വളഞ്ഞ വഴികൾ – 13 2

അത്‌ കണ്ടതോടെ അവൾ ഒരു പുച്ഛത്തോടെ.

“എന്താ പറഞ്ഞേ. എന്റെ ഏട്ടൻ മരിച്ചത് വെറും ഒരു അപകടം ആണെന്നോ?

മൂന്നു വർഷം കൂടെ ഉണ്ടായിരുന്നവള ഞാൻ.

അവന്റെ ഓരോ പ്രവർത്തിയും എനിക്ക് അറിയാം.

മരണ കാരണം എന്നാ മദ്യപിച്ചു വണ്ടി ഓടിച്ചു എന്ന്.

എന്റെ ഏട്ടന് മദ്യപിക്കില്ല എന്ന് എനിക്ക് 100ശതമാനം ഉറപ്പ്‌ ആയിരുന്നു.

അത് അനോഷിക്കാൻ ചെന്ന ഞാൻ വെറും കറിവേപ്പില്ല പോലെ എടുത്തു കളയുക ആയിരുന്നു എന്റെ പരാതി.

പോസ്റ്റുമാട്ടം റിപ്പോർട്ട്‌ വരെ തിരുത്താൻ കഴിയുന്നവന്മാർ ഉള്ളോടത്തോളം കാലം എന്റെ ഏട്ടന്റെ മരണം ഒരു അപകടം ആയി തന്നെ അവിടെ കിടക്കും.”

എന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി.

അത് കേട്ട് ശെരിക്കും ഞാൻ ആണ് ഞെട്ടിയത്.

ഇതിന് പുറകിൽ ഒരു വലിയ ആൾ തന്നെ ഉണ്ടെന്ന് മനസിലായി.

പിന്നെ ഞാൻ അധികം ചോദിച്ചില്ല.

ഇച്ചിരി നേരം കഴിഞ്ഞു.

” ഞങ്ങൾ എന്നാൽ ഇറങ്ങുവാ.

പിന്നെ ദേ നിന്റെ ചേട്ടൻ നിനക്ക് തന്നിട്ട് പോയ ആൾ ആണ് ആ ബെഡിൽ കിടക്കുന്നെ. അതിനെയും നീയും കൂടി അങ്ങ് ചെന്നാൽ പുള്ളിക് ഇഷ്ട്ടം ആകില്ലാട്ടോ.

നിന്റെ കൈയിൽ ആണ് തീരുമാനം.

ഇത് ഇപ്പൊ മുങ്ങിക്കൊണ്ട് ഇരിക്കുന്ന കപ്പൽ ആണേൽ ഉപേക്ഷിച്ചു ഉള്ളത് എടുത്തു കൊണ്ട് അടുത്ത കരയിലെക് നിന്തുക. ഇല്ലേ… “
“എങ്ങോട്ട് പോകാൻ.

ഈ കൈയികുഞ്ഞിനെയും കൊണ്ട് റോഡിലേക്ക് ഇറങ്ങിയാൽ അല്ലാ ഉടനെ ഇറങ്ങേണ്ടി വരും അപ്പൊ ഞാൻ എന്ത് ചെയ്യാൻ ആണ്.”

അത് ഒരു വലിയ ചോദ്യം ആയി എന്നെ അവിടെ കുറച്ച് നേരം പിടിച്ചു നിർത്തി.

എന്തൊ ഇനി ഇവരെ ഇട്ടേച് പോയാൽ ചിലപ്പോ നാളെ ഇവർ ജീവിച്ചു ഇരിക്കില്ല എന്നുള്ള ഒരു ചിന്ത എനിക്ക് കയറി.

“ഇയാൾക്ക് ഇതെല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ പോരാമോ അവിടെ എനിക്ക് ഒരു ചെറിയ വീട് ഉണ്ട്. ഇയാൾക്കും അവിടെ കഴിയാം. കുഞ്ഞു ഒക്കെ വലുത് ആയി ഇയാൾക്ക് ഒരു ജോലി ഒക്കെ ആകുന്നവരെ.

എന്തൊ എനിക്ക് നിങ്ങളെ ഇവിടെ ഇട്ടേച് പോകാൻ തോന്നുന്നില്ല.”

ഇന്നോ നാളെയോ എങ്ങനെ പോയാലും ഇവിടെ നിന്ന് ഇറങ്ങേണ്ടി വരും എന്നുള്ള ബോധം ഉള്ളത് കൊണ്ടും വേറെ ഒരു ഓപ്ഷൻ ഇല്ലാത്തത് കൊണ്ടും സമ്മതം മുള്ളി.

എടുക്കാൻ ഒന്നും ഇല്ലായിരുന്നു അവൾക്. കുഞ്ഞിനേയും കുറച്ച് ഡ്രെസും എടുത്ത്. കതക് ലോക് ചെയ്തു. ഇറങ്ങി ഞങ്ങൾ.

ലിഫ്റ്റ് താഴേക്ക് പോകുമ്പോൾ അവളുടെ കണ്ണ് നിരുകളുടെ അളവ് കൂടുന്നുണ്ടായിരുന്നു.

“ഞാനും ഏട്ടനും ആഗ്രഹിച്ചു വാങ്ങിയ ഫ്ലാറ്റ് ആയിരുന്നു.

രണ്ട് വർഷം ഞങ്ങളുടെ ജീവിതം ഇവിടത്തെ തുണ്ണുകൾക് പോലും അറിയാം.”

എന്ന് പറഞ്ഞു അവൾ കുഞ്ഞിനേയും കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ഇരുന്നു.

രേഖക് ഇങ്ങനെ തന്നെ ആയിരുന്നു എല്ലാം ഞാൻ അവിടെ നിന്ന് ഉപേക്ഷികുമ്പോൾ.

താഴെ എത്തിയപോഴേക്കും ഒരു ഓട്ടോ യേ കിട്ടി അതിൽ ഞങ്ങൾ നേരെ ബാങ്കിലേക്ക് പോയി. ഡിയോ പട്ട ഓടിച്ചു ഞങ്ങളെ ഫോള്ളോ ചെയ്തു. പിന്നെ താക്കോൽ അവരെ ഏല്പിച്ചു സൈൻ ഒക്കെ ചെയ്തു. തിരിച്ചു ബാങ്കിൽ നിന്ന് ഇറങ്ങി.

പട്ട പറഞ്ഞു നിങ്ങൾ ഡിയോ യിൽ പോകണ്ടാ ബസിന് പൊന്നേരെ ഞാൻ ഡിയോ കൊണ്ട് ജൂലി മോളുടെ അടുത്ത് കൊടുത്തേക്കം എന്ന് പറഞ്ഞു അവൻ പോയി.

പിന്നെ രണ്ട് ബസ് മാറി കയറി എന്റെ നാട്ടിൽ എത്തി.

സിറ്റിയിൽ ജീവിച്ചു വളർന്ന അവൾക് നാട് ഒരു അത്ഭുതം ആയി തോന്നിഇല്ലാ കാരണം അവൾക് എല്ലാ സിറ്റുവേഷൻ നും നേരിട്ടിട്ട് ഉണ്ടെന്ന് ബസിൽ വരുമ്പോൾ അവൾ പറഞ്ഞിരുന്നു.
പിന്നെ വിഷമം കാരണം അവൾ ഒന്നും അങ്ങനെ പറയാതെ കുഞ്ഞിനേയും കെട്ടിപിടിച്ചു പുറത്തേക് നോക്കി കണ്ണീർ ഒളിപ്പിച്ചു കൊണ്ട് ആയിരുന്നു യാത്ര.

വിലപ്പെട്ടത് ഉപേക്ഷിച്ചു എന്നുള്ള തോന്നൽ ആകാം എന്ന് എനിക്ക് അറിയാം ആയിരുന്നു.

പിന്നെ ഞാൻ അവളോട് ഒരു കാര്യം പറഞ്ഞു. അപകടകാര്യങ്ങൾ ഒന്നും പറയരുത് എന്ന് അത് ഒരു പക്ഷേ രേഖക് സംശയം ഉണ്ടാകും എന്ന് അറിയാം ആയിരുന്നു.

പിന്നെ ഇവളെ ഞാൻ എങ്ങനെ വീട്ടിന്റെ ഉള്ളിൽ കയറി പറ്റും എന്നുള്ള ചിന്ത ആയിരുന്നു ബസിൽ.

അതിന് ഉള്ള ഉത്തരവും കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *