“ആഹ അമ്മേ വരുവാ…” എന്ന് പറഞ്ഞു ഞാൻ വെറുതെ ക്ലോക്കിൽ നോക്കി .
“അടിപൊളി 7 മണി ആയത്തെ ഒള്ളു , അതിനാണ് ഈ തള്ള ….”
പിന്നെ കിടന്നിട്ട് എന്തോ ഒരു ബുദ്ധിമുട്ട് പോലെ , ഞാൻ എഴുന്നേറ്റ് പ്രഭാത പരുപാടി എല്ലാം കഴിഞ്ഞ് റെഡി ആയി വിനുനെ വിളിച്ച് എൻ്റെ വീട് പറഞ്ഞുകൊടുത്ത് , അവൻമാരും കൂടി വന്നിട്ട് ഒരുമിച്ച് പോകാല്ലോ.
ഞാൻ നേരെ താഴെ വന്നു ഫുഡും കഴിച്ചു നേരെ സിറ്റൗട്ടിൽ വന്ന് ഇരുന്ന് , അപ്പോൾ ആണ് അനു ചേച്ചിടെ കാര്യം ഓർത്തത് .
ഞാൻ നേരെ അവരുടെ വീട്ടിലോട്ടു ചെന്ന് . ചന്ദ്രമ്മ അതായത് ചേച്ചിടെ അമ്മ മുറ്റത്ത് നിപ്പുണ്ട്.
” ചന്ദ്രമ്മേ, നിങ്ങടെ സന്താനം എന്തേ”
“അവള് റെഡി ആകുന്നു മോനെ , നിങൾ ഇപ്പൊ ഒരേ കോളജിൽ ആണല്ലേ , അവള് പറഞ്ഞു”
“ഒന്നും പറയണ്ട അമ്മേ ഇതിൻ്റഡുത് ചെന്ന് പെട്ട് പോയി”
ഇത് കേട്ട് അവരും ചിരിച്ചു
ഇതും കേട്ടാണ് ചേച്ചി അങ്ങോട്ട് വരുന്നത്
“എന്താടാ രാവിലെ തന്നെ”
“ഗുഡ് മോണിംഗ് മിസ്സ്” ഞാൻ ഒരു ആകിയ ടോണിൽ പറഞ്ഞു
“നീ എന്നെ കളിയാക്കാൻ ആണോ രാവിലെ ഇങ്ങോട്ട് എഴുന്നളളിയത് ”
ഞാൻ ഒരു ഒഞ്ഞ ചിരി പാസ്സ് ആക്കി പറഞ്ഞു “ഞാൻ ബൈക്കിൽ ആണ് പോകുന്നത് , വരുന്നെങ്കിൽ വാ”
“ഇല്ലടാ വിട്ടോ വൈകിട്ട് ചെലപ്പോ മീറ്റിംഗ് കാണും ഞാൻ എൻ്റെ വണ്ടീൽ വന്നൊളാം”
“എന്ന ശെരി ഞാൻ പോവ , അമ്മേ ഞാൻ പോവ”
ഞാൻ നേരെ വീട്ടിൽ ചെന്നപ്പോൾ ഗേറ്റ് ൻ്റെ വെളിയിൽ രണ്ടവന്മാർ നിന്ന് പരുങ്ങുന്ന് , വിനുവും അഭിയും ആണ് , എന്നെ കണ്ടതും അവന്മാർ അഗത്തേക്ക് വന്നു.
” ഇറങ്ങി വാട ചയ കുടിക്കാം”
“വേണ്ടളിയാ , ഞങൾ കുടിച്ച്” വിനു പറഞ്ഞു
പിന്നെ അമ്മയെയും അച്ചുനെയും പരിചയ പെടുത്തി ഞങൾ നേരെ കോളേജിലേക്ക് വെച്ച് പിടിച്ചു.
വണ്ടി നേരെ ചെല്ലപ്പൻ ചേട്ടൻ്റെ കടയുടെ പുറകിൽ കൊണ്ട് വെച്ചു , അവൻമാര് 1ന് പോയി, അന്നേരം പോക്കറ്റിൽ കിടന്ന് ഫോൺ vibrate ചെയ്യുന്നത് ശ്രദ്ധിച്ചത് വണ്ടിയിൽ ആയത് കാരണം അറിഞ്ഞില്ല.
ഞാൻ ഫോൺ എടുത്ത് നോക്കി “അടിപൊളി 11 മിസ്ഡ് കോൾ , ചിന്നു” പടച്ചോനേ കാത്തോളീൻ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അവളെ തിരിച്ച് വിളിച്ചു
” ഇവിടെ പോയി കെടക്കുവാട മരപ്പട്ടി” ഫോണിൽ കൂടി എൻ്റെ നേരെ ഒന്ന് ചീറി
“ചിന്നൂട്ടി … വണ്ടിയിൽ ആയിരുന്നടി…” മാക്സിമം പതപ്പിച്ച് ഞാൻ പറഞ്ഞു , അതിൽ അവള് വീഴും എന്ന് ഉറപ്പാ.
“ഡാ ഞാൻ പോകാൻ ഇറങ്ങി അത് പറയാനാ വിളിച്ചത്” അവള് ഒന്ന് അയഞ്ഞു പതിയെ പറഞ്ഞു
” പോയിട്ട് വാടി , ചെന്നിട്ട് വിളിക്കണം” അവള് അത് പറഞ്ഞപ്പോൾ സങ്കടം വന്നെങ്കിലും ഞാൻ അത് ഉള്ളിൽ ഒത്തുക്കി പറഞ്ഞു.
“ശെരി എന്ന ബൈ , ഉമ്മ”
“ഉമ്മ”
അന്നേരം അവന്മാരും വന്നു , ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് വിട്ടു.
ക്ലാസ്സിൽ കേറി അഭി അവൻ്റെ കോഴിത്തരം തുടങ്ങി , അവൻ്റെ കോപ്രായം കണ്ട് ഞാനും വിനുവും ഒരു മൂലക് ഇരുന്ന് . കുറച് കഴിഞ്ഞു അനു മിസ്സ് വന്നു അറ്റെണ്ടെൻസ് എടുത്തു.
“ഇന്ന് പുതിയ ഒരു കുട്ടി കൂടി വരുന്നുണ്ട്” അറ്റെണ്ടൻസ് എടുത്ത് കഴിഞ്ഞു അനു ചേച്ചി പറഞ്ഞു
പറഞ്ഞു തീർന്നില്ല “may I” എന്നൊരു ശബ്ദം , നല്ല പരിചയം ഉള്ള ശബ്ദം എന്ന് മനസ്സിൽ കരുതി ഞാൻ വത്തിലിലോട്ട് നോക്കി ക്ലാസ്സിലെ സകല എണ്ണത്തിൻ്റെ നോട്ടവും അങ്ങോട്ട് ആണ് എങ്കിലും ശെരിക്കും ഞെട്ടിയത് ഞാൻ ആയിരുന്നൂ……….. . . . . . തുടരണോ……..?
ആദ്യമായി നടത്തിയ ഒരു പരീക്ഷണം ആണ് . എത്രത്തോളം effective ആക്കും എന്ന് അറിയില്ല . ഇത് ഇനി തുടരണോ വേണ്ടയോ എന്ന് അഭിപ്രായം നിങൾ പറയണം . പിന്നെ എന്തെങ്കിലും നിർദേശം ഉണ്ടെങ്കിലും പറയാൻ മറക്കരുത്…. ഇഷ്ടമായാൽ ❤️തരാനും മറക്കരുതേ ………..
സ്നേഹത്തോടെ
മണവാളൻ ❤️
