ദർശന – 2 1

“എടാ നാറി നിന്നേ കാണണ്ട excitement ലാ ഞാൻ ഉള്ളെ…… വരുമ്പോൾ ഞാനൊരു ഗിഫ്റ്റ് കൊണ്ടെരുന്നുണ്ട്…”

“മ്മ് എന്താത്…?”

“ഏയ്യ് അത് സർപ്രൈസ്….. ന്താലും വെരുമ്പോൾ കാണാലോ…”

“ശരി.. ആയിക്കോട്ടെ…..”

“എന്നാ മോൻ കെടന്നോ….നല്ല ക്ഷീണം കാണൂലെ….. വല്യമ്മേനോട് നല്ലോണം കലക്കി ഒരു ഗ്ലാസ്‌ പാൽ തരാൻ പറ….പോട്ടെ….എഡിക്കുട്ടാ …..ഗുഡ്നൈറ്റ്….”
“മ്മ് കലക്കി നിന്റെ അച്ഛൻ തഹസിൽദാർ വേണുകുട്ടന് കൊടുക്ക്….”

മറുതലകലിൽ നിന്ന് ഒരു അട്ടഹാസ ചിരി കേട്ടു…..ഫോണും വെച്ച് മലർന്ന് കിടന്നു… ഇപ്പഴും കഴുത്തിനു നല്ല വേദന ണ്ട്….

