കരാർ – 3 1

” ഞാൻ വിചാരിച്ചു നിനക്ക് പ്രാന്ത് ആയെന്ന്……എന്റെ ശരീരം നൊന്താൽ ഞാൻ ചുമ്മാ ഇരിക്കണോ അതാ ഞാനും തിരിച്ചു അടിച്ചത് നീ അത് വീട് ”

” നീ ഇപ്പോൾ ഇവിടെയ ക്ലബ്ബിൽ ഉണ്ടോ ”

” എയ്യ് ഇല്ലടാ ഞാൻ ഇറങ്ങി ”

” ഡാ പിന്നെ നീ നേരെത്തെ പറഞ്ഞ കാര്യം നമുക്ക് പരിഗണിക്കാം കേട്ടോ…. അവളെ കോൺഡാഗ്റ്റ് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ ”

” നീ അവളെ വിളിച്ചു വീട്ടിൽ കയറ്റിയത് അല്ലെ എന്നിട്ടും നിനക്ക് അവളുടെ നമ്പർ ഇല്ലേ ”

” ഡാ അവൾ തന്ന നമ്പറിൽ ഒന്നും വിളിച്ചിട്ട് കിട്ടുന്നില്ല ”

” ആ അവൾ ഇടക്ക് നമ്പർ മാറും എന്ന് അറിഞ്ഞിരുന്നു… പല ക്ലൈന്റസ് നെ ഡീൽ ചെയ്യുന്നത് അല്ലെ ”

” ഡാ നിനക്ക് അന്ന് റിയൂണിയന്റെ അന്ന് അവളെ പരിജയ പെടുത്തിയത് ആരാ…….. അയാളുടെ നമ്പർ ഒന്ന് തരുമോ ”

” നിനക്ക് അവൾ അസ്റ്റിക്ക് പിടിച്ചല്ലേ…… എനിക്കും അതെ….. ഞാൻ അവനെ ഒന്ന് വിളിക്കട്ടെ എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കട്ടെ ”

” നീ അവന്റെ നമ്പർ സെന്റ് ചെയ്യ് ”

” ഒന്ന് അടങ്ങടെ….. ഞാൻ നിന്നെ വിളിക്കാം ”

ജോൺ ഫോൺ കട്ട്‌ ചെയ്തെങ്കിലും ഞാൻ അവൻ തിരിച്ചു വിളിക്കുന്നതും പ്രേതീക്ഷിച്ചു ഫോണിൽ തന്നെ നോക്കിയിരുന്നു.

കുറെ നേരം കഴിഞ്ഞും അവൻ തിരിച്ചു വിളിക്കാത്തത് കൊണ്ട് ഞാൻ അങ്ങോട്ട് വിളിച്ചു. അവൻ മറ്റൊരു കാളിൽ ബിസി ആയിരുന്നു. ഞാൻ ഫോൺ കട്ട്‌ ചെയ്യാൻ ഒരുങ്ങുമ്പോൾ അവൻ കാൾ അറ്റന്റ് ചെയ്തു.

” നിനക്ക് എന്താടെ ഇത്ര തൃതി…… അവനും അവളെ കുറിച്ച് ഒരു വിവരവും ഇല്ല ”

” മ്മ്മ് ….. നീ അവന്റെ നമ്പർ ഒന്ന് സെന്റ് ചെയ് “
” ഒരു പ്രേയോജനവും ഉണ്ടെന്ന് തോന്നുന്നില്ല ”

‘ നീ അയക്കേടെ ”

ഞാൻ ഫോൺ കട്ട്‌ ചെയ്തു. കുറച്ച് കഴിഞ്ഞ്. എനിക്ക് വാട്സാപ്പ്ഇൽ ഒരു നോട്ടിഫിക്കേഷൻ വന്നു. ജോൺ ഒരു കോൺടാക്ട് സെന്റ് ചെയ്തിരിക്കുന്നു. അങ്കിൾ എന്ന് സേവ് ചെയ്തിരിക്കുന്ന ആ നമ്പറിലേക്ക് ഞാൻ കാൾ ചെയ്തു.

” ഹലോ…… ഞാൻ ജോൺ പറഞ്ഞിട്ട് വിളിക്കുവാ ”

” കാർത്തിക്ക് സർ ആണോ…… ജോൺ പറഞ്ഞായിരുന്നു…… എന്റെ സാറെ കഴിഞ്ഞ രണ്ട് മാസം ആയി ഞാൻ അവളെ എന്തോരം വിളിച്ചെന്നോ…. മൈലിനും റിപ്ലൈ ഇല്ല…. എത്ര ഇടപാടാ അവൾ കാരണം എനിക്ക് നഷ്ടം ആയത് ”

” നിങ്ങൾക്ക് അവൾ എവിടെയാ താമസം എന്ന് അറിയാമോ ”

” കൃത്യമായി അറിയില്ല….. കൊച്ചിയിലും ട്രിവാൻഡ്രത്തും ഫ്ലാറ്റുകൾ ഉണ്ടെന്ന് അറിയാം…. പക്ഷെ അവിടെ ഒന്നും അവൾ ഇല്ല ഞാൻ അനേഷിച്ചു ”

” ഒക്കെ ശെരി ”

” പിന്നെ സാറെ എന്റെൽ അവൾ മാത്രം അല്ല വേറെയും പിസുഗൽ ഉണ്ട് ”

” ശെരി ഞാൻ വിളിക്കാം ”

” അവളെകൾ മുന്തിയ ഇനങ്ങൾ ഉണ്ട് സാറെ”

” വേണ്ട എനിക്ക് അവളെ മതി ”

നേരം ഒരുപാട് വൈകി ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചു.

സങ്കടവും കുറ്റബോധവും എന്നെ വല്ലാതെ വേട്ടയാടി. വീട്ടിൽ എത്തിയതും ഒരു ഫുൾ ബോട്ടിൽ തന്നെ ഞാൻ കാലിയാക്കി.

റർർർർർങ്

പിറ്റേന്ന് ഗേറ്റിൽ നിന്നുള്ള ബസ്സർ സൗണ്ട് കേട്ടാണ് ഞാൻ ഉറക്കം എഴുന്നേറ്റത്. ഞാൻ കണ്ണുകൾ തിരുമ്മി എഴുന്നേറ്റ് സ്ക്രീനിൽ നോക്കി

വിട് അടിച്ചുവരാൻ വരുന്ന ലീനചേച്ചി ആയിരുന്നു. ഞാൻ അവർക്ക് വേണ്ടി ഗേറ്റും മുന്നിലെ വാതിലും തുറന്നു കൊടുത്തു.

” ഇവിടെ ഉണ്ടാവില്ലെന്ന് കരുതി തിരിച്ചു പോകാൻ ഒരുങ്ങിയതാ ”

” ഇന്നലെ ഒരുപാട് ലേറ്റ് അയ കിടന്നത് ചേച്ചി ”

അവർ അകത്തേക്ക് കേറിയപ്പോൾ ഞാൻ മുന്നിൽ കണ്ട സോഫയിൽ ചരികിടന്ന് കണ്ണടച്ചു.

” മോനെ….. മോനെ “
ലീന ചേച്ചിയുടെ വിളിയാണ് എന്നെ മയക്കത്തിൽ നിന്നും ഉണർത്തിയത്.

” എന്താ ചേച്ചി ”

” മോനെ ഇത്‌ നോക്കിയേ …. ഇവിടെ നിന്നിരുന്ന പെങ്കോച്ചിന്റേത് ആണെന്ന് തോന്നുന്നു. ”

ഞാൻ നിട്ടിപിടിച്ച അവരുടെ കയ്യിലേക്ക് നോക്കി. ഞാൻ നന്ദനക്കായി വാങ്ങിയ മോതിരം . എരിതീയിൽ എന്ന ഒഴിച്ചത് പോലെ ആയി എന്റെ അവസ്ഥ. എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അവരുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പറഞ്ഞു.

” ഇത്‌ അവളുടേത് അല്ല ചേച്ചി ”

” മോനെ….. ഇത്‌ അവളുടേത് അല്ലെങ്കിൽ ഇത് പോലെ ഒന്ന് അവൾക്ക് വാങ്ങി കൊടുത്തൂടെ………….. നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആയിരുന്നു….. നല്ല കൊച്ച മോനെ അത്…. ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ ആളുകളെ കാണാൻ തുടങ്ങിയത് ”

Leave a Reply

Your email address will not be published. Required fields are marked *