ദർശന – 2

Kambi Story – ദർശന – 2

Related Posts


ആദ്യ പാർട്ട്‌ ഒരു പരാജയം ആയിരുന്നു…..തുടരേണ്ടാ എന്ന് കരുതിയതാണ്…..പക്ഷെ എനിക്ക് കിട്ടിയ കുറച്ച് കമന്റ്സ്….അതാണ് തുടർന്ന് എഴുതാൻ പ്രോത്സാഹാപ്പിച്ചത്….. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു……

ആ വാർഡ് വിട്ട് പുറത്തേക്ക് പോകാൻ നേരം അവളെന്നെ ഒന്ന് നോക്കി…..ആ നോട്ടത്തിൽ ഉണ്ടായിരുന്നു….എല്ലാം…..

ആ കുരിപ്പ് പോയതിന് ശേഷം സമയം പോകുന്നെ ഇല്ല…..

“എന്താടാ സ്വപ്നലോകത്ത് ആണോ…..”

“ആട നീയോ….നീയിത് എപ്പോ എത്തി….??”

“ഓ ഞാൻ കോളേജ്ന്ന് ഇപ്പൊ വരുന്ന വഴിയാ…ആരതി ഡിസ്ചാർജ് ആയല്ലേ….”

“ആഡ അവർ കുറച്ച് നേരം ആയി പോയിട്ട്…..” മൈര് എനിക്ക് എന്തെന്നില്ലാത്ത മടുപ്പ് അനുഭവപ്പെട്ടു…… ഇനിയും ഒരാഴ്ച ആലോചിക്കുമ്പോൾ തന്നെ വട്ടാകണൂ….. ഒമു രാത്രിവരെ എന്റെ കൂടെ ഇരിന്നു….. അവൻ എന്നിട്ട് വീട്ടിലേക്ക് പോയി….അവൻ പോയതിന് പിന്നാലെ ഞാൻ എന്റെ ഫോൺ എടുത്തൊന്ന് നോക്കി… വാട്സ്ആപ്പിൽ കൊറേ മെസ്സേജ് വന്ന് കിടപ്പുണ്ട്….ഒന്നും നോക്കാൻ ഒരു മൂഡ് ഇല്ല….വാട്സ്ആപ്പ് ന്ന് ബാക്ക് അടിക്കാൻ നോക്കുമ്പോഴാണ് പുതിയ ഒരു നമ്പറിൽ നിന്നും മെസ്സേജ് വരുന്നത്…..

“ഹായ് എഡി …..”

ആരാ ഈ പുതിയ നമ്പറിൽ നിന്നും എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നേ….. ആരതി ആയിരിക്കുമോ… അതേ ആരതി തന്നെ…

“ഹായ് ആരതി…..”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“ആരതിയോ ഏത് ആരതി…എടാ ഞാനാ തേജ….”

“ഓ നീയായിരുന്നോ…. ഏതാ ഈ നമ്പർ….”

“എന്താടാ നീ ആയിരുന്നൊന്ന് ഒരു ചോദ്യം…എന്താ എഡി നീ ആരെയെങ്കിലും പ്രതീക്ഷിച്ചു ഇരിക്കുവാരുന്നോ…എടാ എക്സാം കഴിയണത് വരെ വാട്സ്ആപ്പ് കേറണ്ട എന്ന് വെച്ചു….പക്ഷെ നോട്സ് ഒക്കെ വേണ്ടതല്ലേ… അതോണ്ട് പുതിയ സിം ഇങ് എടുത്തു….”

മൈര് ഞാൻ ഇപ്പൊ ആരെ പ്രതീക്ഷിച്ചിരുന്നു ന്നാ പറയുവാ….

“ഡീ….അത് ഇന്നലെ കോളേജിൽ വെച്ച് ചെറിയ ഒരു വീഴ്ച… വീഴുമ്പോ ഒരു കുട്ടിയേം കൂട്ടിയാരുന്നു….ഇപ്പൊ ഗവണ്മെന്റ് ആശുപത്രിയിൽ ആ ഉള്ളെ….”

“ഈശ്വരാ നീ ഹോസ്പിറ്റലിൽ ആണോ ഉള്ളെ….എവിടെ തലശ്ശേരിയാ ….എന്നിട്ട് കാര്യമായിട്ട് പറ്റിയോടാ 😳🥺…..”
“ഹാ തലശ്ശേരി… ഏയ്യ് ചെറുതായി ഒന്ന് കൈ ഒടിഞ്ഞു… തലയ്ക് 8 സ്റ്റിച് ഉണ്ട് 😁…”

അതാ വരുന്നു അവളുടെ കാൾ…..

