കുറ്റന്വേഷണം – 3

പിന്നെ അവരുടെ ബെഡ്‌റൂം പരിശോധിച്ചു..ഒരു പാക്കറ്റ് കോണ്ടോവും പിന്നെ മറ്റു അശ്ലീലമാസികകളും…

വികാരജീവി 😅!!!

ഞാൻ ചിരിച്ചുകൊണ്ട് മനസിൽ പറഞ്ഞു..

പിന്നെ ബെഡ്‌റൂമിലെ അലമാര തുറക്കാൻ ശ്രമിച്ചു..

ഭാഗ്യത്തിന് തുറന്നു..

ഉള്ളിൽ കുറച്ചു സാരിയും ഷർട്ടും അതിനിടെയിൽ…

ഒരു sbi account book..

ഞാൻ അത് തുറന്നു നോക്കി…

അനിതയുടെ പേരിലാണ്…

നാട് : കോയമ്പത്തൂർ… അതുശരി.. തമിഴ്നാട്ടുകാരാണോ ഇവർ…

പിന്നെയും പേജ് മറിച്ചു….

ലാസ്റ്റ് ട്രാൻസാക്ഷൻ…22 മെയ്‌ 2022…

കഴിഞ്ഞാഴ്ചയോ…

ആ തുക കണ്ടു എന്റെ കണ്വിടർന്നു.. 25,000 രൂപ!..

ഇത്രയും പണമോ? 🤨

ഒരു വെയ്റ്റെർക്കു?..

പെട്ടന്ന് ആ കാഫെയിലെ ആൾ പറഞ്ഞത് ഓർമ വന്നു.

“അവനു ഒരു ആവശ്യം വന്നപ്പോൾ ഞാൻ അവനെ സഹായിച്ചതാ.. എനിക്കൊരാവശ്യം വന്നപ്പോ.. 😤😡😡”

ഓ, അപ്പൊ, ഇതാണാ ലോട്ടറി…

മറ്റു പേജുകളുടെ ഫോട്ടോഗ്രാഫ് എടുത്തു…

ആരും ഇവിടെ വന്നില്ല എന്ന രീതിയിൽ പഴയത് പോലെ സാധനങ്ങൾ സെറ്റ് ചെയ്തു..

ഇനി ഇവിടെന്നു പോവണം..

അടുത്ത ടാർഗറ്റ്…

ശുഭരാജ് ആന്റിക്‌സ്…

ഞാൻ ഗൂഗിൾ ചെയ്തു..

“ശുഭരാജ് ആന്റിക്‌സ്”

ആ, കിട്ടിയല്ലോ.. ഗൂഗിൾ മാപ്സിൽ അഡ്രസ് കാണും.. നോക്കട്ടെ..

ആ കിട്ടി…

സ്ഥലം ഇവിടുന്നു കുറച്ചു ദൂരമേയുള്ളു..

ഞാൻ സമയം നോക്കി,

5 മണി…

ഇത്രേം പെട്ടന്ന് സമയം പോയതറിഞ്ഞില്ലാലോ..

ആ കുറച്ചു സമയം കൂടെയുണ്ട്..
ഞാൻ വേഗം അങ്ങോട്ട്‌ പോവാൻ തീരുമാനിച്ചു..

20 മിനിറ്റ് കൊണ്ട് സ്ഥലത്തെത്തി

ശുഭരാജ് ആന്റിക്‌സ്…

അത് ഒരു ആന്റിക്ക് ഷോപ്പിനെക്കാൾ ഉപരി ഒരു സ്റ്റേഷനറി ഷോപ്പ് പോലെ തോന്നി..

വളരെ മനോഹരമായ രീതിയിൽ ഡെക്കറേറ്റ് ചെയ്ത ഷോപ്പ്…

നല്ല ഇന്റീരിയർ ഡിസൈനിങ്…

ലൈറ്റ്റിംഗ് കണ്ടിട്ട് തന്നെ തല കറങ്ങുന്നു…

ഇത് കണ്ടു ഒരായിരം ചോദ്യങ്ങൾ തലയിൽ മിന്നി..

ഞാൻ ആ ഗ്ലാസിന്റെ വാതിൽ വലിച്ചു തുറന്നു..

ഒരു മായികലോകത്തേയ്ക്കെന്ന പോലെ മെല്ലെ നടന്നു നീങ്ങി..

അവിടുത്തെ കടകാരന്റെ മുന്നിൽ നിന്നു..

സർ, എന്താണ് വേണ്ടത്?

അയാൾ ചോദിച്ചു.

എന്റെ ഗേൾഫ്രണ്ടിന് ഒരു ഗിഫ്റ്റ് കൊടുക്കണം..കക്ഷിക്കു ഈ പഴയ സാധനങ്ങളോട് വലിയ താല്പര്യമാണ്…

അയാൾ :ആഹാ.. അത് കൊള്ളാം..അങ്ങനെയാണെകിൽ ഒരു ബെസ്റ്റ് സാധനമിറങ്ങീട്ടുണ്ട്…നിങ്ങളുടെ ബഡ്ജറ്റ് എത്രയാണ്..

2000…

അപ്പൊ ഇത് ചേരും..

പുള്ളി ഒരു സാധനം എടുത്തു തന്നു..

ഒരു സൺ ഡയൽ.. സൂര്യ ഘടികാരം…

പിച്ചളയിൽ നിർമിച്ച ഒരു മനോഹരമായ ആന്റിക്‌🥰…

കണ്ടപ്പോൾ തന്നെ വാങ്ങിക്കാൻ തോന്നി…

എത്രയാ..

യാന്ത്രികമായി ഞാൻ ചോദിച്ചു..

1000… ഡിസ്‌കൗണ്ടഡ് പ്രൈസ് ആണ്…

ശെരി..പിന്നെ ഒന്നും കൂടിയുണ്ട്…

ആ പറഞ്ഞോളൂ.

ഒരു moroccan candle lamp holder…

ഇപ്പോൾ കൊണ്ട് വരാം..

എന്നും പറഞ്ഞ അയാൾ പോയി..

അതിനിടെ അയാളുടെ ടേബിൾ ശ്രദ്ധിച്ചു…

ഒരു പേപ്പർ മടക്കിവച്ചിരിക്കുന്നു..

ഒരു മനോരമ പേപ്പറായിരുന്നു അത്.

മടക്കി വച്ചിരിക്കുന്ന രീതി കണ്ടാൽ..

അയാൾ നടുക്കത്തെ പേജ് വായിക്കുകയാണെന്ന് തോന്നുന്നു…

എഡിറ്റരിയൽ പേജ്..

ഞാൻ എടുത്തപ്പോൾ കണ്ടത് എഴുതായിരുന്നു…

ആന്റിക്‌ മാഫിയകളുടെ വൻ നെറ്റ്‌വർക്ക് കേരളത്തിലേക്കും നീളുന്നു…

ഡേറ്റ് നോക്കി, 20 മെയ്‌

സാർ…

അയാൾ 7 നിറങ്ങളിലുള്ള വിളക്കുകൾ കൊണ്ട് വന്നു…

ഏത് വേണം…

കറുപ്പ്, ബ്രൗൺ, ഗോൾഡ്, സിൽവർ, എന്നിങ്ങനെ ഞാൻ സെലക്ട്‌ ചെയ്തു..

അതിൽ മെറൂൺ കളർ ഞാൻ സെലക്ട്‌ ചെയ്തു..

നിങ്ങൾക് നല്ല സെലെക്ഷൻ സെൻസുണ്ട്..

അയാൾ അത് പറഞ്ഞു ചിരിച്ചു…

ഞാനും അത് കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു….
താങ്ക്സ്..

ഞാൻ തിരിച്ചു പറഞ്ഞു..

നല്ല ഷോപ്പ്..

അയാള് കടയുടെ ഉള്ളിലേക്കു നോക്കി വിളിച്ചു..

അരേ… ചോട്ടു…

ആ വന്നയാലേ കണ്ടു ഞാൻ ഞെട്ടി..

അതെ ആൾ..

ആ ഫ്ലാറ്റിൽ കാര്യമാന്വേഷിക്കാൻ വന്നയാൽ..

ഞാൻ അയാളെ അധികാനേരം നോക്കീല.. അയാള് തിരിച്ചറിഞ്ഞാലോ?

അയാൾ നോർത്ത് ഇന്ത്യൻ ശൈലിയിൽ പറഞ്ഞു,

ആ പറയ്‌ സാബ്..

ഇത് രണ്ടും വേഗം പാക്ക് ചെയ്യ്…

ശെരി, സാബ്..

പിന്നെ സാബ്, പിന്നെ ശാധനം കാറിൽ വെക്കട്ടെ…

ഞാൻ ആ സമയത്ത് ഞെട്ടലിന്റെ ചാഞ്ചാടാവും പിന്നെ കോപത്തിന്റെ ഭാവവും കണ്ടു..

പറയാൻ പാടില്ലാത്തത് ചെയ്തത് പോലെ.

ശെരി..

പല്ല് കടിച്ചു കൊണ്ട് അയാൾ പറഞ്ഞു..

ഒന്ന് എറിഞ്ഞു നോക്കാം..ഞാൻ പ്ലാൻ ചെയ്തു..

നല്ല സീസനാണല്ലേ, സാധനത്തിന് 😉

അയാൾ വീണ്ടും ഞെട്ടികൊണ്ട് ചോദിച്ചു..

എന്താ പറഞ്ഞതെന്ന്..

ഞാൻ :അല്ല, കച്ചവടം നല്ല തകൃതിയിൽ നടക്കുന്നുണ്ടല്ലോ?

