ഓർമ്മകൾക്കപ്പുറം – 2 3

അന്ന് നൈറ്റ്‌ എക്സിന്റെ കൂടെ നിൽക്കേണ്ടത് പൂജ ആയിരുന്നു. വാർഡിൽ എല്ലാം ശിവാനിയെ ഏല്പിച്ചു അവൾ അവന്റെ റൂമിൽ എത്തി. ലൈറ്റ് ഇട്ടു.

പെട്ടന്ന് ലൈറ്റ് വീണപ്പോൾ ജനലിനു അടുത്തിരുന്ന അവൻ തിരിഞ്ഞു നോക്കി പൂജയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു.

“നീ എന്താ ഈ ലൈറ്റ് ഓഫ്‌ ചെയ്ത് അവിടെ പോയി നിക്കുന്നത്, ലൈറ്റ് ഇട്ടൂടെ?” “നീ ആ ലൈറ്റ് ഓഫ് ചെയ്ത് ഇവിടെ വന്നു നോക്കിക്കെ.” അവൾ അവൻ പറഞ്ഞത് പോലെ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് ആ ജനലിനരികിൽ വന്ന് നോക്കി. ദൂരെ റോഡിൽ ഇരുട്ടിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് മാത്രം. അതിങ്ങനെ ഇരുട്ടിൽ മിന്നാമിനുങ്ങിനെ പോലെ ഒഴുകി നീങ്ങുന്നു.

“കൊള്ളാല്ലോ… ഇത്ര നാൾ ഞാൻ ഇവിടെ നിന്നിട്ട് ഇതൊന്നും ശ്രദ്ധിച്ചിട്ടില്ല.” “അത്‌ നിങ്ങൾക്ക് ഇവിടെ വേറെ ഇഷ്ടംപോലെ ജോലി ഉള്ളത് കൊണ്ട്, അതുപോലാണോ ഒരു പണിം ഇല്ലാതെ ഇരിക്കുന്ന ഞാൻ. പിന്നെ ഈ ഇരുട്ടിൽ ഇങ്ങനെ ഇരിക്കുമ്പോ എന്തോ മനസ്സിന് ഒരു ശാന്തത തോന്നുന്നു.”

“ഇത് വട്ട് തന്നെ.” അവൾ ചിരിച്ചു.
അൽപനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. ദൂരെ റോഡിൽ ഒരു ലോറിയുടെ ഹോൺ ശബ്ദം കേട്ടതും അവൻ എന്തോ ഓർത്തിട്ടെന്ന പോലെ അവളെ നോക്കി.
********
തുടരണോ?
അഭിപ്രായങ്ങൾ തുറന്ന് പറയുക✌️

Leave a Reply

Your email address will not be published. Required fields are marked *