അന്ധകാരം – 1 Like

ഹായ് ഫ്രണ്ട്‌സ് എന്റെ ആദ്യത്തെ കഥയായ ആന്മരിയക് തന്ന എല്ലാ സപ്പോർട്ടിനും ഒരായിരം നന്ദി. ഇതും അത് പോലെ തന്നെ എന്റെ ഒരു പരീക്ഷണം ആണ് പണ്ട് പറഞ്ഞ പോലെ തന്നെ ഇഷ്ടപെട്ടാൽ ഒരു ലൈകും കമന്റും തരാൻ ശ്രമിക്കുക അതൊക്കെ കാണുമ്പോൾ എഴുതാൻ ഒരു ഇന്ട്രെസ്റ് ആണ്ഇനി കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും തുറന്നു പറയാം ഞാൻ കുറച്ചു കൂടെ മെച്ചപെടുത്തി പിന്നെ എഴുതാൻ ശ്രമിക്കുന്നതാണ്. ഇങ്ങനെ ഒരു കഥ ആദ്യ പരീക്ഷണം ആണ് തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കുക എനിക്ക് ഇമ്പ്രൂവ് ചെയ്യാനാണ്. അപ്പൊ കഥയിലേക്

“എന്താ മടിച്ചു നിക്കുന്നത്. അങ്ങ് കേറൂ പെണ്ണെ വേറെ ആരും അല്ലല്ലോ നമ്മുടെ വിഷ്ണു അല്ലെ. നീ ചെറുപ്പം മുതൽ കാണുന്നതല്ലേ അവനെ. ഇപ്പൊ രണ്ടാൾക്കും പരസ്പരം അറിയാത്ത കേടൊന്നും ഇല്ലല്ലോ”
അമ്മയാണ്.
“അമ്മേ ഞാൻ എങ്ങനെയാ അവനെ അങ്ങനെ കാണാ.ഞാൻ എത്ര എടുത്തു നടന്നിട്ടുള്ളതാ അവനെ എന്ന് അമ്മക്കറിയില്ലേ?”
എനിക്ക് ആകെ കരച്ചിൽ വരാൻ തുടങ്ങി. ഒറ്റ ദിവസം കൊണ്ടാണ് ഞാൻ എന്റെ അനിയനെ പോലെ കണ്ടിരുന്നവൻ എന്റെ ഭർത്താവായത്.അവനെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല.
“മോളെ പറയുന്നത് കേൾക്കു. ഇനി ഒന്നും ചെയ്യാൻ പറ്റില്ല നിന്റെ അച്ഛന് എടുത്ത തീരുമാനം ആണ്.അങ്ങേർക്ക് ഹാർട്ടിന്റെ പ്രോബ്ലം ഉള്ളതാണ്.എന്റെ പൊന്നു മോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ. വേറെ വഴി ഒന്നും കാണാത്തത് കൊണ്ട.അവന് നിന്നെക്കാൾ ഇച്ചിരി പ്രായം കുറവാണെന്നെ ഒള്ളു. അവന്റെ അത്ര ഒരു നല്ല പയ്യനെ നിനക്ക് ഇനി കിട്ടില്ല.”അമ്മയുടെ ഉപദേശം.
കൂടുതൽ ഒന്നും പറയാൻ സമയം കിട്ടിയില്ല അപ്പോഴത്തെക്കും അവന്റെ അമ്മയും
അമ്മായിമാരുമൊക്കെയുള്ള പട ഞങ്ങളുടെ അടുത്തേക്ക് വന്നു. എല്ലാരും നല്ല സന്തോഷത്തിൽ ആണ്.
“എന്താ ഭാനു..? മോളും നീയും കൂടി ഒരുമിച്ചു നിന്നു സ്വകാര്യം പറയുന്നത്. വൈഗക്ക് എന്തേലും അറിയാത്ത കുറവുണ്ടോ..?”
അവന്റെ അമ്മയാണ്.പേര് ലക്ഷ്മി. പേരിൽ മാത്രമേ ലക്ഷ്മി ഒള്ളു.അവൻ എങ്ങനെയാണോ എന്തോ ഈ താടകയെ സഹിക്കുന്നത് പാവം.ഇത്രയും കേൾക്കാൻ കാത്തു നിന്നിരുന്ന പോലെ അവിടെ ഉള്ളോരൊക്കെ ചിരിക്കാൻ തുടങ്ങി. അതെനിക്ക് അത്ര പിടിച്ചില്ല.
