“ഡീ അച്ചുവേ… ദേണ്ടടി കാമുകനും കാമുകിയും വരുന്നു, ദേ അവൾടെ നാണം നോക്കിക്കേ” അനു ചേച്ചി അച്ചുനോട് എന്ന പോലെ പറഞ്ഞു , ഞങ്ങളെ നോക്കി ആക്കി ചിരിക്കുവാ.
” എന്ന് തുടങ്ങി മക്കൾക് ഈ സൂക്കേട് ..”
ഞാൻ ഒന്നും മിണ്ടിയില്ല ,എന്ത് പറയണം എന്നും അറിയില്ല
” മതി തത്തികളിച്ചത് , നിങ്ങൾ ആയി നിങ്ങൾടെ പാടായി , പക്ഷെ Be careful”😊
എന്ന് പറഞ്ഞു ഒരു അളിഞ്ഞ ചിരിയും പാസ്സ് ആക്കി ചേച്ചി താഴേക്ക് പോയി
“ടപെ” എന്നൊരു സൗണ്ടും “അമ്മേ ” എന്നൊരു വിളിയും ആരും പേടിക്കണ്ട , അച്ചുൻ്റെ കൈ എൻ്റെ പുറം തഴുകി പോയതാണ്.
“എന്നാലും എടാ ചേട്ടാ നിനക്ക് എന്നോടെങ്കിലും ഒന്ന് പറയാൻ മേലാർന്നോ”
ഞാൻ ഒന്ന് ഇളിച്ച് കാണിച്ചത് അല്ലാതെ ഒന്നും മിണ്ടിയില്ല
” ഡീ ചേച്ചി നീ വീട്ടിൽ പോകാൻ നോക്ക് , ഇനി എൻ്റെ കണ്ണ് രണ്ടിൻ്റെയും പിന്നാലെ കാണും സൂക്ഷിച്ചോ” അച്ചു ചിന്നിനോട് പറഞ്ഞു എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി..
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി , അമ്മയുടെ ട്യൂഷനും ഞങ്ങൾടെ കംബൈൻ സ്റ്റഡിയും അചുൻ്റെ കളിയാക്കളിനും എല്ലാം ഒടുവിൽ ഞങൾ +2 ഞങൾ നല്ല അടിപൊളിയായി പാസ്സ് ആയി എനിക്ക് 95% ഉം അവൾക്ക് 98%.
അങ്ങനെ എനിക്ക് വീടിൻ്റെ അടുത്ത് തന്നെയുള്ള ഒരു എൻജിനീയറിംഗ് കോളജിൽ cs ന് admission കിട്ടി. ചിന്നു എൻട്രൻസ് കോച്ചിംഗ് നു പാലായിൽ പോവുകയാണെന്ന് പറഞ്ഞു , അവള് പോകുന്നതിൽ വിഷമം ഉണ്ടെങ്കിലും ഞങ്ങളുടെ ഭാവിയെ ഓർത്തു എല്ലാം സഹിച്ചു.
