അതിൽ നിന്ന് ഒരു കാര്യം മനസിലായി മനപൂർവം കൊണ്ട് കയറ്റിയത് ആണ്. മുന്ന് കൂട്ടി ഉള്ള പ്ലാനിംഗ്.
റോഡിനു വളവും ഇല്ലാ വിത്തിയും ഉണ്ട്. എന്റെ നിഗമങ്ങൾ ഒക്കെ ശെരി ആയി തുടങ്ങി.
അവസാനം ഞാൻ തന്നെ ആ ആദ്യ ചോദ്യത്തിന്റെ ഉത്തരം ഒരു കൊലപാതകം ആണെന്ന് ഉറപ്പിച്ചു.
ഓവർ സ്പീഡ് എന്നൊക്കെ പോലീസ് റിപ്പോർട്ട് ഉണ്ടെങ്കിലും. എനിക്ക് അറിയാം ആയിരുന്നു അമ്മ ആ വണ്ടിയിൽ ഉള്ളോടത്തോളം ആ വണ്ടിയുടെ സ്പീഡ് 60ൽ മുകളിൽ കയറില്ല അല്ലാ കയറ്റില്ല.
ഉറക്ക ക്ഷിണം. എന്റെ ചേട്ടനെ വെച്ച് നോക്കുവാണേൽ വണ്ടി ടെ സ്റ്റീറിങ് കൈയിൽ ഉണ്ടോ ഉറക്കം വരില്ല. എത്രയോ തവണ രാത്രികളിൽ ഞങ്ങൾ ട്രിപ്പ് പോയി തിരിച്ചു വരുന്നു.
ഇനി എനിക്ക് അറിയാൻ ഉള്ളത് എന്തിന് വേണ്ടി? ആര്?
ഇതും ആലോചിച്ചു ഞാൻ അവിടെ റോഡിലേക്ക് നോക്കി നിന്നപ്പോൾ പട്ട ടെ ശബ്ദം എന്നെ തിരിച്ചു കൊണ്ട് വന്നു ചിന്തകളിൽ നിന്ന്.
“വാ പോകാം.
നീ പറഞ്ഞ അഡ്രെസ്സ് നോക്കുവാണേൽ ഇവിടെത്തെ ഏതോ ഫ്ലാറ്റിന്റെ അഡ്രെസ്സ് ആണ്.
നമുക്ക് അവിടെ ചെന്നിട്ടു നോക്കാം.
വെയിൽ അധികം ആയി തുടങ്ങി.
വാ..
ഉച്ച ടൈം ആണ് വയറ് കിടന്നു തന്തക് വിളിക്കാൻ തുടങ്ങിട്ട് ഉണ്ടാട്ടോ.”
പിന്നെ ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു ഒരു ഹോട്ടലിൽ കയറി അവനും വാങ്ങി കൊടുത്തു അവൻ ആഹാരം തിന്നുന്നുണ്ടെല്ലും എന്റെ തൊണ്ടയിൽ കൂടി എന്തൊ ആഹാരം ഇറങ്ങി പോകുന്നില്ല. വിശപ്പ് ഇല്ലാത്തെ ആയപോലെ.
ഞാൻ എഴുന്നേറ്റു പോയി കൈ കഴുകി ഫോൺ എടുത്തു നോക്കി.
വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിയപ്പോൾ രേഖയുടെയും ജൂലി യുടെയും സ്റ്റാറ്റസ് ട്രെയിൻ പോലെ കിടക്കുവാ.
ഓരോന്നു ഞാൻ നോക്കി.
എല്ലാത്തിലും രണ്ടും സെൽഫി എടുത്തു ഇടൽ ആണ്.
എന്റെ ഫോൺ കിട്ടിയാലും ആ പെണ്ണിന് സെൽഫി ആണ് ഏത് നേരവും ഫോട്ടോ എടുത്തു ഇടും.
അവൾ കാരണം ഗാലറിയിൽ കയറാൻ പറ്റണില്ല അതിന് മാത്രം എടുത്തു ഇടും സെൽഫികൾ.
പിന്നെ അവളെ ഒന്ന് വിളിച്ചപ്പോൾ രണ്ടാളും പള്ളിയിൽ ആണെന്ന് പറഞ്ഞു ഫോൺ വെച്ച്.
