ദർശന – 2 1

Kambi Story – ദർശന – 2


ആദ്യ പാർട്ട്‌ ഒരു പരാജയം ആയിരുന്നു…..തുടരേണ്ടാ എന്ന് കരുതിയതാണ്…..പക്ഷെ എനിക്ക് കിട്ടിയ കുറച്ച് കമന്റ്സ്….അതാണ് തുടർന്ന് എഴുതാൻ പ്രോത്സാഹാപ്പിച്ചത്….. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു……

ആ വാർഡ് വിട്ട് പുറത്തേക്ക് പോകാൻ നേരം അവളെന്നെ ഒന്ന് നോക്കി…..ആ നോട്ടത്തിൽ ഉണ്ടായിരുന്നു….എല്ലാം…..

ആ കുരിപ്പ് പോയതിന് ശേഷം സമയം പോകുന്നെ ഇല്ല…..

“എന്താടാ സ്വപ്നലോകത്ത് ആണോ…..”

“ആട നീയോ….നീയിത് എപ്പോ എത്തി….??”

“ഓ ഞാൻ കോളേജ്ന്ന് ഇപ്പൊ വരുന്ന വഴിയാ…ആരതി ഡിസ്ചാർജ് ആയല്ലേ….”

“ആഡ അവർ കുറച്ച് നേരം ആയി പോയിട്ട്…..” മൈര് എനിക്ക് എന്തെന്നില്ലാത്ത മടുപ്പ് അനുഭവപ്പെട്ടു…… ഇനിയും ഒരാഴ്ച ആലോചിക്കുമ്പോൾ തന്നെ വട്ടാകണൂ….. ഒമു രാത്രിവരെ എന്റെ കൂടെ ഇരിന്നു….. അവൻ എന്നിട്ട് വീട്ടിലേക്ക് പോയി….അവൻ പോയതിന് പിന്നാലെ ഞാൻ എന്റെ ഫോൺ എടുത്തൊന്ന് നോക്കി… വാട്സ്ആപ്പിൽ കൊറേ മെസ്സേജ് വന്ന് കിടപ്പുണ്ട്….ഒന്നും നോക്കാൻ ഒരു മൂഡ് ഇല്ല….വാട്സ്ആപ്പ് ന്ന് ബാക്ക് അടിക്കാൻ നോക്കുമ്പോഴാണ് പുതിയ ഒരു നമ്പറിൽ നിന്നും മെസ്സേജ് വരുന്നത്…..

“ഹായ് എഡി …..”

ആരാ ഈ പുതിയ നമ്പറിൽ നിന്നും എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നേ….. ആരതി ആയിരിക്കുമോ… അതേ ആരതി തന്നെ…

“ഹായ് ആരതി…..”

“ആരതിയോ ഏത് ആരതി…എടാ ഞാനാ തേജ….”

“ഓ നീയായിരുന്നോ…. ഏതാ ഈ നമ്പർ….”

“എന്താടാ നീ ആയിരുന്നൊന്ന് ഒരു ചോദ്യം…എന്താ എഡി നീ ആരെയെങ്കിലും പ്രതീക്ഷിച്ചു ഇരിക്കുവാരുന്നോ…എടാ എക്സാം കഴിയണത് വരെ വാട്സ്ആപ്പ് കേറണ്ട എന്ന് വെച്ചു….പക്ഷെ നോട്സ് ഒക്കെ വേണ്ടതല്ലേ… അതോണ്ട് പുതിയ സിം ഇങ് എടുത്തു….”

മൈര് ഞാൻ ഇപ്പൊ ആരെ പ്രതീക്ഷിച്ചിരുന്നു ന്നാ പറയുവാ….

“ഡീ….അത് ഇന്നലെ കോളേജിൽ വെച്ച് ചെറിയ ഒരു വീഴ്ച… വീഴുമ്പോ ഒരു കുട്ടിയേം കൂട്ടിയാരുന്നു….ഇപ്പൊ ഗവണ്മെന്റ് ആശുപത്രിയിൽ ആ ഉള്ളെ….”

