കാഞ്ഞിരക്കുറ്റി – 8 22

 

“തമ്പ്രാട്ടീ, എന്താ ഇത്. ഇതൊന്നും പതിവില്ല ല്ലോ.”! അവൻ അമ്പരപ്പോടെ മന്ത്രിച്ചു.

 

“കോരാ. എനിക്ക് വയറ്റിലുണ്ട്. നിന്റെ കുഞ്ഞ് തമ്പ്രാട്ടീടെ വയറ്റിൽ കിടക്കാൻ തുടങ്ങിയിട്ട് മാസം നാല് കഴിഞ്ഞു.” അവൾ അവന്റെ മുടിയിൽ തലോടിക്കൊണ്ട് മന്ത്രിച്ചു.

 

കോരൻ നടുങ്ങി. മുത്തപ്പാ, തമ്പ്രാൻ അറിഞ്ഞാൽ.. കാൽക്കീഴിൽ ഭൂമി പിളർന്ന് പോയെങ്കിൽ എന്നവൻ ആഗ്രഹിച്ചു.

 

“തമ്പ്രാട്ടീ.. എന്റേത് തന്നാണോ. തമ്പ്രാൻ..”!

അവൻ വിക്കിവിക്കി ചോദിച്ചു. അവൾക്ക് അവന്റെ ഭയം മനസ്സിലായി.

 

“നീയല്ലാതെ വേറെ ആരോടാ ഞാൻ കളിക്കുന്നത്. നിന്റെ തമ്പ്രാൻ നാട് നീളെ ചെറു പെണ്ണുങ്ങളെ കളിച്ചു നടക്കുവല്ലേ. എന്നെ കണ്ടിട്ട് തന്നെ എത്രയോ മാസങ്ങളായി.” അവൾ എഴുന്നേറ്റ് മുണ്ടും നേര്യതും അണിഞ്ഞുകൊണ്ട് പറഞ്ഞു. കോരൻ നിലത്തുനിന്ന് മുഷിഞ്ഞ മുണ്ടെടുത്തു അരയിൽ ചുറ്റി.

 

“ഇനി എന്ത് ചെയ്യും തമ്പ്രാട്ടീ. അറിഞ്ഞാൽ എന്റെ കാര്യം.”! കോരൻ കരച്ചിലിന്റെ വാക്കിലെത്തി.

“ഭയപ്പെടണ്ട. ഞാൻ കുറച്ചു ദിവസമായി ഇതൊക്കെ ചിന്തിക്കുന്നുണ്ട്. എന്തേലും വഴിയുണ്ടാവും.” ജാനകി അവനെ ഒന്നുകൂടി ചുംബിച്ചു ഇരുട്ടിലൂടെ അകന്നുപോയി. കുറച്ചു നേരം നിശ്ചലം നിന്നുപോയ കോരൻ പതുക്കെ പറമ്പുകൾ ഇറങ്ങി തേങ്ങാപുരയിലേക്ക് നടന്നു. നേരെ ചെന്ന് ഭിത്തിയിൽ നെറ്റിയിൽ കൈവച്ചു കയറി മലർന്ന് കിടന്നു. സുമിത്രയേ മറന്നു, കാമം മറന്നു. മരണ ഭയം മാത്രം ബോധമണ്ഡലത്തിൽ വവ്വാലുകളെ പോലെ ചിറകടിച്ചു പറന്നു.

 

“എടാ നായെ. എവിടെ ചത്തു കിടക്കുകയിയിരുന്നു നീ.?” പെട്ടന്ന് ഒരലർച്ച കേട്ട് കോരൻ നടുങ്ങി. അയാൾ ഭയന്ന് വിറച്ചുകൊണ്ട് ചാടി എഴുന്നേറ്റു. മുറ്റത്ത്, തറവാട്ടിലെ കോലായയിലെ വിളക്കിൽ നിന്ന് പാളിവീഴുന്ന മഞ്ഞ വെളിച്ചത്തിൽ കോപം കൊണ്ട് വിറക്കുന്ന അസുരരൂപം പൂണ്ട തമ്പ്രാ.! കോരൻ ഭയം കൊണ്ട് ശക്തി ക്ഷയിച്ചു അടിമുടി വിറച്ചുകൊണ്ട് മുറ്റത്തേക്ക് ചാടി കൈകൾ കൂപ്പി നിന്നു. അവന്റെ കണ്ണുകൾ ഭയന്ന് ചുവന്നു നീരണിഞ്ഞു.

