അങ്ങനെ +2 ഫെയർ വെല് ദിവസം എത്തി , എന്നോ മനസ്സില് മോട്ടിട്ട പ്രണയം എങ്ങനെ അവളോട് തുറന്ന് പറയും എന്ന ടെൻഷനിൽ ഞാൻ ഇരിക്കുവാണ് .
വേറെ ആരും അല്ല ചിന്നു തന്നെ . കുഞ്ഞ് നാൾ മുതല് കൂടെ കളിച്ച് പഠിച്ച് വളർണാതാണ് എന്റെ ഇഷ്ടം അവൾ അംഗീകരിക്കുമോ എന്ന് പോലും അറിയില്ല . ഈ ഒരു നല്ല ഫ്രെണ്ട്ഷിപ് നഷ്ടം ആകുമോ എന്ന പേടി വേറയും .
എപ്പോഴാണെന്ന് അറിയില്ല പക്ഷെ ഈ സൗഹൃദം ഒരു പ്രണയത്തിലേക്ക് വഴിമാരുക ആയിരുന്നു.
ഞാൻ ഇപ്പോഴും ഇനി എന്ത് ..എങ്ങനെ .. എന്ന ചിന്തയിൽ സ്കൂളിലെ ഒഴിഞ്ഞ കോണിലെ സ്റ്റെപിൽ ഇരിക്കുവാണ്.
” ഡാ അപ്പു നീയെന്താ ഇവിടെ വന്ന് ഇരിക്കുന്നത് , വാ ”
“ഡീ …”
“എന്താടാ , എന്താ നിൻ്റെ മുഖം വല്ലാതെ ഇരിക്കുന്നത് എന്തേലും പ്രശ്നം ഉണ്ടോ”
“ഡീ , അത്… ചിന്നു ഞാൻ ഒരു കാര്യം പറയാം , ഞാൻ നിന്നോട് പറയണോ എന്ന കൊറേ ആലോജിച്ചതാ … പക്ഷേ പറഞ്ഞില്ലെങ്കിൽ… ”
അവളുടെ മുഖത്ത് ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ ഉള്ള ആകാംഷ ഉണ്ട്
“ഡാ നീ നിന്ന് തത്തികളിക്കാതെ കാര്യം പറ”
” ഡീ .. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവാടി , നമുക്ക് ഒന്നിച്ചൂടെ..”
ഇത്രെയും ഞാൻ പറഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു പക്ഷെ അവളുടെ മുഖത്ത് ചെറിയ ഒരു ദേശ്യം ഉള്ളത് പോലെ എനിക്ക് തോന്നി .
“ഡാ ഇത് നമ്മുക്ക് പിന്നെ സംസാരിക്കാം , നീ വന്നേ…”
അവള് ഇത്തിരി കനത്തിൽ പറഞ്ഞു തിരിഞ്ഞ് നടന്നു .
എന്തായാലും ഇപ്പൊ ഒരു കാര്യത്തിൽ തീരുമാനം ആയി ഒള്ള സമാധാനം കൂടി പോയിക്കിട്ടി.
അന്നത്തെ പരിപാടിക്ക് മുഴുവൻ ഒരു യന്ത്രം കണക്കെ നിന്ന് കൊടുത്ത് , തിരികെ വീട്ടിൽ വന്നു. അവളും എൻ്റെ ഒപ്പം ആണ് വന്നതെങ്കിലും ഞങൾ ഒന്നും തന്നെ മിണ്ടിയിരുന്നില്ല .
ഞാൻ നേരെ വീട്ടിൽ ചെന്ന് , നേരെ ടെറസിൽ കേറി , അവിടെ എനിക്ക് ഒരു ഇരിപ്പിടം ഉണ്ട് സങ്കടം വന്നാലും സന്തോഷം വന്നാലും ഞാൻ വന്ന് ഇരിക്കുന്ന ഇടം ആണ്. എൻ്റെ മനസ്സ് ശാന്തം ആക്കാൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം.
നേരം ഇരുട്ടി വരുന്നുണ്ട്. ഞാൻ ഇപ്പോഴും ചിന്നുവും ആയിട്ടുള്ള ഓരോ നിമിഷവും ഇങ്ങനെ ഓർത്തിരിക്കുവാണ്.
പുറകിൽ നിന്നും ആരോ തോണ്ടി വിളിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിൽ എത്തിയത്. ചിന്നു ആയിരുന്നു.
അവൾ ആണെന്ന് അറിഞ്ഞതും ഞാൻ തിരിഞ്ഞ് വീണ്ടും ദൂരേക്ക് നോക്കി ഇരുന്നു. അവൾ എൻ്റെ അടുത്ത് എന്നോട് ചേർന്ന് തന്നെ ഇരുന്ന്
“ഡാ” . ഞാൻ അനങ്ങിയില്ല . “ഡാ…..”
“ഉം” ഞാൻ ഒന്ന് മൂളി
“മുഖത്ത് നോക്കടാ ” ഞാൻ മടിച്ച് മടിച്ച് നോക്കി , അവള് എന്നെ നോക്കി ചിരിക്കുവാണ്. പെട്ടെന്ന് ഒരു കലിപ് മോട് ആയി
“നീ എന്തിവാടാ ഇന്ന് എന്നോട് പറഞ്ഞത്”
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്ന്
“ഇങ്ങോട്ട് നോക്കടാ മരപ്പട്ടി , നീ ഇന്ന് സ്കൂളിൽ വെച്ച് എന്നോട് എന്താ പറഞ്ഞേന്ന്”
“നിന്നെ ഇഷ്ടം ആണെന്ന്” ഞാൻ പതിഞ്ഞ സ്വരത്തിൽ തല താഴ്ത്തി ഇരുന്ന് തന്നെ പറഞ്ഞു
“ആഹ് അത് തന്നാ എനിക്കും പറയാൻ ഉള്ളത്” അവളും അതേ ടൂണിൽ തിരിച്ച് പറഞ്ഞു
ഞാൻ ഒന്ന് ഞെട്ടി എങ്കിലും ഒന്നും മനസ്സിലാകാത്ത രീതിയിൽ അവളെ ഒന്ന് നോക്കി , പെണ്ണും നാണം കൊണ്ട് തല താഴ്ത്തി ഇരിക്കുവാ
“എന്തോന്ന്?” അമ്പരപ്പ് മാറാതെ ഞാൻ ചോദിച്ചു
“എടാ പൊട്ടാ എനിക്കും നിന്നെ ഇഷ്ടം ആണെന്ന്”
നിലാവ് പോലെ എൻ്റെ മുഖം തെളിഞ്ഞു , സന്തോഷത്തിൻ്റെ എക്സ്ട്രീം ലെവലിൽ ചുരുങ്ങിയ നേരം കൊണ്ട് ഞാൻ എത്തിയിരുന്നു , പക്ഷെ അതിനു അധികം ആയുസ്സ് ഇല്ലായിരുന്നു.
” കൂയി… ഡാ…”
ഞങ്ങൾ രണ്ടും ഞെട്ടി അങ്ങോട്ട് നോക്കി ഞങ്ങളെയും നോക്കി ചിരിച്ചോണ്ട് നിക്കുന്ന അനൂ ചേച്ചിയും എൻ്റെ പുന്നാര അനിയത്തിയും , ചേച്ചിടെ വീടിൻ്റെ ടെറസിൽ.
അനു ചേച്ചി ഞങ്ങൾടെ അയൽക്കാരി ആണ് , കോളജ് ലക്ചറർ കൂടി ആണ്. അവിവാഹിത .
” ഇങ്ങ് പൊരു രണ്ടും ഞങൾ എല്ലാം കണ്ട് , ബാ ബാ വേഗം വാ” . ശെരിക്കും പെട്ട് ഇനി നിന്ന് പരുങ്ങിയാൽ പണി പാളും എന്ന തോന്നിയത് കൊണ്ട് ഞങൾ രണ്ടും കല്പിച്ച് അങ്ങോട്ട് ചെന്നു.