തേജസ്വിനിയെ പരിചയപ്പെടുത്തിയില്ലല്ലോ….ന്റെ ഭാഗ്യ ചെറിയമ്മേടെ മോളാണ്… അമ്മേടെ രണ്ടാമത്തെ അനിയത്തി….ചെറിയമ്മയുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു…..ചെറിയച്ഛൻ തൃശ്ശൂർ ആണ്….. ഇവിടെ വില്ലേജ് ഓഫീസർ ആയി നിൽക്കുമ്പോഴാണ് ചെറിയമ്മയെ അടിച്ചോണ്ട് പോകുന്നത്….അന്ന് കൊറേ പുകിൽ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടിണ്ട്… പിന്നെ അച്ചച്ചൻ തന്നെ തിരികെ വിളിച്ചു….ചെറിയച്ഛൻ ഇപ്പൊ തൃശ്ശൂരിൽ തഹസിൽദാർ ആണ്…ചെറിയമ്മ ടീച്ചറും……4 ആം ക്ലാസ്സ്‌ വരെ ഞാൻ ന്റെ അച്ഛന്റെ തറവാട്ടിൽ നിന്നാണ് പഠിച്ചത്….അയിന് ശേഷം ഇവിടെ അമ്മയുടെ തറവാട്ടിലേക്ക് മാറിയപ്പോൾ തൃശ്ശൂരിൽ നിന്ന് അവളേം ഇങ്ങട്ട് പാർസൽ ആക്കി ….ചെറിയച്ഛന്റെ കൂടെ കൂടെയുള്ള ട്രാൻസ്ഫറും….ചെറിയമ്മക്ക് സ്കൂളിൽ പോകേണ്ടത് കൊണ്ടും ഇവളെ ഇങ്ങ് ആക്കി….എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ ഒന്നിച്ചു ആയിരുന്നു…. ഞങ്ങളെ പോലെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കതിനു ഉത്തരം ഇല്ല…… നിറത്തിലെ സോന എബി ടൈപ്പ് ആയിരുന്നു….എല്ലാത്തിനും കൂടെ….. എന്തും ഷെയർ ചെയ്യും…..എവിടെയും ഒപ്പരമേ പോവു…അവസാനം എബി ടെ ഉള്ള് പാളിയ പോലെ എനിക്കും സംഭവിച്ചു……. അതൊരിക്കലും പ്രേമം മൂത്ത് തലക്ക് പിടിച്ചിട്ടില്ല….ഓളെ ആർക്കും വിട്ട് കൊടുക്കുന്നത് ന്തോ ചിന്തിക്കാൻ പോലും പറ്റിയില്ല…….+2 വിൽ വെച്ചാണ് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയുന്നത്….തിരിച്ചു അവൾക്കു എന്നോട് ഇഷ്ടം ഇല്ലെങ്കിലും അവൾ അത് ആ സെൻസ് ഇൽ എടുക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി….അവൾ ശരിക്കും ഷോക്ക്ഡ് ആയിരുന്നു….എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല…..പിന്നീട് ഏതാണ്ട് രണ്ട് വർഷത്തോളം അവൾ എന്നോട് മിണ്ടീട്ടില്ല….എന്നോടുള്ള ദേഷ്യം കാരണമാണ് അവൾ ബ്രണ്ണൻ കോളേജിൽ ചേരാതെ പുറത്ത് പോയി പഠിച്ചത് …..സെം ബ്രേക്ക്‌ ന് വന്നാൽ തന്നെ അവൾ തൃശ്ശൂർ ലേക്ക് പോകും….ഒരു ഫാമിലി ഫങ്ക്ഷന് ആണ് ലാസ്റ്റ് കണ്ടത്….. അന്നും ഒന്നും മിണ്ടിയിരുന്നില്ല….ലാസ്റ്റ് ഞങ്ങടെ പേരെന്റ്സ് ഇടപെട്ട് സോൾവ് ആക്കി തന്നു…ആകെ ഒരൊറ്റ കാര്യത്തിന ന്റെ മമ്മി ലൈഫ് ഇൽ എന്നെ തല്ലിയിട്ടുള്ളൂ അത് ഇവളോട് ഇഷ്ടാന്ന് പറഞ്ഞതറിഞ്ഞിട്ടാ….+2 വിൽ പഠിക്കുമ്പോഴേ ഞങ്ങൾ തീരുമാനിച്ചത് ആയിരുന്നു… ബ്രണ്ണൻ കോളേജിൽ ചേരണം…..അടിച്ചു പൊളിക്കണം എന്നുമൊക്കെ ….എന്റെ പൊട്ട ബുദ്ധി….സാരില്ല പോയ ബുദ്ധി ആന വെലിചാലും വരില്ലാന്ന് അല്ലേ….
ഇപ്പഴും ഇടയ്ക്ക് ഇടയ്ക്ക് അത് അവൾ പറയും….എനിക്ക് അറിയാം ഇതൊന്നും അവൾക്ക് മറക്കാൻ കഴിയില്ലെന്ന്…..പക്ഷെ അവൾക്ക് ഞാൻ എല്ലാം എല്ലാമാണ്….ഒമു പോലും എന്നെ ഇത്രക്ക് മനസ്സിലാക്കിയിട്ടുണ്ടാകില്ല….കുറേ നേരത്തേ ആലോചനയ്ക്ക് ശേഷം നിദ്രയിലേക്ക് വഴുതി വീണു…..

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

” una mattina mi sono azalto…. o bella ciao, bella ciao… bella ciao ciao ciao… una mattina mi sono azalto…. e ho trovato L’invasor”……

“എത്ര നേരായട പട്ടി വിളിക്കണേ……നിനക്കെന്താ ഒന്ന് ഫോൺ എടുത്താ…”

” പട്ടി നിന്റെ….എടി മോളെ ഇത് ഞാനാ… ”

“അയ്യോ മമ്മി സോറി….. ഞാൻ എഡി ആയിരിക്കും ന്നാ വിചാരിച്ചേ….സോറി സോറി സോറി….എഡി എന്തേ മമ്മി …”

“ഓ അവൻ ഇന്നലത്തെ ന്യൂയർ പാർട്ടി സെലിബ്രേഷനും കഴിഞ്ഞതിന്റെ ഹാങ്ങോവറിൽ പോത്ത് പോലെ ഒറക്ക….”

Leave a Reply

Your email address will not be published. Required fields are marked *