ഇച്ചിരി നേരം കഴ്ഞ്ഞപ്പോൾ അവരുടെ നേതാവ് ആരോ ആണെന്ന് വന്നു എന്ന് കാർത്തി ക് മനസിലായി.
അവൻ സൈലന്റ് ആയി ഇരുന്നു..
ഇതേപോലെ എത്രയോ അനുഭവങ്ങൾ തനിക് ഉണ്ടായിട്ട് ഉണ്ട് എന്ന് കാർത്തിക ips ന്ന് അറിയില്ലല്ലോ.
ഇതൊക്കെ തന്നെ വെച്ച് നോക്കുക ആണേൽ സിമ്പിൾ ആണെന്ന് കാർത്തി ക് അറിയാം.
സബ് നമ്മുടെ അനിയായികളെ ജയിലിൽ നിന്ന് ഇറക്കാൻ ദേ ഇവൾ തന്നെ ധാരാളം ആണ് ips കാരിയാ കെട്ടിയോന്റെ ഒപ്പം ഉലസിക്കാൻ വന്നതാ അതും നമ്മുടെ മടയിൽ. കയോടെ പോക്കി…..
ഏതോ ഒരുത്തവൻ പറയുന്നത് ആയിരുന്നു ആ ഡയലോഗ്.
“രണ്ടിന്റെയും മുഖത് നിന്ന് ആ കവർ മാറ്റാടാ ഞാൻ ഒന്ന് കാണട്ടെ.”
അത് അവരുടെ നേതാവ് ആണ് പറഞ്ഞെ എന്ന് എനിക്ക് മനസിലായി.
പിന്നെ ഒരു നിമിഷം സൈലന്റ് ആയിരുന്നു.
കാർത്തിക് മനസിലായി അവർ കാർത്തികയുടെ മുഖം അവരുടെ നേതാവിനെ കാണിച്ചു കൊടുത്തു എന്ന്.
അതിന്റെ ഭയം അയ്യളിൽ ഉണ്ടായി എന്ന് പിന്നത്തെ അയാളുടെ സ്വരത്തിൽ നിന്ന് എനിക്ക് മനസിലായി.
“എന്ത് തേങ്ങയാടാ ഈ കൊണ്ട് വെച്ചത്… ഒരുപാട് എണ്ണത്തെ ഒറ്റ നിമിഷം പരലോകത് എത്തിച്ചു മഹാരാഷ്ട്ര യിലെ ഒരു ഏരിയ മൊത്തം ക്ലീൻ ഔട്ട് അടിച്ച ips കാരി ആടാ ഇത്…
ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു… കാലമാടന്മാർ വല്ലപ്പോഴും പത്രം ഒക്കെ വായിക്കണം.”
“ഏട്ടാ…. ഏട്ടാ ”
ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ എപ്പോഴും ഏട്ടാ… ഏട്ടാ എന്ന് വിളിച്ചു എന്നെ നാണം കെടുത്തിക്കോളും എന്ന് മനസിൽ പറഞ്ഞു.
പിന്നെ അവർ എന്റെ മുഖത്ത് നിന്ന് ആ കവർ മാറ്റിയത്തും
ഒരു നിമിഷം ആ നസ്ലെറ്റ് നേതാവ് എന്റെ മുഖത്ത് നോക്കി.
പിന്നെ കൈയിൽ കെട്ടിയത് ഒക്കെ അഴിച്ചു ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു.
അപ്പൊ തന്നെ കാർത്തി അയാളെ നോക്കി പറഞ്ഞു.
“ഇത്രയും പണി പെട്ട് ഞാൻ ഇയാളുടെ മുമ്പിൽ വരണേൽ..
എനിക്ക് അറിയണം ആ ദിവസം എന്താണ് നടന്നത് എന്ന്.
ഞാൻ ആരാണെന്നു എനിക്ക് പറയണ്ട ആവശ്യം ഇല്ലല്ലോ എന്റെ മുഖത്ത് തന്നെ അതിന്റെ ഉത്തരം ഉണ്ട്.”
അയാൾ ഞങ്ങളെ അവിടെ നിന്ന് പുറത്തേക് കൊണ്ട് വന്നു.
“നിന്റെ ചോദ്യങ്ങൾ ക് ഉത്തരം തരാൻ എനിക്ക് മാത്രം ആണ് കഴിയു ഉള്ള് എന്ന് എനിക്ക് അറിയാം.
കാരണം നീ എന്റെ മുന്നിൽ നില്കുന്നു ഉണ്ടേൽ അതിന്റെ ഒരു പങ്ക് എന്റെ കൂടെ ഉണ്ട്.
നിന്റെ അച്ഛൻ ഒക്കെ പുണ്ട് വിളയാടി കൊണ്ട് ഇരുന്ന കാലം ആയിരുന്നു ഞങ്ങളുടെ ആ സമയം.
നിന്റെ അമ്മയും അച്ഛനും ഈ നാട്ടിലേക്ക് വന്നത് നിന്റെ അമ്മ നടത്തുന്ന ഒരു റിസർച്ചിന്റെ ഭാഗം ആയിട്ട് ആണ്.
ഒരു കൈ കുഞ്ഞും ആയി ആ റിസർച് ന് വന്നിട്ട് ഉണ്ടേൽ നിനക്ക് ഊഹിക്കം അല്ലോ അതിന് പുറകിൽ എന്തെങ്കിലും വലുത് ഉണ്ട് എന്ന്.
ഗവണ്മെന്റ് ഇത്രയും പേരെ ഇങ്ങോട്ടു അയച്ചത് കണ്ട്. ഞങ്ങളും ഹാപ്പി ആയിരുന്നു തട്ടിക്കൊണ്ടു പോയി ഗവണ്മെന്റ് ആയി ഒരു വിലപ്പെശാൽ.
ആ രാത്രി ഞങ്ങൾ ആക്രമിക്കാൻ പോയി പക്ഷേ അവിടെ ഞങ്ങൾ കണ്ടത് ചൈനസ് ആർമി ആയിരുന്നു.
ഞങ്ങൾ നിന്റെ അച്ഛന് സപ്പോർട്ട് കൊടുത്തെങ്കിലും ഞങ്ങൾക്കും പിടിച്ചു നില്കാൻ കഴിയുന്നില്ല എന്ന് മനസിലാക്കിയ നിന്റെ അമ്മ ദേ അവളുടെ കൈയിലേക് നിന്നെ എലിപ്ച്.”
അയാൾ അയാളുടെ സഹിയെ കൈ ചുണ്ടി കാണിച്ചു.
പിന്നെയും അയാൾ തുടർന്നു. കാർത്തികയും എന്റെ കൂടെ എല്ലാം കെട്ടുകൊണ്ട് നിക്കുന്നു ഉണ്ടായിരുന്നു.
“നിന്റെ അച്ഛന് കിഴടങ്ങേണ്ടി വന്നു. തോക്കിന് മുനയിൽ നിൽക്കുന്ന നിന്റെ അച്ഛനെ രക്ഷിക്കാൻ നിന്റെ അമ്മ സ്വന്തം കഴുത്തിൽ കത്തി വെച്ച്…
അതിന്റ മുന്നിൽ പീപ്പിൾ ലേബറേഷൻ ആർമി ഒന്ന് ചെയ്യാൻ കഴിഞ്ഞില്ല.”
“പിന്നെ എന്ത് സംഭവിച്ചു.”
എന്റെ ദയന്യമായ ചോദ്യം കേട്ടാ കാർത്തിക്കക് സങ്കടം വരുന്നു ഉണ്ടേല്ലും അവൾ എനിക്ക് ഒരു ആശുവസം എന്നാ നിലയിൽ എന്റെ ഒരു കൈയിൽ മുറുകെ പിടിച്ചു.
അയാൾ തുടർന്നു.
“പിന്നെ നിന്റെ അച്ഛനെയും അമ്മയെയും ബന്ധികൾ ആക്കി അവർ കൊണ്ട് പോയി. ബാക്കി ജീവനോടെ ഉള്ളവരെ കൊന്ന് കളഞ്ഞു. ഞങ്ങളുടെ ആളുകളും അതിൽ ഉണ്ടായിരുന്നു.