അയാൾ : എല്ലാം ദൈവകാടാക്ഷം, എന്റെ അച്ഛനും അമ്മയ്ക്കും ഞാനടക്കം രണ്ട് മക്കളാണ്.. ഞാൻ ഈ കട നടത്തുന്നു… ചേട്ടൻ ബ്രോക്കറാണ്..

“ബ്രോക്കറോ “…

ഞാൻ സംശയത്തോടെ ചോദിച്ചു…

ആ, റീലിസ്റ്റേറ്റ് ബ്രോക്കർ.. പേര് ശുഭരാജ്…

ഞാൻ ഒന്ന് ഞെട്ടി.. ഞാൻ ചോദിച്ചു,

നിങ്ങളുടെ പേര് പറഞ്ഞില്ലല്ലോ..

വാസവൻ…

ഞാനാകട്ടെ ലോട്ടറി അടിച്ച അവസ്ഥായിലായി..

അപ്പൊ എത്രയായി?

1800 രൂപ..

ഇതാ..

അപ്പോൾ ശെരിയെന്നാൽ..

ആ ഷോപ്പിൽ നിനറങ്ങിയപ്പോ…

ഇന്ന് വെള്ളി..

ശനി, ഞായർ, തിങ്കൾ ലീവ്..

ചൊവ്വാഴ്ച കൊണ്ട് ഈ കേസ് തീരും.. തീരണം…

ഞാൻ സമയം നോക്കി

6:30 pm

ഓ വല്ലാതെ നേരം വൈകിയല്ലോ…

വീട്ടി പോയാൽ അമ്മേടെ കൈയിൽ നിന്ന് എന്തൊക്ക കിട്ടും?

ഞാൻ വീട്ടിലെത്തി..

കതക് മുട്ടി..

വാതിൽ തുറന്നു..

അമ്മയാണ്..

എന്നെ കണ്ടതും ഭാവം മാറി,

എവിടെയായിരുന്നു ഇത്ര നേരം⁉️

ശബ്ദത്തിൽ ദേഷ്യം മണക്കുന്നുണ്ട്..

പൂഴികടക്കൻ പ്രയോഗിക്കണം..

ഞാൻ : സർപ്രൈസ്‌ 🥰🥳💐💐💐

അമ്മ :എന്താ?? 😑😑

ഞാൻ : ഇന്നത്തെ ദിവസമെന്താണെന്ന് ഓർമയില്ല?🙄

അമ്മ : ഇല്ല, എന്താ??
ഞാൻ : എന്റെ പെണ്ണിന്റെ ബർത്തഡേ ‼️❗️😱🤩😘😘

അമ്മയുടെ മുഖത്തു അത്ഭുതം പരന്നു..

അമ്മ : ഞാൻ വിചാരിച്ചു, നീ അത് മറന്നു കാണും എന്നു..

ഞാൻ :അങ്ങനെ എനിക്ക് മറക്കാൻ പറ്റുവോ, പെണ്ണെ?

അമ്മ : ആ ശെരി, വേഗം പോയി കുളിക്ക്? അപ്പിടി ചെറാ..

ഞാൻ : ആ ശെരി, പിന്നെ ഒരു ഗിഫ്‌റ്റ് ഉണ്ട്?

അമ്മ : എന്ത്‌?

ഞാൻ : കുളിച്ചതിന് ശേഷം.

അമ്മ : ആ ശെരി.

വിസ്തരിച്ചുള്ള കുളിക്ക് ശേഷം..

ഞാൻ അമ്മയ്ക്കു ലാമ്പ് ഹോൾഡർ ഗിഫ്റ്റ് കൊടുത്തു..

അമ്മ : ഇതെന്തിനാ? 🤔

ഞാൻ : എനിക്കും എന്റെ ഗേൾഫ്രണ്ടിനും candle light dinner കഴിക്കാൻ.. 😉

അമ്മ : പോടാ..

ഞാൻ : പിന്നെ, അമ്മ കോളേജിൽ പോലീസ് വന്നതറിഞ്ഞോ?

അമ്മ : ഉം

ഞാൻ : അമ്മക്കെന്താ തോന്നുന്നേ, പ്രതി നിരപരാധി ആയിരിക്കുമോ?

അമ്മ :അറീലെടാ മോനെ, എന്നോട് ഇതൊന്നും ചോദിക്കേണ്ട 😤

പിന്നെ നീ ഇതിലൊന്നും തലയിടരുത് കേട്ടോ?

അതിൽ ഒരു അന്ത്യയശാസന ഉണ്ടായിരുന്നു 😔.

ഞാൻ വേഗം ഭക്ഷണം കഴിച്ചതിനുശേഷ തിരിച്ചു റൂമിൽ കയറി..

ഇന്ന് നടന്ന എല്ലാ സംഭവങ്ങളും ആലോചിക്കാൻ തുടങ്ങി.

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *