കാഞ്ഞിരക്കുറ്റി – 8 22

മീനാക്ഷിയുടെ കണ്ണിൽ ഒരു മിന്നലാട്ടം വാഹിദ് കണ്ടു. മുഖത്ത് ഗൂഢമായൊരു പുഞ്ചിരി തെളിഞ്ഞു വന്നു. അവളുടെ കൈ യാന്ത്രികമായി തുടയിടുക്കിലൂടെ ഒന്ന് തഴുകി കടന്നു പോയി.

 

“പഴയ പോലെ പാതി കഥയും പാതി നേരംപോക്കുമായാൽ ശരിയാവില്ല. അതൊക്കെ നമുക്ക് ഇനിയും സമയമുണ്ടല്ലോ. എനിക്ക് ആ ചരിത്രങ്ങൾ മുഴുവൻ അറിഞ്ഞിരുന്നെങ്കിൽ സ്ക്രിപ്റ്റ് എഴുതി തുടങ്ങാമായിരുന്നു.”

 

വാഹിദ് എങ്ങും തൊടാതെ അവളുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്തി. മീനാക്ഷിക്ക് ചെറിയ നിരാശ തോന്നി. അവൾ കണ്ണുകൊണ്ട് എന്താ കാര്യമെന്ന് തിരക്കിയിട്ട്, ആതിരയെ ഉദ്ദേശിച്ചു പുരികം ചുളിച്ചു. വാഹിദ് അതെ എന്ന അർത്ഥത്തിൽ അവൾക്ക് ഒരു സിഗ്നൽ നൽകി. അതോടെ മീനാക്ഷിക്ക് കാര്യം മനസ്സിലാവുകയും അവൾ പ്രണയ ചേഷ്ടകൾ ഒഴിവാക്കി ഗൗരവത്തോടെ സംസാരിക്കാനും തുടങ്ങി.

 

“അതിന് കളിക്കാൻ വേണ്ടിയാണെന്ന് ആരാ പറഞ്ഞേ. ഇതിപ്പോ നേരം വളരെ വൈകിയില്ലേ. ഇപ്പൊ ഇരുട്ടിതുടങ്ങും. അതിനുള്ളിൽ പറഞ്ഞു തീരുന്ന കാര്യങ്ങളാണോ അത്. വീട്ടിലരുന്നാൽ വിശദമായി പറയാവുന്നതല്ലേയുള്ളൂ.”

മീനാക്ഷി ഭാവം മാറ്റി ഗൗരവത്തോടെ പറഞ്ഞു.

 

“എങ്കിലും ഒരു കാര്യം ചോദിക്കട്ടെ. ഈ സ്വത്തു മുഴുവൻ ഇങ്ങനെ അന്യം നിന്ന് പോകാൻ എന്താ കാരണം, ഇതിന്റെ അവകാശികളിൽ നിങ്ങളും പെടില്ലേ.?”

വാഹിദ് മീനാക്ഷിയോട് പ്രധാനപ്പെട്ട വിഷയമെന്ന നിലയിൽ കാര്യമായി തന്നെ ചോദിച്ചു. ആതിര കാണാതെ അവൻ മീനാക്ഷിയുടെ ഇടുപ്പിൽ ഒന്ന് നുള്ളിയപ്പോൾ അവളൊന്നു കുടഞ്ഞു പോയി. നാണം കൊണ്ട് മുഖം ചുവന്ന് പ്രണയത്തോടെ അവൾ വാഹിദിനെ ഇടംകണ്ണുകൊണ്ടൊന്നു നോക്കി. ഹൊ, എന്തൊരു ഭംഗിയുള്ള സ്ത്രീ.!

 

“അതാ പറഞ്ഞത് ഞങ്ങൾക്ക് തോന്നുമ്പോലെ കേറിനിരങ്ങാൻ പറ്റില്ല ന്ന്. കോടിക്കണക്കിനു വരുന്ന ഈ സ്വത്ത് ഇനിയും നിയമ പരമായി കൈമാറിയിട്ടില്ല. മരുമക്കത്തായം മാറിയപ്പോൾ മക്കൾക്ക് മുൻ‌തൂക്കം വന്നില്ലേ. ഇവിടുത്തെ കാരണാവരുടെ ദുർമരണത്തിന് ശേഷം അങ്ങേരുടെ അനന്തിരവൻ ആയിരുന്നു തറവാട്ടുകാരണവർ. അങ്ങേരുടെ കാലശേഷമാണ് തറവാട് അന്യം നിന്ന് തുടങ്ങിയത്.” മീനാക്ഷി തന്റെ ഭർത്താവിൽ നിന്ന് കേട്ട കുടുംബ ചരിത്രം അവരോട് വിശദീകരിച്ചു.

 

“ദുർമരണമോ? ആർക്ക്, വാസുകാരണവർക്കോ? അതെങ്ങിനെ സംഭവിച്ചു.?”

 

വാഹിദും ആതിരയും താത്പര്യത്തോടെ മീനാക്ഷിയുടെ വാക്കുകൾക്ക് ചെവിയോർത്തു. മീനാക്ഷി രണ്ടുപേരെയും മാറിമാറി നോക്കി.

 

“അതൊന്നും അപ്പൊ അതിയാൻ പറഞ്ഞില്ലേ.?” അവൾ തന്റെ ഭർത്താവിനെ ഉദ്ദേശിച്ചു ചോദിച്ചു.

 

“ഇല്ലന്നെ. അതല്ലേ ഈ ദേവിയുടെ കടാക്ഷം തേടി ഞങ്ങൾ വന്നത്. ഇനിയും ഒരുപാട് അറിയാനുണ്ടല്ലോ. അങ്ങേര് പറയുന്നതിലും സുഖം ഇങ്ങേര് പറയുന്നത് കേൾക്കാനാ.” വാഹിദ് മീനാക്ഷിയെ നോക്കി ആന്താരികാർത്ഥം തോന്നിപ്പിക്കുന്ന രീതിയിൽ പറഞ്ഞു. അവൾ ആതിര കാണാതെ വാഹിദിനു ചുംബനം നൽകുന്ന രീതിയിൽ ചുണ്ടുകൾ കൂർപ്പിച്ചു ആംഗ്യം കാണിച്ചു. ആതിര വാടിയ മുഖത്തോടെ അരമതിലിൽ ഇരുന്നു.

 

“അങ്ങേര് എങ്ങിനെയാ മരിച്ചത്.?” വാഹിദ് വിഷയത്തിലേക്ക് വന്നു. മീനാക്ഷി ആതിരയുടെയും വാഹിദിന്റെയും ഇടയിലായി അവന്റെ സമീപത്ത് ചേർന്നിരുന്നു. വാഹിദ് പെട്ടന്ന് ആതിരയെ നോക്കി. അവളുടെ മുഖം വിളറുന്നതും കണ്ണുകൾ ചുവക്കുന്നതും കണ്ടപ്പോൾ വാഹിദിന്റെ മനസ്സ് വേദനിച്ചു.

അവളോട് എഴുന്നേറ്റ് വരാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ ആതിര മങ്ങിയ മുഖത്തോടെ എഴുന്നേറ്റ് അവനെ സമീപത്തേക്ക് വന്നിരുന്നു. വാഹിദ് അവളുടെ തോളിൽ കൈ ചുറ്റി തന്നിലേക്ക് ചേർത്തിരുത്തി. ആതിര അവന്റെ ചുമലിൽ തലചായ്ച്ചിരുന്നു. മീനാക്ഷി മറവിയുടെ കരിയിലകൾ വീണുകിടക്കുന്ന ചിന്തകളുടെ വിജനമായ പറമ്പുകളിൽ തന്റെ ഓർമ്മകളെ ചികയാൻ തുടങ്ങി.

 

(അദ്ധ്യായം 23)

 

രാത്രി മഴ കുറവായിരുന്നു. കർക്കിടകത്തിന്റെ അവസാന നാളുകളിലെ ഇരുണ്ട കാർമേഘം മൂടിക്കെട്ടിയ ആകാശം ഭൂമിയെ കാളിമയിൽ മൂടിപ്പുതച്ചു എന്നല്ലാതെ വെള്ളം ചുരത്തിയില്ല. ചെറിയ സൂചിമുനകൾ അരിച്ചിറങ്ങുന്ന ചാറ്റൽ മഴയുടെ ജലനൂലുകൾ പതിക്കുന്നുണ്ട് എന്നല്ലാതെ കാര്യമായ മഴയില്ലാത്ത രാത്രിയായിരുന്നു. ഭൂമി വന്യമായ ആസുരരൂപം പൂണ്ടതുപോലെ ഇരുണ്ടു കിടന്നു. തൊടിയിലെ മരങ്ങളും ചെടികളും ഇരുട്ടിൽ പതിയിരിക്കുന്ന സ്വത്വങ്ങളെ പോലെ ഇടതൂർന്നു വളർന്നു നിൽപുണ്ടെങ്കിലും കാണാൻ സാധിക്കാത്തത്ര ഇരുട്ടുള്ള രാത്രി.

Leave a Reply

Your email address will not be published. Required fields are marked *