“എനിക്ക് ഇച്ചിരി അറിവ് കുറവുണ്ട് ചേച്ചി എന്താ ചെയ്യാ ചേച്ചിയെ പോലെ പ്രാക്ടീസ് ഒന്നും ചെയ്യാൻ സമയം കിട്ടിയില്ല.”
ഇത്ര പറഞ്ഞപ്പോയെക്കും എല്ലാവരുടെയും ചിരി സ്വിച് ഇട്ട പോലെ നിന്നു.എന്റെ അമ്മ എന്റെ കയ്യിൽ ഒന്ന് പിച്ചി.ലക്ഷ്മി കിടന്നു ഉരുകുന്നത് കണ്ടു എനിക്ക് വല്ലാണ്ട് സുഗിച്ചു. ആൾ ഒരു പോക്ക് കേസ് ആണേ.അവിടെ ഉള്ളവരുടെ ഒക്കെ മുഖം മാറുന്നത് ശ്രദ്ധിച്ച ഞാൻ പെട്ടെന്ന് കയ്യിലെ പാലും കൊണ്ട് അകത്തു കയറി. ഇനി അവിടെ നിന്ന തള്ള എന്തേലും പറയും ഞാൻ അതിനനുസരിച് തിരിച്ചു എന്തേലും പറയും. എന്തിനാ വെറുതെ കല്യാണ ദിവസം തന്നെ അമ്മായിഅമ്മ പോര് തുടങ്ങുന്നത്. ഞാൻ പെട്ടെന്ന് തന്നെ ഉള്ളിലേക്ക് നടന്നു പാൽ മേശപുറത്ത് വച്ചു വന്നു എല്ലാവരോടും ഒന്ന് ചെറുതായി ചിരിച്ചു വാതിൽ അടച്ചു.അമ്മക് നല്ല ടെൻഷൻ ഉണ്ട്. അതെന്തായാലും എന്നെ ഓർത്തിട്ടായിരിക്കില്ല . ചിലപ്പോ കണ്ണനെ ആലോചിച്ചായിരിക്കും.അവൻ ഇനി എന്താണാവോ പറയാൻ പോകുന്നത്. ഇപ്പൊ ഞാനും അവനും ഒരൊറ്റ റൂമിലാണ്. ഞങ്ങളുടെ മണിയറയിൽ. ഞാനും അവനും ഒരുമിച്ചു കുറെ തവണ കിടന്നിട്ടുണ്ട് എന്നാൽ ഇപ്പോൾ ഒരു ബെഡിൽ കിടക്കണമല്ലോ എന്നോർത്തപ്പോൾ നിന്ന നിൽപ്പിൽ ഇല്ലാണ്ടാവാൻ തോന്നിപോയി. ഞാൻ വാതിലിനെ തന്നെ ഫേസ് ചെയ്തു നിന്നു. അവനെ എങ്ങനെ ഫേസ് ചെയ്യും എന്നായിരുന്നു മനസ് മുഴുവൻ. അവൻ എന്നെ വെറുക്കുമോ. അവനു ഏതെങ്കിലും കാമുകി വല്ലോം ഉണ്ടായിരുന്നോ.അവൻ എന്നോട് ദേഷ്യം ഉണ്ടായിരിക്കുമോ ഇതൊക്കെ ആയിരുന്നു മനസ് മുഴുവൻ. എനിക്ക് അവന്റെ മുഖം നോക്കി എന്ത് പറയണം എന്നറിയില്ല. ഞാൻ ശ്വാസം നന്നായി വലിച്ചു വിട്ടു.ഇന്ന് മൊത്തം ഇങ്ങനെ നിക്കാൻ പറ്റില്ല. എന്ത് തന്നെയായാലും നേരിടുക തന്നെ വേണം.അവനെ ഇരുത്തി ഒന്ന് സംസാരിക്കണം. ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല. എന്നെ വലിയ ഇഷ്ടമായിരുന്നു. ഈശ്വര ആ ഇഷ്ടം ഇപ്പൊ വെറുപ്പായി മാറ്റല്ലേ. അവന്റെ ജീവിതത്തിൽ നിന്നും