“ഡാ എന്നിട്ട് നീയെന്താ അച്ഛനെ വിളിക്കാഞ്ഞേ… ഒന്നറിയിക്കായിരുന്നില്ലേ… നിന്റെ കൂടെ ആരാ ഇപ്പൊ ഉള്ളെ വെല്യമ്മ ആണോ…”

അലറിയാണ് അവൾ സംസാരിക്കുന്നത്…..

“നീയെങ്ങനെ കൂവി വിളിക്കാതെ പെണ്ണെ…അതിനു മാത്രം ഒന്നും ഇല്ലടി ഇപ്പൊ വേദന ഒക്കെ പോയി…. ആരോടും പറയാൻ നിന്നില്ല… എന്തിനാ വെറുതെ എല്ലാരേം ടെൻഷൻ ആക്കുന്നെ….പിന്നെ ഇതിനായി നിന്റെ വീട്ടുകാരെ തൃശൂർന്ന് ഇങ്ങോട്ട് വരുത്തിക്കണോ….നീയിത് ഇനി വീട്ടിൽ പറയാൻ നിക്കണ്ട….വിളിച്ചില്ലാന്ന് പറഞ്ഞു ചെറിയമ്മ എന്നെ തിന്നാൻ വരും… കേട്ടല്ലോ….”

Kambikathakal:  അമ്മയെ കാണാൻ - 2

“ഓ കേട്ടു സാറേ…..ന്നിട്ട് ഇപ്പം ഓക്കേ അല്ലേ….അല്ല വീഴുമ്പോ നീ വേറെ ആളേം തള്ളിയിട്ടോ…..ഹ ഹ….ഹമ്മേ…..”

“ന്താണ് ഇത്ര കിണിക്കാൻ മാത്രം……ഹ്മ്മ്….ഞാൻ സ്റ്റേയർ ഇറങ്ങി വരുവാരുന്നു… ഞാൻ ഓമുവിനോട് സംസാരിച്ചു പുറകെ നോക്കിയാരുന്നു നടത്തം….പെട്ടെന്ന് കാൽ സ്ലിപ് ആയി ഒരു കുട്ടിയെ ഇടിച്ചിട്ടു… അവൾക്ക് കാര്യാമായി ഒന്നും പറ്റീലടി… എന്റെ ധീരോദാത്തമായ പ്രവർത്തി ഒന്ന് കൊണ്ട് മാത്രം…അവൾ നേരത്തെ തന്നെ ഡിസ്ചാർജ് വാങ്ങി പോയി….അപ്പോ ഞാൻ വിചാരിച്ചു അവൾ ആയിരിക്കും ന്ന് ”

“മ്മ് മനസ്സിലാവുന്നുണ്ട്…..”എന്ന് പറഞ്ഞു അവൾ ഒരു ആക്കിയ ചിരി ചിരിച്ചു….

“എന്ത്….? നിനക്ക് പ്രാന്ത് ആണോ….അല്ല നീ എപ്പോഴാ ഇനി തിരിച്ചു… സെം ബ്രേക്ക്‌ നെ ഉള്ളോ….”

“ഓ ഇനി അങ്ങനെയേ കാണത്തുള്ളു ഡാ… ഇനി രണ്ട് മാസല്ലേ ഉള്ളൂ സെം കഴിയാൻ….ആലോചിക്കുമ്പോ തന്നെ സങ്കടം ആവുന്നെടാ….”

” ഓ നിനിക്ക് കണ്ട ബംഗാളികളേം ബീഹാറികളേം മിസ്സ്‌ ചെയ്യുന്നത് ആണ് വിഷമം…നമ്മളെ ഒന്നും മിസ്സ്‌ ചെയ്യുന്നില്ലല്ലോ….” ഞാൻ ഒന്ന് നീട്ടി ചുമച്ചു….

“എടാ നാറി നിന്നേ കാണണ്ട excitement ലാ ഞാൻ ഉള്ളെ…… വരുമ്പോൾ ഞാനൊരു ഗിഫ്റ്റ് കൊണ്ടെരുന്നുണ്ട്…”

“മ്മ് എന്താത്…?”

“ഏയ്യ് അത് സർപ്രൈസ്….. ന്താലും വെരുമ്പോൾ കാണാലോ…”

“ശരി.. ആയിക്കോട്ടെ…..”

“എന്നാ മോൻ കെടന്നോ….നല്ല ക്ഷീണം കാണൂലെ….. വല്യമ്മേനോട് നല്ലോണം കലക്കി ഒരു ഗ്ലാസ്‌ പാൽ തരാൻ പറ….പോട്ടെ….എഡിക്കുട്ടാ …..ഗുഡ്നൈറ്റ്….”
“മ്മ് കലക്കി നിന്റെ അച്ഛൻ തഹസിൽദാർ വേണുകുട്ടന് കൊടുക്ക്….”

മറുതലകലിൽ നിന്ന് ഒരു അട്ടഹാസ ചിരി കേട്ടു…..ഫോണും വെച്ച് മലർന്ന് കിടന്നു… ഇപ്പഴും കഴുത്തിനു നല്ല വേദന ണ്ട്….

തേജസ്വിനിയെ പരിചയപ്പെടുത്തിയില്ലല്ലോ….ന്റെ ഭാഗ്യ ചെറിയമ്മേടെ മോളാണ്… അമ്മേടെ രണ്ടാമത്തെ അനിയത്തി….ചെറിയമ്മയുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു…..ചെറിയച്ഛൻ തൃശ്ശൂർ ആണ്….. ഇവിടെ വില്ലേജ് ഓഫീസർ ആയി നിൽക്കുമ്പോഴാണ് ചെറിയമ്മയെ അടിച്ചോണ്ട് പോകുന്നത്….അന്ന് കൊറേ പുകിൽ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടിണ്ട്… പിന്നെ അച്ചച്ചൻ തന്നെ തിരികെ വിളിച്ചു….ചെറിയച്ഛൻ ഇപ്പൊ തൃശ്ശൂരിൽ തഹസിൽദാർ ആണ്…ചെറിയമ്മ ടീച്ചറും……4 ആം ക്ലാസ്സ്‌ വരെ ഞാൻ ന്റെ അച്ഛന്റെ തറവാട്ടിൽ നിന്നാണ് പഠിച്ചത്….അയിന് ശേഷം ഇവിടെ അമ്മയുടെ തറവാട്ടിലേക്ക് മാറിയപ്പോൾ തൃശ്ശൂരിൽ നിന്ന് അവളേം ഇങ്ങട്ട് പാർസൽ ആക്കി ….ചെറിയച്ഛന്റെ കൂടെ കൂടെയുള്ള ട്രാൻസ്ഫറും….ചെറിയമ്മക്ക് സ്കൂളിൽ പോകേണ്ടത് കൊണ്ടും ഇവളെ ഇങ്ങ് ആക്കി….എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ ഒന്നിച്ചു ആയിരുന്നു…. ഞങ്ങളെ പോലെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കതിനു ഉത്തരം ഇല്ല…… നിറത്തിലെ സോന എബി ടൈപ്പ് ആയിരുന്നു….എല്ലാത്തിനും കൂടെ….. എന്തും ഷെയർ ചെയ്യും…..എവിടെയും ഒപ്പരമേ പോവു…അവസാനം എബി ടെ ഉള്ള് പാളിയ പോലെ എനിക്കും സംഭവിച്ചു……. അതൊരിക്കലും പ്രേമം മൂത്ത് തലക്ക് പിടിച്ചിട്ടില്ല….ഓളെ ആർക്കും വിട്ട് കൊടുക്കുന്നത് ന്തോ ചിന്തിക്കാൻ പോലും പറ്റിയില്ല…….+2 വിൽ വെച്ചാണ് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയുന്നത്….തിരിച്ചു അവൾക്കു എന്നോട് ഇഷ്ടം ഇല്ലെങ്കിലും അവൾ അത് ആ സെൻസ് ഇൽ എടുക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി….അവൾ ശരിക്കും ഷോക്ക്ഡ് ആയിരുന്നു….എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല…..പിന്നീട് ഏതാണ്ട് രണ്ട് വർഷത്തോളം അവൾ എന്നോട് മിണ്ടീട്ടില്ല….എന്നോടുള്ള ദേഷ്യം കാരണമാണ് അവൾ ബ്രണ്ണൻ കോളേജിൽ ചേരാതെ പുറത്ത് പോയി പഠിച്ചത് …..സെം ബ്രേക്ക്‌ ന് വന്നാൽ തന്നെ അവൾ തൃശ്ശൂർ ലേക്ക് പോകും….ഒരു ഫാമിലി ഫങ്ക്ഷന് ആണ് ലാസ്റ്റ് കണ്ടത്….. അന്നും ഒന്നും മിണ്ടിയിരുന്നില്ല….ലാസ്റ്റ് ഞങ്ങടെ പേരെന്റ്സ് ഇടപെട്ട് സോൾവ് ആക്കി തന്നു…ആകെ ഒരൊറ്റ കാര്യത്തിന ന്റെ മമ്മി ലൈഫ് ഇൽ എന്നെ തല്ലിയിട്ടുള്ളൂ അത് ഇവളോട് ഇഷ്ടാന്ന് പറഞ്ഞതറിഞ്ഞിട്ടാ….+2 വിൽ പഠിക്കുമ്പോഴേ ഞങ്ങൾ തീരുമാനിച്ചത് ആയിരുന്നു… ബ്രണ്ണൻ കോളേജിൽ ചേരണം…..അടിച്ചു പൊളിക്കണം എന്നുമൊക്കെ ….എന്റെ പൊട്ട ബുദ്ധി….സാരില്ല പോയ ബുദ്ധി ആന വെലിചാലും വരില്ലാന്ന് അല്ലേ….
ഇപ്പഴും ഇടയ്ക്ക് ഇടയ്ക്ക് അത് അവൾ പറയും….എനിക്ക് അറിയാം ഇതൊന്നും അവൾക്ക് മറക്കാൻ കഴിയില്ലെന്ന്…..പക്ഷെ അവൾക്ക് ഞാൻ എല്ലാം എല്ലാമാണ്….ഒമു പോലും എന്നെ ഇത്രക്ക് മനസ്സിലാക്കിയിട്ടുണ്ടാകില്ല….കുറേ നേരത്തേ ആലോചനയ്ക്ക് ശേഷം നിദ്രയിലേക്ക് വഴുതി വീണു…..

Kambikathakal:  കന്നി കളികൾ - 2 PDF

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

” una mattina mi sono azalto…. o bella ciao, bella ciao… bella ciao ciao ciao… una mattina mi sono azalto…. e ho trovato L’invasor”……

“എത്ര നേരായട പട്ടി വിളിക്കണേ……നിനക്കെന്താ ഒന്ന് ഫോൺ എടുത്താ…”

” പട്ടി നിന്റെ….എടി മോളെ ഇത് ഞാനാ… ”

“അയ്യോ മമ്മി സോറി….. ഞാൻ എഡി ആയിരിക്കും ന്നാ വിചാരിച്ചേ….സോറി സോറി സോറി….എഡി എന്തേ മമ്മി …”

“ഓ അവൻ ഇന്നലത്തെ ന്യൂയർ പാർട്ടി സെലിബ്രേഷനും കഴിഞ്ഞതിന്റെ ഹാങ്ങോവറിൽ പോത്ത് പോലെ ഒറക്ക….”

“ചവുട്ടി എഴുന്നേൽപ്പിക്ക് മമ്മി…”

“മ്മ്….അവൻ എഴുന്നേറ്റിട്ട് നിനക്ക് എന്ത് വേണം…”

“പുതിയ ദിവസമായിട്ട് ഇങ്ങനെ പോത്ത് പോലെ ഒറങ്ങാൻ വിടാണ്ട് എണീപ്പിക്ക് മമ്മി….”

“ഡാ… എഡിസാ എണീറ്റെ… ദേ കുഞ്ഞു വിളിക്കുന്നു… ഡാ നാറി നിന്നേ….”

“എന്താ തള്ളേ…..”

ഉറക്കം നശിപ്പിച്ചതിന്റെ എല്ലാ ദേഷ്യത്തോടെ ചീറിയാണ് ഞാൻ എഴുന്നേൽക്കുന്നത്

“തള്ളേന്നോ എന്നെയോ….”

എന്നും പറഞ്ഞു മമ്മി നീട്ടിയൊരു ചൗട്ട് വെച്ച് തന്നു….ഞാൻ പതക്കോംന്ന് പറഞ്ഞു താഴെ… തുള്ളി എഴുന്നേറ്റ് കൊണ്ട് ഞാൻ അമ്മയെ ഒന്ന് തുറിച്ചു നോക്കി….നീ എന്നെ എന്ത് ചെയ്യും ന്നുള്ള ഭാവത്തിലാണ് കക്ഷി….

“എന്താടാ നിനക്ക് ദേഷ്യം വരുന്നുണ്ടോ….. അടിച്ചു പൂസായി വന്നതും പോര….വിളിച്ചപ്പോ അവൻ തള്ളേന്ന്….ഇപ്പം സമയം എത്ര ആയീന്നു അറിയാടാ….”

ന്തേ നിങ്ങക്ക് ക്ലോക്ക് നോക്കാൻ അറീലെ ന്നുള്ള ഭാവത്തിൽ ഞാൻ ഒന്നും മിണ്ടാതെ നിന്നു….മ്മ് തള്ളേം ഒന്നും പറയാനും പറ്റില്ല… ന്റെ എല്ലാ തോന്ന്യാസത്തിനും കൂട്ടാണ് മമ്മി…..അടിച്ചത് എങ്ങാനും അച്ഛനോട് പറഞ്ഞാ പിന്നെ സീൻ ആവും….

“ദാ കുഞ്ഞുവാ…..”

എന്നും പറഞ്ഞു ഫോൺ കട്ടിലിലേക്ക് വലിച്ചു എറിഞ്ഞിട്ട് അമ്മ നേരെ പോയി… ആ പോക്ക് കണ്ടാലറിയാം നല്ല കലി കയറിയിട്ടിണ്ടെന്ന്….
“എന്താടി നായിന്റെ മോളെ മനുഷ്യനെ ഒറങ്ങാനും സമ്മതിക്കൂലേ…”

“ഡാ ഡാ മരപ്പട്ടി മമ്മീടെ കയ്യീന്ന് നല്ലണ്ണം കിട്ടിയല്ലേ… ആഹഹ ഗംഭീര തുടക്കം… ഈ വർഷം പൊളി ആയിരിക്കും…..”

“നീ എന്ത് തൊലിക്കാനാടി വിളിച്ചോണ്ടിരിക്കണേ….ന്തേലും പറയാൻ ണ്ടേൽ പറഞ്ഞിട്ട് വെക്ക്.. എനിക്ക് ഒറങ്ങണം….”

രാവിലെ തന്നെ ഒറക്കോം കളഞ്ഞു വളിപ്പ് അടിക്കുന്ന കേട്ടിട്ട് എനിക്ക് ചൊറിഞ്ഞിങ്ങ് വന്ന്

“ഓ എന്റെ ചെക്കന് ദേഷ്യായോ…”

അവൾ നിന്ന് ചിണുങ്ങുന്നത് കണ്ടിട്ട് എനിക്ക് പ്രാന്താണ് വന്നത് ….ന്താലു തൊലക്കട്ടെ, കട്ട്‌ ചെയ്താ പിന്നേ വിളിച്ചോണ്ടിരിക്കും ശല്ല്യം….

“എടി മൈരേ.. ന്യൂയർ ആയിട്ട് തന്നെ എന്റെ വായീന്ന് കേപ്പിക്കാതെ വിളിച്ച കാര്യം തൊലിയ്ക്കാൻ നോക്ക്….”

മറുപടി ഒന്നും കിട്ടാതായപ്പോൾ ഒറപ്പായി പെണ്ണിനത് കൊണ്ട്…..

Kambikathakal:  കാമിനി - 1

“ഓയ്…”

“മ്മ് ”

“എന്റെ കുഞ്ഞു ഇന്നലത്തെ പരിപാടി എല്ലാം കഴിഞ്ഞ് അഞ്ചര ആറു മണിക്കാ വന്ന് കെടന്നേ… അതിന്റെ ചടപ്പിൽ കെടന്ന് ഒറങ്ങുമ്പാ നിന്റെ ഈ വിളിച്ചു ശല്ല്യം ചെയ്യൽ… പിന്നെ ദേഷ്യാവില്ലേ… ന്താലും പറ എന്തിനാ ന്റെ മോള് വിളിച്ചേ…” രാവിലെ വിളിച്ചേഴുന്നേൽപ്പിച്ചതിന്റെ എല്ലാ ദേഷ്യവും ണ്ടേലും പെണ്ണിനെ സോപ്പിട്ടു നിന്നില്ലേൽ പിന്നെ ഒരാഴ്ചത്തേക്ക് നോക്കണ്ട….

“ഡാ സിംഹവാലൻ കൊരങ്ങാ… നീ എന്നെ സോപ്പിടുകയാണെന്ന് എനിക്ക് മനസ്സിലായി….. ഇന്നേതാ ദിവസം ന്ന് നിനക്ക് ഓർമയുണ്ടാ….”

“എന്റെ അറിവിൽ ഇന്ന് ജനുവരി 1 ആണ്….”

എന്ത് കൊണക്കാൻ ആണോ വിളിച്ചേക്കുന്നെ….എനിക്ക് ആണെങ്കിൽ ഒരു മൈരും ഓർമ്മേല്ല

“ഡാ മരപ്പട്ടി നീ മറന്നൂലെ…”

ദൈവമേ മൂഞ്ചി.. പെണ്ണിന് ഫീൽ ആയി….. ഇന്ന് ആരുടെ അമ്മേ കെട്ടിയെ ദിവസണോ എന്തോ….

“എന്റെ കുഞ്ഞു ഇതൊക്കെ ആരേലും മറക്കുവോ… ഞാൻ നിന്നേ ഒന്ന് ചൂടാക്കാൻ പറഞ്ഞതല്ലേ….”

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.