ഓർമ്മകൾക്കപ്പുറം – 1 Like

Kambi Story – ഓർമ്മകൾക്കപ്പുറം – 1

ഹായ്.. ഇതൊരു കമ്പികഥ അല്ല.. കമ്പി ഇതിൽ തീരെ ഉണ്ടാവില്ല. വർഷങ്ങളായി ഞാനും നിങ്ങളെപ്പോലെ തന്നെ ഈ സൈറ്റിന്റെ വായനക്കാരൻ ആണ്. അതോണ്ട് തന്നെ ഒരു കഥ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്യാൻ ഒരു മോഹം തോന്നി. അതുകൊണ്ട് മാത്രം എഴുതുന്നത് ആണ്. ആൾറെഡി ഞാൻ തന്നെ ഈ കഥ മാറ്റൊരിടത്തു പോസ്റ്റ്‌ ചെയ്തിരുന്നു. ഇവിടെ ആരും അത് വായിച്ച് കാണും എന്ന് തോന്നുന്നില്ല. കാരണം അതിന്റെ വ്യൂസ് വളരെ കുറവ് ആയിരുന്നു. 😬 നല്ലതാണെങ്കിലും മോശം ആണെങ്കിലും അഭിപ്രായം പറയുക. നിങ്ങളുടെ അഭിപ്രായം ആൻഡ് പ്രോത്സാഹനം പോലെ ഇരിക്കും ബാക്കി പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നത്. ❤️

