കരാർ – 3 1

ചേച്ചി പിന്നെയും എന്തെക്കെയോ പറഞ്ഞു .

അപ്പോഴാണ് മുകളിൽ എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. ഞാൻ പതുക്കെ എഴുന്നേറ്റ് മുകളിൽ ചെല്ലുമ്പോയേക്കും അത് കട്ട്‌ ആയി. ജോൺ ആയിരുന്നു. ഞാൻ തിരിച്ചു വിളിക്കാൻ തുടങ്ങുമ്പോൾ വീണ്ടും കാൾ വന്നു.

” ഡാ നീ എവിടെയാ ”

” വീട്ടിൽ ഉണ്ടെടാ ”

” ഡാ നമ്മുക്ക് ഒരു ലോങ്ങ്‌ ഡ്രൈവ് പോയാലോ ”

” എവിടേക്ക് ”

” അതെക്കെ ഉണ്ട് നീ ഫ്രീ ആണെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ പോകാം ”

” ഡാ എവിടേക്ക് നീ എന്താ പറയുന്നത് ”

” ഡാ നന്ദന എവിടെ ഉണ്ടെന്ന് കണ്ടുപിടിച്ചു ”

അവൻ അത് പറയുമ്പോൾ എനിക്ക് എന്റെ ജീവൻ തിരിച്ചു കിട്ടിയത് പോലെ തോന്നി.

” എവിടെ ഉണ്ട് അവൾ….. അവളെ കണ്ട് പിടിക്കാൻ ഒരു വഴിയും ഇല്ലെന്നല്ലേ നീ പറഞ്ഞത്. ”

” അതക്കെ ഉണ്ടടെ……… ഞാൻ നിന്റെ വീട്ടിലേക്ക് വന്നുകൊണ്ട് ഇരിക്കുക ആണ്‌ നമുക്ക് ഇപ്പോൾ തന്നെ തിരിക്കാം ”

അവൾ എവിടെ ഉണ്ടെന്നോ എങ്ങനെ കണ്ട് പിടിച്ചെന്നോ പറയാതെ അവൻ ഫോൺ കട്ട്‌ ചെയ്തു. എനിക്ക് എന്റെ പഴയ ഉന്മേഷം തിരിച്ചു കിട്ടിയത് പോലെ തോന്നി ഞാൻ റെഡി ആകുമ്പോൾ തന്നെ തഴെ അവന്റെ വണ്ടിയുടെ ശബ്ദം കെട്ടു.
ഞാൻ അവന്റെ അടുത്തേക്ക് ഓടി.

” ഡാ എവിടെ ഉണ്ട് അവൾ . അവളെ ഫോണിൽ കിട്ടിയോ ”

“നീ നിന്റെ വണ്ടി എടുക്ക് എന്റെതിൽ പോയാൽ ചിലപ്പോൾ അവളെ മിസ്സാഗും”

അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

ഞാൻ എന്റെ വണ്ടിയുടെ അടുത്തേക്ക് ഓടുകആയിരുന്നു.

“മോനെ ”

ഞാൻ കാറിൽ കയറിയപ്പോൾ പിന്നിൽ നിന്നും ലീന ചേച്ചി വിളിച്ചു.

” ചേച്ചി കഴിഞ്ഞെങ്കിൽ പൊക്കോ……… അല്ലെങ്കിൽ വേണ്ട വിട് മൊത്തത്തിൽ ഒന്ന് അടിച്ചു വരിക്കോ ”

അപ്പോയെക്കും ജോൺ വന്ന് കാറിൽ കയറിയിരുന്നു. ഞാൻ കാർ മുന്നോട്ട് എടുത്തു. “ഡാ എവിടെയാ പോണ്ടേ…… നീ എന്താ ഒന്നും പറയാത്തത്

നീ അവൾ ഉള്ള സ്ഥാലം എങ്ങനെ അറിഞ്ഞു. ”

” ഈ ജോൺ വിചാരിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല ”

” ഇരുന്ന് കഥപ്രസംഗം നടത്താതെ പറയടാ ”

” ഡാ ഇന്നലെ വൈകിട്ട് എന്നെ അങ്കിൽ വീണ്ടും വിളിച്ചിരുന്നു……. നീ അങ്ങേരെ നേരിട്ട് വിളിച്ചത് അല്ലെ നിന്നെപ്പോലൊരു വൻബൻ സ്രാവിനെ വിട്ട് കളയണ്ട എന്നുകരുതി എന്നെ വിളിച്ചു. എനിക്ക് കമ്മീഷൻ തരാം എന്നെക്കെ പറഞ്ഞു……. അങ്ങനെ നമ്മൾ കുറെ നേരം സംസാരിച്ചപ്പോൾ ആണ്‌…. അന്ന് നന്ദനയെ നിന്റെ വീട്ടിൽ വെച്ച് കണ്ട കാര്യം അയാളോട് പറഞ്ഞത്. അയാൾക്ക് വേണ്ട ഡീറ്റെയിൽസ് കിട്ടി എന്നും പറഞ്ഞു അങ്ങേര് ഫോൺ വെച്ചു……പിന്നെ കുറച്ച് കഴിഞ്ഞു അയാൾ വീണ്ടും വിളിച്ചു…. രണ്ട് ദിവസം മുൻപ് അവളെ സിറ്റിയിൽ കണ്ടവർ ഉണ്ടെന്നും പറഞ്ഞ്…..പിന്നെ അവൾ എങ്ങോട്ടാ പോയതെന്ന് നാളെ ഉച്ചക്ക് മുൻപ് പറയാം എന്ന് പറഞ്ഞു ഫോൺ വെച്ചു. ഇപ്പോൾ കുറച്ചു മുൻപേ അവളുടെ ലൊക്കേഷൻ കിട്ടി എന്നും പറഞ്ഞു അയാൾ വിളിച്ചിരുന്നു.”

” എന്നിട്ട് അയാൾ എന്താ പറഞ്ഞത് ”

” നിന്നെ ഇത്ര എക്‌സയിറ്റ് ഞാൻ നുമ്പ് കണ്ടിട്ട് ഇല്ല ”

” ഓഹ്…. നീ പറ ”

” ഡാ കേരള തമിഴ് നാട് ബോർഡറിൽ ഒരു പഴയ വീട്ടിൽ ഉണ്ട് അവൾ…… ഇതാ അഡ്രെസ്സ് “
അവൻ ഫോൺ എന്റെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു. ഞാൻ ഫോൺ വാങ്ങി നോക്കി.

” പിന്നെ അവൾ ചിലപ്പോൾ വല്ല ക്ലൈന്റന്റെയും കൂടെ ആയിരിക്കും…… പക്ഷെ അവളെ കോണ്ടാക്ട് ചെയ്യാൻ വേറെ വഴി ഇല്ലാത്തത് കൊണ്ട ഇപ്പോൾ തന്നെ പോകാം എന്ന് പറഞ്ഞത്. ”

അവളുടെ അഡ്രെസ്സ് കണ്ടതും ഞാൻ ആക്‌സിലേറ്ററിൽ ചവിട്ടി പിടിച്ചു വണ്ടി പറത്തി.

കുറെ നേരത്തെ ഡ്രൈവിന് ശേഷം ഞങ്ങൾ ആ അഡ്രെസ്സിന് അടുത്തെത്തി.

അവൾ ഉണ്ടെന്ന് കരുതുന്ന വീടിന് മുന്നിൽ വണ്ടി നിർത്തി. ഞാൻ കാറിൽ നിന്നും ഇറങ്ങി. എന്റെ കൂടെ ഇറങ്ങിയ ജോൺനെ ഞാൻ തടഞ്ഞു.

” നീ ഇവിടെ നിൽക്ക് ഞാൻ പോയിട്ട് വരാം ”

അവൻ കാറിലേക്ക് തന്നെ തിരിച്ചു കയറി ഇരുന്നു. ഞാൻ ആ വീടിന്റെ ഗെറ്റ് തുറന്ന് ഉള്ളിലേക്ക് കയറി. അതൊരു പഴയ വിട് ആയിരുന്നു. ഞാൻ കോളിങ് ബെൽ അമർത്തി. കുറച്ച് കഴിഞ്ഞു അകത്ത് അനക്കം കേട്ടു. അവളുടെ കാലൊച്ച വാതിലിനു അടുത്തെത്തുന്നത് ഞാൻ അറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *