എടാ മണ്ടാ അതിനല്ലേ ബ്രോഷർ.. കണ്ടോ ഇതിൻ്റെ ഫ്രണ്ട് പേജ് നൈറ്റി ഇട്ട പെണ്ണിൻ്റെ പരസ്യം, ആദ്യത്തെ 3 പേജും വിവിധ തരം വിലകൂടിയ നൈറ്റികളുടെ മോഡലാണ്.. നീ നൈറ്റി വിൽക്കാൻ നടക്കുന്നു. ഈ ബ്രോഷർ കൊടുക്കുക ബാക്കി പടങ്ങൾ പെണ്ണുങ്ങൾ തനിയെ പേജ് മറിച്ച് നോക്കി കണ്ടോളും.. നീ നിൻ്റെ കമ്പനിയിലും ,അടുത്തുള്ള കമ്പനിയിലും ഉയർന്ന ശമ്പളം കിട്ടുന്ന ആണുങ്ങളെയും, പെണ്ണുങ്ങളേയും സമീപിച്ച് ഈ ബ്രോഷർ കാണിക്കുക.. ഓർഡറൊക്കെ തനിയെ വന്നോളും.
കൊണ്ടുപോയ മീനിൻ്റെ വില ചേട്ടൻ ചോദിച്ചു. പണമൊന്നും വേണ്ട ഒരു സന്തോഷത്തിന് ഞാൻ കൊണ്ട് വന്നതാണെന്ന് പറഞ്ഞിട്ടും ചേട്ടൻ സമ്മതിച്ചില്ല ഒരു തുക ബലമായി പോക്കറ്റിലിട്ട് തന്നു. ഏതാനും ബ്രോഷറുകൾ എടുത്ത് ഞാനവിടെ നിന്നും തിരിച്ചു പോന്നു.എല്ലാ മോഡലുകളും പ്രിൻ്റ് ചെയ്ത വിലയുടെ പകുതി കമ്മീഷനായി നൽകാമെന്ന് ചേട്ടനേറ്റു.1000 രൂപ പ്രിൻ്റ് ചെയ്തത് 500 ന് എനിക്ക് തരും. പിന്നെ പ്രത്യേക മോഡൽ വേണമെങ്കിൽ കസ്റ്ററുടെ ഇഷ്ടാനുസരണം ഉണ്ടാക്കി നൽകും അതിന് സ്പെഷ്യൽ റേറ്റ്… അങ്ങനെ ഞാൻ എൻ്റെ വീക്ക്നെസ് ഒരു ബിസിനസാക്കി മാറ്റി.
പിറ്റേ ദിവസം ഞാൻ കമ്പനിയിലെത്തി പ്ലാൻ്റിലെ ഫ്രീസറിൻ്റെ കൺട്രോൾ പാനലിൽ ഒരു MCB ട്രിപ്പായി കിടക്കുന്നുവെന്ന് പ്ലാൻ്റ് മാനേജർ ഷിയാസ് സർ വിളിച്ചു പറഞ്ഞു. ഞാൻ ഉടനെ അത് പോയി നോക്കി.. തകരാർ പരിഹരിച്ച ശേഷം ഷിയാസ് സാറിൻ്റെ ക്യാബിനിലെത്തി വിവരം പറഞ്ഞു. ഷിയാസ് സാറിൻ്റെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല. സാറിനെ തന്നെ ഒന്ന് ചൂണ്ടയിട്ട് നോക്കാം.. സർ… പോകാൻ നേരം ഞാൻ വിളിച്ചു. എന്താ അരുണേ.
ഞാനൊരു സൈഡ് ബിസിനസ് തുടങ്ങി..
കൊള്ളാം എന്താണ്?
ലേഡീസ് അണ്ടർ ഗാർമെൻസിൻ്റെ ഒരു ചെറിയ കച്ചവടം!
കൊള്ളാമല്ലോ … പക്ഷേ എനിക്കിതൊന്നും വാങ്ങി പരിചയമില്ല ..
ബ്രോഷർ ഞാൻ തരാം സർ വീട്ടിൽ കൊണ്ടുപോയി മാഡത്തിനെ കാണിച്ച് സെലക്റ്റ് ചെയ്താൽ മതി..
ശരി നോക്കാം.. നീ ബ്രോഷർ തന്നേക്ക്..