പുണെ – മുംബൈ എക്സ്പ്രസ്സ്‌ ഹൈവേ… നേരം പുലർന്ന് തുടങ്ങി. തലേ ദിവസം പെയ്യാൻ തുടങ്ങിയ മഴ ഇപ്പോഴും പൂർണമായി തോർന്നിട്ടില്ല. ചെങ്കുത്തായ മല നിരകളും, റോഡിലേക്കു വന്നു പതിക്കുന്ന നീരുറവകളും മനം മയക്കുന്ന പച്ചപ്പും എല്ലാം ഈ വഴിയുടെ പ്രത്യേകതകൾ ആണ്. ചാറ്റൽ മഴയെ കീറി മുറിച്ച് അതിവേഗം കുതിക്കുന്ന വണ്ടികൾ. അതിൽ ഒന്ന് മഹീന്ദർ സിങിന്റെ നാഷണൽ പെർമിറ്റ്‌ ട്രക്ക്. ഇന്നലെ മഹാരാഷ്ട്ര – കർണാടക ബോർഡറിൽ ഉള്ള ബെൽഗാമിൽ നിന്നും ലോഡ് ഇറക്കിയിട്ട് തിരിച്ചു വരുന്ന വഴി ആണ്. പുണെയുടെ തിരക്കുകൾ വിട്ട് വണ്ടി ചെറു പട്ടണം ആയ ലോണാവാല എത്താറായി. ക്ഷീണം തോന്നിയതിനാൽ വണ്ടി ഒതുക്കി ഒന്ന് മുഖം ഒക്കെ കഴുകണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരം ആയി. എന്നാൽ വണ്ടി ഒതുക്കി നിർത്താൻ പറ്റിയ ഒരിടം ഇതുവരെ കണ്ടില്ല. കൂടെ ഉള്ള ക്ലീനർ പയ്യൻ ചോട്ടു എന്ന രാകേഷ് ആണെങ്കിൽ നല്ല ഉറക്കം. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ വണ്ടി നിർത്താൻ പറ്റിയ ഒരിടം കണ്ടു. മഹീന്ദർ വണ്ടി സ്ലോ ചെയ്ത് ഒതുക്കി നിർത്തി ഡോർ തുറന്ന് പുറത്തിറങ്ങി ഒന്ന് മൂരി നിവർത്തി. മഴ ചാറുന്നുണ്ട്. വണ്ടിയുടെ അരികിൽ തന്നെ ഒരു ചെറിയ വെള്ളച്ചാട്ടം കണ്ടു. അതിൽ നിന്ന് വെള്ളം എടുത്തു മുഖത്ത് ഒഴിച്ചപ്പോൾ തന്നെ ആകെ ഒരു ഉന്മേഷം തോന്നി. “ചോട്ടൂ… ഓയ് ചോട്ടൂ… ഉടോ സാലെ…!” മഹീന്ദർ വെളിയിൽ നിന്ന് ചോട്ടുവിനെ വിളിച്ചു. “ക്യാ ഭായ്..? കല്യാൺ ആഗയാ ക്യാ?” (കല്യാൺ എത്തിയോ?) ചോട്ടു ഉറക്കച്ചവടോടെ ചോദിച്ചു. “അബെ ബാഹർ ആജാ സാലെ, കിത്നാ ദേർ സെ സോ രഹാ ഹേ തു?” (പുറത്തോട്ട് വാടാ എത്ര നേരമായി കിടന്നു ഉറങ്ങുന്നു.) അയാളുടെ ഒച്ച കേട്ട് അവന്റെ ഉള്ള ഉറക്കം പോയി. അവനും പതിയെ പുറത്തിറങ്ങി വെള്ളച്ചാട്ടത്തിനു അരികിലേക്ക് നടന്നു. “പോയി മുഖം കഴുകി വാ ഇനി ഉറങ്ങിയാൽ നിന്നെ ഞാൻ വണ്ടിന്ന് തൂക്കി വെളിയിൽ എറിയും.” അയാൾ അവന്റെ മുതുകിൽ തട്ടി പറഞ്ഞു വിട്ടു. ചോട്ടു വിറച്ചു വിറച്ചു കുറച്ച് വെള്ളം എടുത്ത് മുഖം കഴുകി. പിന്നെ വായിൽ വെള്ളം കൊണ്ട് ദൂരേക്ക് നീട്ടി തുപ്പി. പെട്ടെന്നാണ് അവനാ കാഴ്ച കണ്ടത്, വെള്ളം വന്നു വീഴുന്ന പാറയുടെ ഒരു വശത്ത് ചോരയിൽ കുളിച്ച ഒരാൾ. അത്‌ കണ്ടതും അലറി വിളിച്ച് അവൻ പുറകോട്ട് ചാടി. “ഭായ്…..” അവന്റെ വിളികേട്ട് മഹീന്ദർ ഓടി എത്തി. അയാൾ അവൻ വിരൽ ചൂണ്ടിയ ഇടത്തേക്ക് നോക്കി. “ദൈവമേ… ആരാ ഇത്..” അയാൾ അറിയാതെ അയാളുടെ നാവ് ചലിച്ചു. സമചിത്തത വീണ്ടെടുത്ത ഉടനെ അയാൾ വേഗം ഓടി ചെന്ന് ചോരയിൽ കുളിച്ച ആ ശരീരം നിവർത്തി തന്റെ മടിയിൽ വെച്ചു. സുമുഖനായ ഒരു ചെറുപ്പക്കാരൻ. ചോര വീണ് മഹീന്ദറിന്റെ മടിത്തട്ട് കുതിർന്നു.
“ചോട്ടു…ആ തോർത്ത്‌ താ വേഗം. ഇയാളെ നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കണം. ജീവനുണ്ട്. വാ വന്നു പിടിക്ക്.” മഹീന്ദർ ആജ്ഞയാപിച്ചു. ആ നേരം കൊണ്ട് അവനും സാഹചര്യത്തോട് പൊരുത്തപ്പെട്ടിരുന്നു. ഒട്ടും സമയം കളയാതെ അവൻ ആ തോർത്ത്‌ അയാൾക്ക്‌ എറിഞ്ഞു കൊടുത്തു ശേഷം ഓടി വന്നു അയാളെ പൊക്കി എടുക്കാൻ സഹായിച്ചു.

