കുറ്റന്വേഷണം – 3 1

ഇലക്ട്രിസിറ്റി ബില്ല്, ഇന്നത്തെ പേപ്പർ, മറ്റു ചില കടലാസുകൾ, പിന്നെ..

SBI അക്കൗണ്ട് ഡീറ്റെയിൽസ്..

അതിൽ ഒരു അനിത സെന്തിൽ എന്ന പേരും…

ഞാൻ അത് നോക്കുമ്പോൾ പെട്ടന്ന് അടുത്തുള്ള ചെടിച്ചട്ടി ശ്രദ്ധിച്ചു.ഞാൻ ചിന്തിച്ചു..

അഥവാ അവർ എങ്ങോട്ടെങ്കിലും പോയാൽ, അവരുടെ ചാവി എവിടെ വയ്ക്കും?

കൂടെ കൊണ്ട് പോവും..

ഓക്കേ,

അല്ലെകിൽ,

രണ്ടോ മൂന്നോ ഡ്യൂപ്ലിക്കേറ്റ് ചാവി ഉണ്ടായിരിക്കണം..

ഒന്ന് അനിതയുടെ കൈയിൽ, മറ്റേത് സെന്തിലെന്റെ കൈയിൽ,

ബാക്കിയുള്ളത്..

ഏതെങ്കിലും അയൽക്കാർ?

അതിനു സാധ്യതയില്ല..

കാരണം..

സ്വന്തം കൂട്ടുകാരന് പൈസ കടം കൊടുക്കാത്ത ഒരാൾ സ്വന്തം വീട്ടിലെ ചാവി മറ്റൊരാൾക് കൊടുക്കുമോ?…

മാത്രമല്ല ഇവിടെ അടുത്താരുമില്ല..

അപ്പോൾ..

ഉമ്മറം തിരയണം..

ഞാൻ അവിടെ മുഴുവൻ തിരഞ്ഞു..

ഒടുവിൽ..ഓടിനുള്ളിൽ ചാവി കിട്ടി.

അപ്പൊ ആൾക്ക് അയൽകാരുമായും അത്ര രസത്തിലല്ല..

വേഗം വാതിൽ തുറന്നു നോക്കാം..

താഴു തുറന്നു..

വാതിൽ തുറന്നു ഞാൻ അകത്തേക്കു കയറി..

ചെറുതാണെകിലും വൃത്തിയോടെ മൈന്റൈൻ ചെയ്തിട്ടുണ്ട്..

3 കസേരകൾ.. നടുക്കായി ഒരു പഴയ ടീപോയി..ചെറിയ ലിവിങ് റൂം.. അത് മൂന്ന് റൂമിലേക്ക് ഓപ്പൺ ചെയുന്നു..മുന്നിൽ ഒരു Sony Bravia 108 cm (43 inches) Full HD Smart LED TV (Black) (2020 Model).. അതിന്റെ കവറും വാറന്റി കാർഡും അടുത്ത് തന്നെയുണ്ടായിരുന്നു..

പിന്നെ അവരുടെ ബെഡ്‌റൂം പരിശോധിച്ചു..ഒരു പാക്കറ്റ് കോണ്ടോവും പിന്നെ മറ്റു അശ്ലീലമാസികകളും…

വികാരജീവി 😅!!!

ഞാൻ ചിരിച്ചുകൊണ്ട് മനസിൽ പറഞ്ഞു..

പിന്നെ ബെഡ്‌റൂമിലെ അലമാര തുറക്കാൻ ശ്രമിച്ചു..

ഭാഗ്യത്തിന് തുറന്നു..

ഉള്ളിൽ കുറച്ചു സാരിയും ഷർട്ടും അതിനിടെയിൽ…

ഒരു sbi account book..

ഞാൻ അത് തുറന്നു നോക്കി…

അനിതയുടെ പേരിലാണ്…

നാട് : കോയമ്പത്തൂർ… അതുശരി.. തമിഴ്നാട്ടുകാരാണോ ഇവർ…

പിന്നെയും പേജ് മറിച്ചു….

ലാസ്റ്റ് ട്രാൻസാക്ഷൻ…22 മെയ്‌ 2022…

കഴിഞ്ഞാഴ്ചയോ…

ആ തുക കണ്ടു എന്റെ കണ്വിടർന്നു.. 25,000 രൂപ!..

ഇത്രയും പണമോ? 🤨

ഒരു വെയ്റ്റെർക്കു?..

