“ഞാൻ അഭിനവ് , അഭി എന്ന വിളിച്ചാൽ മതി” അവൻ തന്നെ ഞങ്ങളെ പരിചയ പെടുത്തി , ഞങ്ങളും പരിചയ പെട്ടു അങ്ങനെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങളും നല്ല സെറ്റ് കമ്പനി ആയി , മൂന്നും ഒരേ wavelength.
. അങ്ങനെ ഓരോന്ന് പറഞ്ഞു ഇരുന്നപ്പോൾ മൂന്ന് സർമാരും രണ്ടു മിസ്സ് മാരും കേറി വന്നു , അതിൽ ഒരു മിസ്സിനെ കണ്ട് ഞാൻ ഒന്ന് ഞെട്ടി ‘ അനു ചേച്ചി’ സബാഷ് എല്ലാത്തിലും ഒരു തീരുമാനം ആയി. ഇവര് ഓവിടാണ് പഠിപ്പിക്കുന്നത് എന്ന് എനിക് അറിയില്ലായിരുന്നു..
അവർ അവിടെ വന്നു കൊറേ കാര്യങ്ങൽ ഒക്കെ പറഞ്ഞു , അനുപമ മിസ്സ് ആണ് ഇനി മുതൽ നിങ്ങളുടെ ക്ലാസ്സ് ഇൻ ചാർജ് എന്ന് കൂടി കേട്ടിട്ട് എൻ്റെ ഒള്ള കാറ്റും കൂടി പോയി.
പിന്നെ പരിചയ പെടൽ ഒക്കെ തുടങ്ങി , മിസ്സ് എന്നെ ആലുവ മണപ്പുറത്ത് വെച്ച് കണ്ട ഭാവം പോലും കാണിക്കുന്നില്ല.
അങ്ങനെ അന്നത്തെ ദിവസം ഫുൾ പരിചയ പെടൽ ഒക്കെ ആയി പോയി. ഞങ്ങളുടെ ക്ലാസ്സിലെ ആരെയോ ബൈക്കിൽ വന്നതിന് സീനിയർ പൊക്കി വാർണ് ചെയ്തു എന്ന് പറയുന്നത് കേട്ടു. ഞങ്ങളും ബൈക്കിൽ വരാൻ പ്ലാൻ ഇട്ട് ഇരിക്കുവർന്ന് . വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോൾ വിഷ്ണുവേട്ടൻ ഗേറ്റ് ൻ്റേ അടുത്ത് ഉണ്ടായിരുന്നു. ഞാനും അവന്മാരും കൂടി നേരെ പുള്ളിടെ അടുതോട് ചെന്നു
” ഏട്ടാ ” “എന്താടാ ..”
” ഞങ്ങൾ നാളെ മുതൽ ബൈക്കിൽ വരുന്നതിന് എന്തേലും പ്രശ്നം ഉണ്ടോ .”
“ഡാ സാധാരണ first year ന് അത് അനുവദിക്കാർ ഇല്ല , നിങൾ കൊണ്ടുവന്നോ , അകത്ത് കേറ്റണ്ട പുറത്ത് വെച്ചാൽ മതി”
അതെങ്കിലും നടന്നാലോ എന്ന ആശ്വാസത്തിൽ ഞങൾ പുള്ളിയോട് ബൈ പറഞ്ഞു നീങ്ങി.
” ഡാ അഖിലെ അത് നിൻ്റെ ചേട്ടൻ ആണോ” വിനു ചോദിച്ചു
“വീടിൻ്റെ അടുത്ത് ഉള്ളതാടാ , പുള്ളി ഉള്ളത് കാരണം നമ്മക് ഇനി സീൻ ഒന്നും ഇല്ല” . . ഞങ്ങൾ മൂന്നും ഒരേ റൂട്ടിൽ ആണ് പോകേണ്ടത് , എൻ്റെ വീടും കഴിഞ്ഞു 3 കിലോമീറ്റർ കൂടി ഉണ്ട് അവന്മാരുടെ വീട്ടിലേക്ക് . അങ്ങനെ ഞാൻ ബസ്സ് ഇറങ്ങി അവന്മാർക് ടാറ്റയും കൊടുത്ത് ഞാൻ വീട്ടിലേക്ക് നടന്നു .
