ഞാൻ ഒരു സംശയത്തോടെ “”മനസ്സിലാകുമോ??”
“പിന്നെ ഇല്ലേ”
“എങ്ങനെ??”
“അത്രയും തണുപ്പ് ഉണ്ടായിരുന്ന കാർ നു ഉള്ളിൽ അവൾ വീണ്ടും വീണ്ടും വിയർത്തു ഒഴുകുന്നത്.. പിന്നെ മുടി യുടെ കോലം.. സൂസൻ വന്ന പോലെ ആയിരുന്നോ അവളുടെ മുടിയുടെ കോലം ഇപ്പോൾ..”
ഇതൊക്കെ കേട്ടു ഈ പെണ്ണുങ്ങൾക്ക് ഇത്ര വീക്ഷണം ഉണ്ടോ എന്ന് ചിന്തിച്ചു ഞാൻ…
“മ്മ് ” വീണ്ടും ഒരു കുറവാളിയെ പോലെ മൂളി…
അപ്പോഴാണ് സിജിയുടെ അച്ഛൻ പുറത്തോട്ടു വന്നത്..
അത് കണ്ടതും സിജിക്കു കവർ എടുത്തു കൊടുത്തു ഞാൻ ഡിക്കി അടച്ചു..
അവരോടു യാത്ര പറഞു ഇറങ്ങാൻ ഒരുങ്ങി…
ചായ കുടിച് ഇറങ്ങാൻ എന്ന് പറഞ്ഞപ്പോൾ അമ്മയെ കൂട്ടണം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു…
ഞാൻ വണ്ടി എടുത്തു തിരിച്ചു…
സൂസൻ വന്നപാടെ തന്നെ കുളിക്കാൻ കയറിയത് കൊണ്ടു വീട്ടിൽ വേറെ ആർക്കും ഒന്നും പിടികിട്ടിയില്ല..
ഞാൻ വണ്ടി നല്ല സ്പീഡിൽ തന്നെ പറപ്പിച്ചു…
7 മണി അടുപ്പിച്ചു ആയപ്പോഴേക്കും അമ്മാവന്റെ വീട്ടിൽ എത്തി…
വണ്ടി ഗായത്രി ചേച്ചിയുടെ വീടിന്റെ ഫ്രണ്ടിൽ പാർക്ക് ആക്കി ഇറങ്ങി…
ഗായത്രി ചേച്ചിയുടെ വീട്ടിലേക്കു നോക്കി.. അവിടെ വീടിനു ഉള്ളിൽ വെളിച്ചം ഇല്ല, പുറത്ത് മാത്രമേ വെളിച്ചം ഉണ്ടായിരുന്നുള്ളു..
അപ്പോൾ കാര്യം കത്തി അവർ അമ്മാവന്റെ വീട്ടിൽ പ്രാർത്ഥനക്കു പോയിക്കാണും എന്ന്…
ഞാൻ നേരെ മരണ വീട്ടിലേക്കു നടന്നു..
ഇന്നലെ ഉള്ള തിരക്ക് ഇല്ലങ്കിലും അത്യാവശ്യം ആൾക്കാർ ഇന്നും ഉണ്ടായിരുന്നു… അടുത്ത ബന്ധുക്കളും അതുപോലെ തന്നെ തൊട്ടു അടുത്തുള്ള അയൽവാസികളും എല്ലാം ഉണ്ട്…
എന്റെ അമ്മയും ആ കൂട്ടത്തിൽ ഉണ്ട്… ഞാൻ അവിടെ കൂടെ ഉള്ളിലേക്ക് പോകുമ്പോ അമ്മയെ ശ്രെധിച്ചു.. അമ്മ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി എങ്ങനെ നോക്കാതെ ഇരിക്കും രാവിലെ പോയിട്ട് ഇപ്പോൾ അല്ലെ കേറി വരുന്നത്..
എന്തായാലും പ്രാർത്ഥന കഴിഞ്ഞു അല്ലെ പോകേണ്ടത് ഓർത്തപ്പോൾ ഒരു സമാധാനം ഉണ്ടായി …
തൊട്ടു അപ്പുറം അലോഷി ഇരിക്കുനത് കണ്ടു ഞാൻ അവന്റെ അടുത്തേക്ക് നടന്നു.. എന്നെ കണ്ടപ്പോൾ തന്നെ അവൻ ഒന്നു എന്നെ നോക്കി ചിരിച്ചു…..
അടുത്തേക് എത്തിയപോഴേക്കും ഞാൻ എവിടെ പോയി എന്നൊക്കെ അവൻ ചോദിച്ചു…ഒരു ഫ്രണ്ട് ന്റെ അവിടെ പോയത് എന്ന് കള്ളം അങ്ങ് തട്ടി വിട്ടു ..
അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരിക്കുന്നതിനും ഇടയ്ക്കു എന്റെ കണ്ണ് പ്രാർത്ഥന നടക്കുന്ന കൂട്ടത്തിലേക്കു കറങ്ങി നടന്നു..
ഞാൻ പരതിയത് ഗായത്രി ചേച്ചിയെ ആയിരുന്നു പക്ഷെ ചേച്ചിയെ അവിടെ ഒന്നും കണ്ടില്ല… ഗായത്രി ചേച്ചിയുടെ അമ്മയും അതുപോലെ മക്കളും അവിടെ ഉണ്ട്…
എന്തായലും ചേച്ചി അവരുടെ വീട്ടിൽ ഇല്ല എന്ന് ഉറപ്പാണ്. ഉണ്ടായിരുന്നു എങ്കിൽ ഒരു ലൈറ്റ് എങ്കിലും ഉള്ളിൽ ഉണ്ടായേനെ…
പ്രാർത്ഥന ആരംഭിച്ചാത്തെ ഉള്ളു കഴിയാൻ ഒരു മണിക്കൂർ എങ്കിലും കഴിയും..
ഇടയ്ക്കു ഒരു കാൾ അലോഷിക്കു വന്നപ്പോൾ അവൻ എന്റെ അടുത്തിന്നു എഴുനേറ്റു പോയി…
അവിടെ ഇരുന്നു പോസ്റ്റ് ആകും എന്ന് എനിക്ക് അറിയാവുന്നതു കൊണ്ടു ഞാനും ഉള്ളിലേക്ക് പോയി.. കാരണം പ്രാർത്ഥന ക്കു ഇരിക്കുന്നത് മുഴുവൻ പ്രായം കൂടിയവർ കൂടി ആയിരിന്നു. മരുന്നിനു പോലും ഒരു കിളി ഇല്ല….
ഉള്ളിൽ കയറി ഒരു റൗണ്ട് അടിച്ചു വെള്ളം കുടിക്കാൻ അടുക്കളയിൽ പോയപ്പോൾ ആണ് ഒരു ലോഡ് കിളികൾ അവിടെ പാറി പറന്നു നടക്കുന്നത് കണ്ടത്..
അവിടെ ഉണ്ടായിരുന്ന കിളികളിൽ ദീപ്തിയും ഗായത്രി ചേച്ചിയും ഉണ്ടായിരുന്നു..
പെണ്ണുങ്ങൾ കൂടുതൽ അവിടെ ഉള്ളത് കൊണ്ടു ഞാൻ വെള്ളം കുടിക്കാൻ നിന്നില്ല വേഗം തന്നെ ഇറങ്ങി.. പക്ഷെ ഞാൻ അവിടെ വന്നത് അവർ കണ്ടു ഒപ്പം ദീപ്തിയു ഗായത്രി ചേച്ചിയും…
അവർ അവിടെ പ്രാർത്ഥനക്കു വന്നവർക്ക് വേണ്ടി ചായയും കഴിക്കാനുള്ള കാര്യങ്ങളും പിന്നെ രാത്രി ക്കുള്ള കഞ്ഞിയും ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു….
ഞാൻ പിന്നെ ഒന്നും നോക്കിയില്ല മുകളിലേക്ക് വിട്ടു.. ഭാഗ്യത്തിന് മുകളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല,
ഞാൻ സ്വിച്ച് ഓഫ് ആയ ഫോൺ എടുത്ത് അവിടെ ഉണ്ടായിരുന്ന ചാര്ജറിൽ കുത്തി ഇട്ടു സ്വിച്ച് ഓൺ ആക്കി വച്ചു.. സ്വിച്ച് ഓൺ ആക്കിയപ്പോൾ തന്നെ മിസ്സ് കാൾ ന്റെ കൊറേ ഏറെ മെസ്സേജ് വന്നിരുന്നു…
