മ്മ്…
ഇപ്പോൾ എന്താ വെക്കേഷൻ ആണോ ?… ഞാൻ ചോദിച്ചു…
ആണ് ഇപ്പോൾ വെക്കേഷൻ ആണ്….
ഞങ്ങൾ അങ്ങനെ കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്ന് … എന്തോ ഞങ്ങൾ പെട്ടന്ന് തന്നെ നല്ല ഫ്രണ്ട്സ്സ് ആയി മാറിയിരുന്…
അങ്ങനെ ഒരു 9.30 മണി അയപ്പോൾ ചേച്ചി ഉറങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞ്…. ചേച്ചി കട്ടിലിൽ നിന്ന് എഴുന്നേറ്റ് ….
എവിടെ കിടക്കുന്നത്…. ഞാൻ ചോദിച്ചു
പൊന്നുവിന്റെ കൂടെ ആണ് ….. എന്ന് ചേച്ചി മറുപടി തന്ന് ….
അങ്ങനെ ചേച്ചി റൂമിൽ നിന്ന് പോയി… ഞാൻ കുറച്ച് നേരം ഫോണ് ഒക്കെ നോക്കിയിരുന്നു ഒരു പത്ത് മണിയോടെ ഉറങ്ങാൻ കിടന്നു. ഇന്ന് സoഭവിച്ചത് കാര്യങ്ങൾ ഒക്കെ ആലോചിച്ച് കിടന്ന് അങ്ങ് ഉറങ്ങി പോയി…
പിന്നെ ഞാൻ എഴുന്നേൽക്കുന്നത് രാവിലെ 7.00 നാണ് … എഴുന്നേൽറ്റ് പ്രഭാത കർമ്മങ്ങൾ ഒകെ കഴിഞ്ഞ താഴെക്ക് ചെന്നു… അവിടെ ചെല്ലുമ്പോൾ അച്ഛനും സജീവ് അങ്കിളും അവിടെ ഇരിപ്പുണ്ടായിരുന്നു….രണ്ടു പേർക്കു ഓരോ ഗൂഡ് മോർണിംഗ് വീതം പറഞ്ഞു നേരെ അടുക്കളയിലോട്ട് വിട്ടു….
അവിടെ ചെന്നപ്പോൾ അമ്മയും ചേച്ചിയും അവിടെ ഉണ്ട് …
എന്താണ് ആവോ ഇത്ര രാവിലെ തന്നെ . എഴുന്നള്ളിയത് … ഒരു പുച്ഛത്തോടെ അമ്മ ചോദിച്ചു..
അല്ല ഇന്ന് ഒന്ന് കമ്പനിയിൽ പോകാം എന്ന് വിചാരിച്ചു …..
ഇതും പറഞ്ഞ് ഞാൻ അവിടെ ഇരുന്ന ഒരു പാത്രവും എടുത്ത രണ്ട് ദോശയും മുട്ടക്കറിയും എടുത്ത അവിടെ ഉണ്ടായിരുന്ന സ്ലാബിൽ കയറി ഇരുന്നു കഴിക്കാൻ ആരംഭിച്ചു….
അതിന് നീ എപ്പഴും 9.30 ന് അല്ലെ കമ്പനിൽ പോകുന്നത് … ഇന്ന് എന്താ ഇത്ര നേരത്തെ ?….
എന്റെ അമ്മെ ഇന്ന് 10 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട് … അതിന് ഒന്ന് പ്രിപ്പയർ ചെയ്യാൻ വേണ്ടി ശരത്ത് ( ശരത്ത് എന്റെ കമ്പനിയിലെ മാനേജർ ആണ് ) 8 മണി ആകുമ്പോൾ വരും … അതിന് മുൻപ് ഒന്ന് റെഡിയായി നില്ക്കാo എന്ന് വിചാരിച്ച് …
അങ്ങനെ ഞാൻ കഴിച്ച് കഴിഞ്ഞു തീരാൻ നേരം 2 ദോശ കൂടി കഴിക്കാൻ അമ്മ പറഞ്ഞ…
ഞാൻ വേണ്ട മതി അമ്മെ എന്നും പറഞ്ഞ കയ്യും കഴുക്കി മുകളിലോട്ട് പോകാൻ നേരം സജീവ് അങ്കിൾ പറഞ്ഞു…
ആ മോൻ ഇന്ന് ഓഫിസിൽ പോകുന്നുണ്ടോ ?…
ആ ഉണ്ട് അങ്കിളെ…. എന്താ?…..
ഏയ് ഒന്നുമില്ല …. വെറുതെ ചോദിച്ചു എന്നെ ഉള്ളു… ആ ഞങ്ങൾ ഇന്ന് പോകും മോനെ …..