“ഈശ്വരാ നീ ഹോസ്പിറ്റലിൽ ആണോ ഉള്ളെ….എവിടെ തലശ്ശേരിയാ ….എന്നിട്ട് കാര്യമായിട്ട് പറ്റിയോടാ 😳🥺…..”
“ഹാ തലശ്ശേരി… ഏയ്യ് ചെറുതായി ഒന്ന് കൈ ഒടിഞ്ഞു… തലയ്ക് 8 സ്റ്റിച് ഉണ്ട് 😁…”

അതാ വരുന്നു അവളുടെ കാൾ…..

“ഡാ എന്നിട്ട് നീയെന്താ അച്ഛനെ വിളിക്കാഞ്ഞേ… ഒന്നറിയിക്കായിരുന്നില്ലേ… നിന്റെ കൂടെ ആരാ ഇപ്പൊ ഉള്ളെ വെല്യമ്മ ആണോ…”

അലറിയാണ് അവൾ സംസാരിക്കുന്നത്…..

“നീയെങ്ങനെ കൂവി വിളിക്കാതെ പെണ്ണെ…അതിനു മാത്രം ഒന്നും ഇല്ലടി ഇപ്പൊ വേദന ഒക്കെ പോയി…. ആരോടും പറയാൻ നിന്നില്ല… എന്തിനാ വെറുതെ എല്ലാരേം ടെൻഷൻ ആക്കുന്നെ….പിന്നെ ഇതിനായി നിന്റെ വീട്ടുകാരെ തൃശൂർന്ന് ഇങ്ങോട്ട് വരുത്തിക്കണോ….നീയിത് ഇനി വീട്ടിൽ പറയാൻ നിക്കണ്ട….വിളിച്ചില്ലാന്ന് പറഞ്ഞു ചെറിയമ്മ എന്നെ തിന്നാൻ വരും… കേട്ടല്ലോ….”

“ഓ കേട്ടു സാറേ…..ന്നിട്ട് ഇപ്പം ഓക്കേ അല്ലേ….അല്ല വീഴുമ്പോ നീ വേറെ ആളേം തള്ളിയിട്ടോ…..ഹ ഹ….ഹമ്മേ…..”

“ന്താണ് ഇത്ര കിണിക്കാൻ മാത്രം……ഹ്മ്മ്….ഞാൻ സ്റ്റേയർ ഇറങ്ങി വരുവാരുന്നു… ഞാൻ ഓമുവിനോട് സംസാരിച്ചു പുറകെ നോക്കിയാരുന്നു നടത്തം….പെട്ടെന്ന് കാൽ സ്ലിപ് ആയി ഒരു കുട്ടിയെ ഇടിച്ചിട്ടു… അവൾക്ക് കാര്യാമായി ഒന്നും പറ്റീലടി… എന്റെ ധീരോദാത്തമായ പ്രവർത്തി ഒന്ന് കൊണ്ട് മാത്രം…അവൾ നേരത്തെ തന്നെ ഡിസ്ചാർജ് വാങ്ങി പോയി….അപ്പോ ഞാൻ വിചാരിച്ചു അവൾ ആയിരിക്കും ന്ന് ”

“മ്മ് മനസ്സിലാവുന്നുണ്ട്…..”എന്ന് പറഞ്ഞു അവൾ ഒരു ആക്കിയ ചിരി ചിരിച്ചു….

“എന്ത്….? നിനക്ക് പ്രാന്ത് ആണോ….അല്ല നീ എപ്പോഴാ ഇനി തിരിച്ചു… സെം ബ്രേക്ക്‌ നെ ഉള്ളോ….”

“ഓ ഇനി അങ്ങനെയേ കാണത്തുള്ളു ഡാ… ഇനി രണ്ട് മാസല്ലേ ഉള്ളൂ സെം കഴിയാൻ….ആലോചിക്കുമ്പോ തന്നെ സങ്കടം ആവുന്നെടാ….”

” ഓ നിനിക്ക് കണ്ട ബംഗാളികളേം ബീഹാറികളേം മിസ്സ്‌ ചെയ്യുന്നത് ആണ് വിഷമം…നമ്മളെ ഒന്നും മിസ്സ്‌ ചെയ്യുന്നില്ലല്ലോ….” ഞാൻ ഒന്ന് നീട്ടി ചുമച്ചു….

Leave a Reply

Your email address will not be published. Required fields are marked *