സർ കാറിൻ്റെ കീ തന്നേക്ക് ഞാൻ കാറിൽ വച്ചേക്കാം..
സർ കീ തന്നു. ഉച്ചക്ക് ലഞ്ച് ടൈമിൽ ചമ്മൽ കാരണം ഞാൻ ബ്രോഷർ ഒരു പേപ്പറിൽ പൊതിഞ്ഞ് കാറിൻ്റെ ഡ്രൈവർ സീറ്റിൽ ഇട്ടു.
ഗണപതിക്ക് വച്ചത് കാക്ക കൊണ്ടു പോകുമോ?
കാത്തിരുന്ന് കാണാം
പിറ്റേന്ന് ചങ്കിടിപ്പോടെ കമ്പനിയിൽ വന്നത്
11 മണിയായിട്ടും ഷിയാസ് സർ വിളിക്കുന്നില്ല.. ബ്രോഷർ കൊണ്ടുപോയി കാണിച്ചിട്ട് സാറിൻ്റെ മിസിസിന് മോഡലൊന്നും ഇഷ്ടപ്പെട്ട് കാണില്ലായിരിക്കും..
അപ്പോഴാണ് പ്ലാൻ്റ് ഓപ്പറേറ്റർ രാജു വിളിച്ചത് എടാ നിന്നെ ഷിയാസ് സാർ തിരക്കുന്നു… എന്താണോ എന്തോ… ഞാൻ വേഗം പ്ലാൻ്റിലെ ഷിയാസ് സാറിൻ്റെ ക്യാബിനിലെത്തി.. അവിടെ മാർക്കറ്റിങ്ങ് മാനേജർ ജോർജ് സാറും ഇരിക്കുന്നു .. അവർ കമ്പനിക്കാര്യങ്ങളാണ് പറയുന്നത്..
എന്നെ കണ്ടതും ഷിയാസ് സർ വിളിച്ചു വരൂ വരൂ രാവിലെ ഞാനിത്തിരി തിരക്കിലായിപ്പോയി ..
നീയെന്നെ കുത്തുപാളയെടുപ്പിക്കുമല്ലോടാ…
നിൻ്റെ ബ്രോഷർ കണ്ട വൈഫ് ഏതൊക്കെയോ മാർക്ക് ചെയ്ത് അതെല്ലാം ഉടനെ വേണമെന്നാണ് പറയുന്നത്..
എൻ്റെ മനസ് നിറഞ്ഞു. .. ഭാഗ്യം കണി മോശമായില്ല.
എന്താ ഷിയാസേ… എന്താ സംഭവം ജോർജ് സാർ തിരക്കി.. ബാഗിൽ നിന്ന് ഇന്നലെ കൊണ്ടുപോയ ബ്രോഷർ എടുത്ത് ഷിയാസ് സർ മേശപ്പുറത്തിട്ടു .. ജോർജ് സർ അത് മറിച്ച് നോക്കി. .. കൊള്ളാമല്ലോ.. സംഗതി നീയും ഇതുമായി എന്ത് ബന്ധം?
സർ എൻ്റെ ഒരു സുഹൃത്ത് ഈ കമ്പനിയുടെ സെയിൽസിൽ ഉണ്ട് നമ്മൾ ഓർഡർ കൊടുത്താൽ ഉടനെ സാധനം കൊരിയർ ചെയ്ത് തരും ,എറണാകുളത്ത് അവർക്ക് വെയർഹൗസ് ഉണ്ട്. എന്തെങ്കിലും ഒരു സൈഡ് പരിപാടി തുടങ്ങുന്നമെന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ റെക്കമൻ്റ് ചെയ്തതാണീ ബിസിനസ്.. ഹൈ ക്വാളിറ്റി ബ്രാൻഡഡ് പ്രൊഡക്റ്റുകളാണ് .. ഞാൻ ഗ്യാരണ്ടി .. ഒറ്റ ശ്വാസത്തിൽ ഒരു തട്ടു തട്ടി..
എന്നാൽ ഞാനീ ബുക്ക് ഒന്ന് കൊണ്ടു പോകുന്നു. മിസിസിനെ കാണിച്ച് അവൾക്ക് വല്ലതും വേണോയെന്ന് ചോദിക്കട്ടെ.. ശരി ജോർജ് സാർ..
