Lakshmi Part 4 | Author : Maathu | Previous Part
ഹായ് ഫ്രണ്ട്‌സ് അങ്ങനെ ഞാൻ വീണ്ടും വന്നൂട്ടോ…….. കഴിഞ്ഞ പാർട്ടിൽ നിങ്ങൾ നൽകിയ സപ്പോർട്ട് ന്റെ മോനെ കണ്ണ് തള്ളി പോയി… 😘…… നിങ്ങളെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്നുള്ള പ്രതീക്ഷയോടെ നിങ്ങടെ സ്വന്തം
മാതു…..
ശോസം ഒരു വിലങ്ങു തടി ആയപ്പോ പയ്യെ ആ ചുണ്ടുകൾ അകന്നു. പുറത്ത് പെയ്യുന്ന മഴയിലും അവർ വിയർത്തു… അവരുടെ ആദ്യത്തെ ചുടു ചുംബനം. ‘I love u ലച്ചു ‘ മറുപടി ഇല്ല എന്നാൽ കവിളിൽ ഒരു ചുംബനമായിരുന്നു അതിനുള്ള മറുപടി. എന്നിട്ട് കൈകൾ തമ്മിൽ കൊരുത് പുറത്തെ മഴയായിലേക്ക് നോക്കി ഇരുന്നു
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
‘ഡാ കുറച്ചും കൂടെ ഒഴി’
“മതി സുധി… എത്രമത്തെ ആണ് ഇത് ”
‘പറ്റണില്ലടാ…..ഈ കാണുന്ന നിലയിലേക്ക് എന്ന് കൈ പിടിച് കൂടെ കയറ്റിയ ആളാ ബാലേട്ടൻ.’
“നിന്നെ മാത്രം അല്ലടാ…. ഞങ്ങളെയും ”
‘അവസാനായിട്ട് ആ മുഖം പോലും കാണാൻ പറ്റിയില്ല ‘
“ഇത് ചെയ്ത മൈരനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ ”
‘ഇത് ആരോ പക വീട്ടാൻ വേണ്ടി ചെയ്തത് ആണെന്നാ SP പറഞ്ഞത്. ഇത് തുടരാൻ ഉള്ള സാധ്യതയുമുണ്ട് എന്നും പറഞ്ഞു.’
`ചേട്ടായി…. ചേട്ടായിക്ക് ഓർമ ഉണ്ടോ 2 മാസം മുൻപ് കൊല്ലപ്പെട്ട ലോറി ഡ്രൈവറെ ´
“ആ… നമ്മളെ ഗോഡൗണിൽ പണിയിടിത്തിരുന്നേ ആ തമിഴൻ അല്ലെ ”
`ആ.. അയാളെന്നെ സുബ്രമണ്ണ്യൻ….. അയാളും ഇതേ രീതിയിലാണ് കൊല്ലപ്പെട്ടത് ‘
“നീ എന്താ ഉദ്ദേശിക്കുന്നത്….. തെളിച് പറ ”
`ആയാളും ഇതേമാതിരി കൊല്ലപെടണമെങ്കിൽ ഇവര് തമ്മിൽ കണക്ട് ആയ എന്തോ ഒന്നുണ്ട് ´
“അയാളെ ബാലേട്ടനും നമ്മളും ഒരു മൂന്നു കേസിന് ഉപയോഗിച്ചിട്ടുണ്ട് ….. ഇനി അതായിരിക്കോ “
`ആവാം… എനിക്കേതായാലും ആ മൂന്നു കേസിന്റെ സ്റ്റാറ്റസ് എനിക്ക് കിട്ടണം.. അവരുടെ ഫാമിലിയെ കുറിച്ചും ‘
” അത് ഞാൻ വേണെങ്കിൽ ഇപ്പൊ പറഞ് തരാം….. ഒന്ന് തമിഴ്നാടുള്ള ആ തുണിമില്ലിന്റെ മാനേജരെ…… രണ്ട് കൊച്ചിലുള്ള കരീമിനെ… മൂന്നാമത്തേത് രമേശനെ… അയാള് കമ്പനിയിൽ നടക്കുന്ന കാര്യങ്ങൾ കണ്ടു പിടിച്ചിരുന്നു. അപ്പോ ബാലേട്ടനാ എത്രയും പെട്ടന്ന് അയാളെ തീർക്കാൻ പറഞ്ഞിരുന്നത് ”
`ഇവരുടെ കുടുംബം മുഴുവൻ ആണോ തീർന്നത്´
“തമിഴ്നാടുള്ള അയാളെ ഭാര്യയും ഒരു കമോളും ഇപ്പോഴും ഉണ്ട്… പിന്നെ കരീമിന്റെ കുടുംബം മൊത്തം ആ കാറിൽ കുടുങ്ങി പോയിരുന്നു പിന്നെ രമേശന്റെ ഒരു മകൻ മാത്രം ഇവര് ഒക്കെ ഉള്ളു ”
`അവസാനം പറഞ്ഞാ രമേശന്റെ മോന് എന്താ ചെയ്യണേ, എവിടെയാ ഉള്ളത് എന്നൊക്കെ അറിയുവോ ´
“അവൻ ഹൈദരാബാദിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യാ….. മാസത്തിൽ രണ്ട് ആഴ്ച നാട്ടിൽ ഉണ്ടാകും.”
‘ഇനി അവൻ വല്ലതും ആണോ ‘
“ഏയ്…. അവൻ ആരോടും സംസാരിക്കാതെ സ്വന്തം കാര്യം നോക്കി പോകുന്ന ആളാ… പിന്നെ അവന്റെ കല്യാണം ഈ അടുത്ത് കഴിഞ്ഞിട്ടുള്ളൂ… അത് ഒരു ആക്‌സിഡന്റ് ആണെന്നാ എല്ലാവരും കരുതുന്നത്……. എനിക്ക് തോന്നുന്നത് ഇത് ബോംബയിൽ ഉള്ള ഏതേലും ടീംസ് ആവും ”
‘മ്മ്….’
`സുധി നിന്റെ ഫോൺ ബെല്ലടിക്കുന്നു ´
“എടുക്കണ്ട അവളായിരിക്കും….. ഞാൻ എന്നാ ഇറങ്ങാ….SP സാറിനോട് ഞാൻ പറഞ്ഞോളാ നിന്നെ അന്വേഷണ ചുമതല ഏല്പിക്കാൻ ”
‘ശെരി.. ചേട്ടായി… എന്നാ ഞാനും ഇറങ്ങട്ടെ ‘
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
“അല്ല ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ പോകണ്ടേ ”
‘ആ.. പോവാലോ ‘
ഞാൻ നേരെ വണ്ടി എടുത്ത് വീട്ടിലേക്ക് വിട്ടു . അവളുടെ ഉമിനീരിന്റെ രുചി ഇപ്പോഴും പോയിട്ടില്ല…ചെറിയ ഒരു ചമ്മൽ ഒക്കെ തോന്നുന്നുണ്ട്. അതിനിപ്പോ എന്താ എന്റെ ഭാര്യടെ അടുത്തല്ലേ…. വീട്ടിലേക്ക് എത്തുന്നതിന്റെ കുറച്ച് മുമ്പ് ഒരു ബേക്കറിയിൽ നിന്നും കുറച്ച് ഐസ്ക്രീംമും ചോക്ലേറ്റസ് ഒക്കെ വാങ്ങി വാങ്ങിച്ച് തിരിച് കാറിൽ കയറാൻ നിൽകുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്. ആരാന്ന് നോക്കിയപ്പോ കവിൻ
“ഹലോ പറയടാ ”
