പിന്നെ എന്നോട് ചിന്നുവിനെ കുറച്ചു ചോദിച്ചു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ മുഴുവനും ഞാൻ ഗുരുജിയോട് പറഞ്ഞു. രാമേട്ടനെ ഫോണിൽ വിളിച്ചു ഗുരുജിക്ക് കൊടുത്തു. അവർ നേരിട്ട് സംസാരിച്ചു. അങ്ങനെ അവിടെ കുറച്ചു ദിവസം താമസിക്കാൻ ഗുരുജി പറഞ്ഞു. അവിടെ ഒരു മുറിയും ശരിയാക്കി തന്നു.
“അതേ! ബാലു കുറച്ചു ദിവസം ഇവിടെ നിൽക്കു… നമുക്ക് നോക്കാം.. ഇത് അത്ര വലിയ പ്രശ്നം ഒന്നും അല്ല. ചെറിയ പ്രായത്തിൽ ഉണ്ടായ ഒരു ഷോക്ക്.. അതോടെ മനസിന്റെ ഒഴുക്ക് നിന്നുപോയി. ബാലു മാത്രമേ ചിന്നൂന്റെ മനസ്സിൽ ഉള്ളൂ.. ” ഗുരുജി എന്നോട് പറഞ്ഞു.
“അതെങ്ങനെയാ ഗുരുജി ഞാൻ മാത്രം.. അന്നാണ് ഞാൻ എന്റെ ചിന്നൂനെ കാണുന്നത് തന്നെ. പിന്നെ എങ്ങനെ ഞാൻ.?”
“അതെനിക്ക് ഇപ്പോൾ പറയാൻ പറ്റില്ല. ഒന്നിക്കിൽ രൂപം സാമ്യം കാണും. അല്ലെങ്കിൽ മറ്റെന്തോ.. കാരണം. സംസാരമോ ? പെരുമാറ്റമോ? അല്ലെങ്കിൽ ചിന്നു കാത്തിരുന്ന അവളുടെ ഏട്ടൻ അവളെ കൊണ്ട് പോകാൻ വരാതായപ്പോൾ. അവിടെ വന്ന ബാലുനെ ചിന്നു അവളുടെ ഏട്ടനായി കണ്ടു.. ശരിക്കും കാരണം ചിന്നൂനെ അറിയൂ. എന്തായാലും .. സൗമ്യ നിങ്ങൾക്കുള്ള മുറി കാണിച്ചു തരും. ഭക്ഷണവും എല്ലാം ഇവിടുന്ന് തന്നെ കിട്ടും. ഇപ്പോൾ പുറത്ത് ഇരുന്നോളു. ” ഗുരുജി പറഞ്ഞു. ഞാൻ പുറത്തേക്ക് പോയി.
അപ്പോഴാണ് ചേച്ചിയുടെ ഫോൺ വന്നത്. ഞാൻ പേടിച്ചു പേടിച്ചു ഫോൺ എടുത്തു.
“ഡാ… മോനെ നീ ഇത് എന്തൊക്കെയാ കാണിച്ചു വെച്ചിരിക്കുന്നത്..? നിന്നോടാരാ പറഞ്ഞത് ആ പെണ്ണിനെ കെട്ടാൻ.? എത്രയും പെട്ടന്ന് ആ പെണ്ണിനെ അവളുടെ വീട്ടിൽ ആക്കിയ ശേഷം. നിന്റെ പെട്ടിയും കിടക്കയും എല്ലാം എടുത്തു ഇങ്ങോട്ട് വന്നേക്കണം. ഇനി മര്യാദക്ക് ഇവിടെ നിന്നോണം. കേട്ടല്ലോ? നിനക്കുള്ള പെണ്ണിനെ ഞങ്ങൾ കണ്ടു വെച്ചിട്ടുണ്ട്. ”
“ഇല്ല ചേച്ചി… ചേച്ചി എന്നോട് ക്ഷമിക്കണം. . ഇനി എനിക്ക് അതിന് കഴിയില്ല.. എന്റെ ജീവൻ പോകുന്നവരെ അവൾ എന്റെ കൂടെ കാണും. അല്ലെങ്കിൽ ഞാൻ പിന്നെ ഉണ്ടാകില്ല ചേച്ചി. ചേച്ചി എനിക്ക് പുതിയ ഒരു ജീവിതം തന്നത് ചിലപ്പോൾ ഇതിനായിരിക്കും.. എന്നെ വെറുക്കല്ലേ ചേച്ചി… ”
“എനിക്ക് അറിയാം മോനെ നിന്റെ മനസ്സ്. നിനക്ക് അവളെ മതിയെങ്കിൽ നീ അവളേയും കൂട്ടി ഇങ്ങോട്ട് പോര്.. ചേച്ചി നോക്കിക്കോളാം… എന്റെ മോന്റെ പെണ്ണിനെ.. മോന്റെ ചിന്നൂനെ”
“അത് മതി ചേച്ചി.. എനിക്ക് ആ വാക്ക് മതി. ഞാൻ വരും എന്റെ ചിന്നൂനേയും കൊണ്ട്. ചേച്ചിയുടെ അനുഗ്രഹം വാങ്ങാൻ.. ”
തുടരും.
എന്ന്
സ്നേഹപൂർവ്വം
നിങ്ങളുടെ
സ്വന്തം
ഏകൻ
ഇത് ഞാൻ നേരത്തെ പനി പിടിച്ചു വയ്യാതെ കിടന്നപ്പോൾ എഴുതാൻ ശ്രമിച്ചതാണ്.. അതുകൊണ്ട് എത്രത്തോളം നന്നായെന്ന് അറിയില്ല. ഇനി മാറ്റി എഴുതാൻ വയ്യ.. ബാക്കി ഭാഗങ്ങൾ നന്നാക്കാൻ ശ്രമിക്കാം.. ഈ കഥ ഇപ്പോൾ നടക്കുന്നത് മുഴുവനും ബാലുവിന്റെ ഓർമ്മയിൽ ആണ്. അത് മറന്നു പോയെങ്കിൽ ഒന്നാം ഭാഗം വീണ്ടും വായിച്ചു നോക്കിയാൽ മതി.
