“നിന്നെയും എന്നാൽ ഞാൻ ചുമ്മാന്നോണ്ട് നാടകം പോരെ.”
“എഴുന്നേറ്റു റെഡി ആകു നമുക്ക് പോകാം.”
ഞാൻ എഴുന്നേറ്റു ഒരു കുളിയും കഴിഞ്ഞു.
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. എനിക്കും ഇവളെ എങ്ങനെ എങ്കിലും ഒരു പോറൽ ഏൽക്കാതെ നാട്ടിൽ എത്തിക്കണം ആയിരുന്നു.
അങ്ങനെ അന്ന് രാത്രി പതിനൊന്നു മണി ആയപോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി.
ഞങ്ങളെ പ്രേതീക്ഷിച്ചു ജ്യോതികയും അച്ഛനും അമ്മയും മുൻപ് വശത്ത് തന്നെ ഉണ്ടായിരുന്നു.
ജ്യോതിക ടെ മുഖം കണ്ടപ്പോഴേ എനിക്ക് മനസിലായി ips അച്ഛനും അമ്മയും എടുത്തിട്ട് കോടഞ്ഞിട്ട് ഉണ്ട് എന്ന്. അപ്പൊ തന്നെ കാർത്തിക പറഞ്ഞു.
“ജ്യോതിക എല്ലാം പറഞ്ഞു.”
“പറഞ്ഞോ?”
“അവളുടെ ആ നിൽപ് കണ്ടാലേ അറിയാം. ആൾ നല്ല കുറുമ്പി ആണേലും നാല് കോടയാൽ കോടഞ്ഞാൽ സത്യം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു തരും.”
“അപ്പൊ?”
“വാ..
വരുന്നത് വരുന്നോടത് വെച്ച് കാണാടോ ”
ഞങ്ങളെ വീട്ടിലേക് കയറി.
അപ്പൊ തന്നെ അർച്ചയുടെ ചോദ്യം എത്തി.
“ആഹാരം വല്ലതും കഴിച്ചോ? കാർത്തിക മേഡം.”
അമ്മ അവളെ ആക്കി കൊണ്ട് ചോദിച്ചത് ആണെന്ന് മനസിലാക്കിയ അവൾ.
എന്റെ കൈയിൽ പിടിച്ചു മുഖത്തേക്ക് നോക്കിട്ട്.
“നല്ല പിടിയും ഇറച്ചിയും എനിക്ക് ഏട്ടൻ വാങ്ങി തന്നു..
അതിന്റെ രുചി എന്റെ വായിൽ നിന്ന് പോയിട്ട് ഇല്ലാ യേട്ടാ…
ഇനി ആ വഴി പോകുമ്പോൾ നമുക്ക് അർച്ച തമ്പുരാട്ടിയെയും കൊണ്ട് പോകട്ടോ.”
അത് കേട്ട് ജ്യോതിക ചിരിച്ചപ്പോൾ അർച്ചമ്മ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോഴേക്കും അവൾ മവുനം ആയി.
അർച്ച കാർത്തിയോട് ചോദിച്ചു.
“ഇവൾക്ക് മാസം എത്ര ആയി എന്ന് അറിയുമോ?”
“എട്ടാം മാസം..”
“എന്നിട്ട് ആണോ…
നിങ്ങൾ ഇത്രയും ദൂരം….
എന്തിന്???”
ഞാൻ മൗനം നടിച്ചു.
അപ്പോഴേക്കും കാർത്തിക പറഞ്ഞു.
“ഒരു ചോദ്യത്തിന്റെ ഉത്തരം കിട്ടാൻ.”
“ഓഹോ…. എന്ത് ചോദ്യം?”
“നിങ്ങൾ ഉപേക്ഷിച്ച ചോദ്യം.
സുഭദ്ര? അരുൺ?”
അപ്പോഴേക്കും അർച്ചമ്മ ഞെട്ടി.
“അതിനുള്ള ഉത്തരം എല്ലാം ഞങ്ങൾക് കിട്ടി.
അവർ ഒരു പക്ഷേ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക് അറിയില്ല.. പക്ഷേ ആ ദിവസം എന്ത് നടന്നു എന്ന് ഞങ്ങൾക് വളി പുള്ളി തെറ്റാതെ ഒരാൾ പറഞ്ഞു തന്നു..”
കാർത്തിക എല്ലാം അവരോട് പറഞ്ഞപ്പോൾ അർച്ച ഞെട്ടി പോയി.
പിന്നെ ഞങ്ങൾക് ഉറക്ക ക്ഷീണം കാരണം കുളി കഴിഞ്ഞു അവളെ കെട്ടിപിടിച്ചു കിടന്നു.
കാർത്തിക്കക് ആണേൽ കുഞ്ഞു വയറ്റിൽ ഉള്ളത് കൊണ്ട് റൊമാന്റിക് ഫീലിംഗ് വന്നാലും അപ്പൊ തന്നെ പറയും നീ ഒന്ന് പുറത്ത് വരാട്യെടാ എന്നിട്ട് വേണം നിന്റെ അച്ഛന്റെ എല്ലാ സൂക്കേടും മാറ്റി കൊടുക്കാൻ എന്നൊക്കെ.
അവളോട് അന്ന് രാത്രി നടന്ന അതായത് കുഞ്ഞു ഇവളുടെ വയറ്റിലേക് പരാഗണം നടത്തിയ ആ ദിവസം അവൾ കാട്ടിക്കുട്ടിയ എല്ലാം ഇവളോട് പറഞ്ഞു ആയിരുന്നു.
അവള്ക്ക് നാണം വന്നു അത്രല്ലാം കേട്ടപ്പോൾ.
പക്ഷേ ഇവൾ പറഞ്ഞേ നമുക്ക് അങ്ങനെ ഒരു അടിപൊളി ലൈഫ് മതി എന്നാണ്.
അങ്ങനെ പിറ്റേ ദിവസം കാർത്തിക എഴുന്നേക്കുബോൾ അവൾ പണ്ട് യൂസ് ചെയ്താ ലാപ്ടോപ്പും പിന്നെ ജ്യോതിക യുടെയും ലാപ്ടോപ്പ് ഒക്കെ വെച്ച് എന്തൊ കണക്ഷൻ ചെയ്തു കൊണ്ട് ഇരിക്കുവായിരുന്നു കാർത്തി.
അത് കണ്ടിട്ട്.
“ഇത് എന്ത് ആണ്.”
“ആ എഴുന്നേറ്റോ…
എനിക്ക് ഒരു നേരം പോക്ക് വേണ്ടേ…”
“മിസ്റ്റർ നേരം പോകാൻ ആണേൽ ദേ എന്റെ കാൽ ഒക്കെ ഒന്ന് തിരുമ്മി താടോ….
അങ്ങനെ പലതും…
ഇയാളുടെ കുഞ്ഞിനെ വയറ്റിൽ ഇട്ടോണ്ട് നടക്കുന്നത് അല്ലെ…
ഭർത്താവ് ആണ് പോലും….”
“പറയു പെണ്ണേ നിനക്ക് എന്താ വേണ്ടേ…”
കാർത്തിക ബെഡിൽ നിന്ന് എഴുന്നേറ്റു വന്നു അവന്റെ മടിയിൽ ഇരുന്നു കവിളത്തു ഒരു ഉമ്മാ തന്നിട്ട് അവനോട് പറഞ്ഞു.
“എനിക്ക്..
എനിക്ക്..
കരിക്കുംവെള്ളം കുടിക്കാൻ കൊതി ആകുകയാ..”
“അത്രേ ഉള്ളോ..
അത് ഇപ്പൊ നിന്റെ അച്ഛനോട് പറഞ്ഞു ശെരി ആക്കാം.”
“പോടാ…
നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ.”
എന്ന് പറഞ്ഞു അവൾ ടോയ്‌ലറ്റിലേക് പോയി. കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും അവളുടെ മുമ്പിൽ നാല് കരിക്ക്.