കഴിയുന്ന വേഗം ഞാൻ ഒഴിഞ്ഞു മാറിക്കോളാം. ഞാൻ ദൈവത്തോട് മനസുരുകി പ്രാർത്ഥിച്ചു. എന്നും എന്നെ സ്നേഹവും ബഹുമാനവും കൊണ്ട് മാത്രം നോക്കിയിരുന്ന അവന്റെ കണ്ണിൽ ദേഷ്യവും സങ്കടവും എന്നോടുള്ള വെറുപ്പും കാണാൻ എനിക്ക് ആവില്ല. എന്നാലും ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല. ഒന്ന് ഇരുന്നു സംസാരിച്ചു ഒരു തീരുമാനത്തിൽ എത്താം.ഞാൻ അവനെ എങ്ങനെയെങ്കിലും പറഞ്ഞു സമാധാനിപ്പിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ തയ്യാറെടുത്തു പയ്യെ റൂമിലേക്കു തിരിഞ്ഞു.ഈ റൂമിൽ ഞാൻ ആദ്യമായിട്ടാണ് വരുന്നത്. അവന്റെ റൂം ഇതല്ല. ഇത് ഞങ്ങൾക്കായി തന്ന വലിയ റൂം ആണ്. ആദ്യം തന്നെ എന്റെ കണ്ണിൽ ഉടക്കിയത് കട്ടില ആയിരുന്നു. കൊതുക് വലയും മുല്ലപ്പൂ മാലയും റോസാ പൂ ഇതളും എല്ലാം കൊണ്ട് അലങ്കരിച്ച വലിയ കട്ടിൽ. എന്റെ കവിളിൽ ചുവപ്പ് അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു. അവിടെ കൈ കൊണ്ട് തുടക്കാനുള്ള പ്രവണത അപ്പോ തന്നെ ഒഴിവാക്കി ചുറ്റും നോക്കി.കണ്ണനെ കണ്ടു. അവൻ ജനലിന്റെ മുമ്പിൽ പുറത്തേക്ക് നോക്കി നില്കുകയായിരുന്നു. ഏതാണ്ട് എന്റെ വിളി കാത്തിരിക്കുന്നത് പോലെ. ഒരു കൈ തണ്ടയിൽ മുല്ലപ്പൂ കൊണ്ടുള്ള മാല ചുറ്റിയിട്ടുണ്ട്. അതിന്റെ അറ്റം രണ്ടും കയ്യിൽ നിന്നും തൂങ്ങി കിടക്കുന്നുണ്ട്. ഒരു ക്രീം കളർ ജുബ്ബയും മുണ്ടും ആണ് വേഷം.ഒരു കൈ ജനലിന്മേലും മറ്റൊന്ന് അരയിലും ആണ് കൊടുത്തിട്ടുള്ളത്. അരയിലെ കയ്യിലാണ് മുല്ലപ്പൂ മാല. ഞാൻ പതിയെ ഉള്ളിലേക്ക് നടന്നു.റൂമിന്റെ പകുതി എത്തിയപ്പോ നിന്നു. അവന്റെ നേരെ തിരിഞ്ഞു പയ്യെ വിളിച്ചു.
“കണ്ണാ” എന്റെ ഹൃദയമിടിപ്പ് എന്റെ ചെവിയിൽ എനിക്ക് തന്നെ കേൾക്കാമായിരുന്നു.അവൻ പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി. ദേഷ്യവും, സങ്കടവും, വെറുപ്പും പ്രധീക്ഷിച്ച അവന്റെ സുന്ദരമായ കണ്ണിൽ ഞാൻ കണ്ടത് കൺഫ്യൂഷൻ ആണ്.അവൻ എന്തോ ചോദിച്ചു. ഞാൻ ശെരിക്കു കേട്ടില്ല. ഞാൻ ഒന്ന് കൂടി പറയാനെന്ന പോലെ അവനെ നോക്കി. അവൻ വീണ്ടും പറഞ്ഞു.

“എന്നെ ഇപ്പൊ എന്താ വിളിച്ചേ..?”
ഇപ്പൊ എനിക്കാണ് കൺഫ്യൂഷൻ ആയത്.
“കണ്ണാ എന്ന് ”
“അങ്ങനെയല്ലല്ലോ. ഇപ്പൊ എന്നെ ചേച്ചി ഏട്ടാ എന്നല്ലേ വിളിക്കണ്ടേ..?”
അപ്പോഴാണ് എനിക്ക് ശരിക്കും എല്ലാം കൂടെ കത്തിയത്. അവൻ നിക്കുന്ന സ്ഥലവും കയ്യിലെ മുല്ലപ്പൂ മാലയും ജനാലയിൽ നോക്കി ഉള്ള നിൽപ്പും എല്ലാം .ആദ്യരാത്രിയിൽ കല്യാണചെക്കന്റെ ക്ലാസ്സിക്‌ പോസ്. എനിക്ക് പെട്ടെന്ന് ചിരി പൊട്ടി. ഇവനെ ഇങ്ങനെ കാണും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഞാൻ പെട്ടെന്ന് എന്റെ ചിരി കണ്ട്രോൾ ചെയ്തു. അവൻ എന്നെ തന്നെ നോക്കി നില്കുന്നുണ്ട്. ഞാൻ ഏട്ടാ ന്നു വിളിക്കുന്നത് കേൾക്കാനാണെന്ന പോലെ.
“എന്റെ കണ്ണാ നീ എന്റെ അഞ്ചു വയസിനു ഇളയതാ ഞാൻ എങ്ങനെയാ നിന്നെ ഏട്ടാ എന്ന് വിളിക്കാ. നിനക്കെന്നോട് ദേഷ്യം ഒന്നും ഇല്ലേ..?”
അവസാന ഭാഗം ചോദിച്ചപ്പോ എന്റെ പേടി തിരിച്ചു വന്നിരുന്നു.
“എനിക്കെന്തിനാ ചേച്ചിയോട് ദേഷ്യം..?”
ഇവന് ഇത് വരെ ഒന്നും മനസിലായില്ലേ. എപ്പോഴും നല്ല ബുദ്ധി ഉള്ളവനാ പക്ഷെ ചില സമയത്തു മാത്രം പൊട്ടനും.
“ടാ നമ്മടെ വിവാഹവാ ഇന്ന് രാവിലെ കഴിഞ്ഞത്.”
“അതെനിക്കറിയാം.അതിന് ഞാൻ എന്തിനാ ചേച്ചിയോട് ദേഷ്യപെടുന്നേ…?”
“അപ്പൊ ഒട്ടും ദേഷ്യം ഇല്ലേ…?”
“ഇല്ല”
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ഇവന് ഇപ്പോഴും ഞങ്ങൾ വന്നു പെട്ട കുഴിയുടെ ആഴം മനസിലായിട്ടില്ല. 20 വയസേ ആയിട്ടുള്ളു.അവനെ പറഞ്ഞിട്ടും കാര്യം ഇല്ല.
“നീ ഇവിടെ വാ”
ഞാൻ അവനെ വിളിച്ചു അവിടെയുള്ള സോഫയിലേക് നടന്നു. ഞാൻ സോഫയുടെ ഒരു ഭാഗത്തു ഇരുന്ന് അവനോട് മറു ഭാഗത്തിരിക്കാൻ പറഞ്ഞു. ആ വേഷത്തിൽ അവനെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അവൻ വന്നു ഇരുന്നു.അവന്റെ മുഖത്ത് ഇപ്പോഴും കൺഫ്യൂഷൻ ആണ്. എന്റെ മുഖഭാവം കണ്ടിട്ടാവും.
“ടാ ഞാൻ പറയുന്നത് കേൾക് ട്ടോ. ഇപ്പൊ നമ്മുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതകാലം മുഴുവൻ നമ്മൾ രണ്ടുപേരും ഒന്നിച്ചായിരിക്കും. ജീവിതകാലം മുഴുവൻ!. നിനക്ക് വേറെ പെണ്ണുങ്ങളെ നോക്കാനോ പ്രേമിക്കാനോ ഒന്നും കഴിയില്ല.വിവാഹം കഴിച്ചാൽ നിന്റെ ജീവിതത്തിൽ ധാരാളം വിലക്കുകൾ വരും. അത് നീ ആഗ്രഹിച്ച പെണ്ണുമായി അല്ല നടന്നതെങ്കിലും ആ വിലക്കുകൾ നിന്നെ ശ്വാസം മുട്ടിക്കു-”

Leave a Reply

Your email address will not be published. Required fields are marked *