ജലവും അഗ്നിയും – 11 Like

കൂടുതൽ തല യൂസ് ചെയ്യണ്ട.”

പിന്നെ അങ്ങനെ പോലെ ചെയ്തു എന്നെ അവൾ കെട്ടിപിടിച്ചു ആ കാറിൽ ഇരുന്നു ഞങ്ങൾ ഉറങ്ങി.

അവൾ നന്നയി തന്നെ ഉറങ്ങി.

പിറ്റേ ദിവസം എഴുന്നേറ്റു ഒരു ഹോട്ടൽ കയറി ഫുഡ്‌ ഒക്കെ കഴിച്ചു.

പിന്നെ പോലീസ് സ്റ്റേഷൻ എത്തി അവിടെ കാർത്തിക്കക് ആയിരുന്നു റോൾ അവൾ ഒരു IPS കാരിയുടെ റോൾ അവിടെ കളിച്ചു.

പക്ഷേ പോലീസ് കാരക് അധികം ആ സംഭവാതെ കുറിച്ച് അറിയില്ല ഇത്രയും വർഷം ആയിലെ അതാകാം.പക്ഷേ കാർത്തിക്കക് അന്നത്തെ ഫയൽ ഒക്കെ കിട്ടി അവൾ അതൊക്കെ എടുത്തു നോക്കിയപ്പോൾ നസ്ലെറ്റ് ഹോസ്പിറ്റൽ വിസിറ്റ് ചെയ്തിട്ട് ഉണ്ടെന്ന് ഒക്കെ കിട്ടി. ഒപ്പം ആ ദിവസത്തെ എല്ലാം അവൾ വായിക്കാൻ തുടങ്ങി കേസ് ഫയൽ ഒക്കെ.

കാർത്തി ആണേൽ അവളെ തന്നെ നോക്കി ഇരുന്നു.

അവൾ അന്നേ ദിവസം നടന്ന മെയിൻ പോയിന്റ് ഒക്കെ കഴിഞ്ഞു ആ ആഴ്ച നടന്നത് മൊത്തം നോക്കാൻ തുടങ്ങി..

അങ്ങനെ നോക്കുന്നിടത് ഒരു പോയിന്റ് ൽ അവൾ സ്റ്റേക് ആയി നിന്ന് പോയി.

വേറെ ഒന്നും അല്ലാ ഒരു മലയാളി ആർമി ഓഫീസർ ന്റെ വിട് ഗെയ്റ്റിന്റെ അവിടെ നിന്ന് ഒരു കൈയികുഞ്ഞിനെ കിട്ടിയത്.

അതായത് കാർത്തിക കാർത്തി യോട് പറഞ്ഞു.

“ഏട്ടാ ഇത്‌ ഏട്ടനെ കിട്ടിയാ കാര്യം ആണ് പറയുന്നേ.

ശേഷം ഏട്ടനെ ആ സൈനിക ഉദോഗസ്ഥൻ നാട്ടിലേക്ക് കൊണ്ട് വന്ന് അതായത് കേരളത്തിലേക്ക്.. ഓർഫാൻ എജ് ഇടാൻ മനസ്സ് വരാത്തത് കൊണ്ട് ആകാം അയൾ ഏട്ടനെ കേരളത്തിലേക്ക് കൊണ്ട് വന്നത്.

പിന്നെ ഏട്ടന് അറിയാല്ലോ സൈനിക സ്കൂൾ പഠിച്ചത് ഒക്കെ…”

അവൾ പിന്നെയും വായിച്ചു.

സുഭാദ്ര, അരുൺ മിസ്സിംഗ്‌ ഒക്കെ അവൾ വായിച്ചു കഴിഞ്ഞിരുന്നു.

അവസാനം ആ ഫയൽ അവിടെവെച്ചിട്ട് ഞങ്ങൾ ഇറങ്ങി .

“ഇനി എന്നാ ഏട്ടാ??”

“ഇവിടെ വരെ എത്തിയത് അല്ലെ. എന്തിനായിരുന്നു നസ്ലറ്റ് ഹോസ്പിറ്റലിൽ വന്നത് കൂടി അറിയണ്ടേ??”

“അതെങ്ങനെ..പോലീസ് കാർക്ക് പോലും അറിയില്ല അപ്പൊ പിന്നെ ആ ഹോസ്പിറ്റൽ ഡോക്ടർ ഒക്കെ എന്നെ റിട്ടേർ ആയി കാണും.”

