വളഞ്ഞ വഴികൾ – 13 2

പിന്നെ ഞാനും പട്ടയും മുകളിലേക്കു കയറി അവരുടെ ഫ്ലാറ്റിന്റ ഹോണിങ് ബെൽ അടിച്ചു.

കുറച്ച് നേരം നിന്നെങ്കിലും തുറന്നില്ല.

വീണ്ടും അടിച്ചു.

അപ്പൊ പതുകെ ഡോർ തുറന്നു.

ഒരു പാവം തോന്നുന്ന ഒരുപെണ്ണ്.

അവളുടെ കണ്ണുകളിൽ എന്തൊ പരാജയപ്പെട്ട ഒരാളുടെ പോലെ ആയിരുന്നു.

ആരാണെന്നു ഒന്നും ചോദിക്കുന്നില്ല തല താഴ്ത്തി തന്നെ പിടിച്ചിരിക്കുന്നു.

“ഇനി എന്റെ കൈയിൽ ഒന്നും ഇല്ല..”

എന്ന് പറഞ്ഞു ആ പിഞ്ചു കുഞ്ഞിനെ കൈയിൽ പിടിച്ചു കൊണ്ട് കതക് അടക്കൻ പോയപ്പോ.

ഞാൻ പറഞ്ഞു.

“എനിക്ക് കുറച്ചു വിവരങ്ങൾ അറിയാൻ വന്നതാ.

എന്നിട്ട് ഞങ്ങൾ പൊക്കോളാം.”

കാതക് തുറന്നു ഇട്ട് ഞങ്ങൾ ഉള്ളിലേക്ക് കയറി.

അവളെ കണ്ടാൽ എന്റെ രേഖയെ പോലെ ഇരിക്കും എന്നാൽ ക്ഷീണം കൊണ്ട് അവൾ ആകെ മെലിഞ്ഞു ഇരിക്കുന്നു.

കാണുകളിൽ കറുപ്പ് കയറി ട്ട് ഉണ്ട് ഉറക്കം ഇല്ലാ എന്നൊക്കെ എനിക്ക് മനസിലായി.

ഫുഡ്‌ ഒന്നും കഴിക്കാൻ ഇല്ലാ എന്നൊക്കെ എനിക്ക് മനസിലായി. കുട്ടിക്ക് കൊടുക്കാൻ അവിടെ കുറുക് ഉണ്ടാക്കി വെച്ചിട്ട് ഉണ്ട് അത്രേ ഉള്ള്. പിന്നെ ഹോർലിക്സ് ഇരിക്കുന്ന കണ്ടു വേറെ ഒന്നും ഞാൻ കണ്ടില്ല. എന്തൊ ഏകാന്തത പോലെ ഒരു ഫീലിംഗ്.
“എന്താ സാർ വേണ്ടേ?”

ഞാൻ കുറച്ച് നേരം ആലോചിച്ച ശേഷം.

“എനിക്ക് രതീഷ് നെ കുറച്ചു അറിയണം.

വേറെ ഒന്നും വേണ്ടാ.

എന്തായിരുന്നു ജോലി ഒക്കെ…

ആ അപകടം നടന്ന ദിവസം വരെ ഉള്ളത്.”

അപ്പോഴേക്കും കൈയിൽ ഉണ്ടായിരുന്ന കുഞ്ഞു വിശന്നു കരയാൻ തുടങ്ങി.

ഞങ്ങളുടെ മുന്നിൽ ഇരുന്നു പാൽ കൊടുക്കാൻ പറ്റാത്ത അവസ്ഥ എനിക്ക് മനസിലായപ്പോൾ.

“കുഞ്ഞിന് വിശക്കുന്നു ഉണ്ടാകും.

റൂമിൽ പോയി പാൽ കൊടുതോ.

ഞങ്ങൾക് തിരക്ക് ഇല്ലാ.”

ഒരു വിഷമത്തോടെ കുഞ്ഞിനേയും കൊണ്ട് അവൾ റൂമിലേക്കു പോയി.

ഞങ്ങൾ അതിലെ നോക്കിയപ്പോൾ ഷോക്കേഴ്സിലേക് എന്റെ കണ്ണ് ഓടക്കി അതും അവിടെ ഇരിക്കുന്ന ഒരു റീവാർഡിലേക് അതിലെ ഫിനാൻഷ്യൽ കമ്പനിയുടെ പേരിൽ.

ഞാൻ അപ്പൊ തന്നെ പട്ടായെ വിളിച്ചു.

