ഹൃദ്യം – 1 Like

ബാംഗ്ലൂർ: “🎶താപങ്ങളേ…..രൂപങ്ങളായി ……🎶(ഫോൺ റിങ്സ്)”

“ഹലോ” . . മറുവശത്ത് നിന്നും ഒരു ഗാംഭീര്യ മായ ശബ്ദം “ഹലോ ഇത് അഖിൽ അല്ലേ” . . “അതെ ..ആരാണ്?” . . “മോനെ ഞാൻ ചിന്നുൻ്റെ അച്ഛൻ ആണ്” OMG The one and Only ചന്ദ്ര ശേഖരൻ നായർ , അത് കേട്ട് ഞെട്ടാൻ അധികം സമയം വേണ്ടി വന്നില്ല നല്ല അസ്സൽ ആയി ഞെട്ടി. . അയാൾ തുടർന്നു .” സുഖം ആണോ മക്കളേ നിങ്ങൾക്ക്”

“അതെ അച്ഛാ..” . .

“മോനെ ചിന്നുന് ഒന്ന് ഫോൺ കൊടുക്കുമോ” . . “ഇപ്പൊ കൊടുക്കാം ” ഞാൻ മറുപടി നൽകി ചിന്നുനെ വിളിച്ചു . . “ചിന്നു.. ചിന്നു.. ഇങ്ങോട്ട് വന്നെ” . . “എന്താടാ കെടന്നു കാറുന്നത്” . ഞാൻ അവൾക്ക് നേരെ ഫോൺ നീട്ടി . “ഹലോ” . “മോളേ ചിന്നു അച്ഛൻ ആടി” . “അ … അച്ഛാ…” അവളുടെ കണ്ണുകൾ നിറഞ്ഞു. ശബ്ദം ഇടറയിരുന്നു

കാരണം ഞങ്ങളുടെ ഒരു പ്രണയ വിവാഹം ആയിരുന്നു. അതും വീട്ടുകാരുടെ എതിർപ്പോടെ. 3 വർഷത്തിനു ശേഷം ആണ് ഇങ്ങനെ ഒരു call നാട്ടിൽ നിന്നും വരുന്നത്.

അച്ഛൻ തുടർന്ന് ” മോളേ .. ഈ അച്ഛനോട് മക്കൾ ക്ഷെമിക്ക്. അച്ഛന് തെറ്റ് പറ്റി പോയി , അഖിൽ നോടും പറഞ്ഞേക് എനിക്ക് ഒരു ദേഷ്യവും അവനോട് ഇല്ലെന്ന് ” . അദ്ദേഹത്തിൻ്റെ ശബ്ദവും ഇടരുന്നുണ്ടായിരുന്ന്.

“നിങൾ ഉടനെ നാട്ടിലേക്ക് വരണം. ഞാൻ അതിനാണ് നിങ്ങളെ വിളിച്ചത്, നിങൾ വരാതിരിക്കരുത്” . എന്ന് പറഞ്ഞ്, അധികം സംസാരിക്കാതെ ആയാൾ ഫോൺ കട്ട് ചെയ്തു. . ഇപ്പോഴും അച്ഛൻ വിളിച്ച ആ ഷോക്കിൽ നിക്കാണ് ചിന്നു.

” ചിന്നൂസേ…” അവൾ ഒന്ന് ഞെട്ടി തിരിഞ്ഞു എന്നെ നോക്കി
“എന്താ എന്താ പുതിയ പ്രശ്നം” . “പ്രശ്നം ഒന്നും അല്ല . നമ്മൾ ഉടനെ നാട്ടിലേക്ക് ചെല്ലാൻ. അത് പറയാൻ ആണ് അച്ഛൻ വിളിച്ചത്. കാരണം ഒന്നും പറഞ്ഞില്ല” . “അയ്യോ… ഇനി അവിടിട്ട് എന്നെ തട്ടാൻ ഉള്ള പരുപാടി വെല്ലോം ആണോടി😅” ഒരു ചെറു പുഞ്ചിരി യോടെ ഞാൻ ചോദിച്ചു. . ” ഏയ് അങ്ങനെ ഒന്നും ചെയ്യില്ല ” . “എന്നാലും….. പോണോ…..?” ചെറിയ ഒരു ആശങ്കയോടെ ഞാൻ ചോദിച്ചു

