“എത്ര നാൾ ”
” എന്റെ മരണം വരെ ”
” കാർത്തി നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് എനിക്ക് നല്ലത് പോലെ അറിയാം……ഇപ്പോൾ എനിക്ക് വന്ന ഈ തിരിച്ചറിവ് ദൈവം രക്ഷപെടാൻ ഉള്ള അവസരം ആയി ആണ് ഞാൻ കരുതുന്നത്……… നിനക്ക് എന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ കിട്ടും ”
” നിന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ…… നല്ലത് എന്ന് കൊണ്ട് നീ എന്താ ഉദേശിച്ചത്….. നീ ചീത്ത ആണെങ്കിൽ ഞാനും ചീത്ത ആണ്…. എന്റെ ലൈഫിലും ഒരുപാട് പെണ്ണുങ്ങൾ ഉണ്ടായിട്ടുണ്ട് ”
” പക്ഷെ എന്നെപോലെ ക്യാഷ്ന് വേണ്ടി അല്ലല്ലോ നീ അവരുടെ കൂടെ കിടന്നത് ”
” നിനക്ക് ക്യാഷ് ആയിരുന്നെങ്കിൽ എനിക്ക് കാമം മാത്രം ആയിരുന്നു. ആരും ഒരു ബെനിഫിറ്റും ഇല്ലാതെ ഒന്നും ചെയ്യില്ല നന്ദന………… എന്റെ അമ്മയും ഒരു മോശം സ്ത്രീ ആയിരുന്നു…. മോശം സ്ത്രീ എന്നുവെച്ചാൽ നിന്നെ പോലെ ക്യാഷ്ന് കിടപ്പറ പങ്കിടുന്നവൾ അല്ലായിരുന്നു……. ഒരു മോശം പുരുഷൻ എന്ന് പറഞ്ഞാൽ ആളുകൾ അവന്റെ പ്രശ്നം എന്താണ്…. എന്താണ് അവന്റെ മോശം സ്വഭാവം എന്നെക്കെ തിരക്കും …. പക്ഷെ ഒരു മോശം സ്ത്രീ എന്നുപറഞ്ഞാൽ സ്ത്രീകൾ ഉൾപ്പെടെ ആദ്യം ചിന്തിക്കുന്നത് അവൾ ഒരു വേശ്യ എന്നായിരിക്കും….. എന്റെ അമ്മയ്ക്കും കാശിനോട് ആയിരുന്നു ആർത്തി എന്നോട് ഉള്ളതിനെ കൾ സ്നേഹവും ആർത്തിയും അമ്മക്ക് കാശിനോട് ഉണ്ടായിരുന്നു…. എന്തിനു അമ്മ അച്ഛനെ ചതിച്ചു സ്വന്തം ആയി ഒരു ബിസിനസ് സംബ്രാജ്യം തന്നെ ഉണ്ടാക്കിയിരുന്നു…. അവരെ കുറിച്ചുള്ള മോശം കഥകൾ കേട്ടാണ് ഞാൻ വളർന്നത്….. ഞാനും ഇപ്പോൾ ആണ് ഓരോന്ന് മനസിലാക്കി തുടങ്ങുന്നത്……. നീ എന്റെ കൂടെ വരണം പ്ലീസ്……. നീ എന്റെ ജീവിതത്തിലേക്ക് വന്നില്ലെങ്കിലും…… നീ നീ ആഗ്രഹിക്കും പോലെ ജീവിക്കണം……. “
ഒരുപാട് നേരതെ സംസാരത്തിനോടുവിൽ അവൾ എന്റെ കൂടെ വരാം എന്ന് സമ്മതിച്ചു. അവൾ എന്റെ കൂടെ ആ വിട് പൂട്ടി ഇറങ്ങി. ഞങ്ങൾ ഗെറ്റ് കടന്നുവരുന്നത് കണ്ട ജോൺ കാറിൽ നിന്നും ഇറങ്ങി.
” നീ കാശുള്ളവൻ വന്ന് വിളിച്ചാലേ കൂടെ കിടക്കു അല്ലേടി ”
നന്ദനയെ കണ്ട പോൾ ജോൺ പറഞ്ഞത് കേട്ട് എന്റെ കൺട്രോൾ പോയി. ഞാൻ അവനെ കുത്തിന് പിടിച്ചു മുന്നോട്ട് കൊണ്ട് പോയി കാറിൽ ചാരി കിടത്തി. ഉറച്ച സ്വരത്തിൽ പറഞ്ഞു.
” നീ ഇനി ഇവളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ…… ഇവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ…. ഇവളെ അങ്ങനെ കാണാൻ പറ്റും എങ്കിൽ മാത്രം നീ കാറിൽ കേറൂ അല്ലെങ്കിൽ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ”
ഇത്രയും പറഞ്ഞു ഞാൻ അവന്റെ ഷർട്ട് നേരെ ആക്കി അവനെ എഴുന്നേൽപ്പിച്ചു നിർത്തി.
” അളിയാ നീ സീരിയസ് ആയിട്ട് ആണോ …… നീ ഒന്നുകൂടെ ഒന്ന് ആലോചിച്ചു തീരുമാനിക്ക് ”
” എന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ല ”
അവൻ എന്നെയും അവളെയും മറി മറി നോക്കി. ഞാനും തിരിഞ്ഞു അവളെ നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കുക ആണ്. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
” കെട്ടാൻ പോകുന്ന പെണ്ണോ…… അങ്ങനെ പറഞ്ഞല്ലല്ലോ നീ എന്നെ ഇവിടെ നിന്ന് ഇറക്കിയത് ”
” അങ്ങനെ പറഞ്ഞില്ല …..പക്ഷെ അതാണെന്റെ ഉദ്ദേശം….. അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യും….. നീ എന്ന് സമ്മദിക്കുന്നോ അന്ന് നമ്മുടെ വിവാഹം”
” ഞാൻ സമ്മതിച്ചില്ലെങ്കിലോ ”
” നേരത്തെ പറഞ്ഞത് പോലെ നിന്റെ കൂടെ തന്നെ ഞാൻ കാണും…… പിന്നെ നിന്റെ സമ്മതത്തിന് വേണ്ടി ഞാൻ കത്തിരിക്കും ”
അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.. ലീന ചേച്ചി ആയിരുന്നു.ഞാൻ ഫോൺ എടുത്തു.
” ഹലോ ”
” ഹലോ മോനെ പണി ഒക്കെ കഴിഞ്ഞു ഞാൻ പോട്ടെ “
” ഹാ ചേച്ചി ഡോർ അടച്ചിട്ടു പൊക്കൊളു ഞാൻ ഉടനെ എത്തും………….. അല്ലെങ്കിൽ വേണ്ട ചേച്ചി….. എന്റെ റൂം ഒന്ന് ക്ലീൻ ചെയ്യ് ”
” മോന്റെ റൂമോ ”
” അതെ ………
അതിനകം മൊത്തം അലങ്ങോലം ആയി കിടക്കുക ആണ്…. പിന്നെ ആ ബെഡ് ഒഴിച്ചു അതിനകത്ത് ഉള്ളത് എല്ലാം പിന്നാംപുറത്തിട്ട് കത്തിക്ക് അത് എത്ര വില കൂടിയത് ആണെങ്കിലും…… പിന്നെ ഞാൻ വന്നിട്ട് പോയാൽ മതി ”
