‘ഡാ കിച്ചു നീ എവിടെയാ ‘ അവന്റെ പരിഭ്രാമത്തോട് കൂടിയുള്ള സംസാരം
“ഞാൻ വീട്ടിലേക്ക് പൊക്കൊണ്ടിരിക്ക… എന്താ നിന്റെ സൗണ്ട് ഒക്കെ വല്ലാണ്ടിരിക്കുന്നെ ”
‘എടാ ചെറിയ ഒരു ആക്‌സിഡന്റ്… ബേബി ഹോസ്പിറ്റലിൽ ആടാ ഉള്ളെ…. നീ ഒന്ന് വരുവോ…. വീട്ടിലേക്ക് വിളിച് അവരെ പേടിപ്പിക്കണ്ടല്ലോ അതോണ്ടാ നീ വരുവോ ‘
“ആടാ ഞാൻ വരാം… ഇവളെ ഒന്ന് വീട്ടിലാക്കട്ടെ,”
‘ശെരിടാ ‘
ഞാൻ വണ്ടിയിൽ കയറി.അവളുടെ കയ്യിൽ കവർ കൊടുത്തു. “ഇത് കൊറേ ഉണ്ടല്ലോ ”
‘അതിന് നിനക്കല്ല ഇത് ‘
“ന്നാലും ഞാൻ എടുക്കും. വല്ല പ്രശ്നം ഉണ്ടോ ”
‘ഉണ്ടെങ്കിലോ ‘ഇവളോട് ഇങ്ങനെ സംസാരിക്കാൻ നല്ല രസാണ്
“ഉണ്ടെങ്കി സഹിച്ചോ അങ്ങട് ” അതും പറഞ് അവള് ഒരു ചോക്ലേറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി. ശേഷം എന്റെ നേരെ നോക്കി
“വേണോ ”
‘മ്മ് ‘ഞാൻ അത് വേടിക്കാൻ കൈ നീട്ടിയതിന് മുന്നേ അവള് എന്റെ വായിൽ വച്ചു തന്നിരുന്നു.അതും നുണഞ്ഞുകൊണ്ട് വണ്ടി നേരെ വീട്ടിലേട്ട് വിട്ടു. ഗേറ്റ് തുറന്ന് കിടക്കാണ്. നേരെ മുറ്റത്തേക്ക് വണ്ടി കേറ്റി. അവള് ഇറങ്ങി. ഞാൻ വണ്ടി തിരിച് പോവാൻ നിന്നപ്പോൾ അവള്
“ഇറങ്ങണില്ലേ….”
‘ഇല്ല ഞാൻ പോവ്വാ… കുറച്ച് വൈകും ‘
“എങ്ങോട്ടാ…..”
‘കവിന് ഒരു ആക്‌സിഡന്റ്…അവൻ വാരമൊന്ന് ചോദിച്ചു ‘
“മ്മ്… അതികം വൈകണ്ടാട്ടോ ”
‘ആ…. മാമിനോട് പറഞ്ഞോളുണ്ടു ‘
“മ്മ് ”
ഞാൻ നേരെ കാറും എടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു. പാർക്ക് ചെയ്ത് നേരെ കേശാലിറ്റി പോയി അവന്റെ പേരും പറഞ്ഞു. അവര് ഉള്ളിൽ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ഉള്ളിൽ കേറി അവിടെയുണ്ട് ആശാൻ കയ്യിൽ പ്ലാസ്റ്ററും മുട്ടുകാലിൽ ഒരു കെട്ടും കെട്ടി അവിടെ ബെഡിൽ കിടക്കുന്നു. അങ്ങനെ വെറുതെ കിടക്കുകയൊന്നും അല്ല ഒരു നേഴ്സിനോട് കത്തി അടിച്ചോണ്ട് ഇരിക്കാണ്. എന്നെ കണ്ടു കൊണ്ട് ആശാൻ കയ്യിൽ പറ്റിയത് മറന്ന് ആ കൈ പൊക്കാൻ നോക്കിയതും വേദന കാരണം അവന്റെ മുഖം ചുളിഞ്ഞതും ഒരുമിച്ചായിരുന്നു. നേഴ്‌സ് എന്നെ കണ്ടതും ബില്ലും മരുന്നിന്റെ ലിസ്റ്റും തന്ന് പുഞ്ചിരിച്ചോണ്ട് പോയി
“എന്താടാ പറ്റിയ ”
‘ചെറുതായിട്ട് ഒന്ന് വണ്ടി സ്ലിപ് ആയതാ ‘
“ഏതായാലും കുറച്ചു മാസം വീട്ടിൽ തന്നെ ഇരിക്കലോ ”
‘ഹാ….. അല്ല നീ എന്താ ചോക്ലേറ്റ് കവറിൽ മുഖം തേക്കുകയായിരുന്നോ ‘
“എന്താ നീ അങ്ങനെ ചോദിച്ചേ ”
‘അല്ല നിന്റെ…. നിന്റെ ചുണ്ടിന്റെ സൈഡിൽ പറ്റിപ്പിടിച്ചോണ്ട് ചോദിച്ചതാ ‘
“ഓ അതോ….. അത് കുട്ടികളോട് പറയാറായിട്ടില്ല ” ഞാൻഅത് തുടച് കുറച്ച് നാണം ഒക്കെ അഭിനയിച് കൊണ്ട് പറഞ്ഞു.