പെട്ടന്ന് ആ കാഫെയിലെ ആൾ പറഞ്ഞത് ഓർമ വന്നു.

“അവനു ഒരു ആവശ്യം വന്നപ്പോൾ ഞാൻ അവനെ സഹായിച്ചതാ.. എനിക്കൊരാവശ്യം വന്നപ്പോ.. 😤😡😡”

ഓ, അപ്പൊ, ഇതാണാ ലോട്ടറി…

മറ്റു പേജുകളുടെ ഫോട്ടോഗ്രാഫ് എടുത്തു…

ആരും ഇവിടെ വന്നില്ല എന്ന രീതിയിൽ പഴയത് പോലെ സാധനങ്ങൾ സെറ്റ് ചെയ്തു..

ഇനി ഇവിടെന്നു പോവണം..

അടുത്ത ടാർഗറ്റ്…

ശുഭരാജ് ആന്റിക്‌സ്…

ഞാൻ ഗൂഗിൾ ചെയ്തു..

“ശുഭരാജ് ആന്റിക്‌സ്”

ആ, കിട്ടിയല്ലോ.. ഗൂഗിൾ മാപ്സിൽ അഡ്രസ് കാണും.. നോക്കട്ടെ..

ആ കിട്ടി…

സ്ഥലം ഇവിടുന്നു കുറച്ചു ദൂരമേയുള്ളു..

ഞാൻ സമയം നോക്കി,

5 മണി…

ഇത്രേം പെട്ടന്ന് സമയം പോയതറിഞ്ഞില്ലാലോ..

ആ കുറച്ചു സമയം കൂടെയുണ്ട്..
ഞാൻ വേഗം അങ്ങോട്ട്‌ പോവാൻ തീരുമാനിച്ചു..

20 മിനിറ്റ് കൊണ്ട് സ്ഥലത്തെത്തി

ശുഭരാജ് ആന്റിക്‌സ്…

അത് ഒരു ആന്റിക്ക് ഷോപ്പിനെക്കാൾ ഉപരി ഒരു സ്റ്റേഷനറി ഷോപ്പ് പോലെ തോന്നി..

വളരെ മനോഹരമായ രീതിയിൽ ഡെക്കറേറ്റ് ചെയ്ത ഷോപ്പ്…

നല്ല ഇന്റീരിയർ ഡിസൈനിങ്…

ലൈറ്റ്റിംഗ് കണ്ടിട്ട് തന്നെ തല കറങ്ങുന്നു…

ഇത് കണ്ടു ഒരായിരം ചോദ്യങ്ങൾ തലയിൽ മിന്നി..

ഞാൻ ആ ഗ്ലാസിന്റെ വാതിൽ വലിച്ചു തുറന്നു..

ഒരു മായികലോകത്തേയ്ക്കെന്ന പോലെ മെല്ലെ നടന്നു നീങ്ങി..

അവിടുത്തെ കടകാരന്റെ മുന്നിൽ നിന്നു..

സർ, എന്താണ് വേണ്ടത്?

അയാൾ ചോദിച്ചു.

എന്റെ ഗേൾഫ്രണ്ടിന് ഒരു ഗിഫ്റ്റ് കൊടുക്കണം..കക്ഷിക്കു ഈ പഴയ സാധനങ്ങളോട് വലിയ താല്പര്യമാണ്…

അയാൾ :ആഹാ.. അത് കൊള്ളാം..അങ്ങനെയാണെകിൽ ഒരു ബെസ്റ്റ് സാധനമിറങ്ങീട്ടുണ്ട്…നിങ്ങളുടെ ബഡ്ജറ്റ് എത്രയാണ്..

2000…

അപ്പൊ ഇത് ചേരും..

പുള്ളി ഒരു സാധനം എടുത്തു തന്നു..

ഒരു സൺ ഡയൽ.. സൂര്യ ഘടികാരം…

പിച്ചളയിൽ നിർമിച്ച ഒരു മനോഹരമായ ആന്റിക്‌🥰…

കണ്ടപ്പോൾ തന്നെ വാങ്ങിക്കാൻ തോന്നി…

എത്രയാ..

യാന്ത്രികമായി ഞാൻ ചോദിച്ചു..

1000… ഡിസ്‌കൗണ്ടഡ് പ്രൈസ് ആണ്…

Leave a Reply

Your email address will not be published. Required fields are marked *