പിന്നെ ഞങ്ങൾ അഡ്രെസ്സ് തപ്പി ഇറങ്ങി അവസാനം അവിടെ കണ്ടു പിടിച്ചു.
അടുത്തുള്ള ഒരു പലചരക്കു കടയിൽ ആ പുള്ളിയെ കുറച്ചു ഞങ്ങൾ ചോദിച്ചു.
ഞങ്ങൾ കുറച്ച് പുറമേ നിന്ന് ആണെന്നും. ഇങ്ങനെ ഒരു അപകടം നടന്നത് അറിഞ്ഞില്ല എന്നും ഫ്രണ്ട് ആണെന്ന് ഒക്കെ പട്ട അടിച്ചു വിട്ടു. എവിടെ ആയിരുന്നു എന്നുള്ള ചോദ്യത്തിന് ഗൾഫിൽ ആയിരുന്നു എന്ന് പറഞ്ഞു.
പിന്നെ ആ കടകരൻ ആ ചേട്ടനെ കുറച്ചു അറിയാവുന്നത് പറഞ്ഞു.
പുള്ളിക് ഒരു ഭാര്യയും പിഞ്ചു കുഞ്ഞു ആയിരുന്നു എന്നും ആ അപകടം നടന്നത്തോടെ ആ പാവങ്ങൾ ഒറ്റപെട്ടു പോയി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു.
“അപ്പൊ അവര്ക് സ്വന്തകര് ഒന്നും ഇല്ലേ.”
“ആ പെണ്ണിനെ ആ ചെക്കൻ പ്രേമിച്ചു കെട്ടിയതാ.
ആരും ഇല്ലാത്ത കുട്ടിയെ.
പിന്നെ ഇവിടെ വന്ന് ആ ചെക്കൻ ഒരു ഫ്ലാറ്റ് വാങ്ങി.
രണ്ടാളും സന്തോഷത്തോടെ ആയിരുന്നു.
അപ്പോഴല്ലേ ഇത് സംഭവിക്കുന്നെ.
ഇപ്പൊ ആ പെണ്ണിന് ഒരു നിവർത്തിയും ഇല്ലാ.
ലോൺ അടക്കൻ ഒക്കെ ഉണ്ട് എന്നാ കെട്ടേ.
എന്നും ഏതോ പൈസ കൊടുത്ത ആൾ വന്നു ഒച്ച ഉണ്ടാക്കും.
ആ പിഞ്ചു കുഞ്ഞിനെ ഇട്ട് ആ പെണ്ണ് എങ്ങനെ ജോലിക്ക് പോകാൻ ആണ്.
എന്നും ഇവിടെ വന്ന് 10ഓ 50രൂപക്ക് സാധനം വാങ്ങി കൊണ്ട് പോകും.
അതിന്റെ വിധി.”
“ഇപ്പൊ ചെന്നാൽ അവിടെ ഉണ്ടാകുമോ.”
“കാണും അല്ലാണ്ട് എവിടെ പോകാൻ.”
“എന്നാ ശെരി ചേട്ടാ ”
എന്ന് പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി ആ ഫ്ലാറ്റിന്റെ താഴെ ഉണ്ടായിരുന്ന സെക്യൂരിറ്റി യോട് ചോദിച്ചു ഏത് നിലയിൽ ആണ് ആ പെണ്ണ് ഉള്ളത് എന്ന് അപ്പൊ തന്നെ അയാൾ ചോദിച്ചു നിങ്ങളുടെ കൈയിൽ നിന്നും കാശ് വാങ്ങിട്ട് ഉണ്ടോ ആ ചെറുക്കാൻ എന്ന്.
ഞങ്ങൾ പറഞ്ഞു അത് ഒന്നും അല്ലാ എന്ന്.
അല്ലാ ഇപ്പൊ കുറച്ച് നാളുകൾ ആയി വായ്പ്പകാർ ഒക്കെ കയറി ഭിഷണി പെടുത്തുന്നുണ്ട് ഒപ്പം ബാങ്ക്കാരും.
എന്നൊക്കെ ആ സെക്യൂരിറ്റി കാരൻ ഞങ്ങളോട് പറഞ്ഞു.