അങ്ങനെ ആദിവസം വന്നെത്തി ,
“നവാഗതർക്ക് സ്വാഗതം” എന്ന ബാനറും കണ്ടന്ന് ഞാൻ മുന്നോട്ട് നടന്നു
ഗേറ്റ് കടന്നതും “ഡാ അപ്പു”
എന്നൊരു വിളി
ഞാൻ ശബ്ദം കേട്ട ഇടത്തോട്ട് നോക്കി
” വിഷ്ണുവേട്ടൻ” ഞങ്ങൾടെ അടുത്തുള്ള ചേട്ടൻ ആണ് , ഞങ്ങളുടെ ഗ്രൗണ്ടിൽ ആണ് കളിക്കാൻ ഒക്കെ വരുന്നത് അങ്ങനെ ഉള്ള പരിചയം ആണ് , തന്നെയും അല്ല നാട്ടിലെ പ്രധാന ഗുണ്ടയുടെ അനിയൻ കൂടിയാണ് ഈ വിഷ്ണു , ആള് കുറച് ടെറർ ആണെങ്കിലും പാവം ആണ് എന്തിനും കട്ടക് നിക്കും . പുള്ളി അവിടെ 3rd year ആണ്
“ഡാ അപ്പു നീ ഇവിടാണോ ചേർന്നത് , ഏത department ”
“ആഹ എട്ട CS ആണ്”
“ആഹ പൊളി , ഡാ ഇതിൻ്റെ അനിയൻ ചെക്കൻ ആണ് ”
കൂടെ നിന്ന ചേട്ടന്മാരെ നോക്കി പറഞ്ഞു
“ഡാ പിന്നെ ആരേലും ചൊറിയാൻ വന്നാൽ എൻ്റെ അനിയൻ ആണെന്ന് പറഞാൽ മതി , നീ എന്നാ ചെല്ല് വൈകിട്ട് കാണാം”
“ശെരി ഏട്ട വൈകിട്ട് കാണാം”
ഞാൻ അവിടുന്ന് ക്ലാസ്സ് തപ്പി നടന്നു , അങ്ങനെ തപ്പി നടന്നപ്പോൾ എന്നെ അടുത്ത gang പൊക്കി , ഞാൻ വിഷ്ണുൻ്റേ അനിയൻ ആണെന്ന് പറഞ്ഞപ്പോൾ അവന്മാർ തന്നെ എന്നെ ക്ലാസ്സിൽ കൊണ്ട് ആക്കി 😅😅
എന്തായാലും വിഷ്ണു ഏട്ടൻ ഒരു സംഭവം തന്നെ ആണ് , ആ കോളേജിലെ സകലെ എന്നതിനും പുള്ളിയെ പേടിയാ..
അങ്ങനെ ക്ലാസ്സിൽ കേറി , നല്ല ടെൻഷൻ ഉണ്ട് . കുറച് പേരെ ഒള്ളു ക്ലാസ്സിൽ അന്നേരം , ഞാൻ നേരെ 2nd ലാസ്റ്റ് ബെഞ്ചിൽ ഒരുത്തൻ ഇരിക്കുന്നുണ്ട് അവൻ്റെ കൂടെ പോയി ഇരുന്ന്.
കണ്ടിട്ട് ഒരു പാവത്താനെ പോലെ ഉണ്ട്. ഞാൻ പരിചയ്പെട്ടു “ഹലോ , ഞാൻ അഖിൽ😀”
“ഹായ് , ഞാൻ വിനു”
അങ്ങനെ ഞങൾ കൊറേ നേരം സംസാരിച്ചു നല്ല കമ്പനി ആയി , ആളൊരു പാവം ആണ് കൂട്ടുകൂടാൻ പറ്റിയ ആൾ തന്നെയാ. അങ്ങനെ ഇരുന്നപോഴാണ് കണ്ടാൽ ഒരു ഗുണ്ട ലൂക്കും നല്ല സൈസും ഉള്ള ഒരുത്തൻ ക്ലാസ്സിൽ കേറി വരുന്നത്. കുറുക്കൻ്റെ കണ്ണ് കൊഴിക്കൂട്ടിലാണ് എന്ന് പറയുമ്പോലെ അവൻ്റെ കണ്ണ് ഗേൾസ് സൈഡിൽ ആണ്.
അവൻ നേരെ വന്നു ഞങളുടെ കൂടെ ഇരുന്ന്.
“ഒന്ന് രണ്ടെണ്ണം കൊള്ളാം” ഒരാത്മഗദം പറഞ്ഞതാണ് കക്ഷി , പക്ഷെ ലേശം സൗണ്ട് കൂടി പോയി😅 , ഞാനും വിനുവും അത് കേട്ടു.
“എന്തോന്ന്?” ഞാനും വിനുവും ഒരുപോലെ ചോയിച്ച്
“അല്ല ഞാൻ പെൺപിള്ളേർ ടെ കാര്യം പറഞ്ഞതാ ” ഒരു വളിച്ച ചിരിയോടെ അവൻ പറഞ്ഞു
ഞങ്ങൾക്ക് പിടിച്ച് നിക്കാൻ പറ്റിയില്ല ഞാനും വിനുവും തല തല്ലി കെടന്നു ചിരിച്ചു😅😂. ആളിനെ കാണാൻ ഗുണ്ട ലൂക് ഒക്കെ ഉണ്ടെങ്കിലും ആളൊരു പാവം കാട്ടുകൊഴി ആണെന്ന് മനസ്സിലായി.
