കൊത്തയുടെ ചരിത്രം – 2 1അടിപൊളി 

“ചെറിയ പയ്യനല്ലേ എന്ന് കരുതി വെറുതെ ഇരുന്നത് ആയിരുന്നു… ദിസ് ഈസ് എൻഔഫ്, ഐ വാണ്ട് റിവെന്ജ്…” എന്നും പറഞ്ഞ് രഞ്ജിത്ത് ഭായ് ആ കസേരയിൽ നിന്നും എഴുനേറ്റു.

“ഭായ്, ഒരു കാൾ ഉണ്ട്…” വേറെ ഒരാൾ വന്ന് പറഞ്ഞു. രഞ്ജിത്ത് ആ ലാൻഡ് ഫോണിന്റെ അടുത്തേക്ക് നടന്നു.

“എന്താടാ നീ അവിടെ കിടന്ന് ഭയകര ഷോ ആണ് എന്ന് കേട്ടാലോ, എന്നെ കൊല്ലും എന്നോ” രാജു പറഞ്ഞു.

“ഡാ… ഈ പുതപ്പിച്ച് കിടത്തിയിരികുനത്തെ എന്റെ കസിൻ ആണ്. മൈ ഗ്രാൻഡ്‌ഫാതെർസ് സെക്കന്റ് ഡൗഗ്റ്റർസ് സൺ” രഞ്ജിത്ത് മറുവപ്പടി കൊടുത്തു

“തുടങ്ങി അവന്റെ ഒരു ഇംഗ്ലീഷ്…” രാജു പറഞ്ഞു, ശേഷം അത് കേട്ട അവന്റെ കൂടെ ഉള്ള എല്ലാരും ചിരിക്കാൻ തുടങ്ങി.

“നീ രവിയേട്ടന്റെ മോനായി പോയി, അയാളോട് എനിക്ക് ബഹുമാനം ഉണ്ട്, അല്ലെങ്കിൽ നിന്നെ ഞാൻ എപ്പഴേ…”

“അല്ലെൻകിൽ നീ എന്നെ എന്ത് ചെയ്യുമെടാ… ഞാൻ അംഹോട്ട വരണോ”

“രാജു, ഗാന്ധിഗ്രാമം ഒരു പൊട്ടാ സ്ഥലമാ, അതിലും പൊട്ടായ ഈ രഞ്ജിത്ത്…” ഈനും പറഞ്ഞ് രഞ്ജിത്ത് ഫോൺ കട്ട് ചെയ്തു. രഞ്ജിത്ത് നേരെ പോയി വീടിന്റെ മുന്നിൽ അയാൾ ഇരികാർ ഉള്ള ആ കസേരയിൽ കേറി ഇരുന്നു. കൂടെ ഉണ്ടായിരുന്നവർ എല്ലാം ആയുധങ്ങളായി അയാൾക്ക് ചുറ്റും നിന്നു. എല്ലാരും എന്താ ഇങ്ങനെ നിൽക്കുന്നത് എന്ന് മനസിവാതെ അയാൾ അവരെ നോക്കി.

“അല്ല ഭായ്, രാജു ഇങ്ങോട്ട്…”

“ഇങ്ങോട്ടോ, അവനോ… അവന്റെ കുണ്ടി വിറയ്ക്കും…” രഞ്ജിത്ത് പറഞ്ഞു.

ഒരു ഹോൺ അടിയുടെ ഒച്ച കേട്ട് എല്ലാവരും ഗേറ്റിന്റെ അടുത്തേക്ക് തിരിഞ്ഞ് നോക്കി. ഒരു ബെൻസ് കാറും പുറകിൽ ഒരു ബുള്ളറ്റും, ബെൻസ് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കണ്ണനും പുറകിൽ ടോണിയും വേറെ രണ്ട് പേരും. ചുണ്ടത് ഒരു സിഗ്ഗറെറ്റും ട്രിം ചെയ്ത താടിയും മീശയും ഉള്ള അവൻ വണ്ടിയുടെ മൂന്ന് സീറ്റിൽ തന്നെ ഉണ്ടായിരുന്നു, ഒപ്പം അവന്റെ ചുണ്ടിൽ നിന്നും വരുന്ന പുകയും…

🎵🎼 I am King of the City… I am the Boss of the Town…

Bow down to the King Of Kotha… 🎵🎼

ചുണ്ടിൽ ഉണ്ടായിരുന്ന സിഗ്ഗറെറ് എടുത്ത് പുറത്തേക്ക് കളഞ്ഞ ശേഷം, KOK 707 നമ്പർ ബെൻസിൽ നിന്നും അവൻ ഇറങ്ങി, ഒപ്പം കൂടെ ഉണ്ടായിരുന്നവർ എല്ലാവരും ഇറങ്ങി. ടോണി മാത്രം പേടിച്ച് കൊണ്ട് ആ വണ്ടിയിൽ തന്നെ ഇരുന്നു.