“പോയി നോക്കാം , Atleast അമ്മേനെ ഒന്ന് കാണുക എങ്കിലും ചെയ്യാലോ , തന്നെയും അല്ല നമ്മുടെ കുഞ്ഞിനെ ഒന്നും അവരു കണ്ടിട്ടും ഇല്ലെല്ലോ ” . . അങ്ങനെ ഏറെ നേരത്തെ അലോചനക്കും ചർച്ചയ്ക്കും ഒടുവിൽ ഞങൾ പോകാൻ തീരുമാനിച്ചു. ഓഫീസിൽ വിളിച്ച് എനിക്ക് 1 ആഴ്‌ച ലീവ് സീറ്റ് ചെയ്തു , ചിന്നു already ലീവിൽ ആണ് .അടുത്ത ദിവസത്തേക്ക് തന്നെ BLR – COK ടിക്കറ്റും ബുക്ക് ചെയ്തു നീണ്ട 3 വർഷങ്ങൾക്ക് ശേഷം….

……………………………………………………………………………

ഞാൻ എന്നെ പരിച്ചയപെടുതി ഇല്ലല്ലോ

ഞാൻ അപ്പു എന്ന അഖിൽ കൂടെ എൻ്റെ പ്രിയ പത്നി ചിന്നു എന്ന ചിൻമയി. ഞാനും ചിന്നുവും ബാംഗ്ലൂർ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഞങ്ങൾക്ക് ഇപ്പൊൾ ഒരു കുഞ്ഞു മാലാഖ കൂടി ഉണ്ട് 4 മാസം പ്രായം ഉള്ള ഞങ്ങൾടെ ആമി എന്ന അമേയ. . ഈ കഥ തുടങ്ങണം എങ്കിൽ കുറച് പുറകോട്ട് സഞ്ചരിക്കണം.

………………………………………………………………………………. GO TO PAST….⏪⏪⏪

എൻ്റെ വീട് ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആണ്. അച്ഛൻ അശോകൻ ഇന്ത്യൻ ആർമിയിൽ ആണ് , അമ്മ ജിൻസി ടീച്ചർ ആണ് (പേര് കണ്ട് ഡൗട് വേണ്ട ഇൻ്റർ കാസ്റ്റ് മാരിയേജ് ആണ്😅) , പിന്നെ എൻ്റെ പുന്നാര അനിയത്തി അച്ചു എന്ന ഐശ്വര്യ. സന്തോഷവും സമാധാനവും ഉണ്ടായിരുന്ന ഒരു സാധാരണ കുടുംബം.

അച്ഛൻ പട്ടാളത്തിൽ ആയിരുന്നു എങ്കിലും ഞങ്ങളോട് ഒരു പട്ടാള ചിട്ടയും ഇല്ലായിരുന്നു. ഞങ്ങൾക്ക് അച്ഛൻ എപ്പൊഴും ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന രീതിയിൽ ആയിരുന്നു. അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ തന്നു മറ്റു ദുശ്ശീലങ്ങൾ ഒന്നും പെടാതെ ആണ് വളർത്തിയത്. . പിന്നെ എൻ്റെ ചിന്നു.. അവൾ എൻ്റെ കളിക്കൂട്ടുകാരി ആണ് പിന്നെ നല്ല സുഹൃത്ത് ആയി പിന്നെ എൻ്റെ ഭാര്യ ആയി ഇപ്പൊ എൻ്റെ കുഞ്ഞിൻ്റെ അമ്മയും ആയി 😎 അതിലുപരി എൻ്റെ വീടിൻ്റെ അടുത്ത് തന്നെയുള്ള ദുബായ് വ്യേവസായി ചന്ദ്രശേഖരൻ – ഇന്ദുലേഖ ദമ്പതികളുടെ മൂത്ത സന്താനം . അവൾക് ഒരു അനിയൻ ഉണ്ട് ജിതിൻ. . അങ്ങ് ആലപ്പുഴ മുതൽ ഇപ്പൊൾ ഇങ്ങ് ബാംഗ്ലൂർ വരെ എത്തി നിക്കണ ഞങ്ങൾടെ കഥ അറിയണമെങ്കിൽ +2 കാലഘട്ടം മുതൽ തുടങ്ങണം. . ……………………………………………………………………
ഞങ്ങളുടെ ജീവിതത്തിലെ ഒരു അടിപൊളി കാലഘട്ടം അങ്ങനെ അവസാനിച്ച് കൊണ്ടിരിക്കുന്ന സമയം . രണ്ടു കൊല്ലം അവിടെ പടിച്ചിട്ടും ഞങ്ങള്ക്ക് കട്ട ചങ്ക് എന്ന് പറയത്തക്ക രീതിയില് ഒന്നും ഫ്രെൻഡ്സ് ഇല്ലായിരുന്നു . കട്ടക്ക് ഞാനും ചിന്നു മാത്രം .

അങ്ങനെ +2 ഫെയർ വെല് ദിവസം എത്തി , എന്നോ മനസ്സില് മോട്ടിട്ട പ്രണയം എങ്ങനെ അവളോട് തുറന്ന് പറയും എന്ന ടെൻഷനിൽ ഞാൻ ഇരിക്കുവാണ് .

വേറെ ആരും അല്ല ചിന്നു തന്നെ . കുഞ്ഞ് നാൾ മുതല് കൂടെ കളിച്ച് പഠിച്ച് വളർണാതാണ് എന്റെ ഇഷ്ടം അവൾ അംഗീകരിക്കുമോ എന്ന് പോലും അറിയില്ല . ഈ ഒരു നല്ല ഫ്രെണ്ട്ഷിപ് നഷ്ടം ആകുമോ എന്ന പേടി വേറയും .

എപ്പോഴാണെന്ന് അറിയില്ല പക്ഷെ ഈ സൗഹൃദം ഒരു പ്രണയത്തിലേക്ക് വഴിമാരുക ആയിരുന്നു.

ഞാൻ ഇപ്പോഴും ഇനി എന്ത് ..എങ്ങനെ .. എന്ന ചിന്തയിൽ സ്കൂളിലെ ഒഴിഞ്ഞ കോണിലെ സ്റ്റെപിൽ ഇരിക്കുവാണ്.

” ഡാ അപ്പു നീയെന്താ ഇവിടെ വന്ന് ഇരിക്കുന്നത് , വാ ”

“ഡീ …”

“എന്താടാ , എന്താ നിൻ്റെ മുഖം വല്ലാതെ ഇരിക്കുന്നത് എന്തേലും പ്രശ്നം ഉണ്ടോ”

“ഡീ , അത്… ചിന്നു ഞാൻ ഒരു കാര്യം പറയാം , ഞാൻ നിന്നോട് പറയണോ എന്ന കൊറേ ആലോജിച്ചതാ … പക്ഷേ പറഞ്ഞില്ലെങ്കിൽ… ”

അവളുടെ മുഖത്ത് ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ ഉള്ള ആകാംഷ ഉണ്ട്

“ഡാ നീ നിന്ന് തത്തികളിക്കാതെ കാര്യം പറ”

” ഡീ .. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവാടി , നമുക്ക് ഒന്നിച്ചൂടെ..”

ഇത്രെയും ഞാൻ പറഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു പക്ഷെ അവളുടെ മുഖത്ത് ചെറിയ ഒരു ദേശ്യം ഉള്ളത് പോലെ എനിക്ക് തോന്നി .

“ഡാ ഇത് നമ്മുക്ക് പിന്നെ സംസാരിക്കാം , നീ വന്നേ…”

അവള് ഇത്തിരി കനത്തിൽ പറഞ്ഞു തിരിഞ്ഞ് നടന്നു .
എന്തായാലും ഇപ്പൊ ഒരു കാര്യത്തിൽ തീരുമാനം ആയി ഒള്ള സമാധാനം കൂടി പോയിക്കിട്ടി.

അന്നത്തെ പരിപാടിക്ക് മുഴുവൻ ഒരു യന്ത്രം കണക്കെ നിന്ന് കൊടുത്ത് , തിരികെ വീട്ടിൽ വന്നു. അവളും എൻ്റെ ഒപ്പം ആണ് വന്നതെങ്കിലും ഞങൾ ഒന്നും തന്നെ മിണ്ടിയിരുന്നില്ല .

ഞാൻ നേരെ വീട്ടിൽ ചെന്ന് , നേരെ ടെറസിൽ കേറി , അവിടെ എനിക്ക് ഒരു ഇരിപ്പിടം ഉണ്ട് സങ്കടം വന്നാലും സന്തോഷം വന്നാലും ഞാൻ വന്ന് ഇരിക്കുന്ന ഇടം ആണ്. എൻ്റെ മനസ്സ് ശാന്തം ആക്കാൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം.

നേരം ഇരുട്ടി വരുന്നുണ്ട്. ഞാൻ ഇപ്പോഴും ചിന്നുവും ആയിട്ടുള്ള ഓരോ നിമിഷവും ഇങ്ങനെ ഓർത്തിരിക്കുവാണ്.

Leave a Reply

Your email address will not be published. Required fields are marked *