‘ഓ…. ഇങ്ങനെ അഭിനയിക്കാൻ നിന്നെ കഴിഞ്ഞിട്ടേ ഉള്ളു വേറാരും ‘
“നീ വേണേൽ വിശ്വസിച്ച മതി ”
‘ആ…’
“അല്ല… ഇത് കഴിഞ്ഞ പോകല്ലല്ലേ ” ഞാൻ ഡ്രിപ് നോക്കിയിട്ട് ചോദിച്ചു.
‘കഴിഞ്ഞാ പോകാം എന്നാ പറഞ്ഞെ’
“മ്മ്….”
ഡ്രിപ് കഴിഞ്ഞപ്പോ നേഴ്‌സ് വന്നു അത് ഊരിവച്ചു പൊക്കോളാൻ പറഞ്ഞു. ഒരു വീൽചെയറിൽ അവനെ ഇരുത്തിയിട്ട് മരുന്നും വേടിച് ബില്ലും പേ ചെയ്ത് നേരെ കാറിൽ കയറി ശേഷം അവനെയും കയറ്റി അവന്റെ വീട്ടിലോട്ട് വിട്ടു.
“വീട്ടിൽ പറഞ്ഞായിരുന്നോ ”
‘ഇല്ലെടാ…. വെറുതെ അവരെ ടെൻഷൻ അടിപിക്കണ്ട ‘
“മ്മ്… പിന്നെ ഞാൻ ഞായറാഴ്ച പോകും… അതിന് മുന്നേ എന്തേലും ആവശ്യമുണ്ടെൽ വിളിച്ചോ ”
‘കല്യാണം കഴിഞ്ഞിട്ട് കൊറച്ചു അല്ലെ ആയുള്ളൂ. അപ്പോത്തിനും പോവ്വാണോ ‘
“ആ പോകണം.. ഇല്ലേ പണി പോകും ”
‘പിന്നെ ദാ ചാവി…. വണ്ടി ഒന്ന് വീട്ടിൽ എത്തിക്കാൻ പറ്റുമോ ‘
“ആ.. അല്ല വണ്ടിക്ക് കേടൊന്നും പറ്റിയില്ലേ ”
‘ആ കുറച്ച് പറ്റീക്കിന്….. അത് ഞാൻ നേരെ ആക്കികൊള്ള.. ഏതായാലും രണ്ട് മാസം വീട്ടിൽ ആയിരിക്കും… ഞാൻ ഇതൊക്കെ ഒന്ന് മാറിയിട്ട് നേരെ ആക്കിക്കൊള്ള ‘
ഞങ്ങൾ അങ്ങനെ സംസാരിച്ച് അവന്റെ വീട്ടിൽ എത്തി. പുറത്ത് ഒന്നും ആരെയും കാണുന്നില്ല. ഞാൻ വണ്ടി നിറുത്തി അവനെയും താങ്ങി കസേരയിൽ ഇരുത്തി ബെല്ലടിച്ചു.അവന്റെ അച്ഛൻ ജനലിനുള്ളിലൂടെ നോക്കി ഞാനാണെന്ന് കണ്ടപ്പോ ചിരിച്ചോണ്ട് ഡോര് തുറന്നു.
