കീർത്തു അവരെയും കൊണ്ട് ഒരു ഐസ് ക്രീം വണ്ടിയുടെ അടുത്തേക്ക് ചെന്നു… ഓരോ ഐസ് ക്രീംമും പറഞ്ഞു അവർ മാറി നിന്നു മധുരം നുണഞ്ഞു….അപ്പോഴാണ് രജിത ഒരു കാഴ്ച കാണുന്നത്… ഒരു ചുള്ളൻ ചെക്കൻ തന്നെ നോക്കി നിക്കുന്ന പോലെ അവൾ കണ്ടത്…
“എടീ… ദാ ഒരു ചുള്ളൻ ചെക്കൻ എന്നെ നോക്കി നിക്കുന്നുണ്ട്…”
“എവിടെ…”
അനീഷ ചുറ്റും ഒന്ന് നോക്കി….
“എടീ പതിയെ നോക്കടി… ആ പോസ്റ്റിന്റെ അവിടെ നോക്ക്…”
അപ്പോഴാണ് കീർത്തുവും അങ്ങോട്ട് നോക്കുന്നത്… ആ ചെക്കനെ കണ്ടതും അവളുടെ ഉള്ളം ഒന്ന് കുടുങ്ങി… അത് ഹരി ആയിരുന്നു… ആ നോട്ടം അവളെയല്ല തന്നെ ആണെന്ന് മനസിലായി….രജിതയും അനീഷയും വിൻസിയും എല്ലാം അവനെ തന്നെ ആണ് നോട്ടം…. അവർ പരസ്പരം അവന്റെ സൗന്ദര്യത്തെ കുറിച്ച് പറയുവാണ്… അപ്പോൾ തനിക് മാത്രമല്ല ബാക്കി ഉള്ളവർക്കും അവനിൽ എന്തോ ഒരു ആകർഷണം ഉണ്ടെന്ന് അവൾക്ക് മനസിലായി…തന്റെ കൂട്ടുകാരികൾ അവനെ നോക്കുന്നത് കണ്ടപ്പോൾ ചെറിയൊരു അസൂയ അവൾക്ക് തോന്നാത്തിരുന്നില്ല….
“മതി വായ നോക്കിയത്… നീ ഇങ്ങോട്ട് വന്നേ…”
കീർത്തു രജിതയുടെ കയ്യിൽ പിടിച്ചു നടന്നു….പിന്നെ കാവടി കഴിയുന്ന വരെ അവിടെയും ഇവടെയും ആയി ചുറ്റി നടന്നു…തന്റെ അമ്മ സൗമ്യ ഉച്ചക്ക് ശേഷം പൂരം കാണാൻ ആണ് വരുക… അങ്ങനെ അവർ ഉച്ചക്ക് ഊണ് കഴിക്കാനായി പിരിഞ്ഞു…. വിൻസിയും കീർത്തുവും കൂടി വീട്ടിലേക് നടന്നു… അവർ ഓരോന്ന് സംസാരിച്ചു പിരിഞ്ഞു… ഇനി വെയിലൊക്കെ മാറി ഇറങ്ങാം എന്ന് പറഞ്ഞാണ് അവർ പിരിഞ്ഞത്…
അങ്ങനെ കീർത്തു തന്റെ വീട്ടിൽ കേറി… സൗമ്യയുടെ ചേച്ചിയും ഭർത്താവും രണ്ട് മക്കളും ആണ് വന്നേക്കുന്നത്… പിന്നെ സൗമ്യയുടെ ഒരു അമ്മായിയും വന്നിട്ടുണ്ട്… കീർത്തുവിന്റെ അച്ഛൻ സുമേഷ് ഇപ്പോൾ സൗദിയിൽ ആണ്…. ആൾക്ക് ഇക്കൊല്ലം ലീവ് കിട്ടാത്തത്കൊണ്ട് വന്നിട്ടില്ല…ഊണ് കഴിക്കാനുള്ള നേരം ആയി… അപ്പോഴാണ് കീർത്തുവിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്… അവൾ അത് എടുത്ത് നോക്കി… അത് അവൻ ആയിരുന്നു ഹരി…
“ഹായ്… എന്നെ മനസ്സിലായോ… ഞാനാ ഹരി…”
അവളുടെ ഹൃദയം പടപടാന്ന് മിടിച്ചു…. എന്ത് ചെയ്യണം റിപ്ലൈ കൊടുക്കണോ… അതോ അവോയ്ഡ് ചെയ്യണോ… അവൾ ആശയകുഴപ്പത്തിൽ ആയി….കീർത്തു ഒന്നും റിപ്ലൈ കൊടുത്തില്ല…. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും മെസ്സേജ് വന്നു….
“ഹലോ… എന്താ ഒന്നും മിണ്ടാത്തെ…”
വീണ്ടും മെസ്സേജ് വന്നപ്പോൾ അതിന് റിപ്ലൈ കൊടുക്കാതെ ഇരിക്കാൻ അവൾക്ക് തോന്നിയില്ല…
“ആഹ്… മനസിലായി….”
“തന്റെ പേര് പറഞ്ഞില്ലല്ലോ…. എന്താ ഇയ്യാളുടെ പേര്….”
“എന്തിനാ എന്റെ പേര് അറിയുന്നേ…”
“ഓ ചുമ്മാ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടിയാ…”
“ഓഹ് അങ്ങനെ ഇപ്പൊ അറിയണ്ട…”
“ഒന്ന് പറയടി പെണ്ണേ… ഇല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിൽ വന്നു അമ്മയോട് ചോദിച്ചോളാം….”
ആ മെസ്സേജ് കണ്ടപ്പോൾ അവളുടെ ഉള്ളൊന്നു ആളി….
“അതിനു എന്റെ വീട് അറിയുമോ?…”
“ആഹ് ഞാൻ ഇപ്പൊ തന്റെ വീടിന്റെ മുന്നിൽ നിന്നും അല്ലെ മെസ്സേജ് അയക്കുന്നെ…”
അത് കണ്ടതും അവൾ ദൃതിപെട്ട് അകത്തു നിന്നും ഉമ്മറത്തേക്ക് വന്നു… അതാ വീടിന്റെ മുന്നിൽ നിന്നും കുറച്ചു മാറി അവൻ നിക്കുന്നു….
“അയ്യോ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ…”
“ചുമ്മാ തന്നെ ഒന്ന് കാണാൻ…. താൻ പേര് പറഞ്ഞില്ലല്ലോ….”
“അതൊന്നും പറയാൻ പറ്റില്ല…”
“എന്നാൽ ഞാൻ വീട്ടിൽ വരാം തന്റെ അമ്മയോട് തന്നെ ചോദിക്കാം…”
“അയ്യോ അത് വേണ്ട… ഞാൻ പറയാം… എന്റെ പേര് കീർത്തി….”
“ആഹാ കൊള്ളാം നല്ല പേര്…”
അപ്പോഴാണ് സൗമ്യ പുറത്തേക്ക് വരുന്നത് ഊണ് കഴിക്കാൻ വിളിക്കാൻ വന്നതാണ്….
“എടീ വാ കഴിക്കാം…”
സൗമ്യ കീർത്തുവിനെ വിളിച്ചു…
“ദാ വരുന്നു അമ്മേ….”
സൗമ്യ പോയതിനു ശേഷം ഹരിയുടെ മെസ്സേജ് വന്നു…