അത് കേട്ടപ്പോൾ എനിക്ക് എന്തോ സങ്കടം പോലെ തോന്നി… പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല ഞാൻ മുറിയിലോട്ട് പോയി…
മുറിയിൽ ചെന്ന് ഫോൺ ടേബിളിൽ നോക്കിയപ്പോൾ അവിടെ ഒന്നും ഇല്ല.. പിന്നെ ആണ് ഓർത്തത് കട്ടിലിൽ കാണും എന്ന് . അങ്ങനെ കട്ടിലിൽ നോക്കിയപ്പോൾ അതാ അവിടെ കിടക്കുന്നു… ഫോൺ എടുത്ത നോക്കിയപ്പോൾ 25 മിസ്സ് കോൾ ശരത്തിന്റെ വക…
അവൻ എന്തിനായിരിക്കും ഇത്രയും തവണ വിളിച്ചത് എന്ന് അലോചിച്ച് കൊണ്ട് അവനെ തിരിച്ചു വിളിച്ചു..
ഹലോ ശരത്തെ എന്താ വിളിച്ചത് ?…
അത് സാറെ ഒരു പ്രശ്നം ഉണ്ട് !….
പ്രശനമോ ! എന്ത് പ്രശ്നം?
അത് സാറെ സ്നേഹ ഹോസ്പിറ്റലിൽ ആണ്….
(സ്നേഹ എന്റെ കമ്പനിയിലേ ഒരു സ്റ്റാഫ് ആണ് .. ഇത് കണക്ക് എന്തെങ്കിലും മീറ്റിങ്ങോ മറ്റോ ഉണ്ടെങ്കിൽ ഞാൻ അവളെ കൊണ്ടാണ് ചെയ്യിക്കാറ് കാരണം അവൾ ഇംഗ്ലീഷിൽ നല്ല ഫ്ലൂവന്റ ആണ് …
ഇപ്പോൾ സ്നേഹ 4 മാസം ഗർഭിണി ആണ് കാരണക്കാരൻ മറ്റ് അരുമല്ല ശരത്ത് തന്നെ ആണ് …. അന്നെ അവരുട വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 2 വർഷം ആവാറായി…)
ഹോസ്പിറ്റലിലോ എന്ത് പറ്റി… അപ്പോ നമ്മുടെ മിറ്റിങ്ങോ ?…..
ഇന്നലെ നൈറ്റ് ആയപ്പോ നല്ല വയറ് വേദന തുടങ്ങിയതാണ് …. അന്നേരം തന്നെ ആശുപത്രിയിൽ എത്തിച്ചു…
ആ എന്നിട്ട് ഇപ്പോ എങ്ങനെ ഉണ്ട്?….
ഇപ്പഴും ICU യിൽ ആണ് സാറെ…. സാറെ പിന്നെ മീറ്റിംഗിന് എനിക്കും വരാൻ പറ്റുമെന്ന് തോന്നുനില് സാറെ …. സാറിന്ന് മനസ്സിലാകും എന്ന് തോന്നുന്നു…
എന്നാൽ ശരി ശരെത്ത… ഞാൻ വേറെ ആരെക്കിലും കൊണ്ട് ചെയ്ക്കാം
അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു… ഇനി എന്താ ചെയ്യുക എന്ന് ആലോചിച്ച് റൂമ് മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ആകെ ടെൻഷൻ ആയി… ഈ മീറ്റിംഗ് നടന്നിലെങ്കിൽ കമ്പനിക്ക് നല്ല രീതിക്ക് തന്നെ നഷ്ടം വരും എന്ന് ഉറപ്പാണ് … അങ്ങനെ ആകെ പ്രാന്ത് പിടിച്ച് ഒരു അവസ്ഥ … ക്ലോക്കിലോട്ട് നോക്കിയപ്പോൾ സമയം 8 ആകാൻ പോകുന്നു… ഇനി ആകെ 2 മണിക്കൂർ മാത്രമേ ഉള്ളു… ഇതിനിടക്ക് ഒരാളെ കണ്ടുപ്പിടിച്ച് അയാളെ ഈ പ്രസന്റെഷൻ പഠിപിക്കണം… അങ്ങനെ ആര് ഉണ്ട എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ചേച്ചിയുടെ കാര്യം ഓർമ വന്നത് …. ഇന്നലെ ചേച്ചി പൊന്നുവിന് സൗട്ട് എന്ത് ക്ലീയർ അയിട്ടാണ് പറഞ്ഞ കൊടുത്തത്… ചേച്ചി തന്നെ ആയിരിക്കും നല്ലത്… ഞാൻ എന്നോട് തന്നെ പറഞ്ഞു…