കാർത്തിക സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ അരുണച്ചാൽ പോലീസ് പിടിച്ച ഒരു നസ്ലെറ്റ് ആ ജയിലിൽ കിടക്കുന്നുണ്ടായിരുന്നു. അയാളെ ആൾ ജാമ്യത്തിൽ ഇറക്കാൻ ഒരാൾ വന്നിരുന്നു.

അയാളോട് കാർത്തി സംസാരിച്ചു.

അയാൾ ഒഴിഞ്ഞു മാറി പോകുക ആണ് ചെയ്യുന്നേ.

ആ പുള്ളിക്ക് ജാമ്യം ഒന്നും കിട്ടിയില്ല.

കാർത്തി യും കാർത്തികയും സ്റ്റേഷൻ ന്ന് ഇറങ്ങി. കാറിൽ വന്ന് ഇരുന്നു.

“ഇനി എന്നാ ഏട്ടാ?”

നീ ഇവിടെ ഇരിക് എന്ന് കർത്തുനോട് പറിഞ്ഞിട്ട് കാർത്തി ഒരു ചായക്കടയിൽ കയറി.

അവിടെ നിന്ന് കുറച്ച് വിവരങ്ങൾ കാർത്തി ശേഖരിക്കുക ആണെന്ന് കാർത്തിക്കക് മനസിലായി.

പക്ഷേ കാർത്തി തന്റെ കൂടെ ഒരു ips കാരി ആണ്. ഞങ്ങൾക് ഹണിമൂൺ ആഘോഷിക്കാൻ വന്നത് ആണെന്ന് ഒക്കെ കുറച്ച് ഉച്ചത്തിൽ ആയിരുന്നു പറഞ്ഞേ.

ഈ മനുഷ്യൻ ഇത്‌ എന്ത് എന്നുള്ള രീതിയിൽ കാർത്തിക ആലോചിച്ചു.

നാണക്കേട് എന്ന് കരുതി അവൾ വണ്ടിയിൽ തന്നെ പതുങ്ങി.

പിന്നെ അവിടെ നിന്ന് അവൻ പോന്നു.

കാർത്തി നല്ല ഒരു റിസോർട്ട് തപ്പി പിടിച്ചു കൊണ്ട് വരും എന്ന് കരുതിയ അവള്ക്ക് തെറ്റി.

ഒരു പൊളിഞ്ഞു ചടറായ ഒരു വീട്ടിൽ ആയിരുന്നു ഇന്നത്തെ ഉറക്കം എന്ന് അവള്ക്ക് മനസിലായി.

എന്തായാലും ഇവന്റെ കൂടെ അല്ലെ ഇത്‌ ഒരു സ്വർഗം തന്നെ ആകും. ആക്കി ഇരിക്കും എന്ന് അവൾ മനസിൽ പറഞ്ഞു.

“എടൊ മനുഷ്യ എന്തിനാടോ ഈ വീട് എടുത്തേ…

വേണ്ടി വന്നാൽ ഞാൻ പോലീസ് കോർട്സ് ഒപ്പിക്കും ആയിരുന്നില്ലേ.”

“മോളെ കാർത്തികേ…

ഞാൻ എന്തിനാ ഈ വീട് തന്നെ എടുത്തത് എന്ന് രാവിലെ നിനക്ക് മനസിലാകും…

ഇപ്പൊ എന്റെ കാർത്തു സുഖം ആയി ഉറങ്ങ്.”

“ഉം…

നാളെ എങ്ങനെയാ എവിടെ നിന്ന് തുടങ്ങണം ഹോസ്പിറ്റലോ? അതൊ വേറെ?”

“അതൊക്കെ നാളെ നേരം വെളുത്തിട്ട്.”

…………..

“ഏട്ടാ….. ഏട്ടാ…”

“ഞാൻ ഇവിടെ ഉണ്ട്..”

“ഇത്‌ എവിടെയാ… ആരാ എന്റെ തല മുടി കെട്ടിയേക്കുന്നെ..”

കാർത്തിക ആകെ പേടിച്ചു…

“നമ്മൾ ഇപ്പൊ മാവോയിസ്റ്റ് കാരുടെ ബന്ധികള്ളാ.”

കാർത്തിക്കക് പിന്നെ ഒന്നും പറയാൻ പറ്റി ഇല്ലാ.

Leave a Reply

Your email address will not be published. Required fields are marked *