വീട്ടിൽ ചെന്ന് കേറി അമ്മയും അച്ചുവും കോളേജിലെ കാര്യങ്ങൽ ഒക്കെ തിരക്കി ഞാൻ എല്ലാം പറഞ്ഞു , അനു ചേച്ചിടെ കാര്യവും , പക്ഷെ അവർക്ക് അത് അറിയർന്ന് എന്നോട് പറയാതിരുന്നത, പിന്നെ അച്ഛനെയും വിളിച്ച് സംസാരിച്ച് നേരെ റൂമിൽ പോയി കിടന്നു
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ ഒരു കിലുക്കം കേട്ടു അച്ചുവാണെന്ന് കരുതി നോക്കി , ചിന്നുവായിരുന്ന് ഞാൻ കേടക്കുന്നതും നോക്കി നിക്കുവാണ്.
” എന്താടി ”
” ഓ നിന്നെ ഒന്ന് കാണാൻ വന്നതാ എങ്ങനെ ഉണ്ടായിരുന്നു കോളജ് ഒക്കെ”
അവളോടും പറഞ്ഞു ഇന്നത്തെ വിശേഷം മുഴുവൻ , എന്നിട്ട് അവള് എന്നോട് ചേർന്നിരുന്ന് എൻ്റെ തോളിൽ തല ചായ്ച്ച് കൈകൾ കോർത്ത് ഇരുന്ന്
“ഡാ ..” “ഉം..” “നാളെ എന്നെ പാലായിൽ കൊണ്ട് വിടും എന്ന അച്ഛൻ പറയുന്നത് , ഞാൻ പോണോടാ.”
“പിന്നെ പോകാതെ ഒരു വർഷത്തെ കാര്യം , നീ പോ പിന്നെ കാണണം എന്ന് തോന്നുമ്പോൾ നീ എങ്ങനെ എങ്കിലും ഒരു മെസ്സേജ് അയച്ചാൽ മതി , പിറ്റേന്ന് ഞാൻ അവിടെ കാണും”
ഇത്തിരി വിഷമിച്ച് ആണെങ്കിലും അത് പുറത്ത് കാട്ടാതെ ഞാൻ പറഞ്ഞു.
ഞങ്ങൾ കുറച്ച് നേരം ഒന്നും മിണ്ടിയില്ല
അവള് കട്ടിലിൽ നിന്നും എഴുന്നേറ്റു “ശരിയെട ഞാൻ പോവാ ” അവള് നടക്കാൻ തിരിയുകയും ഞാൻ കയ്യിൽ കേറി പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ച് ഞാൻ കെട്ടിപ്പിടിച്ചു.
എൻ്റെ അധരങ്ങൾ പതിയെ അവളി ലേക്ക് അമർന്നു. എത്ര നേരം അത് തുടർന്നു എന്ന് അറിയില്ല , റൂമിൻ്റെ അടുത്ത് ആരോ വരുന്ന ശബ്ദം കേട്ട് ഞങൾ അടർന്നു മാറി
” രണ്ടിൻ്റെയും യാത്ര പറച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ മനുഷ്യൻ കാവൽ നിന്ന് മടുത്ത്” അച്ചു ആയിരുന്നു
ഞങ്ങളുടെ കാവൽ മാലാഖ അവളാണ്. അതും ആഴ്ച കൂലിയിൽ , 2 ഡയറി മിൽക്ക്
പിന്നെ അധികം നേരം നിൽക്കാതെ അവള് വീട്ടിലേക്ക് പോയി.
അന്ന് മുഴുവൻ അവള് പോകുന്നതിൻ്റെ വിഷമത്തിൽ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. അത്താഴം കഴിക്കാൻ അച്ചു വന്നു വിളിച്ചെങ്കിലും ഞാൻ പോയില്ല അങ്ങനെ എപ്പോഴോ ഉറങ്ങി പോയി . . “അപ്പൂട്ട.. അപ്പുട്ടാ എഴുന്നേക്ക് 8 മണി ആയി കോളജിൽ പോകണ്ടേ” രാവിലെ മാതാ ശ്രീയുടെ വിളി കേട്ടാണ് ഉണരുന്നത്