 

“തമ്പ്രാ..അടിയൻ..പറ്റിപ്പോയി..”!

വിതുമ്പുന്ന ചുണ്ടുകളോടെ ഇടറിയ ശബ്ദത്തിൽ അവന്റെ വായിൽ നിന്ന് വാക്കുകൾ അരിച്ചിറങ്ങി.

 

“എവിടെയായിരുന്നു ഇത്രേം സമയം എന്നാ ചോദിച്ചേ. എന്ത് ചെയ്യായിരുന്നു.?” വാസു കാരണവർ മുരണ്ടുകൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.

 

“അടിയൻ..പറമ്പിൽ..അറിയാതെ..”! കോരൻ കരച്ചിലിന്റെ വക്കിലെത്തി. വാസു കാരണവർ അവനെ ക്രോധത്തോടെ തുറിച്ചു നോക്കിയിട്ട് മൂക്ക് ചുളിച്ചു മണം പിടിച്ചു. അയാളുടെ പുരികം ഒന്ന് വളഞ്ഞു. പിന്നെ തിരിഞ്ഞു നിന്ന് തറവാട്ടിലേക്ക് നടന്നു.

 

“നിന്ന് മോങ്ങാതെ എന്റെ പിന്നാലെ വരിക..”!

അയാൾ കോരനോട് കൽപ്പിച്ചു. കോരൻ എതിർവാ ഇല്ലാതെ അയാളെ അനുഗമിച്ചു. കോലായയിൽ നിന്ന് അകത്തേക്ക് കയറിയാൽ നല്ല വീതിയുള്ള ഒരു തളമാണ്. അവിടെ നിന്ന് ഇടത്തോട്ടും വലത്തോട്ടും പല മുറികളിലേക്ക് വഴികൾ. വലത് ഭാഗത്തു വാസു കാരണവർ അടക്കമുള്ള പുരുഷന്മാരും ഇടതു വശത്ത് തറവാട്ടിലെ സ്ത്രീകളും കഴിഞ്ഞു കൂടുന്നു.

കോരൻ കാരണവരുടെ പിന്നാലെ വലത് ഭാഗത്തേക്ക് നടന്നു. അല്പം നടന്നാൽ ഇടതു വശത്തേക്ക് നീണ്ട ഇടനാഴി. ചെറിയൊരു വിളക്ക് മാത്രം ചുവരിൽ എരിഞ്ഞു നിൽക്കുന്നതിന്റെ അരണ്ട വെളിച്ചം ഇടനാഴിയിൽ താങ്ങിക്കിടപ്പുണ്ട്. കോരൻ ഇതിന് മുമ്പും ആ വീടിന്റെ ഉൾവശം കണ്ടിട്ടുണ്ട്.

അവൻ പ്രകാശം പ്രതിഫലിക്കുന്ന വെട്ടിത്തിളങ്ങുന്ന നിലവും ഛായം പൂശിയ വലിയ ചുമരുകളും കൊത്തുപണികൾ ചെയ്തു കടഞ്ഞെടുത്ത തിളങ്ങുന്ന മരത്തൂണുകളും എത്ര തവണ കണ്ടാലും പുതുമ തീരാത്തത് പോലെ നോക്കിക്കണ്ടു കൊണ്ട് നടന്നു.

 

അവസാനം, നീണ്ട ഇടനാഴിയുടെ അങ്ങേയറ്റത്ത് എത്തിയപ്പോൾ വാതിൽ തുറന്ന് വാസു കാരണവർ ഒരു മുറിയിലേക്ക് കയറി, പിന്നാലെ കോരനും. വലിയ മുറിയിൽ രാജകീയമായ ഒരു കട്ടിലും കിടക്കയും. ചുമരിനോട് ചേർത്ത് ഒരു മേശയും മാത്രമേ അതിനുള്ളൂ. റൂമിലേക്ക് കയറുമ്പോൾ റൂമിന്റെ വലതു വശത്തെ ചുമർ പാറയിലാണ് പണിതിരിക്കുന്നത്. അവിടെ തറയിൽ..

Leave a Reply

Your email address will not be published. Required fields are marked *