“രഞ്ജിത്തേ… ഞാൻ ഇതാ വന്നു, നിനക്ക് എന്താ ചെയ്യാൻ ഉള്ളത് എന്നുവച്ച ചെയ്യ്…” രാജു പറഞ്ഞു. രഞ്ജിത്തിന്റെ ആൾകാർ വാളുമായി അവന്റെ നേരെ നടന്ന നീങ്ങാൻ തുടങ്ങി, പക്ഷെ രഞ്ജിത്ത് അവരെ തടഞ്ഞു. മുഖത്ത് പെട്ടന് ദേഷ്യ ഭാവം വന്ന രാജു തന്റെ തലയിൽ കൈ വെച്ച് കൊണ്ട് രഞ്ജിത്തിന്റെ മുന്നിലേക്ക് പോയി.

“രവിയേട്ടന്റെ മോൻ ആയത് കൊണ്ടാണ് എന്ന്. ഞാൻ ആ അഡ്രസ് വേണ്ട എന്ന് വെച്ചിട്ട് എത്രയായി എന്നറിയോ…” രാജു ചോദിച്ചു.

“രാജു, ഇഫ് യു ഡോണ്ട് മൈൻഡ് ലീവ് ഇറ്റ്. ഐ വിൽ ആൾസോ ലീവ് ഇറ്റ്” രഞ്ജിത്ത് പറഞ്ഞു. അത് കേട്ടതും രാജു ഒന്ന് ചിന്തിക്കാൻ തുടങ്ങി.

“ഗുഡ്… ഇഫ് യു വർക്ക് ഹാർഡ് യു വിൽ ഗെറ്റ് ഫസ്റ്റ് ക്ലാസ്” എന്നും പറഞ്ഞ് രാജു ചിരിക്കാൻ തുടങ്ങി, ഒപ്പം അവന്റെ കൂടെ ഉണ്ടായിരുന്ന എല്ലാവരും. രഞ്ജിത്തിന്റെ തോളിൽ തട്ടിയ ശേഷം രാജു അവിടെ നിന്നും പോയി…

അതാണ് രാജു. അവനെ പ്രകോപിപ്പിക്കാതെ ഇരിക്കുക എന്നതായിരുന്നു ഒരാൾ ജീവൻ നിലനിർത്താൻ ആദ്യം ചെയ്യേണ്ട കാര്യം… കൊത്തയുടെ ലോ ആൻഡ് ഓർഡർ രാജു ഏറ്റടുത്തിരുന്നു. സാധാരണക്കാരുടെ പ്രെശ്നം സൗജന്യമായി തീർപ്പാക്കും, അല്ലാത്തത് എല്ലാം വൺ തുക കൈപറ്റി തീർക്കും. സ്നേഹിച്ചാൽ രാജു ഫൈവം ആണ്, അല്ലെങ്കിൽ നരകം കാട്ടിത്തരും.

ഹഫ്റ്റായായി പണം കുമിഞ്ഞ് കൂടുമെങ്കിലും ഒന്നും അവർ സൂക്ഷിച്ച് വെക്കാർ ഇല്ല, ജീവിതം ആഘോഷിക്കാൻ ഉള്ളതാണ് എന്നാണ് രാജു പറയാറ് ഉള്ളത്.

കൊത്ത കാർണിവൽ…

പാട്ടും കൂത്തും തുള്ളലുമായി രാജുവും കൂട്ടരും അവിടെ ഒരു പരിപാടി നടത്തി.

🎵🎼 അസുര നീ രാവണ, അരിശകൂട്ടം ആണെടാ…

പത്ത് തല വീര്യം കൊത്ത നാട് ശൗര്യം, മട്ട് മടക്കാതൊരു വീര… രാജാവ് ആണെടാ…

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *