അരുൺ : ഉണ്ണി… എന്താ ഇപ്പൊ പറയാൻ എന്റെ തിരക്ക് പിടിച്ച സമയം ആണ് നിനക്ക് ഞാൻ തന്നത് അന്ന് അവിടെ വെച്ച് തന്റെ കൂട്ടുകാരൻ വിനു പറഞ്ഞപ്പോ തനിക് ഇതിൽ ഒരു പാഷൻ ഉണ്ടെന്ന ഞാൻ വിചാരിച്ചേ അത് കൊണ്ട് തന്നെയാ ഇപ്പൊ താൻ ഇവിടെ ഇരിക്കുന്നെ… ബട്ട്….
ഉണ്ണി : സോറി സർ എനിക്ക് എന്തോ എന്റെ കഥ വേണ്ട പോലെ പറയാൻ പറ്റി കാണില്ല.. ചിലപ്പോ എന്റെ ഒരു അമിത പ്രതീക്ഷ ആവാം.. വിട്ടേക്ക്.. ഇത്രയും നേരം അതിനു വേണ്ടി tym തന്നല്ലോ 🙏🙏🙏
അതും പറഞ്ഞു എഴുന്നേറ്റു…
അരുൺ : ഡോ.. അല്പം നേരം വൈകി വരുന്ന നല്ല വാർത്ത കേൾക്കാതെ പരിശ്രമം അവസാനിപ്പിക്കാതെ…. ഈ പടം ഇയാൾ തന്നെ ഡയറക്റ്റ് chey ഞാൻ പ്രൊഡ്യൂസ് ചെയ്യാം… നല്ല കഥ ഈ പറയുന്ന പോലെ തന്നെ ഇത്രയും പെർഫെക്ട് ആയി ഒരു സ്റ്റോറി എഴുതാം എങ്കിൽ ഇയാൾക്ക് ഡയറക്ഷനും ചെയ്യാൻ കഴിയും.. ബാക്കി കാര്യം ഒക്കെ വഴിയേ അറിയിക്കാം…. ഒറ്റയടിക്ക് ഇത് പോലെ വാനിഷ് ആയി കളയരുത് തന്നെ പോലെ ഉള്ള ആളുകളെ ഇവിടെ വേണം…
അന്നേ വരെ തനിക്കു നഷ്ടം ആയ ചെറിയ ചെറിയ അവസരങ്ങൾ ഈ വലിയ ഒന്നിന്നും ആയിരുന്നു എന്ന് അറിഞ്ഞ ഉണ്ണി… അത് പ്രകടിപ്പിച്ചത് തന്റെ കണ്ണീരു കൊണ്ടായിരുന്നു…..
അപ്പൊ ഉണ്ണിയോട് അരുൺ പറഞ്ഞു..
: എടൊ ഇതിൽ ആ അമ്മ ചരക്ടർ ആരോടോ ആ ചരക്ടറിനു എന്തൊരു ലൈഫ് ആണ്… എന്തൊരു ഡെപ്ത്…. ഇതും തന്റെ ഭാവന ആണോ ഇത് പോലെ ആരേലും ഇണ്ടോ…
ഉണ്ണി :ഇണ്ട് സർ.. അത് എന്റെ അമ്മയാണ് 🥲🥲🥲🥲
