‘ഓ… അങ്ങനെ പോണു…. കവിന് ഇല്ലേ ‘
“ആ….. ഉള്ളിലുണ്ട്…. അങ്ങട് കയറിക്കോ ” ഞാൻ വീടിന്റെ ഉള്ളിൽ കയറി അവനെ അവിടെ ഒന്നും കണ്ടില്ല. ലാസ്റ്റ് അടുക്കളയിൽ പോയി നോക്കിയപ്പോ അവിടെയുണ്ട് ആശാൻ
‘എന്താണ് പതിവില്ലാതെ ഒക്കെ അടുക്കളയിൽ ‘
“ആ നീ വന്നോ….ബൈക്ക് കൊണ്ടന്നൊടാ….”
‘ആ ‘
`ഡാ കിച്ചു നീ നാളെ പോകുമെന്ന് പറഞ്ഞു ഇവൻ ´
‘ആ.. ആന്റി നാളെ പോകും ‘
`എന്താടാ കല്യാണം കഴിഞ്ഞിട്ട് കുറച്ച് ദിവസല്ലേ ആയിട്ടുള്ളു… അപ്പോത്തിനും പോവണോ ´
‘ലീവ് അത്രേ ഉള്ളു ആന്റി..’
`ആ കൊച്ചിനെ ആണേ ശെരിക്ക് പരിചയപെടാൻ പറ്റിയിട്ടില്ല…… നീ ഒരു ദിവസം അവളെയും കൊണ്ട് ഇങ്ങട് വാഴോ ´
“അതിന് ഭർത്താവ് എന്ന് പറയുന്ന ഇവൻ പോലും ശെരിക്ക് പരിചയപെട്ടിട്ടുണ്ടാകില്ല…. എന്നിട്ടല്ലേ അമ്മ ”
`നേരാണോടാ ´
‘ഒന്ന് പോ ആന്റി ഇവൻ ചുമ്മാ പറയുവാ ‘
`ഏതായാലും നിങ്ങള് തമ്മിൽ നല്ല ചേർച്ച und…… ആ കുട്ടി പഠിക്കാന്നെല്ലേ പറഞ്ഞെ ´
‘അതെ… ലോ കോളേജിൽ…. ലാസ്റ്റ് ഇയർ…… ആന്റി ഞാൻ എന്നാ ഇറങ്ങിയാലോ…. പിന്നെ വരാം…’
`ചോറ് കഴിച്ചിട്ട് പോവാട…… കറി ദേ ഇപ്പൊ ആകും ´ ‘അയ്യോ വേണ്ട ആന്റി പിന്നെ ഒരിക്കെ ആവാം… ന്നാ ശെരിടാ ‘
“ആ ഒക്കെ ഡാ ” ഞാൻ അവരോട് യാത്ര പറഞ് നേരെ പുറത്തേക്ക് നടന്നു. ‘അങ്കിളേ ഞാൻ ഇറങ്ങാട്ടോ ‘
“കിച്ചു ഒന്ന് നിന്നെ…. ന്നാ ഇത് പിടിച്ചേ ” കുറച്ച് ക്യാഷ് എന്റെ കയ്യിലേക്ക് വച്ചു തന്നു.
‘ഇതെന്താ അങ്കിളേ ‘
“എടാ അത് ആശുപത്രിയുടെ ബില്ല് നീ അല്ലെ അടച്ചത്… അത് കൊണ്ട് ഇത് വച്ചോ ”
‘ഒന്ന് പോ അങ്കിളേ വെറുതെ ‘ ഞാൻ ക്യാഷ് അങ്കിളിന്റെ കയ്യിലേക്ക് തന്നെ വച്ചു.
“അങ്ങനെ പറഞ്ഞാ പറ്റത്തില്ല.. നീ ഇത് വച്ചേ ”
‘ഞാൻ വാങ്ങില്ല അങ്കിള് പോയെ ‘
“ന്നാ ശെരി….. അച്ഛന്റെ അല്ലെ മോന് ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ…….. ഞാൻ നിന്നോട് പറയണം എന്ന് വിചാരിക്കും… നിനക്ക് ആ ജോലി റിസൈൻ ചെയ്ത് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തിയാ പോരെ ”
‘ഞാനും ആലോചിക്കുന്നുണ്ട്.. കുറച്ച് കഴിയട്ടെ ‘
“നീ അവളെയും കൊണ്ട് ഒരു ദിവസം ഊണിന് ഇങ്ങട് വാഴോ ”
‘ആ…ഞാൻ എന്നാ…. പിന്നെ വരാ അങ്കിളേ പോയിട്ട് കുറച്ച് പണിയുണ്ട് ‘
“ആ ”
ഞാൻ അവിടെന്ന് ഇറങ്ങി വീട്ടിലോട്ട് നടന്നു. ഒരു ലിഫ്റ്റ് കിട്ടിയപ്പോ അധികം നടക്കാതെ വീട്ടിലെത്തി.
വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോ എല്ലാവരും ഭക്ഷണം കഴിക്കാണ്. “നിന്റെ ഫോണ് എവിടെടാ ” മാമി കുറച്ച് ചൂടിലാണോ….. ഹേയ് തോന്നിയതായിരിക്കും.
‘ദാ ‘ ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കാട്ടി.
“ന്നാ വിളിച്ചാ എടുത്തൂടെ ”
‘സൈലന്റാ ‘
“മ്മ്…. നീ കഴിച്ചില്ലല്ലോ… ഇരിക്ക് ” ഞാൻ എല്ലാവരുടെയും കൂടെ ഇരുന്നു കഴിക്കാൻ തുടങ്ങി. അവരുടേത് ഒക്കെ കഴിഞ്ഞെങ്കിലും എന്റേത് ഫുഡടിച്ചു പകുതിയേ ആയിരുന്നുള്ളു.ലാസ്റ്റ് ഞാൻ മാത്രമായി ടേബിളിൽ. അവള് ആണേ മൈന്റ് ചെയ്യാതെ കോണി കയറി പോയി. ഇതെന്താപ്പോ ഇങ്ങനെ.അങ്ങനെ ഫുഡും കഴിച് മാമന്റെ അടുത്തേക് വിട്ടു.
“ഡാ.. നീ ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടില്ലേ ”
‘ആ ‘
“ടൈം എപ്പോഴാ ”
‘നാളെ രാത്രി 8.30 മണിക്കാണ്…. ഒരു 7.00മണിക്ക് പുറപ്പെടേണ്ടി വരും.’
“പിന്നെ…. ലച്ചു എന്താ ചെയ്യാ… ഇവടെ നിക്കണോ അതോ അവളെ വീട്ടിലോ ”
‘ഇല്ല.. അവള് വീട്ടിൽ പോകും. ക്ലാസ്സ് ഉണ്ട്. അപ്പൊ അവിടെന്ന് പോയി വരാനാ സുഖം ‘
“കൊറച്ചൂസം കഴിഞ്ഞ അവളും വീട്ടിൽ പോകും. മിക്കവാറും ഞാനും അവിടെ ആയിരിക്കും.”
‘മ്മ് ‘
“നീ ഇവനെ പിടിച്ചേ ഞാൻ ആ കവിന്റെ വീട്ടിൽ പോയിട്ട് വരാ ”
മാമൻ നിവിയെ എനിക്ക് നേരെ നീട്ടി. ഞാൻ അവനെയും എടുത്തു നേരെ അടുക്കളയിലോട്ട് വിട്ടു. മാമി അവിടെ പാത്രങ്ങൾ അടുക്കി വെക്കുകയായിരുന്നു.
‘ഞാൻ സഹായിക്കാണോ ‘
“വേണ്ടടാ.. അവളെ ഞാൻ പറഞ് വീട്ടിട്ടെഉള്ളു…. ഡാ.. നീ പോകുമ്പോ അവളോട് പറയാതെ ആണോ പോയത് ”
‘അതെ.. അവള് ഉറങ്ങായിരുന്നു.. അതോണ്ട് ശല്ല്യപെടുത്തണ്ട എന്ന് വിചാരിച്ചു ‘
“എന്നാ ഫോണിൽ മെസ്സേജങ്കിലും ഇട്ടുണ്ടായിരുന്നോ ”
