മിനിറ്റ് ബൈക്കിൽ പോകാനുള്ള ദൂരമുണ്ട് ..
ഞാൻ നെഞ്ചിടിപ്പോടെ വീട്ടിലെത്തി ..
എൻ്റെ ജോലി സമയത്തെ
കച്ചവടം മുതലാളിയറിഞ്ഞോ?
ഞാൻ ബെല്ലടിച്ചു.
മുതലാളിയുടെ വൈഫ് റജീനാത്ത വാതിൽ തുറന്നു..
ടാ അരുണേ നീ പുതിയ കച്ചോടം തുടങ്ങിയെന്ന് ഫസീല പറഞ്ഞല്ലോ.. ന്നിട്ട് നമ്മളോടൊന്നും പറയില്ല അല്ലേ…
അത്.. ഇത്താ… ഞാൻ വിക്കി…
എവിടെടാ നിൻ്റെ സാമ്പിൾ ബുക്ക്..?
ഫസീല ഷിയാസ് സാറിൻ്റെ വൈഫാണ്.. അപ്പോൾ അവര് പറഞ്ഞാണ് മുതലാളിയുടെ വൈഫ് അറിഞ്ഞത്.
ഞാൻ വേഗം ബാഗിൽ നിന്ന് ബ്രോഷർ എടുത്ത് കൊടുത്തു.
വേണ്ട മോഡലുകളുടെ നമ്പർ വാട്സാപ്പിൽ വിട്ടാൽ മതിയിത്താ ഞാനിറങ്ങട്ടെ..
പിറ്റേന്ന് വാട്സാപ്പ് നോക്കിയ ഞാൻ ഞെട്ടിപ്പോയി.. വിവിധ അളവുകളിലായി ധാരാളം ഓർഡർ ഇത്താ തന്നിരിക്കുന്നു .. രണ്ട് കെട്ടിച്ച് വിട്ട പെൺമക്കളുണ്ട് ഇത്തക്ക് അവർക്കും കൂടി വേണ്ടിയായിരിക്കും. ഞാൻ തുക കൂട്ടി നോക്കി ബോധം കെട്ടില്ലെന്നേ ഉള്ളൂ രൂപാ മുപ്പത്തയ്യായിരം ചില്ലറ ..ഞാൻ ശശിയേട്ടനെ വിളിച്ചു.
കലക്ക് മോനേ… കാശുണ്ടാക്ക്.. സാധനം എല്ലാം സ്റ്റോക്കുണ്ട് ഇന്ന് വൈകിട്ട് കമ്പനിയിലെത്തിച്ചേക്കാം..
അങ്ങനെ എന്നോട് വാങ്ങിയ കസ്റ്റമർ മാരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെ ഞങ്ങളുടെ പരിസരത്ത് നിന്നല്ലാതെ പറവൂർ, കൊടുങ്ങല്ലൂർ ഇവിടങ്ങളിൽ നിന്നെല്ലാം എനിക്ക് പുതിയ പുതിയ കസ്റ്റമർമാരെ ധാരാളം കിട്ടി .
ഞാനെൻ്റെ മെയിൻ ജോലിയിലുമധികം സൈഡ് ബിസിനസിലൂടെ ഉണ്ടാക്കാൻ തുടങ്ങി.
ബിസിനസിലൂടെ കാശ് വരാൻ തുടങ്ങിയപ്പോൾ എനിക്ക് മറ്റ് ചില ആഗ്രഹങ്ങളായി. ഞാനിഷ്ടം പോലെ ബ്രാകളുടെ സെയിൽസ് നടത്തുന്നുണ്ട് പക്ഷേ കല്യാണം കഴിക്കാത്ത എനിക്ക് അതൊക്കെ ഇട്ട് കാണാൻ ഒരു പെണ്ണില്ലല്ലോ…