“ഡാ ഈ ആവാർഡ് എന്റെ ഏട്ടനും കിട്ടിട്ട് ഉണ്ട് ഇതേ കമ്പനിയിൽ ആയിരുന്നു എന്റെ ഏട്ടൻ മാനേജർ ആയി വർക്ക്‌ ചെയ്തിരുന്നേ ദേ ഇപ്പൊ ഇയാളും.”

ഞാൻ ആ അവാർഡ് എടുത്തപ്പോൾ അതിന്റെ പുറകിൽ ഒരു ചെറിയ കുപ്പി അതും പൊയ്‌സൺ ആയിരുന്നു.

ഞാൻ അത്‌ എടുത്തു വായിച്ചു കൊണ്ട് ഇരുന്നപ്പോഴേക്കും.

കുഞ്ഞിനെ പാൽ കൊടുത്തു ഉറക്കിയ ശേഷം ഞങ്ങളുടെ മുന്നിലേക്ക് വന്ന ഗായത്രി കണ്ടത് ഞാൻ ആ വിഷ കുപ്പിയും ആയി നില്കുന്നത് ആണ്. അവൾ അത്‌ കണ്ടു ഒന്ന് തപ്പി.

“അത്‌… അത്‌….”

ഞാൻ ഒന്ന് ചിരിച്ച ശേഷം ആ കുപ്പി ടേബിളിൽ വെച്ചിട് അടുത്ത് കസേര വലിച്ചു ഇട്ടിട്ട് ഇരുന്നു.

“ഞാനും ചിന്തിച്ചിട്ട് ഉണ്ട്…

എന്റെ ലൈഫും ഇവിടെ ഉപേക്ഷിച്ചിട്ട് അങ്ങ് പോയാലോ എന്ന്…

പക്ഷേ എന്ത് ചെയ്യാൻ..

ജീവിതം ഒന്നേ ഉള്ള് അത്‌ വെറുതെ ഉപേക്ഷിക്കുന്നതിനേക്കാൾ ജീവിച്ചു കാണിക്കണം എന്നുള്ള തോന്നൽ ഉണ്ടായി.”

ഞാൻ എന്നാണെന്നു പറയുന്നത് എന്ന് ഗായത്രി ക് മനസിലാകുന്നില്ല.

അപ്പൊ തന്നെ പട്ട പറഞ്ഞു.

” ദേ ഇവനും ഇയാളെ പോലെ ആയി മാറിയത് ആണ്. ഒറ്റ ഒരു അപകടം ഇവന്റെ കുടുമ്പത്തിൽ ഇവനെയും ഇവന്റെ ചേട്ടന്റെ ഭാര്യെയും ഒഴിച്ച് എല്ലാവരെയും കൊണ്ട് പോയി ഒപ്പം ഇവന്റെ മുറപെണിന്റെയും കുടുമ്പത്തെ രണ്ട് വർഷം മുൻപ്.
ഒറ്റക്ക് ആയിപോയത് ഇവനും അവളും പിന്നെ ചേട്ടന്റെ ഭാര്യയും.

ഒരു പക്ഷേ ഇവർക്ക് ജീവിതം അവിടെ വെച്ച് നിർത്തം ആയിരുന്നു.

ആ കടും കൈ ഇവന്റ പെണ്ണ് ചെയ്യാൻ നോക്കിയപ്പോൾ എന്തൊ ഭാഗ്യം ഇവന്റെ കണ്ണിൽ പെട്ടു.

പിന്നെ എല്ലാം ഉപേക്ഷിച്ചു ഞങ്ങളുടെ നാട്ടിലേക്ക് കയറുമ്പോൾ ഒന്നും തന്നെ ഇവരുടെ കൈയിൽ ഇല്ലായിരുന്നു എന്ന് പറയാം.

പിന്നെ ഇവന്റെ പരിശ്രമം അതുകൊണ്ട് ആണ് ഇവന്റെ വീട്ടിലെ രണ്ട് പെണ്ണുങ്ങൾ ജീവിച്ചു പോകുന്നത്. ”

പിന്നെ ഒന്നും മിണ്ടില്ല ഗായത്രി.

ഞാൻ തന്നെ തുടർന്നു.

“ചേട്ടന് ന്റെ കാര്യങ്ങൾ ആ അപകടം.

പിന്നെ ഈ ജോലി?”

എന്ന് പറഞ്ഞു ഞാൻ ഷോക്കേഴ്സ് ലേക്ക് കൈ ചുണ്ടി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *