അത് കൊണ്ട് ആവാം ആ കുറ്റവും ഞങ്ങളുടെ മേൽ വെച്ച് തന്നു.
സത്യം തുറന്നു പറയണം എന്നും ഉണ്ടേലും ആരോട് പറയാൻ ആര് കേൾക്കാൻ.
അവസാനം എനിക്ക് അത് പറയണ്ട ആളുടെ മുന്നിൽ തന്നെ എനിക്ക് പറയാൻ കഴിഞ്ഞു.
നിന്നെ ഞങ്ങൾക് ഞങ്ങളുടെ കൂടെ കുട്ടണം എന്ന് തോന്നില്ല അത് കൊണ്ട് സൈഫ് ആയ ഒരു ആളുടെ അടുത്ത് ഞങ്ങൾ ഏല്പിച്ചത്.”
പിന്നെ കുറയേ കാര്യങ്ങളും വിശേഷവും എല്ലാം പറഞ്ഞ ശേഷം ഞങ്ങൾ അവരോട് യാത്ര പറഞ്ഞു. അവരിൽ രണ്ട് പേര് ഞങ്ങൾക് കാട്ടിലൂടെ വഴി പറഞ്ഞു ഞങ്ങളെ എവിടുന്ന് പൊക്കിയോ അവിടെ കൊണ്ട് വിട്ട് അവർ പോയി.
പോയി കഴിഞ്ഞു ശേഷം കാർത്തിക ഒന്ന് എന്നെ തീഷണം ആയി നോക്കിട്ട്.
“എന്റെ കുഞ്ഞിന് എങ്ങാനും എന്തെങ്കിലും പറ്റിരുന്നേൽ നിന്റെ മരണം എന്റെ കൈ കൊണ്ട് ആയേനെ.”
എന്ന് പറഞ്ഞു വന്ന് കെട്ടിപിടിച്ചു.
ഞാൻ അവളെ തലോടി കൊണ്ട് പറഞ്ഞു.
“എനിക്ക് അവസാന ശ്യസം പോകുന്നവരെ നിന്റെ കുഞ്ഞിനും നിനക്കും ഒരു പോറൽ പോലും ഏല്പിക്കില്ല…. അത് പോരെ.”
“എന്നാലും ഒരു ചോദ്യത്തിന്റെ ഉത്തരതിന് ഇത്രയും റിസ്ക് എടുക്കണം ആയിരുന്നോ ഏട്ടാ.”
“ചോദ്യം ഒന്ന് മാത്രം ആയിരുന്നു എന്റെ മസ്സിൽ പക്ഷേ ഉത്തരം രണ്ടും എന്നാൽ യഥാർത്ഥ ഉത്തരം ഇന്നാ എനിക്ക് ലഭിച്ചത്.
എല്ലാം അപ്പൊ പാക്ക് ചെയ്തോ നമ്മൾ റിട്ടേൺ അടിക്കുന്നു.”
അവൾ എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ തന്നിട്ട് എല്ലാം പാക്ക് ചെയ്‌ത് ഇറങ്ങാൻ ഉള്ള തയാറെടുപ്പ് ആയി.
ഞാൻ വണ്ടി എല്ലാം ചെക്ക് ചെയ്തു കാരണം ദിർഘ ദൂരം ഓടാൻ പോകുവല്ലേ.
നേരം വെളുത്തു അപ്പോഴേക്കും ഞങ്ങൾ അവിടെ നിന്ന് പോന്നു കഴിഞ്ഞായിരുന്നു…
ഇവൾ കൂടെ ഉള്ളത് കൊണ്ട് ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കും.
“അപ്പൊ യേട്ടാ…
അപ്പൊ ആന്റിയും അങ്കിലും ഇപ്പോഴും.”
ആ ചോദ്യത്തിന് ഉത്തരം ഞാൻ അവളുടെ മുഖത്ത് നോക്കിട്ട്.
“അറിയില്ല…”
“എന്നാലും എന്തിന് വേണ്ടി…അവർ…?”
“അത്..
എന്റെ അമ്മ ഒരു സെയന്റിസ്റ്റ് ആയിരുന്നു ആണാവോർജ റിസർച് ആണ് ഇന്റർസ്റ്റ്..
റേഡിയോ ആക്റ്റീവ് മെറ്റീരിയൽ റിസർച് ഉണ്ടായിരുന്നു.”
“ഇത് ആരാ പറഞ്ഞേ.”
“നിന്റെ അമ്മ..”
“ശ്ശെടാ…
എന്നോട് പോലും പറഞ്ഞിട്ട് ഇല്ലാ.
ഹും..”
“അയിന് നിനക്ക് എപ്പോഴാ സമയം..
ഏത് നേരവും എന്നെ തീറ്റിക്കാൻ വേണ്ടി അടുക്കളയിലും.. അത് പോരാത്തതിന് എന്റെ മടിയിൽ കിടന്ന് ഉറക്കവും.
ആ സമയം ആണ് എനിക്ക് നിന്റെ അമ്മ എല്ലാം പറഞ്ഞു തന്നത്.”
അങ്ങനെ ഓരോന്നും പറഞ്ഞു ആ ദിവസം അങ്ങ് രാത്രി ആയി.
ഒരു ഗർഭിണി യേ കൊണ്ട് രാത്രി വണ്ടി ഓടിച്ചാൽ ശെരി ആക്കില്ല എന്ന് അറിഞ്ഞത് കൊണ്ട് ഒരു നല്ല ഹോട്ടലിൽ റൂം എടുത്തു.
അവള്ക്ക് നല്ല യാത്ര ക്ഷീണം ഉള്ളത് കൊണ്ട് ഒരു കുളി കഴിഞ്ഞു പെണ്ണ് ബെഡിൽ കിടന്ന് ഉറങ്ങി പോയി.
ഞാൻ ആണേൽ ബാൽകാണിയിൽ പോയി നിന്ന് രാത്രി യിൽ ആ നഗരത്തിന്റെ ഭംഗി ആസ്വദിച്ചു പല പല ചിന്തകളിലേക് പോയി.
എന്റെ അമ്മയും അച്ഛനും ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ?
ഉണ്ടെങ്കിൽ അവർ എവിടെ?
ഞാൻ എങ്ങനെ കണ്ടു പിടിക്കും? ചൈനയിൽ എവിടെ!!!.
വിവേക് നീ പഴയ ആൾ ആയി ആലോചിച്ചു നോക്ക്…
പിന്നെ അവനും ഉറക്കം വരാൻ തുടങ്ങി… പതിയെ കാർത്തികയെ കെട്ടിപിടിച്ചു കൊണ്ട് അവൻ ഉറങ്ങി പോയി.
രാവിലെ കാർത്തിക ആയിരുന്നു അവനെ വിളിച്ചു ഉണർത്തിയത്.
“ഇത് എന്ത് കിടപ്പ് ആണോടോ.
ദേ രാവിലെ അമ്മ ഫോൺ ചെയ്തു….
രണ്ടാളും വീട്ടിലേക് വരണില്ലേ എന്ന് ചോദിച്ചു.”
കാർത്തി പതിയെ ഉറക്ക ചടവോടെ എഴുന്നേറ്റു. പിന്നെ അവളെയും കെട്ടിപിടിച്ചു ബെഡിലേക് കിടന്നു.
“വിട് ഏട്ടാ…
ഞാൻ കുളിച്ചതാ..”
“അതിനു എന്താ…
വേണേൽ ഞാൻ ഒന്നുടെ സോപ്പ് ഇട്ട് കുളിപ്പിച്ചു തരാം.”
“അതൊക്കെ വീട്ടിൽ ചെന്ന് എന്നെ എത്ര തവണ വേണേലും കുളിപ്പിച്ചോ…
വീട്ടിൽ നിന്ന് ഇറങ്ങിട്ട് ദിവസം ഒമ്പത് ആയി… ഇന്ന് രാത്രിക് ഉള്ളിൽ എത്തണം വീട്ടിൽ.”
“എന്തിന് നമുക്ക് പയ്യെ പോയാൽ പോരെ..”
“എടാ ചെക്കാ എന്റെ വയറ്റിൽ നിന്റെ കുഞ്ഞാ…
അയിനെ ഇങ്ങനെ വയറ്റിൽ ചുമ്മാന്ന് കൊണ്ട് നടക്കാൻ വയ്യെ.”