മഹീന്ദർ ആ തോർത്ത്‌ കൊണ്ട് അയാളുടെ തലയിൽ മുറിഞ്ഞ ഭാഗം അമർത്തി കെട്ടി അതോടെ ചോരയുടെ ഒഴുക്ക് കുറഞ്ഞു. “ഭായ് നമുക്ക് ഒരു ആംബുലൻസ് വിളിക്കാം? ഇയാളെ നമ്മൾ എങ്ങനെ കൊണ്ടുപോകും അല്ലെങ്കിൽ? ” “ആംബുലൻസ് വിളിച്ചു അവർ എത്തി ഇയാളെ കൊണ്ടുപോകുമ്പോ താമസിക്കും, ഒരു കാര്യം ചെയ്യാം നമ്മുടെ വണ്ടിയിൽ കൊണ്ടുപോകാം എന്നിട്ട് പോണ വഴി നമുക്ക് ആംബുലൻസ് വിളിക്കാം ഒരു പക്ഷേ അവർ നമ്മുടെ കൂടെ ഓടി എത്തിയാൽ ഇയാളെ നമുക്ക് ആ വണ്ടിയിലേക്ക് മാറ്റാം.” മഹീന്ദർ പറഞ്ഞതാണ് ശെരിയെന്നു അവനും തോന്നി. സമയം തീരെ കളയാൻ ഇല്ല. അവർ അയാളെ താങ്ങി ട്രക്കിന്റെ ക്യാബിനിൽ കയറ്റി, ചോട്ടു അപ്പൊ തന്നെ തളർന്നു പോയിരുന്നു. ഒട്ടും വൈകാതെ തന്നെ അവരുടെ വണ്ടി അയാളെയും കൊണ്ട് പറന്നു. ചോട്ടു അയാളുടെ മുറിവിൽ തുണി ചേർത്ത് അമർത്തി പിടിച്ചു മറ്റേ കൈ കൊണ്ട് ഫോൺ എടുത്ത് ആംബുലൻസ് കിട്ടുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. “ചോട്ടു… വേഗം നീ മാപ്പിൽ നമുക്ക് അടുത്ത് ഉള്ള ഹോസ്പിറ്റൽസ് ഏതാണെന്നു നോക്ക് ഇനിയിപ്പോ ആംബുലൻസ് വരുന്നത് പ്രതീക്ഷിച്ചിട്ട് കാര്യമില്ല.” അവന്റെ വിരലുകൾ ഫോണിൽ ദ്രുതവേഗം ചലിച്ചു. “ഭായ്.. ദേ നോക്ക് 3 കിലോമീറ്റർ മുന്നോട്ട് പോയാൽ ഒരു ഹോസ്പിറ്റൽ ഉണ്ട്. K.V.M ഹോസ്പിറ്റൽ.” “ഹോ ഭാഗ്യം…നീ ആ ഹോസ്പിറ്റലിന്റെ നമ്പർ ഡയൽ ചെയ്ത് വേഗം ഒരു സ്ട്രക്ചർ റെഡി ആക്കാൻ പറ. ആക്‌സിഡന്റ് കേസ് ആണെന്ന് പറഞ്ഞാൽ മതി.” മഹീന്ദർ ആക്സിലേറ്ററിൽ ഒന്നുകൂടി കാൽ അമർത്തി. വണ്ടി മുന്നോട്ട് കുതിച്ചു.

അധികം വൈകാതെ തന്നെ അവർ ഹോസ്പിറ്റലിൽ എത്തി. ഹോസ്പിറ്റൽ കോമ്പൗണ്ടിലേക് ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് കണ്ട് എല്ലാവരും അന്തം വിട്ടു. സഡൻ ബ്രേക്കിട്ട വണ്ടിയുടെ വീലുകൾ നിരങ്ങി നീങ്ങി നിശ്ചലമായി. വണ്ടി നിന്നതും അതികായനായ മഹീന്ദർ ചാടി ഇറങ്ങി, അപ്പോഴേക്കും വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് രണ്ട് അറ്റെൻഡേർസ് ഓടി എത്തി. ചോട്ടുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ മഹീന്ദർ അയാളെ വേഗം തന്നെ സ്ട്രക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോയി. അപ്പോഴും അയാൾക്ക്‌ ബോധം ഉണ്ടായിരുന്നില്ല. *****************************
“Hello docter Metha… !! There is an emergency, can you please come to the operation theatre?” “What happened Pooja?” “Sir there is an accident case admitted over here, heavy blood lose is there, can you please come soon?” “Ya i am coming, just a moment. You people just start the procedures i will be there with in a minute.” കിരൺ മേത്ത… അറിയപ്പെടുന്ന ഒരു സർജൻ ആണ്. ഫോൺ വെച്ചതും ഡോക്ടർ സ്റ്റെതസ്കോപ് കയ്യിലെടുത്തു ഓപ്പറേഷൻ തീയേറ്റർ ലക്ഷ്യമാക്കി കുതിച്ചു. പോകുന്ന വഴി തന്നെ അയാൾ ന്യൂറോ സ്പെഷ്യലിസ്റ്റ് ഡോക്ടർ അലക്സ്‌ പോളിനെയും വിവരം അറിയിച്ചു. തീയേറ്ററിനു മുന്നിൽ തന്നെ മഹീന്ദറും ചോട്ടുവും എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നുണ്ടായിരുന്നു. ഡോക്ടർ മേത്ത അവരെ കടന്നു ഉള്ളിലേക്ക് പോയി ഒട്ടും വൈകാതെ തന്നെ ഡോക്ടർ പോളും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *