ഞാൻ അങ്ങനെ കട്ടിലിൽ നിന്ന് എഴുനേറ്റ് താഴെക്ക് പോയി… അവിടെ ചെന്നപ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു… അച്ഛനും ,മായയുടെ അച്ഛനും ഡൈനിംഗ് ടേബിളിൽ ഇരിക്കുവായിരുന്നു.. അമ്മയും മായയും പൊന്നുവും കഴിക്കാൻ ഉള്ളത് ഒക്കെ എടുത്ത അടുക്കളയിൽ നിന്ന് വരുന്നു… ഞാനും പോയി ടേബിളിൽ ഒരു സീറ്റിൽ ഇരുന്നു … അമ്മ മായയിനെയും പൊന്നുവിനെയും കഴിക്കാൻ ഇരുതിയിട്ട് അമ്മ എല്ലാവർക്കുമായിട്ട് വിളിമ്പി തന്നു… പൊന്നു എന്റെ സൈഡിലായിട്ടും മായ പൊന്നുവിന്റെ എതിരായിട്ടും ആണ് ഇരുന്നത്.. അച്ഛനും മായയുടെ അച്ഛനും ( സജീവ്) അത്യാവിശം കുടിച്ചിരുന്നു…
അങ്ങനെ കഴിപ്പിനിടെ അച്ഛൻ നും സജീവ് അങ്കിളും എന്തൊക്കെയൊ സംസരിക്കുന്നുണ്ടായിരുന്നു…
ഒടുവിൽ സജീവ് അങ്കിൾ എന്നോടായി പറഞ്ഞു…
മോനെ നിന്നെ ഞാൻ സമ്മധിച്ചാടാ … വെറും 21-ാം വയസ്സിൽ തന്നെ നീ സെറ്റിൽ ആയല്ലോ…
ഇവിടെ ഒരുത്തി 23 വയസ്സ് ആയി ഇപ്പോഴും പഠിച്ചോണ്ടരക്കുവാണ് … മായയെ നോക്കി അങ്കിൾ പറഞ്ഞു….
ഇത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി… എങ്കിലും ഞാൻ അങ്കിളിന് ഒരു പുഞ്ചിരി നൽകിയിട്ട് ആഹാരം കഴിപ്പ് തുടർന്നു..
(മായക്ക് 23 വയസ്സ് ഉണ്ടായിരുന്നോ ?.. ഞാൻ മനസ്സിൽ അലോചിച്ചു ) എന്നിട്ട് മായയെ നോക്കിയപ്പോൾ അവൾ ഒന്നും അറിയാത്ത മട്ടിൽ നിന്ന് ഇരുന്ന് കഴിക്കുകയായിരുന്നു…
പിന്നെ അവർ എന്തൊക്കയോ സംസാരിച്ചു കൊണ്ടിരുന്നു…
ഞാൻ അങ്ങനെ കഴിച്ച് കഴിഞ്ഞ കൈയും കഴുകിയിട്ട് എന്റെ റൂമിലോട്ട് പോയി ….
റൂമിൽ ചെന്ന ഫോൺ എടുത്തപ്പോൾ രണ്ട് മിസ്സ് കോൾ ഉണ്ട്.. ഓഫിസിൽ നിന്നയിരുന്നു… ഞാൻ തിരിച്ച് ഡയൽ ചെയ്ത് ഫോണുമായി ടെറസ്സിലേക്ക് പോയി…
അങ്ങനെ കോൾ ഒക്കെ കഴിഞ്ഞ തിരിച്ച് റൂമിൽ വരുമ്പോൾ മായ ചേച്ചി അതാ അവിടെ കട്ടിലിൽ ഇരിക്കുന്നു …
എന്താ ചേച്ചി ഇവിടെ നിൽക്കുന്നേ?… ഞാൻ റൂമിലോട്ട് കയറിട്ട് കട്ടിലിൽ ഇരുന്നിട്ട് ചോദിച്ചു
ചേച്ചിയൊ … ഇത്രയും നേരം എന്നെ നീ , മായാ , താൻ എന്ന് ഒക്കെ വിളിച്ചിട്ട് ഇപ്പോൾ എന്താ ഒരു ചേച്ചി വിളി…? എന്റെ ചോദ്യം കേട്ടതും മായ ചേച്ചി തിരിഞ്ഞിട്ടു ചോദിച്ചു..
അത് ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത് ഞാൻ അറിഞ്ഞത് എന്നെക്കാളും മൂത്തതാണ് എന്ന് …
മ്…. മ്…
ചേച്ചി ഞാൻ ഒരു ചോദിക്കട്ടെ…
ആടാ ചോദിക്ക് … പിന്നെ എന്നെ ഇങ്ങനെ ചേച്ചി എന്ന് ഒന്നും വിളിക്കണ്ടാ…
അത് ..ഞാൻ അങ്ങനെ ഒക്കെ ചേച്ചിയെ പറ്റി പറഞ്ഞതിൽ ചേച്ചിക്ക് കുഴപ്പമൊന്നുമില്ലേ ?…
ചേച്ചി അതിന് ഉത്തരം ഒന്നും നല്കിയില്ല
എന്നാൽ ചേച്ചിയുടെ മുഖത്ത് നിന്ന് ചേച്ചക്ക് അത് ഒരു പ്രശ്നമെ അല്ല എന്ന് എനിക്ക് തോന്നി…
പെട്ടന്ന് തന്നെ പൊന്നു റൂമിലോട്ട് കയറി വന്നു …
എന്താണ് രണ്ടു പേരും കൂടി ഒരു സംസാരം… അവൾ ഇതും പറഞ്ഞ എന്റെ കയിൽ അവളുടെ കയ്യിൽ ഇരുന്ന പുസ്തകം തന്നിട്ട് എന്റെ മടിയിൽ വന്ന് കിടന്ന് ….
ഡാ എനിക്ക് നാളെ ഈ ചാപ്റ്റർ പരീക്ഷയാണ് … ഒന്നു പറഞ്ഞു താ….
(അവൾക്ക് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ഇങ്ങനെ വന്ന് ചോദിക്കാറുള്ളത് പതിവാണ്…. എന്റെ മടിയിലും അവൾ ഇങ്ങനെ വന്ന് കിടക്കുന്നത് പതിവാണ്… )
ഉടനെ ചേച്ചിയുടെ ചോദ്യം എന്താണ് വിഷയം എന്ന്… പൊന്നു പറഞ്ഞ ഇംഗ്ലീഷ് എന്ന് …
ആണോ ഞാനും അതായിരുന്നു ഡിഗ്രിക്ക്… എന്ന് ചേച്ചി പറഞ്ഞ്…
എങ്കിൽ ഇന്നാ ചേച്ചി തന്നെ പറഞ്ഞ് കൊടുക്ക് ….എന്നുo പറഞ്ഞ് ഞാൻ പുസ്തകം നീട്ടി കൊടുത്തു…
ചേച്ചി അത് വാങ്ങിച്ചിട്ട് പറഞ്ഞ് കൊടുക്കാൻ തുടങ്ങി…
ഞാൻ പറഞ്ഞു കൊടുക്കുന്നതിലും നല്ല രീതിക്ക് പറഞ്ഞു കൊടുത്തു എന്ന് എനിക്ക് തോന്നി…..
അങ്ങനെ ചേച്ചി പൊന്നുവിന് കൊടുത്തു… അത് കഴിഞ്ഞ് പൊന്നു മുറിയിൽ നിന്ന് പോയിക്കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു…
ഡിഗ്രിക്ക് ഇംഗ്ലീഷ് ആയിരുന്നു അല്ലെ…
അതെ എന്ന് ചേച്ചി മൂളി…
ഇപ്പോഴും പഠിച്ചേ ണ്ടിരിക്കുവാണ് എന്ന അല്ലെ അച്ഛൻ പറഞ്ഞ് … ഇപ്പോ എന്തുവാണ് ചെയ്യുന്നത്…
ഞാൻ ഇപ്പോൾ പി.ജി. ചെയ്യുവാണ് …. എന്ന് ചേച്ചി പറഞ്ഞ ….
